“ഇതുപോലൊരു പുസ്തകം ഞാൻ മുമ്പൊരിക്കലും വായിച്ചിട്ടില്ല”
“ഇതുപോലൊരു പുസ്തകം ഞാൻ മുമ്പൊരിക്കലും വായിച്ചിട്ടില്ല”
വടക്കൻ പോളണ്ടിലെ ഷ്ചെച്ചിനിക്കിനടുത്ത് താമസിക്കുന്ന വൂക്കാഷിന് നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? (ഇംഗ്ലീഷ്) എന്ന പുസ്തകം വളരെ ഇഷ്ടപ്പെട്ടു. അതുകൊണ്ട് അതു സ്കൂളിൽ കൊണ്ടുപോയി തന്റെ ഊർജതന്ത്ര അധ്യാപികയ്ക്ക് കൊടുക്കാൻ അവൻ തീരുമാനിച്ചു. അതിൽ പ്രപഞ്ചത്തെ കുറിച്ചു പറഞ്ഞിരിക്കുന്ന വിവരങ്ങളിലേക്ക് അവൻ അവരുടെ ശ്രദ്ധ തിരിച്ചു, വിശേഷിച്ചും 78-ാം പേജിലെ ചിത്രത്തിലേക്ക് (ഇവിടെ നൽകിയിരിക്കുന്നത്). പ്രപഞ്ചത്തിന്റെ ഉൽപ്പത്തി സംബന്ധിച്ച വ്യത്യസ്ത സാധ്യതകൾ—നിങ്ങൾക്കും അവയെ കുറിച്ചു ചിന്തിക്കാനാവും—അത് വിശേഷവത്കരിക്കുന്നു.
പിന്നീട് അധ്യാപിക വൂക്കാഷിനോട് പറഞ്ഞു: “ഇതുപോലൊരു പുസ്തകം ഞാൻ മുമ്പൊരിക്കലും വായിച്ചിട്ടില്ല. സങ്കീർണമായ ശാസ്ത്രീയ വിവരങ്ങൾ എത്ര സംക്ഷിപ്തവും ലളിതവും യുക്തിസഹവുമായ വിധത്തിലാണ് അതിൽ വിശദീകരിച്ചിരിക്കുന്നത്! ഈ പുസ്തകം നേരത്തേ കിട്ടിയിരുന്നെങ്കിൽ ഹൈസ്കൂൾ കുട്ടികൾക്കുവേണ്ടി വാങ്ങിയ ഏറ്റവും പുതിയ ഊർജതന്ത്ര മാന്യുവെൽ ഞാൻ വാങ്ങില്ലായിരുന്നു. ഈ പുസ്തകം തീർച്ചയായും ഞാൻ എന്റെ ക്ലാസ്സുകളിൽ ഉപയോഗിക്കും.”
നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? എന്ന പുസ്തകം വായിച്ചതിന്റെ ഫലമായി പലരും ജീവന്റെ ഉത്ഭവത്തെയും ഉദ്ദേശ്യത്തെയും കുറിച്ചും നാം ഇവിടെ വന്നത് എങ്ങനെ എന്നതിനെ കുറിച്ചും കൂടുതൽ ആഴത്തിൽ ചിന്തിക്കാൻ ഇടയായിരിക്കുന്നു. ഏറെ പ്രധാനമായി കാര്യജ്ഞാനത്തോടെയുള്ള നിഗമനങ്ങളിൽ എത്താൻ ഇതു പലരെയും സഹായിച്ചിട്ടുണ്ട്.
192 പേജുള്ള ഈ പുസ്തകത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, ദയവായി ഇതോടൊപ്പമുള്ള കൂപ്പൺ പൂരിപ്പിച്ച് അതിൽ നൽകിയിരിക്കുന്ന വിലാസത്തിലോ ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ വിലാസത്തിലോ അയയ്ക്കുക.(g01 9/8)
□ നിങ്ങളെക്കുറിച്ച് കരുതലുള്ള ഒരു സ്രഷ്ടാവ് ഉണ്ടോ? എന്ന പുസ്തകത്തെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ ഒരു സൗജന്യ ഭവന ബൈബിൾ അധ്യയനത്തിനു താത്പര്യമുണ്ട്, എന്റെ വിലാസം:
[32-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Courtesy of Anglo-Australian Observatory, photograph by David Malin
“Pillars of Creation” on cover of book: J. Hester and P. Scowen (AZ State Univ.), NASA