വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സകലർക്കും നല്ല ആരോഗ്യം—എത്തിപ്പിടിക്കാവുന്ന ലക്ഷ്യമോ?

സകലർക്കും നല്ല ആരോഗ്യം—എത്തിപ്പിടിക്കാവുന്ന ലക്ഷ്യമോ?

സകലർക്കും നല്ല ആരോ​ഗ്യംഎത്തിപ്പി​ടി​ക്കാ​വുന്ന ലക്ഷ്യമോ?

നിങ്ങൾക്കും കുടും​ബ​ത്തി​ലെ മറ്റുള്ള​വർക്കും നല്ല ആരോ​ഗ്യം ഉണ്ടായി​രി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നി​ല്ലേ? ഉണ്ടെന്നു​ള്ള​തി​നു സംശയ​മില്ല. നമ്മിൽ പലർക്കും വല്ലപ്പോ​ഴു​മേ രോഗം വരാറു​ള്ളൂ, അതും നിസ്സാ​ര​മാ​യവ. എന്നാൽ ദശലക്ഷ​ങ്ങളെ സംബന്ധി​ച്ചി​ട​ത്തോ​ളം വേദന സമ്മാനി​ക്കുന്ന ഒരു സന്തതസ​ഹ​ചാ​രി​യാണ്‌ രോഗം.

രോഗ​നി​യ​ന്ത്ര​ണ​ത്തി​നാ​യി വൻതോ​തി​ലുള്ള ശ്രമങ്ങൾ നടക്കു​ന്നുണ്ട്‌. ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ കീഴിൽ പ്രവർത്തി​ക്കുന്ന ലോകാ​രോ​ഗ്യ സംഘട​ന​യു​ടെ കാര്യം​തന്നെ എടുക്കുക. ആരോ​ഗ്യം എന്നത്‌ രോഗ​വി​മു​ക്ത​മായ ഒരു അവസ്ഥ മാത്ര​മ​ല്ലെന്ന്‌ 1978-ൽ ലോകാ​രോ​ഗ്യ സംഘടന നടത്തിയ ഒരു സമ്മേള​ന​ത്തിൽ വെച്ച്‌ 134 രാജ്യ​ങ്ങ​ളിൽനിന്ന്‌ എത്തിയ പ്രതി​നി​ധി​ക​ളും ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ കീഴി​ലുള്ള 67 സംഘട​ന​ക​ളു​ടെ പ്രതി​നി​ധി​ക​ളും സമ്മതി​ക്കു​ക​യു​ണ്ടാ​യി. ആരോ​ഗ്യം എന്നത്‌ “ശാരീ​രി​ക​വും മാനസി​ക​വും സാമൂ​ഹി​ക​വു​മായ സമ്പൂർണ സുസ്ഥി​തി​യു​ടെ ഒരവസ്ഥ​യാണ്‌” എന്ന്‌ അവർ പറഞ്ഞു. ആരോ​ഗ്യം “മനുഷ്യ​ന്റെ മൗലി​കാ​വ​കാ​ശം” ആണെന്നു പോലും അവർ പ്രഖ്യാ​പി​ച്ചു! “ലോക​ത്തി​ലെ സകലർക്കും മികച്ച ആരോ​ഗ്യം” നേടി​ക്കൊ​ടു​ക്കുക എന്നൊരു ലക്ഷ്യം ലോകാ​രോ​ഗ്യ സംഘടന വെച്ചി​രി​ക്കു​ന്നു.

ഏവർക്കും സന്തോഷം നൽകുന്ന, മഹത്തായ ഒരു ലക്ഷ്യമാണ്‌ അത്‌. എന്നാൽ അതു കൈവ​രി​ക്കാ​നുള്ള സാധ്യത എത്ര​ത്തോ​ള​മാണ്‌? മനുഷ്യൻ നേട്ടങ്ങൾ കൈവ​രി​ച്ചി​ട്ടുള്ള മേഖല​ക​ളിൽ ഏറ്റവും ആശ്രയ​യോ​ഗ്യ​വും ശ്ലാഘനീ​യ​വു​മായ ഒന്നാണു വൈദ്യ​ശാ​സ്‌ത്ര​മെന്ന്‌ ഉറപ്പിച്ചു പറയാ​നാ​കും. “ഒരൊറ്റ ഗുളി​ക​കൊണ്ട്‌ ഏതു രോഗ​വും പറപറ​ക്കും എന്ന പരമ്പരാ​ഗത വൈദ്യ​ശാ​സ്‌ത്ര സങ്കൽപ്പം” പാശ്ചാത്യ ദേശങ്ങ​ളി​ലെ ആളുക​ളു​ടെ മനസ്സിൽ പതിഞ്ഞു​പോ​യി​രി​ക്കു​ന്ന​താ​യി ബ്രിട്ടീഷ്‌ വർത്തമാ​ന​പ​ത്ര​മായ ദി യൂറോ​പ്യൻ പറയുന്നു. മറ്റു വാക്കു​ക​ളിൽ പറഞ്ഞാൽ, ഏതു രോഗ​ത്തി​നും ലളിത​മായ, പെട്ടെന്നു ശമനം നൽകുന്ന ഒരു ചികിത്സ പ്രദാനം ചെയ്യാൻ വൈദ്യ​ശാ​സ്‌ത്ര​ത്തി​നു കഴിയ​ണ​മെന്നു നാം പ്രതീ​ക്ഷി​ക്കു​ന്നു. എന്നാൽ യഥാർഥ​ത്തിൽ ആ പ്രതീക്ഷ നിറ​വേ​റ്റാൻ വൈദ്യ​ശാ​സ്‌ത്ര​ത്തി​നു കഴിയു​മോ? (g01 6/8)