വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ലോകത്തെ വീക്ഷിക്കൽ

ഏഴു കോടി തൊണ്ണൂ​റു ലക്ഷം സ്‌ത്രീ​കളെ “കാണാ​താ​യി​രി​ക്കു​ന്നു”

ഐക്യ​രാ​ഷ്‌ട്ര​ങ്ങ​ളു​ടെ സാമ്പത്തിക പിന്തു​ണ​യോ​ടെ “ഇന്ത്യ, പാകി​സ്ഥാൻ, ബംഗ്ലാ​ദേശ്‌, നേപ്പാൾ, ശ്രീലങ്ക, ഭൂട്ടാൻ, മാലദ്വീപ്‌ എന്നീ രാജ്യ​ങ്ങ​ളിൽ” നടത്തിയ ഒരു സർവേ, “ജനനത്തി​നു മുമ്പും ജനന​ശേ​ഷ​വും സ്‌ത്രീ​കൾക്കു നേരെ​യുള്ള വിവേ​ച​ന​ത്തി​ന്റെ ഫലമായി 7 കോടി 90 ലക്ഷം സ്‌ത്രീ​കളെ ‘ദക്ഷി​ണേ​ഷ്യ​യിൽ കാണാ​താ​യി​രി​ക്കു​ന്നു’ എന്ന്‌ പറഞ്ഞു” എന്ന്‌ റോയി​റ്റേ​ഴ്‌സ്‌ വാർത്താ ഏജൻസി റിപ്പോർട്ടു ചെയ്യുന്നു. ഗർഭച്ഛി​ദ്ര​ങ്ങ​ളും അതു​പോ​ലെ “ശിശു​ഹ​ത്യ​യും ഈ പ്രദേ​ശത്ത്‌ ഭക്ഷണ കാര്യ​ത്തിൽ ആൺകു​ട്ടി​കൾക്കു നൽകുന്ന മുൻഗ​ണ​ന​യും” നിമി​ത്ത​മാണ്‌ ഈ സ്‌ത്രീ​കളെ ‘കാണാ​താ​കു​ന്നത്‌.’ സ്‌ത്രീ​ക​ളിൽ പോഷ​കാ​ഹാ​ര​ത്തി​ന്റെ കുറവു നിമി​ത്ത​മുള്ള സാരമായ പ്രശ്‌ന​ങ്ങൾക്ക്‌ ഇടയാ​ക്കി​ക്കൊണ്ട്‌ പ്രായ​പൂർത്തി​യായ ശേഷവും ഈ പെരു​മാ​റ്റം തുടരു​ന്നു​വെന്ന്‌ പറയ​പ്പെ​ടു​ന്നു. “ഗർഭധാ​രണ വർഷങ്ങ​ളിൽ പെൺകു​ട്ടി​ക​ളു​ടെ​യും സ്‌ത്രീ​ക​ളു​ടെ​യും ഇടയിലെ മരണനി​രക്ക്‌ വളരെ ഉയർന്ന​താണ്‌” എന്നും ആ റിപ്പോർട്ടു പറയുന്നു. ആഗോള അനുപാ​തം 100 പുരു​ഷ​ന്മാർക്ക്‌ 106 സ്‌ത്രീ​കൾ ആയിരി​ക്കെ, ഈ മേഖല​യിൽ 100 പുരു​ഷ​ന്മാർക്ക്‌ 94 സ്‌ത്രീ​കളേ ഉള്ളൂ എന്ന വസ്‌തു​ത​യു​ടെ അടിസ്ഥാ​ന​ത്തി​ലാണ്‌ 7 കോടി 90 ലക്ഷം എന്ന സംഖ്യ കണക്കാക്കിയിരിക്കുന്നത്‌.(g01 7/8)

ഏറ്റവും നീളമുള്ള റോഡ്‌ ടണൽ ഗതാഗ​ത​ത്തി​നു തുറന്നി​രി​ക്കു​ന്നു

ലോക​ത്തി​ലെ ഏറ്റവും നീളമുള്ള റോഡ്‌ ടണൽ നോർവേ​യിൽ ഗതാഗ​ത​ത്തി​നാ​യി തുറന്നി​രി​ക്കു​ന്നു​വെന്ന്‌ ഫ്രാങ്ക്‌ഫുർട്ടർ ആൽജെ​മൈന റ്റ്‌​സൈ​റ്റുങ്‌ എന്ന പത്രം റിപ്പോർട്ടു ചെയ്യുന്നു. ലാർഡാൽ ടണൽ എന്നറി​യ​പ്പെ​ടുന്ന അതിന്‌ 24.5 കിലോ​മീ​റ്റർ നീളമുണ്ട്‌. അതു നോർവേ​യി​ലെ ഏറ്റവും വലിയ നഗരങ്ങ​ളായ ഓസ്ലോ​യ്‌ക്കും ബെർജ​നും ഇടയ്‌ക്കുള്ള യാത്രാ​സ​മയം വളരെ​യ​ധി​കം കുറയ്‌ക്കു​ന്നു. മുമ്പ്‌ ഡ്രൈ​വർമാർക്ക്‌ ഇത്രയും ദൂരം യാത്ര ചെയ്യാൻ ഒന്നുകിൽ വളഞ്ഞു​പു​ളഞ്ഞ ഒരു ചുരത്തി​ലൂ​ടെ​യോ അല്ലെങ്കിൽ പാറ​ക്കെ​ട്ടു​കൾക്കി​ട​യിൽ നീണ്ടു​കി​ട​ക്കുന്ന ഒരു ഉൾക്കട​ലി​നു കുറു​കെ​യുള്ള, യാത്ര​യ്‌ക്കു വളരെ സമയം എടുക്കുന്ന ഒരു കടത്തു കടന്നോ പോ​കേ​ണ്ടി​യി​രു​ന്നു. ഈ പുതിയ ടണലിൽ സുരക്ഷി​ത​ത്വ​ത്തി​നു വലിയ പ്രാധാ​ന്യം കൊടു​ത്തി​ട്ടുണ്ട്‌. ഓരോ അര കിലോ​മീ​റ്റർ കൂടു​മ്പോ​ഴും വാഹന​ങ്ങൾക്കു മറുദി​ശ​യി​ലേക്കു തിരി​ഞ്ഞു​പോ​കു​ന്ന​തി​നുള്ള സൗകര്യ​വും അഗ്നിബാ​ധ​യിൽനി​ന്നു സംരക്ഷണം നൽകാൻ പുകയും വിഷവാ​ത​ക​ങ്ങ​ളും പുറത്തു കളയുന്ന വെന്റി​ലേഷൻ ഷാഫ്‌റ്റു​ക​ളോ​ടു കൂടിയ വലിയ ഫാനു​ക​ളും കൂടാതെ മികച്ച വീഡി​യോ മോണി​റ്റ​റിങ്‌ സംവി​ധാ​ന​വും അടിയ​ന്തിര സേവന സംവി​ധാ​ന​ങ്ങ​ളും അതിലുണ്ട്‌. ദീർഘ​മായ ടണലുകൾ പലർക്കും ഭയമാ​യ​തി​നാൽ വലിയ പ്ലാസകൾ ലാർഡാൽ ടണലിനെ നാലായി ഭാഗി​ച്ചി​രി​ക്കു​ന്നു. പകൽ വെളി​ച്ച​ത്തി​ന്റെ​യും ശുദ്ധവാ​യു​വി​ന്റെ​യും പ്രതീതി ഉളവാ​ക്കാൻ ഈ പ്ലാസക​ളു​ടെ ചുവരു​കൾ നീല വെളി​ച്ച​ത്താൽ ശോഭ​ന​മാ​ക്കി​യി​രി​ക്കു​ന്നു. എന്നിട്ടും, അപകട​ങ്ങ​ളെ​യോ അഗ്നിബാ​ധ​യെ​യോ ഭയന്ന്‌ 25 ശതമാനം നോർവേ​ക്കാ​രും ആ ടണൽ ഒഴിവാ​ക്കു​മെ​ന്നാണ്‌ ഒരു സർവേ സൂചിപ്പിക്കുന്നത്‌.(g01 7/8)

നിഗൂ​ഢ​മായ അതിജീ​വ​നം

ആയിര​ത്തി​ത്തൊ​ള്ളാ​യി​ര​ത്തി​ത്തൊ​ണ്ണൂ​റ്റൊ​മ്പത്‌ ഡിസം​ബ​റിൽ ഉണ്ടായ ശക്തമായ കൊടു​ങ്കാ​റ്റിൽ ഫ്രാൻസി​ലെ വനങ്ങൾക്കു വൻകെ​ടു​തി സംഭവി​ച്ചെ​ങ്കി​ലും, വലിയ മൃഗങ്ങൾക്ക്‌ പ്രതീ​ക്ഷിച്ച അത്ര നാശം സംഭവി​ച്ചി​ല്ലെന്ന്‌ അടുത്ത കാലത്തെ നിരീ​ക്ഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്ന​താ​യി പാരീ​സി​ലെ ല മോൺട്‌ വർത്തമാ​ന​പ്പ​ത്രം റിപ്പോർട്ടു ചെയ്യുന്നു. കിഴക്കൻ ഫ്രാൻസിൽ നാശന​ഷ്ടങ്ങൾ ഉണ്ടായ വനങ്ങളി​ലെ 25,000 ഏക്കർ പ്രദേ​ശത്ത്‌ ചത്തു​പോയ 20 മൃഗങ്ങ​ളേയേ—10 കലമാ​നു​കൾ, 5 റോ മാനുകൾ, 5 കാട്ടു​പ​ന്നി​കൾ—കണ്ടെത്തി​യു​ള്ളൂ. “ഇപ്പോ​ഴും നിഗൂ​ഢ​മാ​യി​രി​ക്കുന്ന ഏതോ മാർഗങ്ങൾ” ഉപയോ​ഗിച്ച്‌ ഈ മൃഗങ്ങൾ രക്ഷപ്പെട്ടു, ഒരുപക്ഷേ വീണു​കി​ടന്ന മരങ്ങളു​ടെ അടിയിൽ ഒളിച്ചു​കൊ​ണ്ടോ തുറസ്സായ സ്ഥലത്തു കൂട്ടം​കൂ​ടി നിന്നു​കൊ​ണ്ടോ ആയിരി​ക്കാം അങ്ങനെ ചെയ്‌തത്‌. ഫ്രഞ്ച്‌ നാഷണൽ ഫോറസ്റ്റ്‌ ഓഫീ​സി​ലെ ഷാൻ-പോൾ വിഡ്‌മെർ ഇങ്ങനെ പ്രസ്‌താ​വി​ക്കു​ന്നു: “സിംഹ​ങ്ങ​ളെ​യും വിദൂ​ര​ത്തിൽ കഴിയുന്ന മറ്റു ജീവി​ക​ളെ​യും അപേക്ഷിച്ച്‌ കലമാ​നു​ക​ളെ​യും കാട്ടു​പ​ന്നി​ക​ളെ​യും കുറിച്ച്‌ നമുക്കു കാര്യ​മാ​യൊ​ന്നും അറിയില്ല.”(g01 7/22)

ഇരയെ വലി​ച്ചെ​ടു​ക്കുന്ന നാക്ക്‌

ഓന്തിനു പല്ലിവർഗ​ത്തിൽ പെട്ട മറ്റു ജീവി​ക​ളെ​യും അതി​നെ​ക്കാൾ പത്തു ശതമാനം ഭാരക്കൂ​ടു​ത​ലുള്ള പക്ഷികളെ പോലും എങ്ങനെ​യാ​ണു പിടി​ക്കാൻ കഴിയു​ന്നത്‌? ഓന്തിന്റെ പരുപ​രു​ത്ത​തും പശിമ​യു​ള്ള​തു​മായ നാക്കിൽ ഇരകൾ ഒട്ടിപ്പി​ടി​ക്കു​ന്നു എന്നായി​രു​ന്നു ഇതുവരെ കരുതി​പ്പോ​ന്നി​രു​ന്നത്‌. എന്നാൽ താരത​മ്യേന ഭാരക്കൂ​ടു​ത​ലുള്ള ജീവി​കളെ അതിന്‌ എങ്ങനെ പിടി​ക്കാ​നാ​കും എന്നത്‌ അപ്പോ​ഴും ഉത്തരം കിട്ടാത്ത ചോദ്യ​മാ​യി അവശേ​ഷി​ച്ചു. അതു കണ്ടുപി​ടി​ക്കാൻ ബെൽജി​യ​ത്തി​ലെ ആന്റ്‌വെർപ്പി​ലുള്ള ശാസ്‌ത്രജ്ഞർ അതി​വേ​ഗ​ത്തിൽ പ്രവർത്തി​ക്കുന്ന ക്യാമറ ഉപയോ​ഗിച്ച്‌ ഓന്തിന്റെ മിന്നൽവേ​ഗ​മുള്ള നാക്ക്‌ പ്രവർത്തി​ക്കു​ന്നതു വീഡി​യോ​യിൽ പകർത്തി എന്ന്‌ ജർമൻ സയൻസ്‌ ന്യൂസ്‌ സർവീസ്‌ ആയ ബിൽറ്റ്‌ ദേർ വിസെൻഷാ​ഫ്‌റ്റ്‌-ഓൺലൈൻ റിപ്പോർട്ടു ചെയ്യുന്നു. പുറ​ത്തേക്കു നീട്ടു​മ്പോൾ ഓന്തിന്റെ നാക്കിന്റെ അഗ്രം ഒരു പന്തിന്റെ ആകൃതി കൈവ​രി​ക്കു​ന്നു​വെന്ന്‌ ശാസ്‌ത്രജ്ഞർ കണ്ടെത്തി. ഇരയെ സ്‌പർശി​ക്കു​ന്ന​തി​നു തൊട്ടു​മുമ്പ്‌ നാക്കിലെ രണ്ടു പേശികൾ സങ്കോ​ചി​ക്കു​ന്നു. അപ്പോൾ നാക്കിന്റെ അഗ്രം വലി​ച്ചെ​ടു​ക്കുന്ന ഒരു കപ്പു​പോ​ലെ ആയിത്തീ​രു​ക​യും ഇര അതിനു​ള്ളിൽ കുടു​ങ്ങി​പ്പോ​കു​ക​യും ചെയ്യുന്നു.(g01 7/22)

ആമസോ​ണി​ന്റെ ഉത്ഭവസ്ഥാ​നം കണ്ടെത്തി

ഇരുപ​ത്തി​രണ്ട്‌ പേർ അടങ്ങിയ ഒരു പര്യ​വേക്ഷക സംഘം, “ലോക​ത്തി​ലെ ഏറ്റവും വലിയ നദിയു​ടെ ഉത്ഭവസ്ഥാ​നം” സ്ഥിരീ​ക​രി​ച്ചി​രി​ക്കു​ന്നു​വെ​ന്നും അങ്ങനെ “ഊഹാ​പോ​ഹ​ത്തി​ന്റെ​യും വിരു​ദ്ധ​മായ കണ്ടെത്ത​ലു​ക​ളു​ടെ​യും പതിറ്റാ​ണ്ടു​കൾ അവസാ​നി​ച്ചു” എന്നും ലണ്ടനിലെ ദ ടൈംസ്‌ റിപ്പോർട്ടു ചെയ്യുന്നു. ദക്ഷിണ പെറു​വി​ലെ ആൻഡീസ്‌ പർവത​ത്തി​ലെ 5,000 മീറ്റർ ഉയരമുള്ള ഒരു കൊടു​മു​ടി​യായ നെവാ​ദോ മിസ്‌മി​യിൽനി​ന്നു ചെറി​യൊ​രു നീരൊ​ഴു​ക്കാ​യാണ്‌ ആമസോൺ തുടങ്ങു​ന്നത്‌. അവി​ടെ​നിന്ന്‌ അതു പുല്ലും പായലും നിറഞ്ഞ താഴ്‌വ​ര​യി​ലൂ​ടെ വളഞ്ഞു​പു​ളഞ്ഞ്‌ ഒഴുകി, മറ്റ്‌ അരുവി​ക​ളി​ലും നദിക​ളി​ലും നിന്നുള്ള വെള്ളവും സ്വീക​രിച്ച്‌ 6,000 കിലോ​മീ​റ്റർ താണ്ടി അറ്റ്‌ലാ​ന്റിക്‌ സമു​ദ്ര​ത്തിൽ പതിക്കു​ന്നു. അതിന്റെ ഉത്ഭവസ്ഥാ​നത്തെ കുറിച്ച്‌ ആ സംഘത്തി​ന്റെ തലവനായ ആൻഡ്രൂ പിയെ​റ്റോ​സ്‌കി ഇങ്ങനെ പറഞ്ഞു: “അതു മനോ​ഹ​ര​മായ ഒരു സ്ഥലമാണ്‌. ഏകദേശം 40 മീറ്റർ ഉയരമുള്ള ഗംഭീ​ര​മായ, ഏറെക്കു​റെ കറുത്ത, കിഴു​ക്കാം തൂക്കായ ഒരു പാറയു​ടെ ചുവട്ടി​ലുള്ള ഒരു പച്ചത്താ​ഴ്‌വ​ര​യാണ്‌ അത്‌. അവിടം നിശ്ശബ്‌ദ​വും ശാന്തവു​മാണ്‌.” (g01 7/22)