വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മമ്മിയും പത്തു പെൺമക്കളും

മമ്മിയും പത്തു പെൺമക്കളും

മമ്മിയും പത്തു പെൺമ​ക്ക​ളും

എസ്ഥർ ലോസാ​നോ പറഞ്ഞ​പ്ര​കാ​രം

ങ്ങളുടെ മാതാ​പി​താ​ക്കൾ അർമേ​നി​യൻ വംശജ​രാ​യി​രു​ന്നു. രണ്ടു​പേ​രും ജനിച്ചത്‌ ടർക്കി​യി​ലെ ബിറ്റ്‌ലി​സിൽ. കഴിഞ്ഞ നൂറ്റാ​ണ്ടി​ന്റെ തുടക്ക​ത്തിൽ ടർക്കി​യിൽ അർമേ​നി​യ​ക്കാ​രെ കൂട്ട​ക്കൊല ചെയ്യാൻ തുടങ്ങി​യ​പ്പോൾ ഞങ്ങളുടെ ഡാഡി ഐക്യ​നാ​ടു​ക​ളി​ലേക്കു കുടി​യേറി. അദ്ദേഹ​ത്തിന്‌ അന്ന്‌ 25-നടുത്തു പ്രായം കാണും. ഏറെക്ക​ഴി​യു​ന്ന​തി​നു മുമ്പ്‌, 12-ാം വയസ്സിൽ ഞങ്ങളുടെ മമ്മി സോഫി​യ​യും ഐക്യ​നാ​ടു​ക​ളി​ലേക്കു പോയി.

ഞങ്ങളുടെ ഡാഡി ആരാം വാർട്ട​നി​യനെ വിവാഹം കഴിക്കു​ന്ന​തിന്‌ മമ്മിയെ അങ്ങോട്ട്‌ അയയ്‌ക്കാൻ രണ്ടു കുടും​ബ​ങ്ങ​ളും ഒരു ധാരണ​യിൽ എത്തിയി​രു​ന്നു. എന്നാൽ കാലി​ഫോർണി​യ​യി​ലെ ഫ്രെസ്‌നോ​യിൽ എത്തിയ​പ്പോൾ സോഫി​യ​യ്‌ക്കു വിവാ​ഹ​പ്രാ​യ​മാ​യി​രു​ന്നില്ല. അതു​കൊണ്ട്‌ പ്രായ​പൂർത്തി​യാ​കു​ന്ന​തു​വരെ അവൾ തന്റെ ഭാവി അമ്മായി​യ​മ്മ​യോ​ടൊ​പ്പം താമസി​ച്ചു.

ഞങ്ങളുടെ മാതാ​പി​താ​ക്ക​ളു​ടെ ആദ്യത്തെ കുട്ടി ആണായി​രു​ന്നു. അവർ അവന്‌ ആൻഡ്രാ​നിഗ്‌ എന്നു പേരിട്ടു. പിന്നീട്‌ അവൻ അതു മാറ്റി ബാർണി എന്ന പേരു സ്വീക​രി​ച്ചു. 1914 ആഗസ്റ്റ്‌ 6-നാണ്‌ ബാർണി ജനിച്ചത്‌. അടുത്ത പത്തു പേരും പെൺകു​ട്ടി​കൾ ആയിരു​ന്നു. ഷീൽഡ്‌ ടൂട്‌ജി​യാൻ 1924-ൽ ഫ്രെസ്‌നോ സന്ദർശിച്ച്‌ അവിടത്തെ അർമേ​നി​യൻ സമുദാ​യ​ക്കാർക്കാ​യി ഒരു പ്രസംഗം നടത്തി​യ​തി​നെ തുടർന്ന്‌ ഡാഡി ഒരു ബൈബിൾ വിദ്യാർഥി—യഹോ​വ​യു​ടെ സാക്ഷികൾ അന്ന്‌ അങ്ങനെ​യാണ്‌ അറിയ​പ്പെ​ട്ടി​രു​ന്നത്‌—ആയിത്തീർന്നു. അതിനു​ശേഷം ഞങ്ങൾ കുടും​ബ​സ​മേതം ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ സംബന്ധി​ക്കാൻ തുടങ്ങി.

കാലി​ഫോർണി​യ​യി​ലെ ഓക്ക്‌ലൻഡി​ലേക്ക്‌ 1931-ൽ താമസം മാറിയ ഞങ്ങൾ അവിടത്തെ സഭയു​മാ​യി സഹവസി​ച്ചു. കാലി​ഫോർണി​യ​യി​ലെ നാപയിൽ താമസി​ച്ചി​രുന്ന ബാർണി 1941-ൽ മരിക്കു​ന്ന​തു​വരെ യഹോ​വയെ വിശ്വ​സ്‌ത​മാ​യി സേവിച്ചു. ബാർണി​ക്കു ശേഷമു​ണ്ടായ പെൺകു​ട്ടി​ക​ളിൽ മൂന്നാ​മ​ത്ത​വ​ളാ​യി​രു​ന്നു ഞാൻ. 1935-ൽ ഞാൻ യഹോ​വ​യ്‌ക്കുള്ള എന്റെ സമർപ്പണം ജലസ്‌നാ​പ​ന​ത്താൽ പ്രതീ​ക​പ്പെ​ടു​ത്തി. ഏതാണ്ട്‌ 75 വർഷ​ത്തോ​ളം യോഗ​ങ്ങൾക്കു ഹാജരായ ശേഷം ഞങ്ങളുടെ സഹോ​ദ​രി​യായ ആഗ്നസ്‌ ഏതാനും വർഷങ്ങൾക്കു മുമ്പു സ്‌നാ​പ​ന​മേറ്റു! ഞങ്ങൾ പെൺമക്കൾ എല്ലാവ​രും ആ അവസര​ത്തിൽ ഹാജരാ​യി​രു​ന്നു. പത്തു പേരിൽ അവസാ​ന​ത്തെ​യാ​ളും സ്‌നാ​പ​ന​മേ​റ്റ​തിൽ ഞങ്ങളെ​ല്ലാം വളരെ സന്തുഷ്ട​രാ​യി​രു​ന്നു.

സങ്കടക​ര​മെ​ന്നു പറയട്ടെ, മമ്മിക്ക്‌ അതു കാണാൻ കഴിഞ്ഞില്ല. അതിന്റെ തലേ വർഷം മമ്മി മരിച്ചു. മരിക്കു​മ്പോൾ മമ്മിക്ക്‌ 100 വയസ്സും 2 ദിവസ​വും പ്രായ​മു​ണ്ടാ​യി​രു​ന്നു. കാലി​ഫോർണി​യ​യിൽനി​ന്നു പ്രസി​ദ്ധീ​ക​രി​ക്കുന്ന ഹെയ്‌വർഡ്‌ ന്യൂസ്‌ എന്ന പത്രത്തിൽ 1996 മേയ്‌ 14-ന്‌ മമ്മിയു​ടെ മരണവാർത്ത വന്നിരു​ന്നു. അത്‌ ഇങ്ങനെ പറഞ്ഞു: “54 വർഷം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാളെന്ന നിലയിൽ താത്‌പ​ര്യ​മു​ള്ള​വരെ ബൈബിൾ പഠിപ്പി​ച്ചു​കൊണ്ട്‌ . . . അവർ സമൂഹ​ത്തിൽ സന്നദ്ധ​സേ​വനം അനുഷ്‌ഠി​ച്ചു.” ഞങ്ങളുടെ സഹോ​ദരി എലിസ​ബ​ത്തി​ന്റെ പിൻവ​രുന്ന വാക്കു​ക​ളും ലേഖനം ഉദ്ധരിച്ചു: “മമ്മി തന്റെ വീട്‌ എല്ലായ്‌പോ​ഴും എല്ലാവർക്കു​മാ​യി തുറന്നു കൊടു​ത്തി​രു​ന്നു. ഭക്ഷണ​മേ​ശ​യിൽ എപ്പോ​ഴും ഒരാൾക്കു​കൂ​ടി​യുള്ള സ്ഥലം ഉണ്ടായി​രു​ന്നു . . . എല്ലാവ​രോ​ടും ‘വരൂ, നല്ല കടുപ്പ​മുള്ള ഒരു കാപ്പി കുടി​ച്ചി​ട്ടു പോകാം’ എന്നു മമ്മി പറയു​മാ​യി​രു​ന്നു. മമ്മി തന്റെ പ്രശസ്‌ത മധുര​പ​ല​ഹാ​ര​മായ ബാക്ലവാ ഉണ്ടാക്കു​മ്പോ​ഴാണ്‌ ഒരാൾ എത്തുന്ന​തെ​ങ്കിൽ അത്‌ അയാളു​ടെ ഭാഗ്യം.”

ഞങ്ങളുടെ ഏറ്റവും മൂത്ത സഹോ​ദരി ഗ്ലാഡി​സിന്‌ 85 വയസ്സുണ്ട്‌, ഇളയവൾക്ക്‌ 66-ഉം. ഞങ്ങളെ​ല്ലാ​വ​രും തീക്ഷ്‌ണ​ത​യുള്ള സാക്ഷി​ക​ളാണ്‌. ഞങ്ങളിൽ മൂന്നു പേർ വാച്ച്‌ടവർ ഗിലെ​യാദ്‌ ബൈബിൾ സ്‌കൂ​ളിൽനി​ന്നു ബിരുദം നേടി​യ​ശേഷം മിഷന​റി​മാ​രാ​യി സേവിച്ചു. ഇപ്പോൾ കാലി​ഫോർണി​യ​യി​ലെ ന്യൂ​പോർട്ട്‌ ബീച്ചിൽ താമസി​ക്കുന്ന എലിസ​ബത്ത്‌ സ്‌കൂ​ളി​ന്റെ 13-ാമത്തെ ക്ലാസ്സിൽ സംബന്ധി​ച്ചു. അവൾ അഞ്ച്‌ വർഷം പെറു​വി​ലെ കയാ​യോ​യിൽ സേവനം അനുഷ്‌ഠി​ക്കു​ക​യും ചെയ്‌തു. രൂത്ത്‌ 35-ാമത്തെ ക്ലാസ്സിൽ സംബന്ധി​ച്ചു. അവളും ഭർത്താവ്‌ ആൽവിൻ സ്റ്റൗഫറും അഞ്ചു വർഷം ഓസ്‌​ട്രേ​ലി​യ​യിൽ മിഷന​റി​മാ​രാ​യി പ്രവർത്തി​ച്ചു. ഗിലെ​യാ​ദി​ന്റെ നാലാ​മത്തെ ക്ലാസ്സിൽനി​ന്നാണ്‌ ഞാൻ ബിരുദം നേടി​യത്‌. 1947-ൽ എനിക്കു മെക്‌സി​ക്കോ​യിൽ നിയമനം കിട്ടി. അവി​ടെ​വെച്ച്‌ 1955-ൽ ഞാൻ റോ​ഡോൾഫോ ലോസാ​നോ​യെ വിവാഹം കഴിച്ചു. a അന്നു മുതൽ ഞങ്ങൾ മെക്‌സി​ക്കോ​യി​ലാ​ണു സേവി​ക്കു​ന്നത്‌.

ഒരു അളവു​വരെ നല്ല ആരോ​ഗ്യം ആസ്വദി​ക്കാൻ കഴിയു​ന്ന​തിൽ ഞങ്ങൾ പത്തു സഹോ​ദ​രി​മാ​രും നന്ദിയു​ള്ള​വ​രാണ്‌. യഹോവ ആഗ്രഹി​ക്കു​ന്നി​ട​ത്തോ​ളം, അവനെ പൂർണ മനസ്സോ​ടും ഹൃദയ​ത്തോ​ടും ശക്തി​യോ​ടും കൂടെ സേവി​ക്കാൻ അതു ഞങ്ങളെ സഹായി​ക്കു​ന്നു—ഇപ്പോ​ഴും പുതിയ ലോക​ത്തിൽ എന്നേക്കും.(g01 10/22)

[അടിക്കു​റിപ്പ്‌]

a അദ്ദേഹത്തിന്റെ ജീവി​തകഥ 2001 ജനുവരി 1 ലക്കം വീക്ഷാ​ഗോ​പു​ര​ത്തിൽ കാണാം.

[18-ാം പേജിലെ ചിത്രം]

ആഗ്നസ്‌ 1997-ലെ തന്റെ സ്‌നാപന സമയത്ത്‌

[18, 19 പേജു​ക​ളി​ലെ ചിത്രം]

എലിസ​ബത്ത്‌, 1949-ൽ ഗിലെ​യാ​ദിൽനി​ന്നു ബിരുദം നേടിയ ദിവസം

[19-ാം പേജിലെ ചിത്രം]

എസ്ഥർ (വലത്ത്‌) മെക്‌സി​ക്കോ ബ്രാഞ്ചിൽ, 1950

[19-ാം പേജിലെ ചിത്രം]

രൂത്തും ആൽവിൻ സ്റ്റൗഫറും മെക്‌സി​ക്കോ ബ്രാഞ്ചിൽ സാർവ​ദേ​ശീയ ദാസരാ​യി സേവി​ക്കു​ന്നു, 1987