വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

‘ഇത്തവണയെങ്കിലും അദ്ദേഹത്തിനു മാറ്റം വരുമായിരിക്കും’

‘ഇത്തവണയെങ്കിലും അദ്ദേഹത്തിനു മാറ്റം വരുമായിരിക്കും’

‘ഇത്തവണ​യെ​ങ്കി​ലും അദ്ദേഹ​ത്തി​നു മാറ്റം വരുമാ​യി​രി​ക്കും’

നല്ല ചുറു​ചു​റു​ക്കുള്ള സുന്ദരി​യായ ഒരു വീട്ടമ്മ​യാ​ണു റോക്‌സാ​നാ. a തെക്കേ അമേരി​ക്ക​യി​ലെ ആദരണീ​യ​നായ ഒരു ശസ്‌ത്ര​ക്രി​യാ വിദഗ്‌ധന്റെ ഭാര്യ. നാലു കുട്ടി​ക​ളു​ടെ അമ്മ. റോക്‌സാ​നാ പറയുന്നു: “സ്‌ത്രീ​ക​ളോ​ടുള്ള എന്റെ ഭർത്താ​വി​ന്റെ പെരു​മാ​റ്റം വളരെ ഹൃദ്യ​മാണ്‌. പുരു​ഷ​ന്മാ​രു​ടെ ഇടയി​ലോ അദ്ദേഹം സുസമ്മ​ത​നും.” എന്നാൽ റോക്‌സാ​നാ​യു​ടെ ഭർത്താ​വിന്‌, അടുത്ത സുഹൃ​ത്തു​ക്കൾ പോലും കാണാത്ത മറ്റൊരു മുഖമുണ്ട്‌. “വീട്ടിൽ അദ്ദേഹം ഒരു ഭീകര​നാണ്‌. കടുത്ത അസൂയ​യാണ്‌ അദ്ദേഹ​ത്തി​ന്റെ പ്രശ്‌നം.”

തന്റെ കദനകഥ തുടരവേ റോക്‌സാ​നാ​യു​ടെ മുഖം ഉത്‌ക​ണ്‌ഠ​യാൽ വലിഞ്ഞു മുറു​കു​ന്നു. “വിവാഹം കഴിഞ്ഞ്‌ ഏതാനും ആഴ്‌ച​കൾക്ക​കം​തന്നെ പ്രശ്‌നം തലപൊ​ക്കി. എന്റെ അമ്മയും ആങ്ങളമാ​രും ഞങ്ങളെ കാണാൻ വന്നു. അവരു​മാ​യി വർത്തമാ​നം പറഞ്ഞും ചിരി​ച്ചും ഞാൻ വളരെ സന്തോ​ഷ​ക​ര​മാ​യി സമയം ചെലവ​ഴി​ച്ചു. എന്നാൽ അവർ പോയ ഉടനെ അദ്ദേഹ​ത്തി​ന്റെ ഭാവം മാറി. ദേഷ്യ​ത്തോ​ടെ അദ്ദേഹം എന്നെ സോഫ​യി​ലേക്കു തള്ളിയി​ട്ടു. എനിക്കതു വിശ്വ​സി​ക്കാ​നാ​യില്ല.”

ദുഃഖ​ക​ര​മെ​ന്നു പറയട്ടെ, റോക്‌സാ​നാ​യു​ടെ ദുരി​ത​ങ്ങ​ളു​ടെ തുടക്കം മാത്ര​മാ​യി​രു​ന്നു അത്‌. അന്നുമു​തൽ വർഷങ്ങ​ളാ​യി അവർക്കു നിരന്തരം ഇങ്ങനെ​യുള്ള ഉപദ്ര​വങ്ങൾ സഹി​ക്കേണ്ടി വന്നിരി​ക്കു​ന്നു. ഈ പീഡനം എല്ലായ്‌പോ​ഴും ഒരു പ്രത്യേക മാതൃക പിൻപ​റ്റു​ന്നതു പോലെ കാണ​പ്പെ​ടു​ന്നു. റോക്‌സാ​നാ​യു​ടെ ഭർത്താവ്‌ അവരെ അടിക്കും. അതിനു​ശേഷം കാലു​പി​ടി​ച്ചു ക്ഷമ ചോദി​ക്കും, ഇനി​യൊ​രി​ക്ക​ലും അത്‌ ആവർത്തി​ക്കില്ല എന്ന്‌ ഉറപ്പു കൊടു​ക്കും. കുറച്ചു കാല​ത്തേക്ക്‌ കുഴപ്പ​മൊ​ന്നും കാണില്ല. അതിനു​ശേഷം വീണ്ടും എല്ലാം പഴയപടി തന്നെ. “ഓരോ പ്രാവ​ശ്യ​വും ഞാൻ വിചാ​രി​ക്കും ഇത്തവണ​യെ​ങ്കി​ലും അദ്ദേഹ​ത്തി​നു മാറ്റം വരു​മെന്ന്‌. ഓടി​പ്പോ​യാ​ലും പിന്നെ​യും ഞാൻ അദ്ദേഹ​ത്തി​ന്റെ അടുക്ക​ലേ​ക്കു​തന്നെ മടങ്ങി ചെല്ലും,” റോക്‌സാ​നാ പറയുന്നു.

എന്നെങ്കി​ലും ഒരിക്കൽ തന്റെ ഭർത്താവ്‌ കൂടുതൽ അക്രമ​ത്തി​നു മുതി​രും എന്നു റോക്‌സാ​നാ ഭയപ്പെ​ടു​ന്നു. “എന്നെയും കുട്ടി​ക​ളെ​യും കൊന്ന​ശേഷം ആത്മഹത്യ ചെയ്യു​മെന്ന്‌ അദ്ദേഹം ഭീഷണി​പ്പെ​ടു​ത്തി​യി​ട്ടുണ്ട്‌” എന്ന്‌ അവർ പറയുന്നു. “ഒരിക്കൽ കത്രിക എന്റെ കഴു​ത്തോട്‌ അടുപ്പി​ച്ചു​പി​ടിച്ച്‌ അദ്ദേഹം ഭീഷണി​പ്പെ​ടു​ത്തി. മറ്റൊ​രി​ക്കൽ ഒരു തോക്ക്‌ എന്റെ ചെവിക്കു നേരെ പിടിച്ച്‌, കാഞ്ചി വലിച്ചു! അതിൽ ഉണ്ടയി​ല്ലാ​തി​രു​ന്നത്‌ ദൈവാ​നു​ഗ്രഹം. പക്ഷേ പേടി​കൊണ്ട്‌ എന്റെ പകുതി ജീവൻ പോയി.”

നിശ്ശബ്ദ സഹനത്തി​ന്റെ പാരമ്പ​ര്യം

റോക്‌സാ​നാ​യെ പോലെ, അക്രമാ​സ​ക്ത​രായ പുരുഷന്മാരുടെ b പീഡന​ത്തിന്‌ ഇരകളാ​കുന്ന ദശലക്ഷ​ക്ക​ണ​ക്കി​നു സ്‌ത്രീ​കൾ ലോക​വ്യാ​പ​ക​മാ​യുണ്ട്‌. അവരിൽ അനേക​രും അതു പുറത്തു പറയാ​റില്ല. പരാതി​പ്പെ​ടു​ന്ന​തു​കൊണ്ട്‌ കാര്യ​മൊ​ന്നും ഇല്ലെന്ന്‌ അവർ ചിന്തി​ക്കു​ന്നു. “പെട്ടെന്നു വികാ​രം​കൊ​ള്ളുന്ന സ്വഭാ​വ​മാണ്‌ എന്റെ ഭാര്യ​യു​ടേത്‌” അല്ലെങ്കിൽ “അവൾക്ക്‌ കാര്യങ്ങൾ ഊതി​വീർപ്പി​ക്കുന്ന ഒരു സ്വഭാ​വ​മുണ്ട്‌” എന്നൊക്കെ പറഞ്ഞ്‌ പലപ്പോ​ഴും, ഭാര്യ​മാ​രെ ഉപദ്ര​വി​ക്കു​ന്നവർ കുറ്റാ​രോ​പ​ണങ്ങൾ പൂർണ​മാ​യും നിഷേ​ധി​ക്കു​ന്ന​താ​യാ​ണു കണ്ടുവ​രു​ന്നത്‌.

ഏറ്റവും സുരക്ഷി​ത​ത്വം തോന്നേണ്ട സ്ഥലത്ത്‌, അതായത്‌ സ്വന്തം ഭവനത്തിൽ, പല സ്‌ത്രീ​ക​ളും സദാ കൊടും​ഭീ​തി​യോ​ടെ കഴി​യേണ്ടി വരുന്ന ഈ അവസ്ഥ വളരെ പരിതാ​പ​ക​ര​മാണ്‌. എന്നിരു​ന്നാ​ലും പലപ്പോ​ഴും മർദന​ത്തിന്‌ ഇരയാ​കു​ന്ന​വ​രോ​ടല്ല മറിച്ച്‌ മർദി​ക്കു​ന്ന​വ​രോ​ടാണ്‌ ആളുകൾ സഹതാപം കാണി​ക്കു​ന്നത്‌. സമൂഹ​ത്തിൽ നിലയും വിലയു​മുള്ള ഒരു വ്യക്തി തന്റെ ഇണയെ ഉപദ്ര​വി​ക്കും എന്നത്‌ എന്തു​കൊ​ണ്ടോ അവർക്ക്‌ ഉൾക്കൊ​ള്ളാൻ കഴിയു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, മറ്റുള്ള​വ​രു​ടെ മുമ്പിൽ വളരെ മാന്യ​നാ​യി കാണപ്പെട്ട തന്റെ ഭർത്താവ്‌ തന്നെ പീഡി​പ്പി​ക്കു​ന്ന​തി​നെ കുറിച്ചു പുറത്തു പറഞ്ഞ​പ്പോൾ അനീറ്റ എന്ന സ്‌ത്രീ​ക്കു ലഭിച്ച പ്രതി​ക​രണം എന്തായി​രു​ന്നു​വെന്ന്‌ നോക്കുക. “ഞങ്ങളുടെ ഒരു പരിച​യ​ക്കാ​രൻ എന്നോടു പറഞ്ഞു: ‘ഇത്ര നല്ലൊരു മനുഷ്യ​നെ കുറി​ച്ചാ​ണോ നിങ്ങൾ ഇങ്ങനെ​യൊ​ക്കെ പറയു​ന്നത്‌? കഷ്ടംതന്നെ.’ ഞാൻ ഏതെങ്കി​ലും രീതി​യിൽ അദ്ദേഹത്തെ ദേഷ്യം പിടി​പ്പി​ക്കു​ന്നു​ണ്ടാ​കും എന്നായി​രു​ന്നു മറ്റൊരു വ്യക്തി​യു​ടെ നിഗമനം! എന്റെ ഭർത്താ​വി​ന്റെ തനിനി​റം വെളി​ച്ച​ത്താ​യ​പ്പോൾ പോലും ചില സുഹൃ​ത്തു​ക്കൾ എന്നെ ഒഴിവാ​ക്കാൻ തുടങ്ങി. ‘ആണുങ്ങൾ അങ്ങനെ​യൊ​ക്കെ​യാണ്‌,’ ഞാൻ അതു സഹിച്ചും ക്ഷമിച്ചും കഴിയണം എന്നായി​രു​ന്നു അവരുടെ പക്ഷം.”

അനീറ്റ​യു​ടെ അനുഭവം വ്യക്തമാ​ക്കു​ന്ന​തു​പോ​ലെ, ഭാര്യാ​മർദനം എന്നത്‌ ഒരു ദാരു​ണ​സ​ത്യ​മാ​ണെന്നു വിശ്വ​സി​ക്കാൻ പലർക്കും ബുദ്ധി​മു​ട്ടു തോന്നു​ന്നു. താൻ സ്‌നേ​ഹി​ക്കു​ന്നു എന്ന്‌ അവകാ​ശ​പ്പെ​ടുന്ന ഒരു സ്‌ത്രീ​യോട്‌ ഇത്രയും ക്രൂര​മാ​യി പെരു​മാ​റാൻ ഒരു പുരു​ഷനെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താണ്‌? അക്രമ​ത്തിന്‌ ഇരയാ​കു​ന്ന​വരെ എങ്ങനെ സഹായിക്കാം?(g01 11/8)

[അടിക്കു​റി​പ്പു​കൾ]

a ഈ ലേഖന​പ​ര​മ്പ​ര​യിൽ പേരു​കൾക്കു മാറ്റം വരുത്തി​യി​ട്ടുണ്ട്‌.

b അക്രമത്തിന്‌ ഇരയാ​കുന്ന പുരു​ഷ​ന്മാ​രും ഉണ്ടെന്ന വസ്‌തുത ഞങ്ങൾ അംഗീ​ക​രി​ക്കു​ന്നു. എന്നാൽ വളരെ ഗുരു​ത​ര​മായ പരിക്കു​കൾ ഏൽക്കാൻ സാധ്യത കൂടു​ത​ലു​ള്ളത്‌ സ്‌ത്രീ​കൾക്കാ​ണെന്നു പഠനങ്ങൾ കാണി​ക്കു​ന്നു. അതു​കൊണ്ട്‌ ഈ ലേഖനങ്ങൾ സ്‌ത്രീ​കൾക്കെ​തി​രെ​യുള്ള പീഡനത്തെ കുറി​ച്ചാ​ണു ചർച്ച ചെയ്യു​ന്നത്‌.

[4-ാം പേജിലെ ചതുരം/ചിത്രം]

വീട്ടിനുള്ളിലെ അക്രമം—പ്രശ്‌ന​ത്തി​ന്റെ വ്യാപ്‌തി

‘സ്‌ത്രീ​കൾക്കു നേരെ​യുള്ള അക്രമ​ങ്ങളെ നിവാ​രണം ചെയ്യു​ന്നതു സംബന്ധിച്ച ഐക്യ​രാ​ഷ്‌ട്ര പ്രഖ്യാ​പനം’ അനുസ​രിച്ച്‌ “സ്‌ത്രീ​കൾക്കു നേരെ​യുള്ള അക്രമം” എന്ന പദപ്ര​യോ​ഗം, “സ്വകാര്യ ജീവി​ത​ത്തിൽ ആയാലും പൊതു ജീവി​ത​ത്തിൽ ആയാലും സ്‌ത്രീ​ക​ളു​ടെ ശാരീ​രി​ക​മോ ലൈം​ഗി​ക​മോ മാനസി​ക​മോ ആയ ദ്രോ​ഹ​ത്തി​നോ ദുരി​ത​ത്തി​നോ ഇടയാ​ക്കുന്ന അല്ലെങ്കിൽ അതി​ലേക്കു നയി​ച്ചേ​ക്കാ​വുന്ന ലിംഗ​ഭേ​ദത്തെ അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള ഏത്‌ അക്രമ പ്രവൃ​ത്തി​യെ​യും കുറി​ക്കു​ന്നു. അത്തരം സംഗതി​കൾ ചെയ്യു​മെന്ന ഭീഷണി​യും ബലാത്‌ക്കാ​ര​മായ നിയ​ന്ത്ര​ണ​വും സ്വേച്ഛാ​ധി​പ​ത്യ​പ​ര​മായ സ്വാത​ന്ത്ര്യ നിഷേ​ധ​വും കൂടെ അതിൽ പെടുന്നു.” മറ്റു സംഗതി​കൾക്കു പുറമേ ഈ അക്രമ​ത്തിൽ “മർദനം, പെൺകു​ട്ടി​കൾക്കു നേരെ​യുള്ള ലൈം​ഗിക പീഡനം, സ്‌ത്രീ​ധന പീഡനം, വൈവാ​ഹിക ബലാത്സം​ഗം, സ്‌ത്രീ ജനനേ​ന്ദ്രിയ ഛേദനം, സ്‌ത്രീ​കൾക്കു ദോഷ​ക​ര​മായ മറ്റു പരമ്പരാ​ഗത നടപടി​കൾ എന്നിങ്ങനെ കുടും​ബ​ത്തി​ലോ സമൂഹ​ത്തി​ലോ നടക്കുന്ന ശാരീ​രി​ക​വും ലൈം​ഗി​ക​വും മാനസി​ക​വു​മായ അക്രമ​ങ്ങ​ളും” ഉൾപ്പെ​ടു​ന്നു.