വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വിയറ്റ്‌നാമിലെ അറിയപ്പെടാത്ത മൃഗങ്ങൾ

വിയറ്റ്‌നാമിലെ അറിയപ്പെടാത്ത മൃഗങ്ങൾ

വിയറ്റ്‌നാ​മി​ലെ അറിയ​പ്പെ​ടാത്ത മൃഗങ്ങൾ

“നൂറ്റാ​ണ്ടി​ലെ ഏറ്റവും ആവേശ​ക​ര​മായ മൃഗക​ണ്ടെ​ത്ത​ലി​ന്റെ കാലഘട്ടം,” ലണ്ടൻ മൃഗശാ​ല​യി​ലെ സസ്‌ത​നി​ക​ളു​ടെ ചുമതല വഹിക്കുന്ന ഡഗ്ലസ്‌ റിച്ചാർഡ്‌സൺ ഉത്സാഹ​പൂർവം പറഞ്ഞു. കഴിഞ്ഞ പത്തു-വർഷ കാലയ​ള​വിൽ വിയറ്റ്‌നാ​മി​ലെ വിദൂര വനങ്ങളിൽ വലിയ ചില മൃഗങ്ങളെ കണ്ടെത്തി​യ​തി​നെ കുറി​ച്ചാണ്‌ അദ്ദേഹം അങ്ങനെ അഭി​പ്രാ​യ​പ്പെ​ട്ടത്‌.

ഘോര​യു​ദ്ധം മൂലം പതിറ്റാ​ണ്ടു​ക​ളോ​ളം ഈ വനങ്ങളിൽ ശാസ്‌ത്ര​ജ്ഞർക്കു പ്രവേ​ശി​ക്കാൻ കഴിഞ്ഞി​രു​ന്നില്ല. എന്നാൽ ഇപ്പോൾ അവിടെ പ്രവർത്തി​ക്കുന്ന മൃഗഗ​വേ​ഷകർ മൃഗങ്ങ​ളു​ടെ ചിത്ര​ങ്ങ​ളെ​ടു​ക്കാൻ സ്വയം​പ്ര​വർത്തക ക്യാമ​റകൾ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. അങ്ങനെ കണ്ടെത്തിയ മൃഗങ്ങ​ളി​ലൊന്ന്‌ ജാവൻ കാണ്ടാ​മൃ​ഗ​ത്തി​ന്റെ ഒരു ഉപവർഗ​വും ലോക​ത്തിൽ ഏറ്റവു​മ​ധി​കം വംശനാ​ശ​ഭീ​ഷണി നേരി​ടു​ന്ന​തു​മായ വിയറ്റ്‌നാ​മിസ്‌ കാണ്ടാ​മൃ​ഗ​മാണ്‌.

വിയറ്റ്‌നാ​മി​ലെ അറിയ​പ്പെ​ടാത്ത മൃഗങ്ങ​ളിൽ മറ്റൊന്ന്‌ മാനിനെ പോലെ തോന്നി​ക്കുന്ന ഒരുതരം കാളയാണ്‌. വൂ ക്വാങ്‌ കാള എന്നാണ്‌ ഇതിന്റെ പേര്‌. വൂ ക്വാങ്‌ പ്രകൃതി സംരക്ഷണ മേഖല​യിൽ 1992-ൽ കണ്ടെത്ത​പ്പെട്ട ഈ ജീവിക്ക്‌ ഏതാണ്ട്‌ 100 കിലോ​ഗ്രാം തൂക്കവും തോൾഭാ​ഗത്ത്‌ ഒരു മീറ്റർ ഉയരവും ഉണ്ട്‌. അത്‌ കാള​യോ​ടോ മാനി​നോ​ടോ ആടി​നോ​ടോ ബന്ധമുള്ള ഒരു ജീവി ആയിരി​ക്കാം. അതേ സംരക്ഷണ മേഖല​യിൽ മൂന്നു​തരം മാനു​ക​ളെ​യും കണ്ടെത്തു​ക​യു​ണ്ടാ​യി—1993-ൽ കണ്ടെത്തിയ വൻ മൺജാക്ക്‌, 1997-ൽ കണ്ടെത്തിയ ട്രൂ​വോങ്‌ സോൺ മൺജാക്ക്‌, 1998-ൽ കണ്ടെത്തിയ ലീഫ്‌ മൺജാക്ക്‌ എന്നിവ.

ശാസ്‌ത്ര​ജ്ഞർ 1996-ൽ വിയറ്റ്‌നാ​മി​ലെ ടൈൻവെൻ പീഠഭൂ​മി​യിൽ മാംസ​ഭു​ക്കായ ഒരു ചെറിയ നിശാ​ജീ​വി​യെ കണ്ടെത്തി. ടൈൻവെൻ വെരുക്‌ എന്നാണ്‌ ഇതിന്റെ പേര്‌. 3 കിലോ​യ്‌ക്കും 7.5 കിലോ​യ്‌ക്കും ഇടയിൽ തൂക്കമുള്ള ഈ ജീവി ഈർപ്പ​മുള്ള ഉഷ്‌ണ​മേ​ഖലാ വനത്തി​ലാണ്‌ വസിക്കു​ന്നത്‌.

ചെറിയ ജീവി​കളെ നിരന്തരം കണ്ടെത്തു​ന്നുണ്ട്‌—ഉദാഹ​ര​ണ​ത്തിന്‌, ഒരു വർഷം 20-ഓളം വ്യത്യസ്‌ത ഇനം തവളകളെ കണ്ടെത്തി​യേ​ക്കാം—എന്നാൽ ഈ വലിയ മൃഗങ്ങ​ളു​ടെ കണ്ടെത്തൽ അപ്രതീ​ക്ഷി​ത​മാ​യി​രു​ന്നു എന്ന്‌ റിച്ചാർഡ്‌സൺ വിശദീ​ക​രി​ച്ച​താ​യി ലണ്ടനിലെ ദി ഇൻഡി​പെൻഡന്റ്‌ പത്രം റിപ്പോർട്ടു ചെയ്യുന്നു.(g01 10/22)

[31-ാം പേജിലെ ചിത്രങ്ങൾ]

ടൈൻവെൻ വെരുക്‌

വൂ ക്വാങ്‌ കാള

ട്രൂവോങ്‌ സോൺ മൺജാക്ക്‌

വിയറ്റ്‌നാമിസ്‌ കാണ്ടാ​മൃ​ഗം

[കടപ്പാട്‌]

വനം: © Wildside Photography

വിയറ്റ്‌നാമിസ്‌ കാണ്ടാമൃഗം: AP Photo/World Wildlife Fund, Mike Baltzer; മറ്റ്‌ മൂന്നു മൃഗങ്ങൾ: Courtesy EC-SFNC/Acknowledging the European Commission’s support of the photo-trapping program