വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അധ്യാപനം ത്യാഗങ്ങളും വെല്ലുവിളികളും

അധ്യാപനം ത്യാഗങ്ങളും വെല്ലുവിളികളും

അധ്യാ​പനം ത്യാഗ​ങ്ങ​ളും വെല്ലു​വി​ളി​ക​ളും

“അധ്യാ​പ​ക​രിൽനി​ന്നു വളരെ​യ​ധി​കം പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു, എന്നാൽ ഒട്ടുമി​ക്ക​പ്പോ​ഴും . . . നമ്മുടെ സ്‌കൂ​ളു​ക​ളി​ലെ അർപ്പണ മനോ​ഭാ​വ​മുള്ള അധ്യാ​പകർ ചെയ്യുന്ന ജോലിക്ക്‌ പരസ്യ പ്രശംസ ലഭിക്കാ​റില്ല.”—കെൻ എൽട്ടിസ്‌, സിഡ്‌നി യൂണി​വേ​ഴ്‌സി​റ്റി, ഓസ്‌​ട്രേ​ലിയ.

“അന്താ​പേ​ക്ഷി​ത​മായ ഒരു തൊഴിൽ” എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കുന്ന അധ്യാ​പ​ക​വൃ​ത്തി വെല്ലു​വി​ളി​കൾ നിറഞ്ഞ ഒന്നാ​ണെന്ന്‌ അംഗീ​ക​രി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. തുച്ഛമായ ശമ്പളം, സൗകര്യ​ങ്ങ​ളി​ല്ലാത്ത ക്ലാസ്സു​മു​റി​കൾ, വളരെ​യ​ധി​കം പേപ്പർ ജോലി, വളരെ കൂടുതൽ വിദ്യാർഥി​ക​ളുള്ള ക്ലാസ്സുകൾ, മാതാ​പി​താ​ക്ക​ളു​ടെ നിസ്സംഗത, കുട്ടി​ക​ളു​ടെ ആദരവി​ല്ലായ്‌മ, അവരുടെ അക്രമ സ്വഭാവം എന്നിങ്ങനെ വെല്ലു​വി​ളി​ക​ളു​ടെ പട്ടിക നീണ്ടു​പോ​കു​ന്നു. ഈ വെല്ലു​വി​ളി​കളെ ചില അധ്യാ​പകർ എങ്ങനെ​യാ​ണു കൈകാ​ര്യം ചെയ്യു​ന്നത്‌?

അനാദ​രവ്‌

ന്യൂ​യോർക്ക്‌ നഗരത്തി​ലെ നാല്‌ അധ്യാ​പ​ക​രോട്‌ മുഖ്യ പ്രശ്‌ന​ങ്ങ​ളാ​യി അവർക്കു തോന്നു​ന്നത്‌ എന്താ​ണെന്നു ഞങ്ങൾ ചോദി​ച്ചു. ഏകസ്വ​ര​ത്തിൽ അവർ പറഞ്ഞു: “അനാദ​രവ്‌.”

കെനി​യ​യി​ലെ വില്ല്യം പറയു​ന്ന​ത​നു​സ​രിച്ച്‌ ആഫ്രി​ക്ക​യി​ലും കാര്യ​ങ്ങൾക്കു മാറ്റം വന്നിരി​ക്കു​ന്നു. അദ്ദേഹം പറഞ്ഞു: “കുട്ടി​കൾക്ക്‌ ഇടയിൽ അച്ചടക്കം കുറഞ്ഞു​വ​രി​ക​യാണ്‌. എന്റെ ചെറു​പ്പ​കാ​ലത്ത്‌ [അദ്ദേഹം ഇപ്പോൾ 40-കളിലാണ്‌] ആഫ്രിക്കൻ സമൂഹ​ത്തിൽ ഏറ്റവു​മ​ധി​കം ആദരി​ക്ക​പ്പെ​ട്ടി​രു​ന്ന​വ​രു​ടെ കൂട്ടത്തിൽ അധ്യാ​പ​ക​രും ഉണ്ടായി​രു​ന്നു. അവരെ മാതൃ​കാ​വ്യ​ക്തി​ക​ളാ​യാണ്‌ മുതിർന്ന​വ​രും ചെറു​പ്പ​ക്കാ​രും കണ്ടിരു​ന്നത്‌. എന്നാൽ ഈ ആദരവ്‌ അപ്രത്യ​ക്ഷ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ആഫ്രി​ക്ക​യു​ടെ ഉൾപ്ര​ദേ​ശ​ങ്ങ​ളിൽ പോലും യുവജ​ന​ങ്ങളെ പാശ്ചാത്യ സംസ്‌കാ​രം മെല്ലെ സ്വാധീ​നി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്നു. അധികാ​ര​ത്തോ​ടുള്ള അനാദ​ര​വി​നെ ഏതോ വീരകൃ​ത്യ​മാ​യാണ്‌ സിനി​മ​ക​ളും വീഡി​യോ​ക​ളും സാഹി​ത്യ​ങ്ങ​ളും ചിത്രീ​ക​രി​ക്കു​ന്നത്‌.”

ഇറ്റലി​യിൽ നിന്നുള്ള ജൂല്യാ​നോ വിലപി​ക്കു​ന്നു: “മുഴു സമൂഹ​ത്തെ​യും പിടി​കൂ​ടി​യി​രി​ക്കുന്ന മത്സരത്തി​ന്റെ​യും ധിക്കാ​ര​ത്തി​ന്റെ​യും അനുസ​ര​ണ​ക്കേ​ടി​ന്റെ​യും ആത്മാവ്‌ കുട്ടി​ക​ളെ​യും ബാധി​ച്ചി​രി​ക്കു​ന്നു.”

മയക്കു​മ​രു​ന്നും അക്രമ​വും

സങ്കടക​ര​മെന്നു പറയട്ടെ, സ്‌കൂ​ളു​ക​ളിൽ മയക്കു​മ​രുന്ന്‌ വളരെ വലിയ പ്രശ്‌നം ആയിത്തീർന്നി​രി​ക്കു​ക​യാണ്‌. യു.എസ്‌.-ലെ ഒരു അധ്യാ​പിക കൂടെ​യായ ലൂവാൻ ജോൺസൺ എന്ന ലേഖിക എഴുതു​ന്നു: “മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം തടയുക എന്നത്‌ എല്ലാ സ്‌കൂ​ളു​ക​ളി​ലും​തന്നെ കിന്റർഗാർട്ടൻ മുതലുള്ള ക്ലാസ്സു​ക​ളിൽ പാഠ്യ​പ​ദ്ധ​തി​യു​ടെ ഭാഗമാണ്‌. [ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.] മയക്കു​മ​രു​ന്നി​നെ കുറിച്ചു . . . മുതിർന്ന മിക്ക ആളുകൾക്കും അറിയാ​വു​ന്ന​തി​നെ​ക്കാൾ കൂടുതൽ കാര്യങ്ങൾ കുട്ടി​കൾക്ക​റി​യാം.” അവർ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “നിസ്സഹാ​യ​രും സ്‌നേ​ഹി​ക്ക​പ്പെ​ടാ​ത്ത​വ​രും ഏകാന്ത​രും മടുപ്പും അരക്ഷി​ത​ത്വ​വും അനുഭ​വി​ക്കു​ന്ന​വ​രു​മായ വിദ്യാർഥി​കൾ മയക്കു​മ​രു​ന്നു​കൾ പരീക്ഷി​ച്ചു​നോ​ക്കാ​നുള്ള സാധ്യത വളരെ കൂടു​ത​ലാണ്‌.”—രണ്ടു ഭാഗങ്ങ​ളുള്ള പാഠപു​സ്‌തകം, ഒരു ഭാഗം സ്‌നേഹം (ഇംഗ്ലീഷ്‌).

ഓസ്‌​ട്രേ​ലി​യ​യി​ലെ ഒരു അധ്യാ​പ​ക​നായ കെൻ ഇങ്ങനെ ചോദി​ക്കു​ന്നു: “മാതാ​പി​താ​ക്കൾതന്നെ മയക്കു​മ​രു​ന്നു​കൾ പരിച​യ​പ്പെ​ടു​ത്തി​ക്കൊ​ടുത്ത്‌, ഇപ്പോൾ അതിന്‌ അടിമ​പ്പെ​ട്ടി​രി​ക്കുന്ന ഒരു ഒമ്പതു വയസ്സു​കാ​രന്റെ വിദ്യാ​ഭ്യാ​സ​വു​മാ​യി നമ്മുടെ അധ്യാ​പകർ എങ്ങനെ​യാ​ണു മുന്നോ​ട്ടു പോ​കേ​ണ്ടത്‌?” മുപ്പതു​ക​ളിൽ ആയിരി​ക്കുന്ന മിഖാ​യേൽ ജർമനി​യി​ലെ ഒരു വലിയ സ്‌കൂ​ളി​ലെ അധ്യാ​പ​ക​നാണ്‌. അദ്ദേഹം എഴുതു​ന്നു: സ്‌കൂ​ളു​ക​ളിൽ “മയക്കു​മ​രു​ന്നു വിൽക്കു​ക​യും ഉപയോ​ഗി​ക്കു​ക​യും ചെയ്യു​ന്നു​ണ്ടെന്ന കാര്യം നമു​ക്കെ​ല്ലാം നന്നായി അറിയാം; വളരെ വിരള​മാ​യേ അതു പിടി​ക്ക​പ്പെ​ടു​ന്നു​ള്ളു എന്നു മാത്രം.” കുട്ടി​ക​ളു​ടെ ഇടയിലെ “പൊതു നശീകരണ പ്രവണ​ത​യാൽ പ്രകട​മാ​കുന്ന” അച്ചടക്ക​ത്തി​ന്റെ അഭാവത്തെ കുറി​ച്ചും അദ്ദേഹം പറയുന്നു. അവർ “ഡെസ്‌കു​ക​ളി​ലും ചുവരു​ക​ളി​ലു​മെ​ല്ലാം കുത്തി​വ​ര​യ്‌ക്കു​ക​യും ഫർണിച്ചർ നശിപ്പി​ക്കു​ക​യും ചെയ്യുന്നു. കടകളിൽനി​ന്നു സാധനങ്ങൾ മോഷ്ടി​ച്ച​തി​നും മറ്റും എന്റെ വിദ്യാർഥി​ക​ളിൽ ചിലർ പോലീ​സി​ന്റെ പിടി​യി​ലാ​യി​ട്ടുണ്ട്‌. പിന്നെ, സ്‌കൂ​ളിൽ മോഷണം സാധാ​ര​ണ​മാ​യി​രി​ക്കു​ന്ന​തിൽ എന്തെങ്കി​ലും അതിശ​യ​മു​ണ്ടോ?” എന്നും അദ്ദേഹം കൂട്ടി​ച്ചേർത്തു.

മെക്‌സി​ക്കോ​യി​ലെ ഗ്വാ​നെ​വാ​ട്ടോ സംസ്ഥാ​നത്തെ ഒരു അധ്യാ​പി​ക​യാണ്‌ അമിരാ. അവർ ഇങ്ങനെ പറയുന്നു: “കുടും​ബ​ത്തി​ലെ അക്രമം, മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം എന്നിങ്ങനെ കുട്ടി​കളെ നേരിട്ടു ബാധി​ക്കുന്ന പ്രശ്‌ന​ങ്ങളെ ഞങ്ങൾ അഭിമു​ഖീ​ക​രി​ക്കു​ന്നു. അസഭ്യ സംസാ​ര​വും മറ്റു മോശ​മായ ശീലങ്ങ​ളും പഠി​ച്ചെ​ടു​ക്കുന്ന തരം അന്തരീ​ക്ഷ​ത്തി​ലാണ്‌ അവർ വളർന്നു​വ​രു​ന്നത്‌. മറ്റൊരു വലിയ പ്രശ്‌നം ദാരി​ദ്ര്യ​മാണ്‌. ഇവിടെ വിദ്യാ​ഭ്യാ​സം സൗജന്യ​മാ​ണെ​ങ്കി​ലും നോട്ടു​പു​സ്‌ത​കങ്ങൾ, പേനകൾ തുടങ്ങിയ സാധനങ്ങൾ മാതാ​പി​താ​ക്കൾതന്നെ വാങ്ങി​ക്കൊ​ടു​ക്കണം. എന്നാൽ ഭക്ഷണത്തി​നാ​ണ​ല്ലോ ഒന്നാം സ്ഥാനം.”

സ്‌കൂ​ളിൽ തോക്കു​ക​ളോ?

ഐക്യ​നാ​ടു​ക​ളി​ലെ സ്‌കൂ​ളു​ക​ളിൽ അടുത്ത​കാ​ലത്ത്‌ നടന്നി​ട്ടുള്ള വെടി​വെ​പ്പു​കൾ തോക്കു​ക​ളു​മാ​യി ബന്ധപ്പെട്ട അക്രമം ആ രാജ്യത്ത്‌ ഒരു വലിയ പ്രശ്‌ന​മാ​ണെന്നു കാണി​ക്കു​ന്നു. ഒരു റിപ്പോർട്ടു പറയുന്നു: “രാജ്യത്തെ 87,125 ഗവൺമെന്റ്‌ സ്‌കൂ​ളു​ക​ളിൽ കുട്ടികൾ ദിവസ​വും 1,35,000 തോക്കു​കൾ കൊണ്ടു​വ​രു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു. മെറ്റൽ ഡിറ്റക്‌റ്റ​റു​കൾ, നിരീക്ഷണ ക്യാമ​റകൾ, തോക്കു​ക​ളു​ടെ മണം പിടി​ക്കാൻ പ്രത്യേ​കം പരിശീ​ലി​പ്പി​ക്ക​പ്പെട്ട നായ്‌ക്കൾ, കുട്ടി​ക​ളു​ടെ സാധനങ്ങൾ വെക്കുന്ന സ്ഥലങ്ങളു​ടെ പരി​ശോ​ധന, തിരി​ച്ച​റി​യി​ക്കൽ കാർഡു​കൾ, സ്‌കൂ​ളിൽ പുസ്‌തക സഞ്ചികൾ നിരോ​ധി​ക്കൽ എന്നിവ​യി​ലൂ​ടെ​യെ​ല്ലാം ഈ എണ്ണം കുറയ്‌ക്കാൻ അധികൃ​തർ ഇപ്പോൾ ശ്രമി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌.” (അമേരി​ക്ക​യി​ലെ അധ്യാ​പനം) ഈ സുരക്ഷാ നടപടി​കളെ കുറി​ച്ചൊ​ക്കെ കേൾക്കു​മ്പോൾ നാം സ്‌കൂ​ളു​കളെ കുറി​ച്ചാ​ണോ അതോ ജയിലു​കളെ കുറി​ച്ചാ​ണോ സംസാ​രി​ക്കു​ന്നത്‌ എന്നു ചിന്തിച്ചു പോ​യേ​ക്കാം. തോക്കു​ക​ളു​മാ​യി സ്‌കൂ​ളിൽ ചെന്നതിന്‌ 6,000-ത്തിലേറെ കുട്ടികൾ പുറത്താ​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു​വെന്ന്‌ റിപ്പോർട്ടു കൂട്ടി​ച്ചേർക്കു​ന്നു!

ന്യൂ​യോർക്ക്‌ നഗരത്തി​ലെ അധ്യാ​പി​ക​യായ ഐറിസ്‌ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “വിദ്യാർഥി​കൾ സ്‌കൂ​ളി​ലേക്ക്‌ ആയുധങ്ങൾ ഒളിച്ചു​ക​ട​ത്തു​ന്നുണ്ട്‌. പരി​ശോ​ധനാ ഉപകര​ണ​ങ്ങൾക്കൊ​ന്നും ഇതിനെ പൂർണ​മാ​യി തടയാൻ കഴിയു​ന്നില്ല. സ്‌കൂൾകു​ട്ടി​ക​ളു​ടെ നശീക​ര​ണ​സ്വ​ഭാ​വം ആണ്‌ മറ്റൊരു വലിയ പ്രശ്‌നം.”

കലുഷി​ത​മാ​യ ഈ അവസ്ഥയിൽ മനസ്സാ​ക്ഷി​ബോ​ധ​മുള്ള അധ്യാ​പകർ വിദ്യ​യും മൂല്യ​ങ്ങ​ളും കുട്ടി​കൾക്കു പകർന്നു കൊടു​ക്കാൻ പാടു​പെ​ടു​ന്നു. അപ്പോൾ പല അധ്യാ​പ​കർക്കും വിഷാദം അനുഭ​വ​പ്പെ​ടു​ന്ന​തി​ലും ഇനി ജോലി​യിൽ തുടരാ​നുള്ള ശക്തിയില്ല എന്നു തോന്നു​ന്ന​തി​ലും അതിശ​യ​മില്ല. ജർമനി​യി​ലെ തുറി​ഞ്ചി​യ​യി​ലുള്ള അധ്യാപക സംഘട​ന​യു​ടെ പ്രസി​ഡന്റ്‌ റോൾഫ്‌ ബുഷ്‌ പറഞ്ഞു: “ജർമനി​യി​ലെ പത്തു ലക്ഷം അധ്യാ​പ​ക​രിൽ ഏകദേശം മൂന്നി​ലൊ​ന്നു പേർക്കും സമ്മർദം നിമി​ത്ത​മാണ്‌ അസുഖങ്ങൾ ഉണ്ടാകു​ന്നത്‌. ജോലി തുടരാ​നുള്ള ശക്തി തങ്ങൾക്കില്ല എന്ന്‌ അവർക്കു തോന്നു​ന്നു.”

കുട്ടി​കൾക്കു കുട്ടികൾ ഉണ്ടാകു​മ്പോൾ

കൗമാര ലൈം​ഗി​ക​ത​യാണ്‌ മറ്റൊരു പ്രധാന പ്രശ്‌നം. അമേരി​ക്ക​യി​ലെ അധ്യാ​പ​ന​ത്തി​ന്റെ ഗ്രന്ഥകർത്താവ്‌ ജോർജ്‌ എസ്‌. മോറി​സൺ ആ രാജ്യത്തെ അവസ്ഥയെ കുറിച്ചു പറയുന്നു: “ഓരോ വർഷവും കൗമാ​ര​പ്രാ​യ​ക്കാ​രായ ഏകദേശം പത്തു ലക്ഷം പെൺകു​ട്ടി​കൾ (15-നും 19-നും ഇടയ്‌ക്കു പ്രായ​മുള്ള പെൺകു​ട്ടി​ക​ളു​ടെ 11 ശതമാനം) ഗർഭി​ണി​ക​ളാ​കു​ന്നു.” എല്ലാ വികസിത രാജ്യ​ങ്ങ​ളി​ലും വെച്ച്‌ ഏറ്റവും കൂടുതൽ കൗമാര ഗർഭധാ​ര​ണങ്ങൾ നടക്കുന്ന രാജ്യം ഐക്യ​നാ​ടു​ക​ളാണ്‌.

ഐറി​സി​ന്റെ വാക്കുകൾ ഈ അവസ്ഥയ്‌ക്ക്‌ അടിവ​ര​യി​ടു​ന്നു: “കൗമാ​ര​പ്രാ​യ​ക്കാർക്ക്‌ ലൈം​ഗി​ക​ത​യെ​യും പാർട്ടി​ക​ളെ​യും കുറിച്ച്‌ അല്ലാതെ വേറൊ​ന്നും സംസാ​രി​ക്കാ​നില്ല. അവരുടെ മനസ്സു നിറയെ ഇത്തരം കാര്യ​ങ്ങ​ളാണ്‌. പോരാ​ത്ത​തിന്‌ ഇപ്പോൾ സ്‌കൂൾ കമ്പ്യൂ​ട്ട​റു​ക​ളിൽ ഇന്റർനെ​റ്റുണ്ട്‌! അതിന്റെ അർഥം കമ്പ്യൂട്ടർ സല്ലാപ​ങ്ങ​ളും അശ്ലീല​വു​മൊ​ക്കെ അവരുടെ എത്തുപാ​ടി​ലാ​ണെ​ന്നാണ്‌.” സ്‌പെ​യി​നി​ലെ മാഡ്രി​ഡിൽനി​ന്നുള്ള ആൻഹാൽ ഇങ്ങനെ പറഞ്ഞു: “വിദ്യാർഥി​കൾക്കി​ട​യി​ലെ അഴിഞ്ഞ ലൈം​ഗിക നടത്ത അനി​ഷേ​ധ്യ​മായ ഒരു വസ്‌തു​ത​യാണ്‌. ഞങ്ങളുടെ സ്‌കൂ​ളിൽ തീരെ പ്രായം കുറഞ്ഞ കുട്ടികൾ ഗർഭി​ണി​ക​ളാ​യി​ട്ടുണ്ട്‌.”

‘ശിശു​പാ​ല​ക​രെ​ക്കാൾ ഒരു പടി ഉയർന്നവർ’

ചില അധ്യാ​പ​കർക്കുള്ള മറ്റൊരു പരാതി അനേകം മാതാ​പി​താ​ക്ക​ളും കുട്ടി​കളെ വീട്ടിൽവെച്ചു പരിശീ​ലി​പ്പി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വം നിർവ​ഹി​ക്കു​ന്നില്ല എന്നതാണ്‌. അധ്യാ​പ​ക​രു​ടെ അഭി​പ്രാ​യ​ത്തിൽ മാതാ​പി​താ​ക്കൾ ആയിരി​ക്കണം കുട്ടി​ക​ളു​ടെ ആദ്യ പരിശീ​ലകർ. മര്യാ​ദ​യും നല്ല പെരു​മാറ്റ ശീലങ്ങ​ളും സംബന്ധിച്ച ആദ്യ പാഠങ്ങൾ അവർ പഠി​ക്കേ​ണ്ടതു വീട്ടിൽനി​ന്നാണ്‌. “മറ്റ്‌ ഉദ്യോ​ഗ​സ്ഥ​രോട്‌ എന്നപോ​ലെ തന്നെയാണ്‌ അധ്യാ​പ​ക​രോ​ടു പെരു​മാ​റേ​ണ്ടത്‌, അല്ലാതെ ശിശു​പാ​ല​ക​രെ​ക്കാൾ ഒരു പടി ഉയർന്ന​വ​രോട്‌ എന്നപോ​ലെയല്ല” എന്ന്‌ അമേരി​ക്കൻ അധ്യാപക സമിതി​യു​ടെ പ്രസി​ഡന്റ്‌ സാൻഡ്ര ഫെൽഡ്‌മൻ പറയു​ന്ന​തിൽ അതിശ​യ​മില്ല.

പലപ്പോ​ഴും, സ്‌കൂ​ളിൽ കുട്ടി​കൾക്കു നൽകുന്ന ശിക്ഷണത്തെ പിന്തു​ണ​യ്‌ക്കു​ന്ന​തിൽ മാതാ​പി​താ​ക്കൾ പരാജ​യ​പ്പെ​ടു​ന്നു. മുൻ ലേഖന​ത്തിൽ ഉദ്ധരിച്ച ലീമാ​രിസ്‌ ഉണരുക!യോടു പറഞ്ഞു: “കുറ്റക്കാ​രായ കുട്ടി​കളെ കുറിച്ച്‌ പ്രിൻസി​പ്പാ​ളി​ന്റെ അടു​ത്തെ​ങ്ങാ​നും പരാതി​പ്പെ​ട്ടാൽ തീർന്നു കഥ, മാതാ​പി​താ​ക്കൾ ഞങ്ങളെ കടിച്ചു​കീ​റാൻ വരും!” നേരത്തേ ഉദ്ധരിച്ച ബുഷ്‌ പ്രശ്‌ന​ക്കാ​രായ വിദ്യാർഥി​കളെ കൈകാ​ര്യം ചെയ്യു​ന്നതു സംബന്ധിച്ച്‌ പറഞ്ഞു: “കുടുംബ പരിശീ​ലനം എന്നൊന്ന്‌ ഇല്ലാതാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌. നല്ല കുടും​ബ​ങ്ങ​ളിൽനി​ന്നു വരുന്ന​വ​രാ​ണു മിക്ക കുട്ടി​ക​ളും എന്നു മേലാൽ കരുതാ​നാ​വില്ല.” അർജന്റീ​ന​യി​ലെ മെൻഡോ​സ​യിൽനി​ന്നുള്ള എസ്റ്റേല്ലാ ഇങ്ങനെ പറഞ്ഞു: “ഞങ്ങൾ അധ്യാ​പ​കർക്ക്‌ വിദ്യാർഥി​കളെ പേടി​യാണ്‌. മാർക്കെ​ങ്ങാ​നും കുറച്ചാൽ അവർ ഞങ്ങളെ കല്ലെറി​യു​ക​യും ആക്രമി​ക്കു​ക​യും ചെയ്യും. കാറു​ണ്ടെ​ങ്കിൽ അവർ അതു നശിപ്പി​ക്കും.”

അപ്പോൾ പല രാജ്യ​ങ്ങ​ളും അധ്യാപക ക്ഷാമത്തെ നേരി​ടു​ന്ന​തിൽ എന്തെങ്കി​ലും അതിശ​യ​മു​ണ്ടോ? ന്യൂ​യോർക്കി​ലെ കാർണി​ജി കോർപ്പ​റേഷൻ പ്രസി​ഡന്റ്‌ വാർട്ടൻ ഗ്രി​ഗോ​റി​യൻ ഈ മുന്നറി​യി​പ്പു നൽകി: “അടുത്ത ദശകത്തിൽ നമ്മുടെ [യു.എസ്‌.] സ്‌കൂ​ളു​ക​ളിൽ 25 ലക്ഷം പുതിയ അധ്യാ​പ​ക​രു​ടെ ആവശ്യം ഉണ്ടായി​രി​ക്കും.” വൻ നഗരങ്ങൾ ഇപ്പോൾ “ഇന്ത്യ, വെസ്റ്റ്‌ ഇൻഡീസ്‌, ദക്ഷിണാ​ഫ്രിക്ക, യൂറോപ്പ്‌ തുടങ്ങി നല്ല അധ്യാ​പ​കരെ കണ്ടെത്താൻ കഴിയുന്ന എല്ലായി​ട​ത്തു​നി​ന്നും തന്നെ അധ്യാ​പ​കരെ തേടി​ക്കൊ​ണ്ടി​രി​ക്കു​ക​യാണ്‌.” തത്‌ഫ​ല​മാ​യി, ആ പ്രദേ​ശ​ങ്ങ​ളി​ലും അധ്യാപക ക്ഷാമം ഉണ്ടാ​യേ​ക്കാം എന്നാണ്‌ ഇത്‌ അർഥമാ​ക്കു​ന്നത്‌.

അധ്യാപക ക്ഷാമം എന്തു​കൊണ്ട്‌?

ഈ തൊഴി​ലിൽ 32 വർഷത്തെ അനുഭ​വ​പ​രി​ച​യ​മുള്ള യോഷി​നോ​രി എന്ന ജാപ്പനീസ്‌ അധ്യാ​പകൻ ഇങ്ങനെ പറഞ്ഞു: “അധ്യാ​പനം നല്ല ഉദ്ദേശ്യ​ത്തോ​ടെ​യുള്ള ശ്രേഷ്‌ഠ​മായ ഒരു തൊഴി​ലാണ്‌. ജാപ്പനീസ്‌ സമൂഹ​ത്തിൽ അതു വളരെ ആദരി​ക്ക​പ്പെ​ടു​ന്നു.” സങ്കടക​ര​മെന്നു പറയട്ടെ, എല്ലാ സംസ്‌കാ​ര​ങ്ങ​ളെ​യും കുറിച്ച്‌ ഇതു പറയാ​നാ​വില്ല. അധ്യാ​പ​കർക്ക്‌ “അവരുടെ തൊഴി​ലിന്‌ അർഹമായ ആദരവും അംഗീ​കാ​ര​വും വേതന​വും ലഭിക്കു​ന്നില്ല. . . . മിക്ക [യു.എസ്‌.] സംസ്ഥാ​ന​ങ്ങ​ളി​ലും ഒരു ബാച്ച​ലേ​ഴ്‌സ്‌ ഡിഗ്രി​യോ മാസ്റ്റേ​ഴ്‌സ്‌ ഡിഗ്രി​യോ ആവശ്യ​മാ​യി​രി​ക്കുന്ന മറ്റേ​തൊ​രു തൊഴി​ലി​നും നൽകുന്ന ശമ്പള​ത്തെ​ക്കാൾ കുറവാണ്‌ അധ്യാ​പ​കർക്കു ലഭിക്കു​ന്നത്‌” എന്ന്‌ നേരത്തേ ഉദ്ധരിച്ച ഗ്രി​ഗോ​റി​യൻ പറയുന്നു.

തുടക്ക​ത്തിൽ ഉദ്ധരിച്ച കെൻ എൽട്ടിസ്‌ എഴുതി: “തങ്ങളു​ടേ​തി​നെ​ക്കാൾ കുറവു യോഗ്യ​തകൾ മാത്രം ആവശ്യ​മാ​യി​രി​ക്കുന്ന പല തൊഴി​ലു​കൾക്കും ലഭിക്കുന്ന ശമ്പളം തങ്ങളു​ടേ​തി​നെ​ക്കാൾ ഉയർന്ന​താ​ണെന്ന്‌ അധ്യാ​പകർ മനസ്സി​ലാ​ക്കു​മ്പോൾ എന്തു സംഭവി​ക്കും? അല്ലെങ്കിൽ, വെറും പന്ത്രണ്ടു മാസം മുമ്പ്‌ തങ്ങൾ പഠിപ്പി​ച്ചു​വിട്ട വിദ്യാർഥി​കൾ . . . തങ്ങളു​ടേ​തി​നെ​ക്കാൾ അധികം ശമ്പളം വാങ്ങു​ന്നു​ണ്ടെ​ന്നോ അഞ്ചു വർഷത്തി​നു​ള്ളിൽ വാങ്ങി​യേ​ക്കാ​മെ​ന്നോ മനസ്സി​ലാ​ക്കു​മ്പോ​ഴോ? അത്‌ അധ്യാ​പ​ക​രു​ടെ ആത്മാഭി​മാ​ന​ത്തി​നു ഭീഷണി ഉയർത്തി​യേ​ക്കാം.”

വില്ല്യം ഏയെഴ്‌സ്‌ എഴുതി: “അർഹി​ക്കുന്ന ശമ്പളം അധ്യാ​പ​കർക്കു ലഭിക്കു​ന്നില്ല . . . ശരാശരി എടുത്താൽ അഭിഭാ​ഷ​കർക്കു ലഭിക്കു​ന്ന​തി​ന്റെ നാലി​ലൊ​ന്നും അക്കൗണ്ട​ന്റു​മാർ ഉണ്ടാക്കു​ന്ന​തി​ന്റെ പകുതി​യും ലോറി ഡ്രൈ​വർമാ​രു​ടെ​യും കപ്പൽനിർമാണ തൊഴി​ലാ​ളി​ക​ളു​ടെ​യും വരുമാ​ന​ത്തെ​ക്കാൾ കുറവു​മാണ്‌ ഞങ്ങൾക്കു ലഭിക്കുന്ന ശമ്പളം. . . . തൊഴി​ലാ​ളി​ക​ളിൽനിന്ന്‌ ഇത്രയ​ധി​കം ആവശ്യ​പ്പെ​ടു​ക​യും അതേസ​മയം ഇത്ര തുച്ഛമായ ശമ്പളം നൽകു​ക​യും ചെയ്യുന്ന മറ്റൊരു തൊഴി​ലു​മില്ല.” (അധ്യാ​പനം—ഒരു അധ്യാ​പ​കന്റെ യാത്ര) ഇതി​നെ​ക്കു​റിച്ച്‌ മുൻ യു.എസ്‌. അറ്റോർണി ജനറൽ ജാനെറ്റ്‌ റിനോ 2000 നവംബ​റിൽ പറഞ്ഞു: “നാം ആളുകളെ ചന്ദ്രനി​ലേക്ക്‌ അയയ്‌ക്കു​ന്നു. . . . കായി​ക​താ​ര​ങ്ങൾക്കു നാം വൻതു​കകൾ ശമ്പളമാ​യി നൽകുന്നു. നമ്മുടെ അധ്യാ​പ​കർക്ക്‌ എന്തു​കൊണ്ട്‌ കൂടുതൽ ശമ്പളം നൽകി​ക്കൂ​ടാ?”

“പൊതു​വേ പറഞ്ഞാൽ അധ്യാ​പ​കർക്കു കുറഞ്ഞ ശമ്പളമാ​ണു ലഭിക്കു​ന്നത്‌,” ലീമാ​രിസ്‌ പറഞ്ഞു. “ഇത്രയും കൊല്ലത്തെ പഠനത്തി​നു ശേഷം ഇപ്പോൾ ഈ ന്യൂ​യോർക്കു നഗരത്തിൽ ജോലി ചെയ്യുന്ന എനിക്ക്‌ ലഭിക്കുന്ന വാർഷിക വരുമാ​നം വളരെ തുച്ഛമാണ്‌. ഒരു വലിയ നഗരത്തിൽ ജീവി​ക്കു​ന്ന​തി​ന്റെ സമ്മർദ​വും പ്രശ്‌ന​ങ്ങ​ളും വേറെ​യും.” റഷ്യയി​ലെ സെന്റ്‌ പീറ്റേ​ഴ്‌സ്‌ബർഗി​ലെ ഒരു അധ്യാ​പി​ക​യായ വാലെ​ന്റിന ഇങ്ങനെ പറഞ്ഞു: “ലഭിക്കുന്ന വരുമാ​ന​ത്തി​ന്റെ അടിസ്ഥാ​ന​ത്തിൽ വിലയി​രു​ത്തി​യാൽ അധ്യാപക ജോലി അധികം വില കൽപ്പി​ക്ക​പ്പെ​ടാത്ത ഒന്നാണ്‌. എല്ലായ്‌പോ​ഴും, അധ്യാ​പ​ക​രു​ടെ ശമ്പള സ്‌കെ​യി​ലി​ലെ ഏറ്റവും കുറഞ്ഞ വേതന​നി​ര​ക്കി​ലും കുറവാണ്‌ ഞങ്ങൾക്കു ലഭിക്കുന്ന ശമ്പളം.” അർജന്റീ​ന​യി​ലെ ചുബൂ​ട്ടിൽനി​ന്നുള്ള മാർളി​നും അതുത​ന്നെ​യാ​ണു പറയാ​നു​ള്ളത്‌: “കിട്ടുന്ന ശമ്പളം തീരെ കുറവാ​യ​തി​നാൽ ഞങ്ങൾക്ക്‌ ഒരേസ​മയം രണ്ടുമൂ​ന്നി​ടത്തു ജോലി ചെയ്യേണ്ടി വരുന്നു. ഇങ്ങനെ ഓടി​ന​ടന്ന്‌ ജോലി ചെയ്യേ​ണ്ടി​വ​രു​മ്പോൾ അത്‌ പഠിപ്പി​ക്ക​ലി​ന്റെ ഗുണനി​ല​വാ​രത്തെ ശരിക്കും ബാധി​ക്കും.” കെനി​യ​യി​ലെ നയ്‌റോ​ബി​യിൽനി​ന്നുള്ള ഒരു അധ്യാ​പ​ക​നായ ആർഥർ ഉണരുക!യോടു പറഞ്ഞു: “സാമ്പത്തിക മാന്ദ്യ​ത്തി​ന്റെ ഈ കാലഘ​ട്ട​ത്തിൽ അധ്യാ​പ​ക​നെന്ന നിലയി​ലുള്ള എന്റെ ജീവിതം എളുപ്പ​മാ​യി​രു​ന്നി​ട്ടില്ല. കുറഞ്ഞ വേതനം എല്ലായ്‌പോ​ഴും ഈ തൊഴിൽ ഏറ്റെടു​ക്കു​ന്ന​തിൽനിന്ന്‌ ആളുകളെ പിന്തി​രി​പ്പി​ച്ചി​ട്ടുണ്ട്‌ എന്നതി​നോട്‌ എന്റെ സഹപ്ര​വർത്ത​ക​രിൽ അനേക​രും യോജി​ക്കും.”

ന്യൂ​യോർക്ക്‌ നഗരത്തി​ലെ ഒരു അധ്യാ​പി​ക​യായ ഡയാനാ ഒരു ടീച്ചറു​ടെ സമയത്തി​ലേ​റെ​യും കവർന്നെ​ടു​ക്കുന്ന പേപ്പർ ജോലി​യെ കുറിച്ചു പരാതി​പ്പെട്ടു. മറ്റൊരു വ്യക്തി എഴുതി: “ആചാര​ങ്ങൾക്കും ആവർത്ത​ന​ത്തി​നും നടപടി​ക്ര​മ​ങ്ങൾക്കു​മാ​യി പോകും ദിവസ​ത്തി​ലേ​റെ​യും.” “എപ്പോൾ നോക്കി​യാ​ലും ഫാറങ്ങൾ പൂരി​പ്പി​ക്കാ​നേ നേരമു​ള്ളു” എന്നത്‌ പൊതു​വേ കേൾക്കാൻ കഴിഞ്ഞ ഒരു പരാതി ആയിരു​ന്നു.

ആവശ്യ​ത്തിന്‌ അധ്യാ​പ​ക​രില്ല, വളരെ കൂടുതൽ വിദ്യാർഥി​ക​ളും

ജർമനി​യി​ലെ ഡൂറെ​നിൽനി​ന്നുള്ള ബെർട്ടോൾട്ട്‌, മറ്റൊരു പതിവു പരാതി ഉയർത്തു​ന്നു: “ക്ലാസ്സിൽ കുട്ടി​ക​ളു​ടെ എണ്ണം വളരെ കൂടു​ത​ലാണ്‌. ഇവിടെ ചിലരു​ടെ ക്ലാസ്സു​ക​ളിൽ 34 കുട്ടികൾ വരെ ഉണ്ട്‌. അങ്ങനെ​യാ​കു​മ്പോൾ പ്രശ്‌നങ്ങൾ ഉള്ള വിദ്യാർഥി​കൾ ആരാ​ണെന്നു മനസ്സി​ലാ​ക്കാ​നോ അവർക്കു പ്രത്യേ​കം ശ്രദ്ധ കൊടു​ക്കാ​നോ കഴിയില്ല. വ്യക്തി​പ​ര​മായ ആവശ്യങ്ങൾ അവഗണി​ക്ക​പ്പെ​ടു​ന്നു.”

നേരത്തേ ഉദ്ധരിച്ച ലീമാ​രിസ്‌ വിശദീ​ക​രി​ച്ചു: “മാതാ​പി​താ​ക്ക​ളു​ടെ നിസ്സം​ഗ​ത​യ്‌ക്കു പുറമേ കഴിഞ്ഞ വർഷം ഞാൻ നേരിട്ട ഏറ്റവും വലിയ വെല്ലു​വി​ളി എന്റെ ക്ലാസ്സിൽ 35 കുട്ടികൾ ഉണ്ടായി​രു​ന്നു എന്നതാ​യി​രു​ന്നു. ആറു വയസ്സു​കാ​രായ 35 കുട്ടി​കളെ പഠിപ്പി​ക്കു​ന്ന​തി​നെ കുറി​ച്ചൊന്ന്‌ ഓർത്തു നോക്കൂ!”

ഐറിസ്‌ പറഞ്ഞു: “ഇവിടെ ന്യൂ​യോർക്കിൽ അധ്യാ​പ​കരെ കിട്ടാ​നില്ല, പ്രത്യേ​കി​ച്ചും കണക്കും ശാസ്‌ത്ര​വും പഠിപ്പി​ക്കു​ന്ന​വരെ. അവർക്കു മറ്റെവി​ടെ​യെ​ങ്കി​ലും നല്ല ജോലി കിട്ടും. അതു​കൊണ്ട്‌ ഇവിടെ മറ്റു രാജ്യ​ങ്ങ​ളിൽനിന്ന്‌ അനേകം അധ്യാ​പ​കരെ എടുത്തി​ട്ടുണ്ട്‌.”

തീർച്ച​യാ​യും അധ്യാ​പനം വളരെ ശ്രമക​ര​മായ ഒരു തൊഴി​ലാണ്‌. അങ്ങനെ​യെ​ങ്കിൽ അധ്യാ​പ​കരെ എന്താണു പ്രചോ​ദി​പ്പി​ക്കു​ന്നത്‌? അവർ തങ്ങളുടെ ജോലി​യിൽ പിടി​ച്ചു​നിൽക്കു​ക​യും തുടരു​ക​യും ചെയ്യു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? അവസാന ലേഖനം ഈ ചോദ്യ​ങ്ങൾ കൈകാ​ര്യം ചെയ്യുന്നു. (g02 3/8)

[9-ാം പേജിലെ ആകർഷക വാക്യം]

യു.എസ്‌. സ്‌കൂ​ളു​ക​ളിൽ കുട്ടികൾ ദിവസ​വും 1,35,000 തോക്കു​കൾ കൊണ്ടു​വ​രു​ന്ന​താ​യി കണക്കാ​ക്ക​പ്പെ​ടു​ന്നു

[10-ാം പേജിലെ ചതുരം/ചിത്രം]

അധ്യാപകനെന്ന നിലയിൽ വിജയി​ക്കാൻ എന്താണ്‌ ആവശ്യം?

ഒരു നല്ല അധ്യാ​പ​കനെ നിങ്ങൾ എങ്ങനെ നിർവ​ചി​ക്കും? കാര്യങ്ങൾ ഓർത്തി​രി​ക്കാ​നും പരീക്ഷകൾ ജയിക്കാ​നും കഴിയ​ത്ത​ക്ക​വണ്ണം കുട്ടി​യു​ടെ ഓർമ​ശക്തി വികസി​പ്പി​ക്കാൻ കഴിയുന്ന വ്യക്തി​യോ അതോ ചോദ്യ​ങ്ങൾ ചോദി​ക്കാ​നും ചിന്തി​ക്കാ​നും ന്യായ​വാ​ദം ചെയ്യാ​നും പഠിപ്പി​ക്കുന്ന ആളോ? ആരാണ്‌ മെച്ചപ്പെട്ട പൗരനാ​കാൻ കുട്ടിയെ സഹായി​ക്കു​ന്നത്‌?

“സങ്കീർണ​വും സുദീർഘ​വു​മായ ജീവി​ത​യാ​ത്ര​യിൽ അധ്യാ​പ​ക​രായ നാം നമ്മുടെ വിദ്യാർഥി​ക​ളു​ടെ സഹയാ​ത്രി​ക​രാ​ണെന്നു തിരി​ച്ച​റി​യു​മ്പോൾ, മനുഷ്യ​രെന്ന നിലയിൽ അവർ അർഹി​ക്കുന്ന ബഹുമാ​നം നാം അവർക്കു നൽകു​മ്പോൾ നാം നല്ല അധ്യാ​പ​ക​രാ​കാ​നുള്ള പാതയി​ലാണ്‌. അതു തികച്ചും ലളിത​മാ​യി​രി​ക്കു​മ്പോൾത്തന്നെ അങ്ങേയറ്റം പ്രയാ​സ​ക​ര​വു​മാണ്‌.”—അധ്യാ​പനം—ഒരു അധ്യാ​പ​കന്റെ യാത്ര.

ഒരു നല്ല അധ്യാ​പകൻ ഓരോ വിദ്യാർഥി​യു​ടെ​യും കഴിവു​കൾ തിരി​ച്ച​റി​യു​ന്നു. അതിനെ എങ്ങനെ​യാ​ണു വളർത്തി​യെ​ടു​ക്കേ​ണ്ട​തെന്ന്‌ അദ്ദേഹ​ത്തിന്‌ അറിയാം. വില്ല്യം ഏയെഴ്‌സ്‌ പറഞ്ഞു: “ഇപ്പോ​ഴ​ത്തേ​തി​നെ​ക്കാൾ മെച്ചപ്പെട്ട ഒരു മാർഗം, ഉള്ള കഴിവു​ക​ളെ​യും വൈദ​ഗ്‌ധ്യ​ങ്ങ​ളെ​യും അനുഭ​വ​ങ്ങ​ളെ​യും വളർത്തുന്ന ഒന്ന്‌ നാം കണ്ടുപി​ടി​ക്കേ​ണ്ട​തുണ്ട്‌ . . . പഠനത്തി​നു പുറ​കോ​ട്ടെന്നു മുദ്ര​കു​ത്ത​പ്പെ​ട്ടി​രുന്ന ഒരു അഞ്ചു വയസ്സു​കാ​രന്റെ മാതാവ്‌—അമേരി​ക്കൻ ഇന്ത്യൻ വംശജ—നടത്തിയ അപേക്ഷ ഞാൻ ഓർക്കു​ന്നു: ‘വിൻഡ്‌-വുൾഫിന്‌ നാൽപ്പ​തി​ല​ധി​കം പക്ഷിക​ളു​ടെ പേരു​ക​ളും അവയുടെ ദേശാടന രീതി​ക​ളും അറിയാം. തികഞ്ഞ സമനി​ല​യോ​ടെ പറക്കുന്ന ഒരു കഴുകന്റെ വാലിൽ പതിമൂന്ന്‌ തൂവലു​കൾ ഉണ്ടെന്ന്‌ അവന്‌ അറിയാം. അവന്റെ കഴിവു മനസ്സി​ലാ​ക്കുന്ന ഒരു അധ്യാ​പ​ക​നെ​യാണ്‌ അവന്‌ ആവശ്യം.’”

ഓരോ കുട്ടി​യി​ലെ​യും ഏറ്റവും നല്ലതിനെ പുറത്തു കൊണ്ടു​വ​രു​ന്ന​തിന്‌, അവന്‌ അല്ലെങ്കിൽ അവൾക്ക്‌ താത്‌പ​ര്യം ഉള്ളതും പ്രചോ​ദനം ഏകുന്ന​തു​മായ കാര്യങ്ങൾ എന്താ​ണെന്ന്‌ അധ്യാ​പകൻ മനസ്സി​ലാ​ക്കേ​ണ്ട​തുണ്ട്‌. ഒരു പ്രത്യേക രീതി​യിൽ ചിന്തി​ക്കാ​നും പെരു​മാ​റാ​നും കുട്ടിയെ പ്രേരി​പ്പി​ക്കു​ന്നത്‌ എന്താ​ണെന്നു തിരി​ച്ച​റി​യു​ന്ന​തും പ്രധാ​ന​മാണ്‌. കുട്ടി​കളെ സ്‌നേ​ഹി​ക്കുന്ന ഒരു അധ്യാ​പ​കനേ പൂർണ അർപ്പണ​ബോ​ധം ഉണ്ടായി​രി​ക്കാൻ കഴിയൂ.

[കടപ്പാട്‌]

United Nations/Photo by Saw Lwin

[11-ാം പേജിലെ ചതുരം]

പഠനം എപ്പോ​ഴും തമാശ ആയിരി​ക്കേ​ണ്ട​തു​ണ്ടോ?

അധ്യാ​പ​ക​നായ വില്ല്യം ഏയെഴ്‌സ്‌ പഠനത്തെ കുറി​ച്ചുള്ള പത്ത്‌ തെറ്റി​ദ്ധാ​ര​ണകൾ രേഖ​പ്പെ​ടു​ത്തി. അവയിൽ ഒന്ന്‌ ഇതാണ്‌: “നല്ല അധ്യാ​പകർ തമാശ​യി​ലൂ​ടെ പഠിപ്പി​ക്കു​ന്നു.” അദ്ദേഹം പറയുന്നു: “തമാശ ശ്രദ്ധ പതറി​ക്കു​ക​യും വിനോ​ദി​പ്പി​ക്കു​ക​യും ചെയ്യുന്നു. കോമാ​ളി​കൾ തമാശ കാണി​ക്കു​ന്നു. ഫലിതങ്ങൾ തമാശ​യാണ്‌. എന്നാൽ പഠനത്തിന്‌ വളരെ​യ​ധി​കം ശ്രദ്ധ ആവശ്യ​മാ​ക്കി​ത്തീർക്കാ​നും വിസ്‌മയം കൊള്ളി​ക്കാ​നും കുഴപ്പി​ക്കാ​നും സന്തോഷം നൽകാ​നും സാധി​ക്കും. തമാശ​യി​ലൂ​ടെ പഠിപ്പി​ക്കാ​മെ​ങ്കിൽ വളരെ നല്ലത്‌. എന്നാൽ പഠനം എല്ലായ്‌പോ​ഴും തമാശ ആയിരി​ക്ക​ണ​മെന്നു നിർബ​ന്ധ​മില്ല.” അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “പഠിപ്പി​ക്കു​ന്ന​തിന്‌ വലിയ അളവി​ലുള്ള അറിവ്‌, കഴിവ്‌, വൈദ​ഗ്‌ധ്യം, വിവേചന, ഗ്രാഹ്യം എന്നിവ ആവശ്യ​മാണ്‌—ഏറ്റവും പ്രധാ​ന​മാ​യി കരുത​ലും പരിഗ​ണ​ന​യും ഉള്ള ഒരു വ്യക്തിയെ ആവശ്യ​മാണ്‌.”—അധ്യാ​പനം—ഒരു അധ്യാ​പ​കന്റെ യാത്ര.

ജപ്പാനി​ലെ നഗോയാ നഗരത്തി​ലെ സൂമി​യോ തന്റെ വിദ്യാർഥി​ക​ളു​ടെ ഇടയിൽ ഈ പ്രശ്‌നം നിരീ​ക്ഷി​ച്ചി​രി​ക്കു​ന്നു: “പല ഹൈസ്‌കൂൾ വിദ്യാർഥി​കൾക്കും തമാശ​യി​ലും പരി​ശ്രമം ആവശ്യ​മി​ല്ലാത്ത എന്തെങ്കി​ലും ഉണ്ടെങ്കിൽ അതിലും മാത്രമേ താത്‌പ​ര്യ​മു​ള്ളൂ.”

ന്യൂ​യോർക്കി​ലെ ബ്രുക്ലി​നിൽനി​ന്നുള്ള ഒരു വിദ്യാർഥി ഉപദേ​ശ​ക​യായ റോസ പറഞ്ഞു: “പഠനം ബോറാണ്‌, അധ്യാ​പകർ ബോറാണ്‌ എന്നൊ​ക്കെ​യാ​ണു വിദ്യാർഥി​കൾക്കു പൊതു​വേ​യുള്ള മനോ​ഭാ​വം. അവർക്ക്‌ എല്ലാം തമാശ​യാ​യി​രി​ക്കണം. പഠനത്തിൽനിന്ന്‌ എന്തു ലഭിക്കു​ന്നു എന്നത്‌ അതിനാ​യി എത്ര ശ്രമം ചെലു​ത്തു​ന്നു എന്നതിനെ ആശ്രയി​ച്ചി​രി​ക്കു​ന്നു എന്ന സംഗതി അവർ തിരി​ച്ച​റി​യു​ന്നില്ല.”

തമാശ സംബന്ധിച്ച്‌ യുവജ​ന​ങ്ങൾക്ക്‌ ഉള്ള സമനി​ല​യി​ല്ലാത്ത ഈ ചിന്താ​ഗതി എന്തി​നെ​ങ്കി​ലു​മാ​യി ശ്രമവും ത്യാഗ​വും ചെയ്യുക എന്നത്‌ വളരെ പ്രയാ​സ​കരം ആക്കിത്തീർക്കു​ന്നു. നേരത്തേ ഉദ്ധരിച്ച സുമി​യോ പറഞ്ഞു: “കാര്യ​ങ്ങളെ ദീർഘ​കാല അടിസ്ഥാ​ന​ത്തിൽ കാണാൻ അവർക്കു കഴിയു​ന്നില്ല എന്നതാണു പ്രധാന പ്രശ്‌നം. ഇപ്പോൾ ബുദ്ധി​മു​ട്ടി പഠിച്ചാൽ അതു ഭാവി​യിൽ പ്രയോ​ജനം ചെയ്യു​മെന്നു ചിന്തി​ക്കുന്ന ഹൈസ്‌കൂൾ വിദ്യാർഥി​കൾ വളരെ കുറവാണ്‌.”

[7-ാം പേജിലെ ചിത്രം]

ഡയാനാ, യു.എസ്‌.എ.

[8-ാം പേജിലെ ചിത്രം]

‘മയക്കു​മ​രുന്ന്‌ ഉപയോ​ഗം വ്യാപ​ക​മാണ്‌, വളരെ വിരള​മാ​യേ അതു പിടി​ക്ക​പ്പെ​ടു​ന്നു​ള്ളു എന്നു മാത്രം.’—മിഖാ​യേൽ, ജർമനി

[8, 9 പേജു​ക​ളി​ലെ ചിത്രം]

‘കുടും​ബ​ത്തി​ലെ അക്രമം, മയക്കു​മ​രുന്ന്‌ ഉപയോ​ഗം എന്നിങ്ങ​നെ​യുള്ള പ്രശ്‌ന​ങ്ങളെ ഞങ്ങൾ അഭിമു​ഖീ​ക​രി​ക്കു​ന്നു.’—അമിരാ, മെക്‌സി​ക്കോ

[9-ാം പേജിലെ ചിത്രം]

“മറ്റ്‌ ഉദ്യോ​ഗ​സ്ഥ​രോട്‌ എന്നപോ​ലെ തന്നെയാണ്‌ അധ്യാ​പ​ക​രോ​ടു പെരു​മാ​റേ​ണ്ടത്‌, അല്ലാതെ ശിശു​പാ​ല​ക​രെ​ക്കാൾ ഒരു പടി ഉയർന്ന​വ​രോട്‌ എന്നപോ​ലെയല്ല.”—സാൻഡ്ര ഫെൽഡ്‌മൻ, അമേരി​ക്കൻ അധ്യാപക സമിതി​യു​ടെ പ്രസി​ഡന്റ്‌