വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകലർക്കും നല്ല ആരോഗ്യം—ഉടൻ!

സകലർക്കും നല്ല ആരോഗ്യം—ഉടൻ!

സകലർക്കും നല്ല ആരോ​ഗ്യംഉടൻ!

“വീണ്ടു​മൊ​രി​ക്ക​ലും രോഗി​യാ​കാ​തി​രി​ക്കുക എന്ന ആശയം . . . ഇന്ന്‌ വളരെ​യ​ധി​കം പ്രചാരം സിദ്ധി​ച്ചി​രി​ക്കു​ന്നു” എന്ന്‌ ജർമൻ വാർത്താ​മാ​സി​ക​യായ ഫോക്കസ്‌ പറയുന്നു. എന്നാൽ ഇത്‌ പുതിയ ഒരു ആശയമല്ല. മനുഷ്യ​വർഗത്തെ സൃഷ്ടി​ച്ച​പ്പോൾ അവർ രോഗി​ക​ളാ​യി​രി​ക്കാൻ സ്രഷ്ടാവ്‌ ഉദ്ദേശി​ച്ചി​രു​ന്നില്ല. എന്നിരു​ന്നാ​ലും, അവന്റെ ഉദ്ദേശ്യം “ലോക​ത്തി​ലെ സകലർക്കും” കേവലം “മികച്ച ആരോ​ഗ്യം” നേടി​ക്കൊ​ടു​ക്കുക എന്നതാ​യി​രു​ന്നില്ല. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) മറിച്ച്‌, എല്ലാവർക്കും പൂർണ ആരോ​ഗ്യം ഉണ്ടായി​രി​ക്കുക എന്നതാ​യി​രു​ന്നു!

അങ്ങനെ​യെ​ങ്കിൽ നമു​ക്കെ​ല്ലാം രോഗം ഉണ്ടാകു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? മുഴു മനുഷ്യ​വർഗ​ത്തി​ന്റെ​യും മാതാ​പി​താ​ക്ക​ളായ ആദാമി​നെ​യും ഹവ്വാ​യെ​യും ദൈവം പൂർണ​രാ​യാ​ണു സൃഷ്ടി​ച്ചത്‌ എന്നു ബൈബിൾ പറയുന്നു. തന്റെ സൃഷ്ടി​ക്രിയ പൂർത്തി​യാ​യ​പ്പോൾ “താൻ ഉണ്ടാക്കി​യ​തി​നെ ഒക്കെയും ദൈവം നോക്കി, അതു എത്രയും നല്ലതു എന്നു കണ്ടു.” രോഗ​വും മരണവും മനുഷ്യ​ജീ​വനെ കാർന്നു​തി​ന്നാൻ നമ്മുടെ സ്‌നേ​ഹ​വാ​നായ സ്രഷ്ടാവ്‌ ഒരിക്ക​ലും ഉദ്ദേശി​ച്ചി​രു​ന്നില്ല. എന്നാൽ ആദാമും ഹവ്വായും തങ്ങൾക്കു മുമ്പാകെ വെക്കപ്പെട്ട ജീവി​ത​ഗ​തി​യിൽനി​ന്നു പിന്മാ​റാൻ തീരു​മാ​നി​ച്ച​പ്പോൾ പാപത്തി​ലേക്കു വഴുതി​വീ​ണു. ആദാമ്യ പാപത്തി​ന്റെ ഫലം മരണമാ​യി​രു​ന്നു. അത്‌ സകല മനുഷ്യ​രി​ലേ​ക്കും കൈമാ​റ​പ്പെട്ടു.—ഉല്‌പത്തി 1:31; റോമർ 5:12.

അങ്ങനെ സംഭവി​ച്ചെ​ങ്കി​ലും, ദൈവം മനുഷ്യ​വർഗത്തെ തള്ളിക്ക​ള​ഞ്ഞില്ല. അതു​പോ​ലെ, അവരെ​യും ഭൂമി​യെ​യും സംബന്ധിച്ച തന്റെ ആദിമ ഉദ്ദേശ്യ​വും അവൻ ഉപേക്ഷി​ച്ചില്ല. അനുസ​ര​ണ​മുള്ള മനുഷ്യ​രെ തുടക്ക​ത്തിൽ ഉണ്ടായി​രു​ന്നതു പോലുള്ള നല്ല ആരോ​ഗ്യ​ക​ര​മായ സ്ഥിതി​യി​ലേക്കു പുനഃ​സ്ഥി​തീ​ക​രി​ക്കാ​നുള്ള തന്റെ ഉദ്ദേശ്യം ബൈബി​ളിൽ ഉടനീളം അവൻ വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. ദൈവ​പു​ത്ര​നായ യേശു​ക്രി​സ്‌തു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, രോഗങ്ങൾ സുഖ​പ്പെ​ടു​ത്താ​നുള്ള ദൈവ​ത്തി​ന്റെ ശക്തി പ്രകടി​പ്പി​ച്ചു കാണിച്ചു. ഉദാഹ​ര​ണ​ത്തിന്‌ അവൻ കുരു​ട​ന്മാ​രെ​യും കുഷ്‌ഠ​രോ​ഗി​ക​ളെ​യും ബധിര​രെ​യും മഹോ​ദ​ര​മു​ള്ള​വ​രെ​യും ചന്ദ്ര​രോ​ഗി​ക​ളെ​യും (അപസ്‌മാ​ര​രോ​ഗി​കൾ) പക്ഷപാതം പിടി​പെ​ട്ട​വ​രെ​യു​മൊ​ക്കെ സുഖ​പ്പെ​ടു​ത്തി.—മത്തായി 4:23, 24; ലൂക്കൊസ്‌ 5:12, 13; 7:22; 14:1-4; യോഹ​ന്നാൻ 9:1-7.

ബൈബിൾ പ്രവച​നങ്ങൾ പറയു​ന്ന​ത​നു​സ​രിച്ച്‌, മനുഷ്യ​വർഗ​ത്തി​ന്റെ കാര്യാ​ദി​ക​ളു​ടെ നിയ​ന്ത്രണം ഏറ്റെടു​ക്കാൻ മിശി​ഹൈക രാജാ​വായ യേശു​ക്രി​സ്‌തു​വി​നു ദൈവം പെട്ടെ​ന്നു​തന്നെ നിർദേശം നൽകും. അവന്റെ ഭരണത്തിൻ കീഴിൽ പിൻവ​രുന്ന പ്രവചനം നിവൃ​ത്തി​യേ​റും: “എനിക്കു ദീനം എന്നു യാതൊ​രു നിവാ​സി​യും പറകയില്ല; അതിൽ പാർക്കുന്ന ജനത്തിന്റെ അകൃത്യം മോചി​ക്ക​പ്പെ​ട്ടി​രി​ക്കും.” (യെശയ്യാ​വു 33:24) അത്‌ എങ്ങനെ​യാ​യി​രി​ക്കും സംഭവി​ക്കുക?

ആളുക​ളു​ടെ “അകൃത്യം മോചി​ക്ക​പ്പെ​ട്ടി​രി​ക്കും” എന്ന പ്രവാ​ച​കന്റെ വാക്കുകൾ ശ്രദ്ധി​ക്കുക. രോഗ​ത്തി​ന്റെ മൂല കാരണം, അതായത്‌ മനുഷ്യ​വർഗ​ത്തി​നു കൈമാ​റി​ക്കി​ട്ടിയ പാപം, നീക്കം ചെയ്യ​പ്പെ​ടും എന്നാണ്‌ അതിന്റെ അർഥം. എങ്ങനെ? യേശു​വി​ന്റെ മറുവില യാഗത്തി​ന്റെ മൂല്യം അനുസ​ര​ണ​മുള്ള മനുഷ്യ​വർഗ​ത്തി​നു ലഭ്യമാ​ക്ക​പ്പെ​ടും, അങ്ങനെ രോഗ​ത്തി​ന്റെ​യും മരണത്തി​ന്റെ​യും അടിസ്ഥാന കാരണം നീക്കം ചെയ്യ​പ്പെ​ടും. മുഴു ഭൂമി​യും ഒരു പറുദീ​സ​യാ​യി മാറും. ക്രിസ്‌തീയ അപ്പൊ​സ്‌ത​ല​നായ യോഹ​ന്നാൻ ഇങ്ങനെ എഴുതി: “[ദൈവം] അവരുടെ കണ്ണിൽനി​ന്നു കണ്ണുനീർ എല്ലാം തുടെ​ച്ചു​ക​ള​യും. ഇനി മരണം ഉണ്ടാക​യില്ല; ദുഃഖ​വും മുറവി​ളി​യും കഷ്ടതയും ഇനി ഉണ്ടാക​യില്ല; ഒന്നാമ​ത്തേതു കഴിഞ്ഞു​പോ​യി.” അത്‌ പെട്ടെ​ന്നു​തന്നെ യാഥാർഥ്യ​മാ​കും!—വെളി​പ്പാ​ടു 21:3-5; മത്തായി 24-ാം അധ്യായം; 2 തിമൊ​ഥെ​യൊസ്‌ 3:1-5.

സമനില പാലി​ക്കു​ക

മേൽപ്പറഞ്ഞ പ്രവചനം നിവൃ​ത്തി​യേ​റു​ന്ന​തു​വരെ രോഗ​ങ്ങ​ളും വ്യാധി​ക​ളും ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ ജീവി​ത​ത്തി​ന്റെ ഭാഗമാ​യി തുടരും. അതു​കൊണ്ട്‌ തങ്ങളു​ടെ​യും തങ്ങളുടെ പ്രിയ​പ്പെ​ട്ട​വ​രു​ടെ​യും ആരോ​ഗ്യ​ത്തെ കുറിച്ച്‌ ആളുകൾക്ക്‌ ഉത്‌കണ്‌ഠ തോന്നു​ന്നതു സ്വാഭാ​വി​ക​മാണ്‌.

ക്രിസ്‌ത്യാ​നി​കൾ ഇന്ന്‌ വൈദ്യ​ശാ​സ്‌ത്ര രംഗത്ത്‌ ഉണ്ടായി​ട്ടുള്ള ശ്രമങ്ങളെ വളരെ വിലമ​തി​പ്പോ​ടെ വീക്ഷി​ക്കു​ന്നു. ആരോ​ഗ്യം കൈവ​രി​ക്കാൻ അല്ലെങ്കിൽ പരിപാ​ലി​ക്കാൻ അവർ ന്യായ​മായ നടപടി​കൾ സ്വീക​രി​ക്കു​ക​യും ചെയ്യുന്നു. എന്നാൽ, രോഗ​ങ്ങ​ളിൽനി​ന്നു മുക്തമായ ഒരു ഭാവിയെ കുറി​ച്ചുള്ള ബൈബി​ളി​ന്റെ വാഗ്‌ദാ​നം ഇക്കാര്യ​ത്തിൽ സമനി​ല​യോ​ടു കൂടിയ ഒരു വീക്ഷണം പുലർത്താൻ നമ്മെ സഹായി​ക്കു​ന്നു. മിശി​ഹൈക രാജാവ്‌ മനുഷ്യ​കാ​ര്യാ​ദി​ക​ളു​ടെ നിയ​ന്ത്രണം ഏറ്റെടു​ക്കു​ന്ന​തു​വരെ പൂർണ​മായ ആരോ​ഗ്യം കൈവ​രി​ക്കുക സാധ്യമല്ല. നാം കണ്ടുക​ഴി​ഞ്ഞ​തു​പോ​ലെ ഏറ്റവും വിസ്‌മ​യ​ക​ര​മായ കണ്ടുപി​ടി​ത്തങ്ങൾ പോലും മാവിന്റെ തുഞ്ചത്തുള്ള ഏറ്റവും നല്ല മാമ്പഴം പറി​ച്ചെ​ടു​ക്കാൻ—സകലർക്കും നല്ല ആരോ​ഗ്യം എന്ന ലക്ഷ്യം സാക്ഷാ​ത്‌ക​രി​ക്കാൻ—വൈദ്യ​ശാ​സ്‌ത്രത്തെ പ്രാപ്‌ത​മാ​ക്കി​യി​ട്ടില്ല.

“ലോക​ത്തി​ലെ സകലർക്കും മികച്ച ആരോ​ഗ്യം” നേടി​ക്കൊ​ടു​ക്കുക എന്ന ലക്ഷ്യം ഉടൻ സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടും. എന്നാൽ അത്‌ ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ​യോ ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ​യോ പാരി​സ്ഥി​തിക ആസൂ​ത്ര​ക​രു​ടെ​യോ സാമൂ​ഹിക പരിഷ്‌കർത്താ​ക്ക​ളു​ടെ​യോ ചികി​ത്സ​ക​രു​ടെ​യോ ഒന്നും ശ്രമം കൊണ്ടാ​യി​രി​ക്കില്ല. ആ ലക്ഷ്യം കൈവ​രി​ക്കു​ന്നത്‌ യേശു​ക്രി​സ്‌തു​വാ​യി​രി​ക്കും. മനുഷ്യ​വർഗം ഒടുവിൽ ‘ജീർണ​ത​യു​ടെ അടിമ​ത്ത​ത്തിൽനി​ന്നു സ്വത​ന്ത്ര​മാ​ക്ക​പ്പെ​ടു​ക​യും ദൈവ​മ​ക്ക​ളു​ടെ മഹത്തായ സ്വാത​ന്ത്ര്യം പ്രാപി​ക്കു​ക​യും ചെയ്യു​ന്നത്‌’ എത്ര ആനന്ദദാ​യ​ക​മായ ഒരു അനുഭ​വ​മാ​യി​രി​ക്കും!—റോമർ 8:21, NW.(g01 6/8)

[10-ാം പേജിലെ ചിത്രങ്ങൾ]

ദൈവത്തിന്റെ പുതിയ ലോക​ത്തിൽ സകലർക്കും നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്കും