വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മതപരമായ അവകാശങ്ങളെ ഗ്രീസ്‌ പിന്തുണയ്‌ക്കുന്നു

മതപരമായ അവകാശങ്ങളെ ഗ്രീസ്‌ പിന്തുണയ്‌ക്കുന്നു

മതപര​മായ അവകാ​ശ​ങ്ങളെ ഗ്രീസ്‌ പിന്തു​ണ​യ്‌ക്കു​ന്നു

കഴിഞ്ഞ​വർഷം, ചരി​ത്ര​ത്തിൽ ആദ്യമാ​യി, ഗ്രീസി​ലെ ഗവൺമെന്റ്‌ സ്‌പോർട്‌സ്‌ ആവശ്യ​ങ്ങൾക്കാ​യി തങ്ങൾ ഉപയോ​ഗി​ക്കുന്ന സൗകര്യ​ങ്ങ​ളിൽ ഏറ്റവും മികച്ച ഒന്ന്‌ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ ഒരു വലിയ കൺ​വെൻ​ഷൻ നടത്തു​ന്ന​തി​നാ​യി വിട്ടു​കൊ​ടു​ത്തു. 20,000-ത്തോളം പേർക്ക്‌ ഇരിക്കാ​വു​ന്ന​തും ശീതീ​കരണ സംവി​ധാ​ന​ങ്ങ​ളോ​ടു കൂടി​യ​തു​മായ ഈ ഇൻഡോർ ഒളിമ്പിക്‌ സ്‌പോർട്‌സ്‌ ഹാൾ ഏഥൻസിൽ നടക്കാ​നി​രി​ക്കുന്ന 2004-ലെ ഒളിമ്പിക്‌ ഗെയിം​സി​നാ​യി ഉപയോ​ഗി​ക്കാൻ പോകുന്ന കോം​പ്ല​ക്‌സി​ന്റെ ഭാഗമാണ്‌.

ഇതിനു മുമ്പ്‌ 1963-ലും 1988-ലും കൺ​വെൻ​ഷ​നു​കൾക്കാ​യി ഏഥൻസി​ലെ വലിയ കായിക വേദികൾ ഉപയോ​ഗി​ക്കാൻ സാക്ഷികൾ ഒരുക്കങ്ങൾ നടത്തി​യി​ട്ടുണ്ട്‌ എന്നതു ശ്രദ്ധാർഹ​മാണ്‌. എന്നാൽ ആ രണ്ടു തവണയും അധികാ​രി​കൾ ഗ്രീക്ക്‌ ഓർത്ത​ഡോ​ക്‌സ്‌ സഭയുടെ ഭീഷണി​കൾക്കു വഴങ്ങി സാക്ഷി​കൾക്ക്‌ അത്‌ ഉപയോ​ഗി​ക്കാ​നുള്ള അനുമതി നിഷേ​ധി​ച്ചു.

വ്യത്യ​സ്‌ത​മായ ഒരു പ്രതി​ക​ര​ണം

രണ്ടായി​ര​ത്തൊന്ന്‌ ഫെബ്രു​വ​രി​യിൽ സാക്ഷികൾ ഒളിമ്പിക്‌ സ്‌പോർട്‌സ്‌ ഹാൾ—അവരുടെ സംഖ്യയെ ഉൾക്കൊ​ള്ളാൻ തക്ക വലിപ്പ​മുള്ള ഏതാനും ചില ഹാളു​ക​ളിൽ ഒന്ന്‌—ഉപയോ​ഗി​ക്കാ​നുള്ള അപേക്ഷ സമർപ്പി​ച്ചു. എന്നാൽ ചരിത്രം ആവർത്തി​ക്ക​പ്പെ​ടു​മോ എന്ന ചോദ്യം ഉയർന്നു​വന്നു. ഭയപ്പെ​ട്ടി​രു​ന്നതു പോ​ലെ​തന്നെ തുടക്ക​ത്തിൽ അധികാ​രി​ക​ളിൽനി​ന്നുള്ള പ്രതി​ക​രണം അനുകൂ​ല​മാ​യി​രു​ന്നില്ല.

ഉടനെ, മുൻവി​ധി കൂടാതെ ന്യായ​മാ​യി കാര്യങ്ങൾ ചെയ്യു​ന്ന​വ​രെന്ന്‌ ഖ്യാതി​യുള്ള ഉയർന്ന ഉദ്യോ​ഗ​സ്ഥരെ സാക്ഷികൾ സമീപി​ക്കു​ക​യു​ണ്ടാ​യി. ആരാധ​ന​യ്‌ക്കും സമാധാ​ന​പ​ര​മായ കൂടി​വ​ര​വി​നു​മുള്ള ഭരണഘ​ടനാ അവകാ​ശ​ങ്ങളെ ഉയർത്തി​പ്പി​ടി​ക്കാൻ അവർ സന്നദ്ധരാ​കു​മോ? മതപര​മായ സമ്മർദത്തെ അവർ ചെറു​ത്തു​നിൽക്കു​മോ? അവർ അങ്ങനെ ചെയ്‌തു. മുൻ തീരു​മാ​നത്തെ റദ്ദാക്കി​ക്കൊണ്ട്‌ സാക്ഷി​കൾക്ക്‌ സ്‌പോർട്‌സ്‌ ഹാൾ ഉപയോ​ഗി​ക്കാ​നുള്ള അനുമതി നൽകുന്ന പുതിയ തീരു​മാ​നം നിലവിൽവന്നു. അങ്ങനെ 2001 ജൂലൈ 27-29 വരെയുള്ള തീയതി​ക​ളിൽ അവിടെ തങ്ങളുടെ കൺ​വെൻ​ഷൻ നടത്താൻ സാക്ഷികൾ ആസൂ​ത്ര​ണങ്ങൾ ചെയ്‌തു.

അതേസ​മ​യം തെസ്സ​ലൊ​നീ​ക്യ​യി​ലുള്ള, ഗവൺമെന്റ്‌ വകയായ മറ്റൊരു ഇൻഡോർ സ്റ്റേഡിയം—പലേ ദെ സ്‌പോർട്ട്‌—ഉപയോ​ഗി​ക്കാ​നുള്ള അനുവാ​ദ​വും അധികാ​രി​കൾ സാക്ഷി​കൾക്കു നൽകി.

തീവ്ര സമ്മർദം പരാജ​യ​പ്പെ​ടു​ന്നു

ഏഥൻസി​ലെ കൺ​വെൻ​ഷൻ തുടങ്ങാ​നുള്ള ദിവസം അടുത്തു വന്നു​കൊ​ണ്ടി​രി​ക്കെ അസ്വസ്ഥ​ജ​ന​ക​മായ ചോദ്യ​ങ്ങൾ ബാക്കി​നി​ന്നു: ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​ന്മാ​രിൽനി​ന്നുള്ള സമ്മർദ​ത്തി​നു മധ്യേ​യും അധികാ​രി​കൾ തങ്ങളുടെ വാക്കു പാലി​ക്കു​മോ? നിയമ​വി​രുദ്ധ ഘടകങ്ങ​ളിൽനി​ന്നുള്ള ശല്യ​മൊ​ന്നും കൂടാതെ സാക്ഷി​കൾക്കു തങ്ങളുടെ കൂടി​വ​രവ്‌ ആസ്വദി​ക്കാൻ കഴിയു​മോ?

കാലങ്ങ​ളാ​യി ചെയ്‌തു വന്നിരു​ന്നതു പോലെ, തങ്ങളുടെ സ്വാധീ​നം ഉപയോ​ഗിച്ച്‌ കൺ​വെൻ​ഷൻ തടസ്സ​പ്പെ​ടു​ത്താൻ ഓർത്ത​ഡോ​ക്‌സ്‌ സഭ ശ്രമി​ക്കാ​തി​രു​ന്നില്ല. കൺ​വെൻ​ഷനെ കുറിച്ചു പരാമർശി​ക്ക​രു​തെന്ന്‌ ഓർത്ത​ഡോ​ക്‌സ്‌ പുരോ​ഹി​ത​ന്മാർ ആവശ്യ​പ്പെ​ട്ട​താ​യി ടിവി സ്റ്റേഷനു​കൾ വെളി​പ്പെ​ടു​ത്തി. എന്നാൽ ഒടുവിൽ, സഭയുടെ ശ്രമങ്ങ​ളെ​ല്ലാം പരാജ​യ​പ്പെട്ടു.

വൈരു​ദ്ധ്യ​മെ​ന്നു പറയട്ടെ, സാക്ഷികൾ ഒരു രഹസ്യ മതമാ​ണെന്ന്‌ ഓർത്ത​ഡോ​ക്‌സ്‌ സഭ ആരോ​പി​ച്ചി​ട്ടുണ്ട്‌. എന്നാൽ വാസ്‌ത​വ​ത്തിൽ സ്‌പോർട്‌സ്‌ ഹാളിൽ നടക്കു​ന്നത്‌ എന്താ​ണെന്നു പൊതു​ജനം അറിയ​രു​തെ​ന്നുള്ള നിർബന്ധം ആ സഭയ്‌ക്കു തന്നെയാ​യി​രു​ന്നു. വാർത്താ മാധ്യമ രംഗത്തു പ്രവർത്തി​ക്കുന്ന ധീരരായ വ്യക്തികൾ പക്ഷേ, പുരോ​ഹിത സമ്മർദ​ത്തി​നു വഴങ്ങി​യില്ല എന്നതു സന്തോ​ഷ​ക​ര​മാണ്‌. അവർ കൺ​വെൻ​ഷനെ കുറിച്ചു വ്യാപ​ക​വും മുൻവി​ധി വിമു​ക്ത​വു​മായ വാർത്ത നൽകി.

കൂടാതെ, ആയിര​ക്ക​ണ​ക്കി​നു പ്രതി​നി​ധി​കൾ കൺ​വെൻ​ഷനെ കുറിച്ചു പൊതു​ജ​നത്തെ അറിയി​ക്കു​ന്ന​തി​ലും അവരു​മാ​യി തങ്ങളുടെ വിശ്വാ​സങ്ങൾ പങ്കു​വെ​ക്കു​ന്ന​തി​ലും ഏർപ്പെട്ടു. പോകു​ന്നി​ട​ത്തെ​ല്ലാം കൺ​വെൻ​ഷൻ പ്രതി​നി​ധി​കളെ അവരുടെ മഞ്ഞനി​റ​ത്തി​ലുള്ള ബാഡ്‌ജു​കൾ തിരി​ച്ച​റി​യി​ച്ചു. സാക്ഷികൾ ക്ഷണിച്ച പലരും കൺ​വെൻ​ഷനു വന്നതിന്റെ ഫലമായി സ്‌പോർട്‌സ്‌ ഹാളിലെ അവസാന ദിവസത്തെ ഹാജർ 15,760 ആയി ഉയർന്നു. ജൂ​ലൈ​യി​ലെ അവസാന രണ്ടു വാരാ​ന്ത​ങ്ങ​ളിൽ തെസ്സ​ലൊ​നീ​ക്യ​യി​ലെ പലേ ദെ സ്‌പോർട്ടിൽ നടന്ന കൺ​വെൻ​ഷ​നു​ക​ളു​ടെ മൊത്തം ഹാജർ 13,173 ആയിരു​ന്നു.

നിരീ​ക്ഷ​ക​രിൽ മതിപ്പു​ള​വാ​ക്കി

യഹോ​വ​യു​ടെ സാക്ഷി​ക​ളായ 2,604 സ്വമേ​ധയാ സേവക​രു​ടെ ഒരു വൻ സൈന്യം സ്‌പോർട്‌സ്‌ ഹാൾ വൃത്തി​യാ​ക്കു​ന്ന​തി​ലും പെയിന്റ്‌ അടിക്കു​ന്ന​തി​ലും കൺ​വെൻ​ഷനു വേണ്ട ഒരുക്കങ്ങൾ നടത്തു​ന്ന​തി​ലും പങ്കുപ​റ്റി​യ​പ്പോൾ ഹാൾ ഭാരവാ​ഹി​കൾ പറഞ്ഞു: “ഇവിടെ ഇതിനു മുമ്പൊ​രി​ക്ക​ലും നടന്നി​ട്ടി​ല്ലാത്ത ഈ സംഗതി സ്വന്തം കണ്ണാൽ കാണാ​നാ​ണു ഞങ്ങൾ വന്നത്‌.” ഒരു വ്യക്തി ഇങ്ങനെ അഭി​പ്രാ​യ​പ്പെട്ടു: “നിങ്ങൾ എല്ലാ വർഷവും ഈ ഹാൾ ഉപയോ​ഗി​ക്കണം, അങ്ങനെ​യാ​കു​മ്പോൾ ഇതിന്‌ ആകപ്പാ​ടെ​യൊ​രു പുതുമ കൈവ​രും.”

വളരെ മതിപ്പു തോന്നിയ സ്‌പോർട്‌സ്‌ ഹാൾ പൊതു​കാ​ര്യ ഡയറക്ടർ ആന്ത്രി​യാസ്‌ വാർഡാ​കിസ്‌ പറഞ്ഞു: “നിങ്ങൾ ഈ ഹാളിനെ മനോ​ഹ​ര​മാ​ക്കി​യി​രി​ക്കു​ന്നു. ഇവിടത്തെ കാര്യങ്ങൾ നോക്കാൻ വേണ്ടത്ര ജോലി​ക്കാർ ഞങ്ങൾക്കുണ്ട്‌. എന്നാൽ നിങ്ങൾ വഹിച്ച പങ്കാണ്‌ ഈ കൺ​വെൻ​ഷന്റെ വിജയ​ത്തി​ലേക്കു നയിച്ചത്‌.”

കൺ​വെൻ​ഷൻ നടക്കവേ, ശാന്തമായ ജനക്കൂ​ട്ടത്തെ നിയ​ന്ത്രി​ക്കാൻ ആളുകളെ വിടേ​ണ്ട​തി​ല്ലെന്നു മനസ്സി​ലാ​ക്കിയ പോലീസ്‌ ഡയറക്ടർ അതിശ​യ​ത്തോ​ടെ പറഞ്ഞു: “ഇത്രയും അച്ചടക്ക​വും മര്യാ​ദ​യു​മു​ള്ളൊ​രു ജനക്കൂ​ട്ടത്തെ ഞാൻ മുമ്പൊ​രി​ക്ക​ലും കണ്ടിട്ടില്ല!”

കൺ​വെൻ​ഷന്റെ ഒരു സവി​ശേ​ഷത

കൺ​വെൻ​ഷന്റെ സമാപന പ്രസം​ഗ​ത്തിൽ, ‘ഗ്രീസി​ലെ ദേശീയ വിദ്യാ​ഭ്യാ​സ, മത മന്ത്രാ​ലയം’ യഹോ​വ​യു​ടെ സാക്ഷി​കളെ “അറിയ​പ്പെ​ടുന്ന ഒരു മതം” എന്ന നിലയിൽ അംഗീ​ക​രി​ച്ച​താ​യി അറിയി​ച്ചു. ഏഥൻസി​ലെ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ദേശീയ ആസ്ഥാന​ത്തി​നു മന്ത്രാ​ലയം ഔദ്യോ​ഗിക അംഗീ​കാ​രം നൽകു​ക​യും ചെയ്‌തു. ഭാഗി​ക​മാ​യി, സർക്കാർ രേഖ ഇങ്ങനെ പറഞ്ഞു:

“ക്രിസ്‌തീയ യഹോ​വ​യു​ടെ സാക്ഷി​കളെ അറിയ​പ്പെ​ടുന്ന ഒരു മതമായി സർക്കാർ കണക്കാ​ക്കു​ന്നു . . . തത്‌ഫ​ല​മാ​യുള്ള നിയമ​പ​ര​മായ എല്ലാ ആനുകൂ​ല്യ​ങ്ങൾക്കും അവർ അർഹരാണ്‌. നേരത്തേ പരാമർശിച്ച ഭരണഘടന വകുപ്പ്‌ ആരാധനാ സ്വാത​ന്ത്ര്യം, ആരാധനാ രീതി​ക​ളും അതുമാ​യി ബന്ധപ്പെട്ട്‌ ആസ്‌തി​കൾ ഉപയോ​ഗി​ക്കു​ന്ന​തും സംബന്ധിച്ച സ്വാത​ന്ത്ര്യം, ഓരോ സഭയു​ടെ​യും മതപര​മായ യോഗ​ത്തി​ന്റെ​യും ഭരണ, സംഘടനാ രീതികൾ തിര​ഞ്ഞെ​ടു​ക്കാ​നുള്ള സ്വാത​ന്ത്ര്യം എന്നിവ​യു​ടെ സംരക്ഷണം ഉറപ്പു​നൽകു​ന്നു. ദൈവ​ത്തി​ന്റെ ആരാധ​ന​യ്‌ക്കാ​യി സമർപ്പി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വിശു​ദ്ധ​വും പാവന​വു​മായ ഒരു സ്ഥലം എന്ന നിലയിൽ മാറൂ​സി​യി​ലെ സംഘടന ഉപയോ​ഗി​ക്കുന്ന സ്ഥലത്തി​നും അവി​ടെ​യുള്ള കെട്ടി​ട​ങ്ങൾക്കും മറ്റു സൗകര്യ​ങ്ങൾക്കും [യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ബ്രാഞ്ച്‌ ഓഫീസ്‌] ഈ സംരക്ഷണം വ്യക്തമാ​യി ബാധക​മാ​കു​ന്നു. ബെഥേൽ അതായത്‌ ‘ദൈവ​ത്തി​ന്റെ ഭവനം’ എന്നാണ്‌ അത്‌ അറിയ​പ്പെ​ടു​ന്നത്‌.”

യഹോ​വ​യു​ടെ സാക്ഷി​ക​ളും മതസ്വാ​ത​ന്ത്ര്യ​ത്തെ പിന്തു​ണ​യ്‌ക്കുന്ന മറ്റെല്ലാ​വ​രും ഈ സംഭവ വികാ​സ​ങ്ങൾക്കു നന്ദിയു​ള്ള​വ​രാണ്‌. “എല്ലാ ഭക്‌തി​യി​ലും വിശു​ദ്‌ധി​യി​ലും ശാന്തവും സമാധാ​ന​പർണ്ണ​വു​മായ” ജീവിതം നയിക്കാൻ ഇതു ക്രിസ്‌ത്യാ​നി​കളെ സഹായി​ക്കട്ടെ എന്നാണ്‌ അവരുടെ പ്രാർഥന.—1 തിമൊ​ഥെ​യൊസ്‌ 2:1, 2, പി.ഒ.സി. ബൈബിൾ. (g02 2/22)

[26-ാം പേജിലെ ചിത്രങ്ങൾ]

സാക്ഷികൾ ഒളിമ്പിക്‌ സ്‌പോർട്‌സ്‌ ഹാളിൽ കൂടി​വ​രു​ന്നു

[കടപ്പാട്‌]

Harry Bilios