വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രധാന ദൂതനായ മീഖായേൽ ആരാണ്‌?

പ്രധാന ദൂതനായ മീഖായേൽ ആരാണ്‌?

ബൈബിളിന്റെ വീക്ഷണം

പ്രധാന ദൂതനായ മീഖാ​യേൽ ആരാണ്‌?

ബൈബിൾ പറയു​ന്ന​ത​നു​സ​രിച്ച്‌ ആത്മമണ്ഡ​ല​ത്തിൽ ദശലക്ഷ​ക്ക​ണ​ക്കി​നു ദൂത സൃഷ്ടികൾ ഉണ്ട്‌. (ദാനീ​യേൽ 7:9, 10; വെളി​പ്പാ​ടു 5:11) ദൈവ​ത്തോ​ടു വിശ്വ​സ്‌ത​രാ​യി നില​കൊ​ള്ളുന്ന ദൂതന്മാ​രെ കുറി​ച്ചുള്ള നൂറു​ക​ണ​ക്കി​നു പരാമർശങ്ങൾ തിരു​വെ​ഴു​ത്തു​ക​ളിൽ ഉടനീളം കാണാം. എന്നിരു​ന്നാ​ലും ഇവരിൽ രണ്ട്‌ ആത്മ സൃഷ്ടി​ക​ളു​ടെ പേരുകൾ മാത്രമേ ബൈബി​ളിൽ ൽകിയി​ട്ടു​ള്ളൂ. അതിൽ ഒരുവ​നാണ്‌ ഗബ്രീ​യേൽ, ഏതാണ്ട്‌ 600 വർഷത്തെ കാലയ​ള​വിൽ മൂന്നു വ്യത്യസ്‌ത വ്യക്തി​കൾക്ക്‌ ദൈവ​ത്തി​ന്റെ സന്ദേശം വ്യക്തി​പ​ര​മാ​യി എത്തിച്ചു​കൊ​ടുത്ത ദൂതനാണ്‌ അവൻ. (ദാനീ​യേൽ 9:20-22; ലൂക്കൊസ്‌ 1:8-19, 26-28) ബൈബി​ളിൽ പേരെ​ടു​ത്തു പറഞ്ഞി​രി​ക്കുന്ന മറ്റേ ദൂതൻ മീഖാ​യേൽ ആണ്‌.

വ്യക്തമാ​യും, ശ്രദ്ധേ​യ​നായ ഒരു ദൂതനാണ്‌ മീഖാ​യേൽ. ഉദാഹ​ര​ണ​ത്തിന്‌, ദാനീ​യേൽ പുസ്‌ത​ക​ത്തിൽ മീഖാ​യേൽ യഹോ​വ​യു​ടെ ജനത്തിനു വേണ്ടി ദുഷ്ട ഭൂതങ്ങ​ളോ​ടു പൊരു​തു​ന്ന​താ​യി പറഞ്ഞി​രി​ക്കു​ന്നു. (ദാനീ​യേൽ 10:13; 12:1) യൂദാ​യു​ടെ നിശ്വസ്‌ത ലേഖന​ത്തിൽ മീഖാ​യേൽ മോ​ശെ​യു​ടെ ശരീരത്തെ ചൊല്ലി സാത്താ​നോ​ടു തർക്കിച്ചു വാദി​ക്കു​ന്ന​തി​നെ കുറിച്ചു പറയുന്നു. (യൂദാ 9) മീഖാ​യേൽ സാത്താ​നോ​ടും അവന്റെ ഭൂതങ്ങ​ളോ​ടും പടവെട്ടി അവരെ സ്വർഗ​ത്തിൽനി​ന്നു തള്ളിക്ക​ള​യു​ന്ന​താ​യി വെളി​പ്പാ​ടു പുസ്‌ത​ക​ത്തിൽ കാണുന്നു. (വെളി​പ്പാ​ടു 12:7-9) മറ്റൊരു ദൂതനും ദൈവ​ത്തി​ന്റെ ശത്രു​ക്ക​ളു​ടെ മേൽ ഇത്രയ​ധി​കം ശക്തിയും അധികാ​ര​വും ഉള്ളതായി കാണു​ന്നില്ല. അതു​കൊ​ണ്ടു​തന്നെ, ബൈബിൾ മീഖാ​യേ​ലി​നെ ‘പ്രധാന ദൂതൻ’ എന്നു വിശേ​ഷി​പ്പി​ച്ചി​രി​ക്കു​ന്ന​തിൽ അതിശ​യി​ക്കാ​നില്ല.

മീഖാ​യേൽ ആരെന്ന​തി​നെ ചൊല്ലി​യുള്ള തർക്കം

ക്രൈ​സ്‌തവ മതങ്ങളും യഹൂദ, ഇസ്ലാം മതങ്ങളും ദൂതന്മാ​രെ കുറിച്ചു ഭിന്ന ആശയങ്ങ​ളാ​ണു വെച്ചു​പു​ലർത്തു​ന്നത്‌. ചില വിശദീ​ക​ര​ണങ്ങൾ വളരെ അവ്യക്ത​മാണ്‌. ഉദാഹ​ര​ണ​ത്തിന്‌, ദി ആങ്കർ ബൈബിൾ ഡിക്‌ഷ​ണറി ഇപ്രകാ​രം പറയുന്നു: “ഒരു മുഖ്യ ദൂതനും പ്രധാന ദൂതന്മാ​രു​ടെ ഒരു ചെറിയ കൂട്ടവും (സാധാരണ നാല്‌ അല്ലെങ്കിൽ ഏഴ്‌) ഉണ്ടായി​രി​ക്കാം. അല്ലെങ്കിൽ പ്രധാന ദൂതന്മാ​രു​ടെ ഒരു ചെറിയ കൂട്ടം മാത്രം ആയിരി​ക്കാം ഉള്ളത്‌.” ദി ഇംപീ​രി​യൽ ബൈബിൾ ഡിക്‌ഷ​ണറി പറയു​ന്ന​ത​നു​സ​രിച്ച്‌, മീഖാ​യേൽ എന്നത്‌ “ഒരു അമാനുഷ വ്യക്തി​യു​ടെ പേരാണ്‌. എന്നാൽ ഈ വ്യക്തി ആരാണ്‌ എന്നതിനെ കുറിച്ചു പൊതു​വേ രണ്ടു വ്യത്യസ്‌ത അഭി​പ്രാ​യ​ങ്ങ​ളുണ്ട്‌. ഒന്നുകിൽ അവൻ ദൈവ​പു​ത്ര​നായ കർത്താ​വായ യേശു​ക്രി​സ്‌തു​വാണ്‌, അല്ലെങ്കിൽ പ്രധാന ദൂതന്മാർ എന്ന്‌ അറിയ​പ്പെ​ടുന്ന ഏഴു പേരിൽ ഒരുവ​നാണ്‌.”

യഹൂദ പാരമ്പ​ര്യം അനുസ​രിച്ച്‌, ഈ ഏഴ്‌ പ്രധാന ദൂതന്മാർ ഗബ്രീ​യേൽ, ജെറമി​യേൽ, മീഖാ​യേൽ, റഗൂവേൽ, റഫായേൽ, സരിയേൽ, ഉരിയേൽ എന്നിവ​രാണ്‌. ഇസ്ലാമി​നാ​കട്ടെ, നാല്‌ പ്രധാന ദൂതന്മാ​രാണ്‌ ഉള്ളത്‌. ജിബ്‌രീൽ, മീക്കാ​യീൽ, ഇസ്രാ​യീൽ, ഇസ്രാ​ഫീൽ എന്നിവർ. കത്തോ​ലി​ക്ക​രും മീഖാ​യേൽ, ഗബ്രീ​യേൽ, റഫായേൽ, ഉരിയേൽ എന്നിങ്ങനെ നാല്‌ പ്രധാന ദൂതന്മാ​രി​ലാ​ണു വിശ്വ​സി​ക്കു​ന്നത്‌. എന്നാൽ ബൈബിൾ എന്താണു പറയു​ന്നത്‌? പല പ്രധാന ദൂതന്മാർ ഉണ്ടോ?

ബൈബി​ളി​ന്റെ ഉത്തരം

ബൈബി​ളി​ന്റെ മൂല എഴുത്തു​ക​ളിൽ മീഖാ​യേ​ലി​നു മാത്രമേ പ്രധാന ദൂതൻ എന്ന വിശേ​ഷണം ഉപയോ​ഗി​ച്ചി​ട്ടു​ള്ളൂ. കൂടാതെ, അവയിൽ ‘പ്രധാന ദൂതൻ’ എന്നതിന്റെ ബഹുവചന രൂപവും കാണാൻ കഴിയില്ല. മൂല ഗ്രീക്കു ഭാഷയിൽ യൂദാ 9-ാം വാക്യ​ത്തിൽ നിശ്ച​യോ​പ​പദം ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ പ്രധാന ദൂതൻ എന്നത്‌ മീഖാ​യേ​ലി​നു മാത്ര​മുള്ള ഒരു പദവി നാമമാ​ണെന്നു സൂചി​പ്പി​ക്കു​ന്നു. അതു​കൊണ്ട്‌, സകല ദൂതന്മാ​രു​ടെ​യും മേലുള്ള പൂർണ അധികാ​രം തന്റെ സ്വർഗീയ സൃഷ്ടി​ക​ളിൽ ഒരാൾക്കു മാത്രമേ യഹോവ നൽകി​യി​ട്ടു​ള്ളൂ എന്ന്‌ ന്യായ​മാ​യും നിഗമനം ചെയ്യാ​വു​ന്ന​താണ്‌.

സ്രഷ്ടാ​വി​നു പുറമേ ദൂതന്മാ​രു​ടെ മേൽ അധികാ​രം ഉള്ളതായി പറഞ്ഞി​രി​ക്കുന്ന വിശ്വ​സ്‌ത​നായ ഒരേ​യൊ​രു​വനേ ഉള്ളൂ. അത്‌ യേശു​ക്രി​സ്‌തു​വാണ്‌. (മത്തായി 13:41; 16:27; 24:31) അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ “കർത്താ​വായ യേശു”വിനെ​യും അവന്റെ ‘ശക്തിയുള്ള ദൂതന്മാ​രെ​യും’ കുറിച്ചു പറയു​ക​യു​ണ്ടാ​യി. (2 തെസ്സ​ലൊ​നീ​ക്യർ 1:6) പുനരു​ത്ഥാ​നം പ്രാപിച്ച യേശു​വി​നെ കുറിച്ചു പത്രൊസ്‌ ഇങ്ങനെ പറഞ്ഞു: “അവൻ സ്വർഗ്ഗ​ത്തി​ലേക്കു പോയി ദൈവ​ത്തി​ന്റെ വലത്തു​ഭാ​ഗത്തു ഇരിക്കു​ന്നു. ദൂതന്മാ​രും അധികാ​ര​ങ്ങ​ളും ശക്തിക​ളും അവന്നു കീഴ്‌പെ​ട്ടു​മി​രി​ക്കു​ന്നു.”—1 പത്രൊസ്‌ 3:22.

പ്രധാന ദൂതനായ മീഖാ​യേൽ യേശു​വാ​ണെന്നു കൃത്യ​മാ​യി പറയുന്ന ബൈബിൾ വാക്യ​ങ്ങ​ളൊ​ന്നും ഇല്ലെങ്കി​ലും യേശു​വി​നെ പ്രധാന ദൂതന്റെ പദവി​യു​മാ​യി ബന്ധിപ്പി​ക്കുന്ന ഒരു വാക്യ​മുണ്ട്‌. തെസ്സ​ലൊ​നീ​ക്യർക്കുള്ള ലേഖന​ത്തിൽ പൗലൊസ്‌ അപ്പൊ​സ്‌തലൻ പ്രാവ​ച​നി​ക​മാ​യി ഇങ്ങനെ പറഞ്ഞു: “കർത്താവു താൻ ഗംഭീ​ര​നാ​ദ​ത്തോ​ടും [“ഉച്ചത്തി​ലുള്ള കല്‌പ​ന​യോ​ടും,” ഓശാന ബൈബിൾ] പ്രധാ​ന​ദൂ​തന്റെ ശബ്ദത്തോ​ടും ദൈവ​ത്തി​ന്റെ കാഹള​ത്തോ​ടും​കൂ​ടെ സ്വർഗ്ഗ​ത്തിൽനി​ന്നു ഇറങ്ങി​വ​രി​ക​യും ക്രിസ്‌തു​വിൽ മരിച്ചവർ മുമ്പെ ഉയിർത്തെ​ഴു​ന്നേ​ല്‌ക്ക​യും ചെയ്യും.” (1 തെസ്സ​ലൊ​നീ​ക്യർ 4:16) ദൈവ​ത്തി​ന്റെ മിശി​ഹൈക രാജാ​വെന്ന നിലയിൽ അധികാ​ര​മേറ്റ യേശു​വി​നെ കുറി​ച്ചാണ്‌ ഈ വാക്യം പറയു​ന്നത്‌. എന്നാൽ അവൻ സംസാ​രി​ക്കു​ന്നത്‌ ‘പ്രധാ​ന​ദൂ​തന്റെ ശബ്ദത്തോ​ടെ’ ആണ്‌. കൂടാതെ, അവനു മരിച്ച​വരെ ഉയിർപ്പി​ക്കാ​നുള്ള അധികാ​രം ഉണ്ടെന്നു​ള്ള​തും ശ്രദ്ധി​ക്കുക.

ഭൂമി​യിൽ ഒരു മനുഷ്യ​നാ​യി​രി​ക്കെ യേശു, മരണമടഞ്ഞ പലരെ​യും ജീവി​പ്പി​ച്ചു. അങ്ങനെ ചെയ്‌ത​പ്പോൾ ഉച്ചത്തി​ലുള്ള കൽപ്പന പുറ​പ്പെ​ടു​വി​ക്കാൻ അവൻ തന്റെ ശബ്ദം ഉപയോ​ഗി​ച്ചു. ഉദാഹ​ര​ണ​ത്തിന്‌, നയീൻ പട്ടണത്തി​ലെ വിധവ​യു​ടെ പുത്രനെ ഉയിർപ്പി​ച്ച​പ്പോൾ അവൻ പറഞ്ഞു: “ബാല്യ​ക്കാ​രാ എഴു​ന്നേല്‌ക്ക എന്നു ഞാൻ നിന്നോ​ടു പറയുന്നു.” (ലൂക്കൊസ്‌ 7:14, 15) പിന്നീട്‌, സുഹൃ​ത്തായ ലാസരി​നെ ഉയിർപ്പി​ക്കു​ന്ന​തി​നു മുമ്പ്‌ യേശു “ലാസരേ, പുറത്തു​വ​രിക എന്നു ഉറക്കെ വിളിച്ചു.” (യോഹ​ന്നാൻ 11:43) എന്നാൽ ഈ സന്ദർഭ​ങ്ങ​ളിൽ യേശു​വി​ന്റെ ശബ്ദം ഒരു പൂർണ മനുഷ്യ​ന്റേ​താ​യി​രു​ന്നു.

യേശു​വി​ന്റെ പുനരു​ത്ഥാന ശേഷം, ഒരു ആത്മ സൃഷ്ടി​യെന്ന നിലയിൽ അവനു സ്വർഗ​ത്തി​ലെ ‘ഏററവും ഉയർന്ന’ ഒരു സ്ഥാനം നൽക​പ്പെട്ടു. (ഫിലി​പ്പി​യർ 2:9) മേലാൽ ഒരു മനുഷ്യ​ന​ല്ലാത്ത അവനു പ്രധാന ദൂതന്റെ ശബ്ദം ആണുള്ളത്‌. അതു​കൊണ്ട്‌, “ക്രിസ്‌തു​വിൽ മരിച്ചവർ” സ്വർഗ​ത്തി​ലേക്ക്‌ ഉയിർപ്പി​ക്ക​പ്പെ​ടാ​നാ​യി ദൈവ​ത്തി​ന്റെ കാഹളം മുഴങ്ങി​യ​പ്പോൾ യേശു “ഉച്ചത്തി​ലുള്ള കല്‌പന” പുറ​പ്പെ​ടു​വി​ച്ചു. ഇത്തവണ ‘പ്രധാ​ന​ദൂ​തന്റെ ശബ്ദത്തോ​ടെ’ ആയിരു​ന്നു അത്‌. പ്രധാന ദൂതനു മാത്രമേ ‘പ്രധാ​ന​ദൂ​തന്റെ ശബ്ദത്തോ​ടെ’ വിളി​ക്കാ​നാ​വൂ എന്നു ന്യായ​മാ​യും നിഗമനം ചെയ്യാം.

സാറാ​ഫു​ക​ളെ​യും കെരൂ​ബു​ക​ളെ​യും പോലെ ഉന്നത പദവി​യുള്ള മറ്റു ദൂത സൃഷ്ടികൾ ഉണ്ട്‌. (ഉല്‌പത്തി 3:24; യെശയ്യാ​വു 6:2) എന്നിരു​ന്നാ​ലും, തിരു​വെ​ഴു​ത്തു​കൾ പുനരു​ത്ഥാ​നം പ്രാപിച്ച യേശു​ക്രി​സ്‌തു​വി​നെ എല്ലാ ദൂതന്മാ​രു​ടെ​യും അധിപ​തി​യാ​യി ചിത്രീ​ക​രി​ക്കു​ന്നു—അതേ, പ്രധാന ദൂതനായ മീഖാ​യേൽ ആയിത്തന്നെ. (g02 2/8)