വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

പ്രായ​മാ​കു​ന്ന​തി​നു മുമ്പുള്ള ഡേറ്റിങ്‌ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്കു ഡേറ്റി​ങ്ങി​നുള്ള പ്രായ​മാ​യി​ട്ടി​ല്ലെന്ന്‌ എന്റെ മാതാ​പി​താ​ക്കൾ കരുതു​ന്നു​വെ​ങ്കി​ലോ?” (ഫെബ്രു​വരി 8, 2001) എന്ന ലേഖനം ഞാൻ ശരിക്കും ആസ്വദി​ച്ചു. 17 വയസ്സുള്ള ഞാൻ വിവാഹം കഴിക്കാ​നോ ഒരു കുടും​ബം പുലർത്താ​നോ ഇപ്പോൾ സജ്ജനല്ല എന്ന നിഗമ​ന​ത്തിൽ എത്തി​ച്ചേർന്നി​രി​ക്കു​ന്നു. ഡേറ്റി​ങ്ങിൽ ഏർപ്പെ​ടു​ന്ന​തി​നു മുമ്പ്‌ രണ്ടുവട്ടം ആലോ​ചി​ക്കാ​നും എന്നെങ്കി​ലും ഒരിക്കൽ ഡേറ്റി​ങ്ങിൽ ഏർപ്പെട്ട്‌ വിവാഹം ചെയ്യാൻ തീരു​മാ​നി​ക്കു​മ്പോൾ വിവേചന ഉപയോ​ഗി​ക്കാ​നു​മുള്ള പ്രോ​ത്സാ​ഹനം ഈ ലേഖന​ത്തി​ലൂ​ടെ എനിക്കു ലഭിച്ചു.

എ.എം.എച്ച്‌., ഐക്യ​നാ​ടു​കൾ (g01 10/8)

പതിനഞ്ച്‌ വയസ്സു മാത്ര​മുള്ള എനിക്ക്‌ ഹൈസ്‌കൂ​ളി​ലെ മറ്റു കുട്ടി​ക​ളിൽനിന്ന്‌ ഡേറ്റി​ങ്ങിൽ ഏർപ്പെ​ടാൻ ഉണ്ടാകുന്ന സമ്മർദം ചില​പ്പോൾ വളരെ വലുതാണ്‌. ബൈബി​ളും സഹക്രി​സ്‌ത്യാ​നി​ക​ളും എന്നെ പിന്തു​ണ​യ്‌ക്കു​ന്നു​ണ്ടെന്ന അറിവ്‌ പ്രോ​ത്സാ​ഹ​ജ​ന​ക​മാണ്‌. എന്റെ നിലപാ​ടിൽ ഉറച്ചു​നിൽക്കാൻ ഇതെന്നെ സഹായി​ക്കു​ന്നു!

എൽ. എം., കാനഡ (g01 10/8)

രണ്ടു യുവ​പ്രാ​യ​ക്കാർ ഫോണിൽ സംസാ​രി​ക്കുന്ന ചിത്രം എനിക്കു വളരെ പരിചി​ത​മാ​യി തോന്നി. കാരണം ഞാനും അത്തരം ഒരു അവസ്ഥയി​ലേ​ക്കുള്ള പാതയിൽ ആയിരു​ന്നു. ഡേറ്റി​ങ്ങിൽ ഏർപ്പെ​ടാ​നുള്ള പക്വത എനിക്കാ​യി​ട്ടില്ല എന്ന്‌ അറിയാ​വു​ന്ന​തി​നാൽ ഒരു വ്യക്തി​യു​മാ​യുള്ള സഹവാസം എനിക്ക്‌ അവസാ​നി​പ്പി​ക്കേ​ണ്ടി​വന്നു. കാത്തി​രി​ക്കാ​നുള്ള എന്റെ തീരു​മാ​ന​ത്തോ​ടു പറ്റിനിൽക്കാൻ ഇത്തരം ലേഖനങ്ങൾ എന്നെ സഹായി​ക്കു​ന്നു.

എം.ആർ.സി., ഐക്യ​നാ​ടു​കൾ (g01 10/8)

എനിക്ക്‌ 14 വയസ്സുണ്ട്‌. വിവാ​ഹ​ത്തിന്‌ ഒരുവി​ധ​ത്തി​ലും സജ്ജമല്ലാത്ത ഈ പ്രായ​ത്തിൽ ഡേറ്റി​ങ്ങിൽ ഏർപ്പെ​ടു​ന്നത്‌ എത്രമാ​ത്രം അപകട​ക​ര​മാ​ണെന്നു കാണാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. ഒരു പ്രേമ​ബന്ധം നട്ടുവ​ളർത്തു​ന്ന​തി​ലല്ല, മറിച്ച്‌ യഹോ​വ​യു​മാ​യുള്ള എന്റെ ബന്ധം ശക്തി​പ്പെ​ടു​ത്തു​ന്ന​തി​ലാണ്‌ ഞാൻ ഇപ്പോൾ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കേ​ണ്ട​തെന്ന്‌ എനിക്കു ബോധ്യ​മാ​യി​രി​ക്കു​ന്നു.

എ. പി., കാനഡ (g01 10/8)

ഈ ലേഖനം എനിക്കാ​യി എഴുത​പ്പെ​ട്ട​തു​പോ​ലെ തോന്നി. എന്റെ മാതാ​പി​താ​ക്കൾ വളരെ കർക്കശ സ്വഭാ​വ​ക്കാ​രാ​ണെ​ന്നും അവർ എന്റെ വികാ​രങ്ങൾ മനസ്സി​ലാ​ക്കു​ന്നി​ല്ലെ​ന്നും ഞാൻ വിചാ​രി​ച്ചി​രു​ന്നു. എന്നാൽ എന്നെ സഹായി​ക്കാ​നും സംരക്ഷി​ക്കാ​നു​മാണ്‌ അവർ പരമാ​വധി ശ്രമി​ക്കു​ന്ന​തെന്ന്‌ ഞാൻ ഇപ്പോൾ തിരി​ച്ച​റി​യു​ന്നു. ഭാവി​യി​ലെ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു” ലേഖന​ങ്ങൾക്കാ​യി ഞാൻ ആകാം​ക്ഷാ​പൂർവം കാത്തി​രി​ക്കു​ക​യാണ്‌!

എച്ച്‌. ഇ., റൊ​മേ​നിയ (g01 10/8)

സുനാ​മി​കൾ എനിക്കു 12 വയസ്സുണ്ട്‌. ഞാൻ നിങ്ങളു​ടെ മാസി​ക​ക​ളെ​ല്ലാം വായി​ക്കാ​റുണ്ട്‌. “കൊല​യാ​ളി തിരമാ​ലകൾ—സങ്കൽപ്പ​ങ്ങ​ളും യാഥാർഥ്യ​ങ്ങ​ളും” (മാർച്ച്‌ 8, 2001) എന്ന ലേഖനം എനിക്കു വളരെ ഇഷ്ടമായി. ഈ തിരമാ​ലകൾ എന്നെ വിസ്‌മയം കൊള്ളി​ക്കു​ന്നു. അവ എത്ര ശക്തമാ​ണെന്ന്‌ ദൃഷ്ടാന്തം സഹിതം നിങ്ങൾ വിശദീ​ക​രി​ച്ചത്‌ വളരെ ആകർഷ​ക​മാ​യി​രു​ന്നു.

കെ. എസ്‌., ഐക്യ​നാ​ടു​കൾ (g01 10/22)

റേഡി​യോ ആക്ടീവ്‌ ധൂളീ​പ​തനം “റേഡി​യോ ആക്ടീവ്‌ ധൂളീ​പ​തനം—ആശങ്കാ​ജ​ന​ക​മായ ഒരു പ്രശ്‌നം” (മാർച്ച്‌ 8, 2001) എന്ന ലേഖന​ത്തി​ലെ ലളിത​മായ വിശദീ​ക​രണം എന്നെ അത്ഭുത​പ്പെ​ടു​ത്തി. സ്‌​ട്രോൺഷ്യം 90 പോലുള്ള മൂലകങ്ങൾ അത്യന്തം ഹാനി​ക​ര​മാ​ണെന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. എന്നാൽ അതു മനുഷ്യ​രെ ശൈശ​വ​ത്തി​ലേ​തന്നെ ബാധി​ക്കു​ന്നു​വെന്ന്‌ ഇപ്പോ​ഴാണ്‌ ഞാൻ അറിയു​ന്നത്‌. ഇങ്ങനെ​യുള്ള സങ്കീർണ​മായ വിഷയ​ങ്ങളെ കുറിച്ച്‌ അറിഞ്ഞി​രി​ക്കു​ന്നതു നല്ലതാണ്‌. കാരണം പ്രശ്‌ന​പ​രി​ഹാ​ര​ത്തിന്‌ മനുഷ്യൻ തന്റെ മഹാ സ്രഷ്ടാ​വിൽ ആശ്രയി​ച്ചേ തീരൂ എന്നു കാണാൻ അവ സഹായി​ക്കു​ന്നു. എല്ലാവർക്കും വായിച്ചു മനസ്സി​ലാ​ക്കാ​വുന്ന വിധത്തിൽ ഇത്തരം കടുപ്പ​മേ​റിയ വിഷയങ്ങൾ ലളിത​മാ​യി വിശദീ​ക​രി​ച്ചു​കൊണ്ട്‌ വായന​ക്കാ​രോ​ടു തുടർന്നും കരുതൽ പ്രകട​മാ​ക്കു​ന്ന​തി​നു വളരെ നന്ദി.

എം. ഇസെഡ്‌., ഇറ്റലി (g01 10/22)