വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ദൈവം എത്രമാത്രം സഹിഷ്‌ണുത ഉള്ളവനാണ്‌?

ദൈവം എത്രമാത്രം സഹിഷ്‌ണുത ഉള്ളവനാണ്‌?

ബൈബി​ളി​ന്റെ വീക്ഷണം

ദൈവം എത്രമാ​ത്രം സഹിഷ്‌ണുത ഉള്ളവനാണ്‌?

“എന്നാൽ ദൈവം തന്റെ കോപം കാണി​പ്പാ​നും ശക്തി വെളി​പ്പെ​ടു​ത്തു​വാ​നും . . . ഇച്ഛിച്ചി​ട്ടു നാശ​യോ​ഗ്യ​മായ കോപ​പാ​ത്ര​ങ്ങളെ വളരെ ദീർഘ​ക്ഷ​മ​യോ​ടെ സഹിച്ചു.”—റോമർ 9:22, 24.

ചരി​ത്ര​ത്തി​ലു​ട​നീ​ളം ദൈവം വളരെ​യ​ധി​കം തിന്മയും ദുഷ്ടത​യും സഹിച്ചി​ട്ടുണ്ട്‌. 3,000-ത്തിലധി​കം വർഷങ്ങൾക്കു മുമ്പ്‌ ഇയ്യോബ്‌ ഇങ്ങനെ വിലപി​ച്ചു: “ദുഷ്ടന്മാർ ജീവി​ച്ചി​രു​ന്നു വാർദ്ധ​ക്യം പ്രാപി​ക്ക​യും അവർക്കു ബലം വർദ്ധി​ക്ക​യും ചെയ്യു​ന്നതു എന്തു? അവരുടെ സന്താനം അവരോ​ടു​കൂ​ടെ അവരുടെ മുമ്പി​ലും അവരുടെ വംശം അവർ കാൺക​യും ഉറെച്ചു നില്‌ക്കു​ന്നു. അവരുടെ വീടുകൾ ഭയം കൂടാതെ സുഖമാ​യി​രി​ക്കു​ന്നു; ദൈവ​ത്തി​ന്റെ വടി അവരു​ടെ​മേൽ വരുന്ന​തു​മില്ല.” (ഇയ്യോബ്‌ 21:7-9) യിരെ​മ്യാ പ്രവാ​ച​കനെ പോലെ, നീതിയെ സ്‌നേ​ഹിച്ച മറ്റുള്ള​വ​രും ദൈവം പ്രത്യ​ക്ഷ​ത്തിൽ ദുഷ്ട​രോ​ടു സഹിഷ്‌ണുത കാട്ടി​യ​തി​നെ പ്രതി ഉത്‌കണ്‌ഠ പ്രകടി​പ്പി​ച്ചി​ട്ടുണ്ട്‌.—യിരെ​മ്യാ​വു 12:1, 2.

നിങ്ങൾ എന്തു വിചാ​രി​ക്കു​ന്നു? ദൈവം ദുഷ്ടത അനുവ​ദി​ച്ചി​രി​ക്കു​ന്നു എന്നത്‌ നിങ്ങളെ അന്ധാളി​പ്പി​ക്കു​ന്നു​ണ്ടോ? ദൈവം വേഗത്തിൽ നടപടി​യെ​ടുത്ത്‌ സകല ദുഷ്ടന്മാ​രെ​യും സത്വരം നശിപ്പി​ക്കേ​ണ്ട​താ​ണെന്ന്‌ ചില​പ്പോ​ഴൊ​ക്കെ നിങ്ങൾക്കു തോന്നാ​റു​ണ്ടോ? ദൈവ​ത്തി​ന്റെ സഹിഷ്‌ണു​ത​യു​ടെ പരിധി​യെ​യും അവൻ സഹിഷ്‌ണുത കാണി​ക്കു​ന്ന​തി​ന്റെ കാരണ​ങ്ങ​ളെ​യും കുറിച്ച്‌ ബൈബി​ളി​നു പറയാ​നു​ള്ളതു പരിചി​ന്തി​ക്കുക.

ദൈവം സഹിഷ്‌ണുത കാട്ടു​ന്നത്‌ എന്തു​കൊണ്ട്‌?

ഒന്നാമത്‌ നാം ഇപ്രകാ​രം ചോദി​ക്കണം: നീതി സംബന്ധിച്ച ഏറ്റവും ഉയർന്ന മാനദ​ണ്ഡ​ങ്ങ​ളുള്ള ദൈവം എന്തു​കൊ​ണ്ടാണ്‌ തിന്മ സഹിക്കു​ന്നത്‌? (ആവർത്ത​ന​പു​സ്‌തകം 32:4; ഹബക്കൂക്‌ 1:13, 14) അതിന്റെ അർഥം അവൻ തിന്മയു​ടെ നേർക്കു കണ്ണടയ്‌ക്കു​ന്നു എന്നാണോ? തീർച്ച​യാ​യും അല്ല! പിൻവ​രുന്ന ദൃഷ്ടാന്തം പരിചി​ന്തി​ക്കുക: ഒരു ശസ്‌ത്ര​ക്രി​യാ വിദഗ്‌ധൻ ശുചി​ത്വം സംബന്ധിച്ച അടിസ്ഥാന തത്ത്വങ്ങൾ ലംഘി​ക്കു​ക​യും രോഗി​കൾക്കു കടുത്ത വേദന ഉളവാ​ക്കു​ക​യും ചെയ്യു​ന്നു​വെന്നു കരുതുക. ആശുപ​ത്രി അധികൃ​തർ ഉടൻ അദ്ദേഹത്തെ നീക്കം ചെയ്യു​ക​യി​ല്ലേ? എന്നാൽ അസാധാ​രണ സഹിഷ്‌ണുത ആവശ്യ​മാ​യി​രി​ക്കുന്ന ചില സാഹച​ര്യ​ങ്ങൾ ഉണ്ടായി​രു​ന്നേ​ക്കാം. അങ്ങേയറ്റം അടിയ​ന്തി​ര​മായ ചില സാഹച​ര്യ​ങ്ങ​ളിൽ, ഉദാഹ​ര​ണ​ത്തിന്‌ ഒരു യുദ്ധമു​ഖ​ത്തു​വെച്ച്‌, താണതരം വസ്‌തു​ക്ക​ളും ശസ്‌ത്ര​ക്രി​യാ ഉപകര​ണ​ങ്ങ​ളും ഉപയോ​ഗിച്ച്‌, അടിസ്ഥാന സൗകര്യ​ങ്ങൾ ഇല്ലാത്ത​തും അപകടം പിടി​ച്ച​തു​മായ അവസ്ഥക​ളിൽ ശസ്‌ത്ര​ക്രി​യാ വിദഗ്‌ധർ പ്രവർത്തി​ക്കു​മ്പോൾ ആരെങ്കി​ലും അവരെ പഴി പറയു​മോ?

സമാന​മാ​യ ഒരു വിധത്തിൽ, തനിക്കു തീർത്തും അസ്വീ​കാ​ര്യ​മായ പല സംഗതി​ക​ളും ദൈവം ഇന്നു ക്ഷമാപൂർവം സഹിക്കു​ക​യാണ്‌. അവൻ ദുഷ്ടത വെറു​ക്കു​ന്നെ​ങ്കി​ലും, അതു തുടരാൻ അവൻ താത്‌കാ​ലി​ക​മാ​യി അനുവ​ദി​ച്ചി​രി​ക്കു​ന്നു. അവൻ അങ്ങനെ ചെയ്യു​ന്ന​തി​നു നല്ല കാരണ​ങ്ങ​ളുണ്ട്‌. ഒരു സംഗതി, ഏദെൻ തോട്ട​ത്തി​ലെ സാത്താന്റെ മത്സരഫ​ല​മാ​യി ഉണ്ടായ നിർണാ​യക വിവാദ വിഷയ​ങ്ങൾക്ക്‌ എന്നെ​ന്നേ​ക്കു​മാ​യി തീർപ്പു കൽപ്പി​ക്കാ​നുള്ള സമയം ഇതുമൂ​ലം ലഭ്യമാ​കു​ന്നു. ദൈവ​ത്തി​ന്റെ ഭരണവി​ധ​ത്തി​ന്റെ ഔചി​ത്യ​ത്തോ​ടും ന്യായ​യു​ക്ത​ത​യോ​ടും ബന്ധപ്പെ​ട്ട​വ​യാണ്‌ ഈ വിവാ​ദ​വി​ഷ​യങ്ങൾ. മാത്രമല്ല, ദൈവം ക്ഷമാപൂർവം തെറ്റു സഹിക്കു​ന്നത്‌ അതിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്ന​വർക്കു മാറ്റം വരുത്താ​നുള്ള സമയവും അവസര​വും പ്രദാനം ചെയ്യുന്നു.

കരുണ​യും ക്ഷമയും ഉള്ള ദൈവം

ദൈവ​ത്തി​നെ​തി​രെ​യുള്ള മത്സരത്തിൽ, നമ്മുടെ ആദ്യ മാതാ​പി​താ​ക്ക​ളായ ആദാമും ഹവ്വായും സാത്താ​നോ​ടു ചേർന്നു. ദൈവ​ത്തിന്‌ ന്യായ​മാ​യും അവരെ അപ്പോൾത്തന്നെ നശിപ്പി​ക്കാൻ കഴിയു​മാ​യി​രു​ന്നു. പകരം അവൻ അവരോ​ടു കരുണ​യും ക്ഷമയും കാട്ടു​ക​യും അവർക്കു കുട്ടികൾ ഉണ്ടാകാൻ സ്‌നേ​ഹ​പൂർവം അനുവ​ദി​ക്കു​ക​യും ചെയ്‌തു. എന്നാൽ, അവരുടെ ഈ കുട്ടി​ക​ളും അവരിൽനിന്ന്‌ ഉണ്ടായ മുഴു​മ​നു​ഷ്യ​വർഗ​വും പാപപൂർണ​മായ അവസ്ഥയി​ലാ​ണു ജനിച്ചത്‌.—റോമർ 5:12; 8:20-22.

മനുഷ്യ​നെ അവന്റെ ദാരു​ണാ​വ​സ്ഥ​യിൽനി​ന്നു രക്ഷിക്കാൻ ദൈവം ഉദ്ദേശി​ച്ചു. (ഉല്‌പത്തി 3:15) അതിനി​ടെ, ആദാമിൽനി​ന്നു പാരമ്പ​ര്യ​മാ​യി ലഭിച്ച അപൂർണത നമ്മെ എങ്ങനെ ബാധി​ക്കു​ന്നു എന്ന്‌ അവനു നന്നായി അറിയാ​വു​ന്ന​തു​കൊണ്ട്‌ അവൻ നമ്മോട്‌ അങ്ങേയ​റ്റത്തെ ക്ഷമയും കരുണ​യും പ്രകട​മാ​ക്കു​ന്നു. (സങ്കീർത്തനം 51:5; 103:13) അവൻ “മഹാദയ” ഉള്ളവനും “ധാരാളം ക്ഷമിക്കു”ന്നവനും ആണ്‌.—സങ്കീർത്തനം 86:5, 15; യെശയ്യാ​വു 55:6, 7.

ദൈവ​ത്തി​ന്റെ സഹിഷ്‌ണു​ത​യ്‌ക്കുള്ള പരിധി​കൾ

എന്നാൽ, ദുഷ്‌പ്ര​വൃ​ത്തി എക്കാല​വും തുടരാൻ ദൈവം അനുവ​ദി​ക്കു​ന്നെ​ങ്കിൽ അതു സ്‌നേ​ഹ​ശൂ​ന്യ​വും ന്യായ​ര​ഹി​ത​വും ആയിരി​ക്കും. മറ്റു കുടും​ബാം​ഗ​ങ്ങ​ളു​ടെ​മേൽ മനഃപൂർവം വേദന വരുത്തി​വെ​ക്കു​ന്ന​തിൽ തുടരുന്ന ഒരു കുട്ടി​യു​ടെ തിന്മയെ സ്‌നേ​ഹ​വാ​നായ ഒരു പിതാ​വും അനന്തമാ​യി ക്ഷമിക്കു​ക​യില്ല. അതു​കൊണ്ട്‌, പാപത്തി​ന്റെ കാര്യ​ത്തിൽ ദൈവം പ്രകട​മാ​ക്കുന്ന ക്ഷമ എല്ലായ്‌പോ​ഴും സ്‌നേഹം, ജ്ഞാനം, നീതി എന്നിങ്ങ​നെ​യുള്ള മറ്റു ഗുണങ്ങ​ളാൽ സമനി​ല​യിൽ ആക്കപ്പെ​ട്ടത്‌ ആയിരി​ക്കും. (പുറപ്പാ​ടു 34:6, 7) ദൈവ​ത്തി​ന്റെ ദീർഘ​ക്ഷ​മ​യു​ടെ ഉദ്ദേശ്യം പൂർത്തി​യാ​യി കഴിഞ്ഞാൽ, തിന്മ സംബന്ധിച്ച അവന്റെ സഹിഷ്‌ണുത അവസാ​നി​ക്കും.—റോമർ 9:22, 24.

പൗലൊസ്‌ അപ്പൊ​സ്‌തലൻ അതു വ്യക്തമാ​യി സൂചി​പ്പി​ച്ചു. ‘കഴിഞ്ഞ കാലങ്ങ​ളിൽ [ദൈവം] സകലജാ​തി​ക​ളെ​യും സ്വന്ത വഴിക​ളിൽ നടപ്പാൻ സമ്മതിച്ചു’ എന്ന്‌ ഒരവസ​ര​ത്തിൽ അവൻ പറഞ്ഞു. (പ്രവൃ​ത്തി​കൾ 14:16) ദൈവ​ത്തി​ന്റെ നിയമ​ങ്ങ​ളോ​ടും തത്ത്വങ്ങ​ളോ​ടും അനുസ​ര​ണ​ക്കേടു കാട്ടിയ ജനത്തിന്റെ ‘അറിയാ​യ്‌മ​യു​ടെ കാലങ്ങളെ ദൈവം ലക്ഷ്യമാ​ക്കി​യില്ല’ അഥവാ കണക്കി​ലെ​ടു​ത്തില്ല എന്ന്‌ മറ്റൊരു അവസര​ത്തിൽ പൗലൊസ്‌ പറയു​ക​യു​ണ്ടാ​യി. ‘ഇപ്പോൾ എല്ലായി​ട​ത്തും എല്ലാവ​രും മാനസാ​ന്ത​ര​പ്പെ​ടേ​ണ​മെന്നു [ദൈവം] മനുഷ്യ​രോ​ടു കല്‌പി​ക്കു​ക​യാണ്‌’ എന്ന്‌ അവൻ തുടർന്നു വ്യക്തമാ​ക്കി. എന്തു​കൊണ്ട്‌? എന്തു​കൊ​ണ്ടെ​ന്നാൽ, ‘ലോകത്തെ നീതി​യിൽ ന്യായം വിധി​പ്പാൻ അവൻ ഒരു ദിവസത്തെ നിശ്ചയി​ച്ചി​രി​ക്കു​ന്നു.’—പ്രവൃ​ത്തി​കൾ 17:30, 31.

ദൈവ​ത്തി​ന്റെ സഹിഷ്‌ണു​ത​യിൽനിന്ന്‌ ഇപ്പോൾ പ്രയോ​ജനം നേടുക

അപ്പോൾ തീർച്ച​യാ​യും, ദൈവ​ത്തി​ന്റെ നിയമങ്ങൾ അവഗണി​ക്കാ​മെ​ന്നും തന്റെ പ്രവൃ​ത്തി​ക​ളു​ടെ പരിണ​ത​ഫ​ല​ങ്ങ​ളിൽ നിന്നു രക്ഷപ്പെ​ടാൻ ആഗ്രഹി​ക്കു​മ്പോൾ ക്ഷമയ്‌ക്കാ​യി വെറു​തെ​യങ്ങ്‌ അപേക്ഷി​ച്ചാൽ മതി​യെ​ന്നും ആരും വിചാ​രി​ക്ക​രുത്‌. (യോശുവ 24:19) തങ്ങൾക്ക്‌ അങ്ങനെ ചെയ്യാൻ കഴിയു​മെന്ന്‌ പുരാതന ഇസ്രാ​യേ​ലി​ലെ പലരും കരുതി. അവർ ആ ചിന്താ​ഗ​തി​ക്കു മാറ്റം വരുത്താൻ വിസമ്മ​തി​ച്ചു. ദൈവം സഹിഷ്‌ണു​ത​യും ക്ഷമയും കാട്ടു​ന്ന​തി​ന്റെ ഉദ്ദേശ്യം കാണാൻ അവർ പരാജ​യ​പ്പെട്ടു. ദൈവം എക്കാല​വും അവരുടെ ദുഷ്ടത ക്ഷമിച്ചില്ല.—യെശയ്യാ​വു 1:16-20.

ദൈവ​ത്തി​ന്റെ അന്തിമ ന്യായ​വി​ധി​യിൽനി​ന്നു രക്ഷപ്പെ​ടു​ന്ന​തിന്‌ ഒരുവൻ ‘മാനസാ​ന്ത​ര​പ്പെ​ടണം,’ അതായത്‌ ദൈവ​മു​മ്പാ​കെ​യുള്ള തന്റെ അപൂർണ​വും പാപപ​ങ്കി​ല​വു​മായ അവസ്ഥ അനുതാ​പ​പൂർവം അംഗീ​ക​രി​ച്ചു​കൊണ്ട്‌ തെറ്റായ മാർഗ​ത്തിൽനി​ന്നു യഥാർഥ​മാ​യി പിന്തി​രി​യണം എന്നു ബൈബിൾ കാണി​ക്കു​ന്നു. (പ്രവൃ​ത്തി​കൾ 3:19-21) അപ്പോൾ ക്രിസ്‌തു​വി​ന്റെ മറുവില യാഗത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ യഹോവ ക്ഷമിക്കും. (പ്രവൃ​ത്തി​കൾ 2:38; എഫെസ്യർ 1:6, 7) തന്റെ തക്കസമ​യത്ത്‌ ദൈവം ആദാമ്യ പാപത്തി​ന്റെ സകല ദുഃഖ​ഫ​ല​ങ്ങ​ളും ഇല്ലാതാ​ക്കും. “നാശ​യോ​ഗ്യ​മായ കോപ​പാ​ത്രങ്ങ”ളോടു മേലാൽ അവൻ സഹിഷ്‌ണുത കാണി​ക്കു​ക​യി​ല്ലാത്ത ഒരു “പുതിയ ആകാശ​വും പുതിയ ഭൂമി​യും” സ്ഥാപി​ക്ക​പ്പെ​ടും. (റോമർ 9:24; വെളി​പ്പാ​ടു 21:1-5) ദൈവ​ത്തി​ന്റെ, പരിധി​യു​ള്ള​തെ​ങ്കി​ലും അസാധാ​ര​ണ​മായ സഹിഷ്‌ണു​ത​യു​ടെ എത്ര അത്ഭുത​ക​ര​മായ ഫലം! (g01 10/8)

[17-ാം പേജിലെ ചിത്രം]

ആദാമിനും ഹവ്വായ്‌ക്കും മക്കൾ ഉണ്ടാകാൻ ദൈവം അനുവ​ദി​ച്ചു