വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടികൾക്കു ശിക്ഷണം നൽകേണ്ടത്‌ എങ്ങനെ?

കുട്ടികൾക്കു ശിക്ഷണം നൽകേണ്ടത്‌ എങ്ങനെ?

കുട്ടി​കൾക്കു ശിക്ഷണം നൽകേ​ണ്ടത്‌ എങ്ങനെ?

“കുട്ടികൾ എന്തു കാണി​ച്ചാ​ലും അതു മിടു​ക്കാ​ണെന്ന ധാരണ അവരിൽ ഉളവാ​ക്കു​ന്നത്‌ പ്രശ്‌ന​ങ്ങൾക്കി​ട​യാ​ക്കും” എന്ന്‌ കാനഡ​യി​ലെ നാഷണൽ പോസ്റ്റ്‌ വർത്തമാ​ന​പ്പ​ത്രം പറയുന്നു. ഇത്തര​മൊ​രു സമീപനം കുട്ടി​ക​ളു​ടെ ആത്മാഭി​മാ​നം വർധി​ക്കു​ന്ന​തി​നു സഹായി​ക്കു​മെന്ന്‌ ചില മാതാ​പി​താ​ക്കൾ വിശ്വ​സി​ക്കു​ന്നു. എന്നാൽ മനശ്ശാ​സ്‌ത്ര​ജ്ഞ​നായ റോയി ബൗ​മൈ​സ്റ്റെ​റി​ന്റെ അഭി​പ്രാ​യം ഇതാണ്‌: “ഉയർന്ന ആത്മാഭി​മാ​നം ഉചിത​മാണ്‌, അത്‌ യഥാർഥ വിജയത്തെ ആസ്‌പ​ദ​മാ​ക്കി​യു​ള്ള​താ​ണെ​ങ്കിൽ. എന്നാൽ കുട്ടി​കളെ ആത്മനി​യ​ന്ത്രണം പഠിപ്പി​ക്കു​ന്ന​തിൽ വേണം മാതാ​പി​താ​ക്കൾ ശ്രദ്ധ കേന്ദ്രീ​ക​രി​ക്കാൻ.”

കുട്ടികൾ എന്തെങ്കി​ലും തെറ്റു ചെയ്യു​മ്പോൾ അവരെ തിരു​ത്താൻ ഭയപ്പെ​ടുന്ന മാതാ​പി​താ​ക്കൾ അവർക്കു ദോഷ​മാ​ണു ചെയ്യു​ന്നത്‌. വാസ്‌ത​വ​ത്തിൽ ശിക്ഷണം ഒരു പ്രബോ​ധന മാർഗ​മാണ്‌. തെറ്റ്‌ ആവർത്തി​ക്കാ​തി​രി​ക്കാൻ അത്‌ കുട്ടിയെ പഠിപ്പി​ക്കു​ന്നു. തീർച്ച​യാ​യും ചെയ്‌ത കുറ്റത്തിന്‌ ആനുപാ​തി​ക​മ​ല്ലാ​ത്ത​തും വളരെ കടുത്ത​തു​മായ ശിക്ഷണം നൽകാ​തി​രി​ക്കാൻ മാതാ​പി​താ​ക്കൾ ശ്രദ്ധി​ക്കേ​ണ്ട​താണ്‌. (യിരെ​മ്യാ​വു 46:28) ശിക്ഷണം അതിരു​ക​ട​ക്കു​ന്നി​ല്ലെന്ന്‌ അവർ ഉറപ്പു വരുത്തണം. ബൈബിൾ ഇങ്ങനെ പറയുന്നു: “പിതാ​ക്ക​ന്മാ​രേ, നിങ്ങളു​ടെ മക്കൾ അധൈ​ര്യ​പ്പെ​ടാ​തി​രി​ക്കേ​ണ്ട​തി​ന്നു അവരെ കോപി​പ്പി​ക്ക​രു​തു.”—കൊ​ലൊ​സ്സ്യർ 3:21.

ബൈബി​ളിൽ ശിക്ഷണത്തെ എല്ലായ്‌പോ​ഴും സ്‌നേ​ഹ​ത്തോ​ടും സൗമ്യ​ത​യോ​ടും ബന്ധപ്പെ​ടു​ത്തി​യി​രി​ക്കു​ന്നു, കോപ​ത്തോ​ടും ക്രൂര​ത​യോ​ടു​മല്ല. ഒരു വിദഗ്‌ധ ഉപദേ​ശകൻ ‘ശാന്തനും ദോഷം സഹിക്കു​ന്ന​വ​നും സൗമ്യ​ത​യോ​ടെ പഠിപ്പി​ക്കു​ന്ന​വ​നും’ ആയിരി​ക്കണം. (2 തിമൊ​ഥെ​യൊസ്‌ 2:24-26) അതു​കൊണ്ട്‌, ശിക്ഷണം എന്നത്‌ മാതാ​പി​താ​ക്കൾക്ക്‌ തങ്ങളുടെ ഉള്ളിലെ വികാ​രങ്ങൾ പുറത്തു കൊണ്ടു​വ​രാ​നുള്ള വെറു​മൊ​രു മാർഗം ആയിരി​ക്ക​രുത്‌. കുട്ടി​കൾക്ക്‌ ഹാനി വരുത്തു​ന്ന​തരം ശിക്ഷണ നടപടി​കൾ സ്വീക​രി​ക്കു​ന്ന​തി​നെ ബൈബിൾ ഒരിക്ക​ലും അംഗീ​ക​രി​ക്കു​ന്നില്ല.

ലോക​വ്യാ​പ​ക​മാ​യി ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന 192 പേജുള്ള പുസ്‌ത​ക​ത്തിൽനി​ന്നു പ്രയോ​ജനം നേടി​യി​ട്ടുണ്ട്‌. അതിലെ പ്രബോ​ധ​നാ​ത്മ​ക​മായ അധ്യാ​യ​ങ്ങ​ളിൽ ചിലതാണ്‌: “ശൈശവം മുതലേ നിങ്ങളു​ടെ കുട്ടിയെ പരിശീ​ലി​പ്പി​ക്കുക,” “നിങ്ങളു​ടെ കൗമാ​ര​പ്രാ​യ​ക്കാ​രെ അഭിവൃ​ദ്ധി പ്രാപി​ക്കാൻ സഹായി​ക്കുക” എന്നിവ. ഈ പുസ്‌ത​ക​ത്തെ​ക്കു​റിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ഇതോ​ടൊ​പ്പ​മുള്ള കൂപ്പൺ പൂരി​പ്പിച്ച്‌ അതിൽ നൽകി​യി​രി​ക്കുന്ന വിലാ​സ​ത്തി​ലോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ ഒരു വിലാ​സ​ത്തി​ലോ അയയ്‌ക്കുക. കുടും​ബ​ത്തിൽ ഉയർന്നു​വ​രുന്ന പ്രശ്‌നങ്ങൾ പരിഹ​രി​ക്കാ​നും സ്രഷ്ടാവ്‌ ഉദ്ദേശി​ച്ചി​രു​ന്നതു പോലുള്ള ആനന്ദ​പ്ര​ദ​മായ ഒരു കുടുംബ ജീവിതം നയിക്കാ​നും സഹായി​ക്കുന്ന കൃത്യ​മായ മാർഗ​നിർദേ​ശങ്ങൾ നിങ്ങൾക്ക്‌ അതിൽനി​ന്നു ലഭിക്കും.(g01 11/8)

□ കുടും​ബ​സ​ന്തു​ഷ്ടി​യു​ടെ രഹസ്യം എന്ന പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു​ത​രിക.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌, എന്റെ വിലാസം: