കുട്ടികളെ പരിപാലിക്കുകയെന്ന വെല്ലുവിളി
കുട്ടികളെ പരിപാലിക്കുകയെന്ന വെല്ലുവിളി
പാശ്ചാത്യലോകത്തിലെ സമ്പദ്സമൃദ്ധമായ ഒരു രാജ്യമാണ് ബ്രിട്ടൻ. എന്നാൽ അവിടെ ഓരോ വർഷവും 1,00,000-ത്തിലധികം കുട്ടികൾ—മുമ്പ് വിചാരിച്ചിരുന്നതിന്റെ ഇരട്ടി—ഒളിച്ചോടുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നു. അതിന്റെ ഫലമായി ഇവരിൽ ഓരോ 7 കുട്ടികളിൽ ഒരാൾ വീതം അക്രമത്തിനോ ലൈംഗിക പീഡനത്തിനോ ഇരയാകുന്നു.
“തങ്ങൾ ഒറ്റപ്പെടുന്നതായോ തഴയപ്പെടുന്നതായോ തോന്നുമ്പോൾ ഒളിച്ചോടൽ ഒരു പരിഹാരമായിരിക്കുന്നതായി കുട്ടികൾക്കു തോന്നിയേക്കാം” എന്ന് ചിൽഡ്രൻസ് സൊസൈറ്റിയുടെ ചീഫ് എക്സിക്യൂട്ടിവ് ഇയാൻ സ്പാർക്സ് പറയുന്നു. അദ്ദേഹം ഇങ്ങനെ കൂട്ടിച്ചേർക്കുന്നു: “ഈ പ്രശ്നത്തിന് സാമ്പത്തിക-സാമൂഹിക അതിർവരമ്പുകൾ ഇല്ല—നഗരങ്ങളുടെ ഉൾഭാഗങ്ങളിലെ പാവപ്പെട്ട വീടുകളിൽനിന്ന് കുട്ടികൾ ഒളിച്ചോടാൻ എത്രമാത്രം സാധ്യതയുണ്ടോ അത്രതന്നെ സാധ്യതയുണ്ട് നഗരപ്രാന്തങ്ങളിലുള്ള സമ്പന്ന ഭവനങ്ങളിൽനിന്നു കുട്ടികൾ ഒളിച്ചോടാനും.”
കുട്ടികളെ പരിപാലിക്കുകയും പരിശീലിപ്പിക്കുകയും ചെയ്യുക എന്നത് ഒരു ഭാരിച്ച ഉത്തരവാദിത്വമാണ്. അതിനുള്ള സഹായം എവിടെനിന്നു ലഭിക്കും? ഈ ആവശ്യം നിറവേറ്റാൻ രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു പ്രസിദ്ധീകരണമാണ് കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകം. അതിന്റെ 16 അധ്യായങ്ങളിൽ ചിലതാണ് “ശൈശവംമുതലേ നിങ്ങളുടെ കുട്ടിയെ പരിശീലിപ്പിക്കുക,” “നിങ്ങളുടെ കൗമാരപ്രായക്കാരെ അഭിവൃദ്ധി പ്രാപിക്കാൻ സഹായിക്കുക,” “നശീകരണ സ്വാധീനങ്ങളിൽനിന്നു നിങ്ങളുടെ കുടുംബത്തെ സംരക്ഷിക്കുക” തുടങ്ങിയവ. ഈ പുസ്തകത്തിലെ 16 അധ്യായങ്ങളിലും പ്രായോഗിക ബുദ്ധിയുപദേശങ്ങൾ അടങ്ങിയിരിക്കുന്നു. അതിലും പ്രധാനമായി, നമ്മുടേതിനെക്കാൾ ഉന്നതമായ ജ്ഞാനത്തിന്റെ ഉറവിടമായ ബൈബിളിലാണ് അവ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നത്.
ഈ പുസ്തകത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ ഒരു വിലാസത്തിലോ അയയ്ക്കുക. (g01 8/22)
□ കുടുംബസന്തുഷ്ടിയുടെ രഹസ്യം എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം: