വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ലേഖനം ജീവൻ രക്ഷിക്കു​ന്നു ലെന്നി എന്നു പേരുള്ള ഒരു വ്യക്തിയെ സന്ദർശി​ച്ച​പ്പോൾ “ഡെംഗി—കൊതു​കി​ലൂ​ടെ പകരുന്ന പനി” (ജൂലൈ 22, 1998) എന്ന ലേഖനം തന്റെ ജ്യേഷ്‌ഠന്റെ മകളുടെ ജീവൻ രക്ഷിച്ചു എന്ന്‌ അദ്ദേഹം ഞങ്ങളോ​ടു പറഞ്ഞു. കുട്ടിക്ക്‌ കുറെ ദിവസ​മാ​യി പനിയു​ണ്ടാ​യി​രു​ന്നു. ശരീര​ത്തിൽ ചുവന്ന തടിപ്പു​കൾ ഉണ്ടാകു​ക​യും ചെയ്‌തു. എങ്കിലും അവൾക്ക്‌ അഞ്ചാം​പനി ആണെന്നു കരുതി മാതാ​പി​താ​ക്കൾ അതത്ര കാര്യ​മാ​ക്കി​യില്ല. എന്നാൽ ഈ ലേഖനത്തെ കുറിച്ച്‌ ഓർത്ത ലെന്നി മാസിക തപ്പി​യെ​ടുത്ത്‌ ഡെംഗി​യു​ടെ ലക്ഷണങ്ങൾ വിവരി​ക്കുന്ന ഭാഗം വീണ്ടും വായിച്ചു. അദ്ദേഹം കുട്ടി​യു​ടെ മാതാ​പി​താ​ക്കളെ പറഞ്ഞു​മ​ന​സ്സി​ലാ​ക്കി ആശുപ​ത്രി​യി​ലേക്ക്‌ അയച്ചു. അവൾക്ക്‌ ഡെംഗി രക്തസ്രാവ പനിയാ​യി​രു​ന്നു​വെന്ന്‌ ഡോക്ടർമാർ കണ്ടെത്തി. തന്റെ ജ്യേഷ്‌ഠന്റെ മകളുടെ ജീവൻ രക്ഷിക്കാൻ സഹായി​ച്ച​തിന്‌ ലെന്നി ഉണരുക!യെ അഭിന​ന്ദി​ച്ചു. പിന്നീട്‌ അദ്ദേഹം ഒരു ഭവന ബൈബിൾ അധ്യയ​ന​ത്തി​നു സമ്മതിച്ചു.

ജെ.എം.എൽ., ഫിലി​പ്പീൻസ്‌ (g01 11/8)

ചരിത്രം “ചരി​ത്ര​ത്തിൽനിന്ന്‌ നാം എന്തു പഠിക്കണം?” (ഏപ്രിൽ 8, 2001) എന്ന ലേഖന​പ​ര​മ്പ​രയെ കുറി​ച്ചാ​ണു ഞാൻ എഴുതു​ന്നത്‌. ഇവയെ ഞാൻ വായി​ച്ചി​ട്ടുള്ള ഏറ്റവും മികച്ച ലേഖന​ങ്ങ​ളു​ടെ കൂട്ടത്തിൽപ്പെ​ടു​ത്താം. മാസിക മുഴു​വ​നും വായിച്ചു തീർക്കാ​തെ അതു താഴെ​വെ​ക്കാൻ തോന്നി​യില്ല. ഉയർന്ന നിലവാ​ര​മുള്ള ഇത്രയ​ധി​കം വിവരങ്ങൾ ഇത്ര നന്നായി ഗവേഷണം ചെയ്‌ത്‌ നിങ്ങൾ മാസി​ക​ക​ളിൽ അവതരി​പ്പി​ക്കു​ന്നത്‌ എന്നെ എല്ലായ്‌പോ​ഴും വിസ്‌മ​യം​കൊ​ള്ളി​ക്കു​ന്നു.

എം. സി., ഐക്യ​നാ​ടു​കൾ (g01 11/22)

തിരിച്ചു പ്രേമി​ക്കാ​ത്ത​പ്പോൾ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . ‘താത്‌പ​ര്യ​മില്ല’ എന്ന്‌ എനിക്ക്‌ എങ്ങനെ പറയാ​നാ​കും?” (ഏപ്രിൽ 8, 2001) എന്ന ലേഖനം വായി​ച്ച​പ്പോൾ സ്വന്തം അനുഭവം എന്നിൽ നൊമ്പ​ര​മു​ണർത്തി. എന്റെ വികാ​ര​ങ്ങളെ അവഗണി​ച്ചു​കൊ​ണ്ടാണ്‌ ഞാൻ വിവാ​ഹി​ത​യാ​യത്‌. എന്നാൽ ഞങ്ങളുടെ വിവാഹം ഒരു ദുരന്ത​മാ​യി​രു​ന്നു. ലേഖനം പറഞ്ഞതു പോലെ, “സഹതാപം എന്നത്‌ ഒരു വിവാ​ഹ​ബന്ധം പടുത്തു​യർത്താൻ പറ്റിയ അടിസ്ഥാ​നമല്ല.”

എ. എം., ഐക്യ​നാ​ടു​കൾ (g01 11/22)

ഒരു യുവാവ്‌ എന്നോട്‌ പ്രേമാ​ഭ്യർഥന നടത്തി. എന്നാൽ ഞങ്ങളുടെ ലക്ഷ്യങ്ങൾ വ്യത്യ​സ്‌ത​മാ​യി​രു​ന്ന​തി​നാൽ ഞാൻ ആ അഭ്യർഥന നിരസി​ച്ചു. എന്നിട്ടും അയാൾ പിന്മാ​റാൻ തയ്യാറാ​യില്ല. എന്റെ മനസ്സ്‌ ആകെ അസ്വസ്ഥ​മാ​യി​രു​ന്നു. താത്‌പ​ര്യ​മില്ല എന്നു പറഞ്ഞാൽ ഞാൻ ഒറ്റയ്‌ക്കാ​യി പോകു​മോ എന്നു ഞാൻ ഭയപ്പെട്ടു. എന്നാൽ ഈ ലേഖനം വായി​ച്ച​പ്പോൾ എനിക്കു വളരെ ആശ്വാസം തോന്നി. എന്റെ തീരു​മാ​നം ശരിയാ​ണെന്ന്‌ എനിക്കു ബോധ്യ​മാ​യി.

എസ്‌. എൻ., ജപ്പാൻ (g01 11/22)

ഈ ലേഖനം കിട്ടു​ന്ന​തി​നു മൂന്നു ദിവസം മുമ്പ്‌ ഒരു യുവാവ്‌ “എനിക്ക്‌ നിങ്ങളെ ഒന്ന്‌ അടുത്തു പരിച​യ​പ്പെ​ട്ടാൽ കൊള്ളാ​മെ​ന്നുണ്ട്‌” എന്നു പറഞ്ഞു. എന്തു ചെയ്യണ​മെന്ന്‌ എനിക്ക്‌ അറിയി​ല്ലാ​യി​രു​ന്നു. അയാളെ ഇഷ്ടമാ​ണെ​ങ്കി​ലും എനിക്ക്‌ ഡേറ്റി​ങ്ങി​നുള്ള പ്രായ​മാ​യി​ട്ടില്ല എന്ന്‌ എനിക്ക്‌ അറിയാ​മാ​യി​രു​ന്നു. ഈ ലേഖനം വായി​ക്കു​ക​യും “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്കു ഡേറ്റി​ങ്ങി​നുള്ള പ്രായ​മാ​യി​ട്ടി​ല്ലെന്ന്‌ എന്റെ മാതാ​പി​താ​ക്കൾ കരുതു​ന്നു​വെ​ങ്കി​ലോ?” (ഫെബ്രു​വരി 8, 2001) എന്ന ലേഖനം ഒരിക്കൽക്കൂ​ടെ എടുത്തു നോക്കു​ക​യും ചെയ്‌തത്‌ എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കാൻ എന്നെ സഹായി​ച്ചി​രി​ക്കു​ന്നു.

ആർ. എസ്‌., ഐക്യ​നാ​ടു​കൾ (g01 11/22)

വിവാ​ഹ​നി​ശ്ചയം നടത്തി​യ​പ്പോൾ ഞാൻ ചെയ്യു​ന്നതു ശരിയാ​ണെന്ന്‌ ഞാൻ ഉറച്ചു വിശ്വ​സി​ച്ചു. അതു ശരിയായ തീരു​മാ​ന​മാ​ണെന്നു തോന്നു​ന്നില്ല എന്നു മാതാ​പി​താ​ക്ക​ളും പക്വത​യുള്ള ക്രിസ്‌തീയ സുഹൃ​ത്തു​ക്ക​ളും പറഞ്ഞെ​ങ്കി​ലും ഞാൻ അതു ശ്രദ്ധി​ച്ചില്ല. ഏകദേശം ഒരു മാസം കഴിഞ്ഞ​പ്പോൾ ഞാൻ വിവാ​ഹ​നി​ശ്ചയ ഉടമ്പടി​യിൽനി​ന്നു പിന്മാറി. കാര്യങ്ങൾ ഇത്ര​ത്തോ​ളം എത്തുന്ന​തി​നു മുമ്പ്‌ ‘താത്‌പ​ര്യ​മില്ല’ എന്നു പറയാ​നുള്ള ധൈര്യം കാണി​ച്ചി​രു​ന്നെ​ങ്കിൽ ഇരുകൂ​ട്ടർക്കും വളരെ​യ​ധി​കം ദുഃഖം ഒഴിവാ​ക്കാ​നാ​കു​മാ​യി​രു​ന്നു.

വി. ടി., ഇറ്റലി (g01 11/22)

ഒളിച്ചു​ക​ടക്കൽ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . വീട്ടിൽനിന്ന്‌ ഒളിച്ചു​ക​ട​ക്കു​ന്ന​തിൽ എന്താണ്‌ ഇത്ര കുഴപ്പം?” (മാർച്ച്‌ 8, 2001) എന്ന ലേഖന​ത്തി​നു നന്ദി. ചില യുവ​ക്രി​സ്‌ത്യാ​നി​കൾ അപകടങ്ങൾ തിരി​ച്ച​റി​യാ​തെ പ്രവർത്തി​ക്കു​ന്നതു കാണു​മ്പോൾ എനിക്കു വളരെ ദുഃഖം തോന്നു​ന്നു. വീട്ടി​ലാ​രു​മ​റി​യാ​തെ ഒരു പാർട്ടി​ക്കു പോയ ഒരു പെൺകു​ട്ടി ബലാത്സം​ഗം ചെയ്യ​പ്പെട്ടു. ആരും അവളുടെ സഹായ​ത്തി​നെ​ത്തി​യില്ല. നമ്മുടെ യുവജ​ന​ങ്ങൾക്ക്‌ മുന്നറി​യി​പ്പു നൽകു​ന്ന​തിൽ ദയവായി തുടരു​മ​ല്ലോ!

ജെ. എൻ., ഐക്യ​നാ​ടു​കൾ (g01 11/8)