വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉറുമ്പായി വേഷംകെട്ടുന്ന ചിലന്തി

ഉറുമ്പായി വേഷംകെട്ടുന്ന ചിലന്തി

ഉറുമ്പാ​യി വേഷം​കെ​ട്ടുന്ന ചിലന്തി

ഉറുമ്പിൻകൂ​ട്ടിൽ നുഴഞ്ഞു​ക​യ​റി​യ​ശേഷം ആൾമാ​റാ​ട്ടം നടത്തി ശത്രു​ക്ക​ളോ​ടൊ​പ്പം കഴിഞ്ഞു​കൂ​ടുന്ന ഒരു ചെറിയ ചിലന്തി​യെ പരിച​യ​പ്പെ​ടുക. തിരി​ച്ച​റി​യ​പ്പെ​ടാ​തി​രി​ക്കാ​നാ​യി ഈ വിരുതൻ തന്റെ രൂപവും ഭാവവും പാടേ മാറ്റുന്നു. ഇതു വളരെ പ്രധാ​ന​മാണ്‌, കാരണം, പേടി​ച്ചു​പോ​യാൽ പിന്നെ ഉറുമ്പു​കൾ അങ്ങേയറ്റം ആക്രമ​ണ​കാ​രി​ക​ളാ​യി മാറും. ചിലന്തി​യു​ടെ രൂപം ഉറുമ്പി​ന്റേ​തിൽനി​ന്നു വളരെ വ്യത്യ​സ്‌ത​മാ​യ​തി​നാൽ ഈ ആൾമാ​റാ​ട്ടം അത്ര എളുപ്പമല്ല.

ഉറുമ്പിന്‌ ആറ്‌ കാലു​ക​ളും രണ്ടു സ്‌പർശ​നി​ക​ളും ഉണ്ട്‌. ചിലന്തി​ക്കാ​കട്ടെ എട്ടു കാലു​ക​ളാ​ണു​ള്ളത്‌, സ്‌പർശ​നി​ക​ളൊട്ട്‌ ഇല്ലതാ​നും. അപ്പോൾ ചിലന്തി തന്റെ രൂപം ഉറുമ്പി​ന്റേ​തി​നോ​ടു സദൃശ​മാ​ക്കു​ന്നത്‌ എങ്ങനെ​യാണ്‌? ഉറുമ്പിൻകൂ​ട്ടി​ലൂ​ടെ ഓടി​ന​ട​ക്കാൻ അത്‌ ആറ്‌ കാലുകൾ മാത്രമേ ഉപയോ​ഗി​ക്കൂ, ശേഷിച്ച രണ്ടു കാലുകൾ സ്‌പർശ​നി​കൾ പോലെ തോന്നി​ക്കാൻ പൊക്കി​പ്പി​ടി​ക്കു​ക​യും ചെയ്യും.

ചിലന്തി തന്റെ വ്യാജ സ്‌പർശ​നി​കൾ അനക്കു​ന്നതു കണ്ടാൽ അത്‌ ഉറുമ്പി​ന്റെ യഥാർഥ സ്‌പർശ​നി​യാ​ണെന്നേ ആരും കരുതൂ. എന്തിന്‌, ഈ തട്ടിപ്പു വീരൻ ഉറുമ്പു​ക​ളു​ടെ വളഞ്ഞു​പു​ള​ഞ്ഞുള്ള പോക്കും അതിനി​ട​യ്‌ക്കത്തെ ബ്രേക്കി​ട്ട​തു​പോ​ലെ​യുള്ള നിൽപ്പും പോലും അനുക​രി​ക്കു​ന്നു!

ഉറുമ്പിൻകൂ​ട്ടി​ലെ ഒരു താമസ​ക്കാ​രൻ ആയി തിരി​ച്ച​റി​യി​ക്ക​പ്പെ​ടു​ന്നത്‌ തന്റെ സുരക്ഷ​യ്‌ക്കു പരമ​പ്ര​ധാ​ന​മാ​ണെന്ന്‌ അറിയാ​വു​ന്ന​തു​കൊണ്ട്‌ എല്ലാ വിധത്തി​ലും ഉറുമ്പി​നെ അനുക​രി​ക്കാൻ ചിലന്തി ശ്രമി​ക്കു​ന്നു. ഉറുമ്പിൻകൂട്‌, ചിലന്തി​വേ​ട്ട​ക്കാ​രായ ചില കടന്നലു​കൾ ഉൾപ്പെ​ടെ​യുള്ള സ്വാഭാ​വിക ശത്രു​ക്ക​ളിൽനിന്ന്‌ അതിനു സംരക്ഷണം നൽകുന്നു. തന്നെയു​മല്ല, ചിലന്തി​യെ ഇഷ്ടഭോ​ജ്യ​മാ​യി കണക്കാ​ക്കുന്ന ഗായക​പ​ക്ഷി​ക​ളും ഇതിനെ ശല്യം ചെയ്യാൻ ഇവിടെ എത്തില്ല. ഈ ചിലന്തി​യെ കൊന്നു​തി​ന്നുന്ന മറ്റു ചിലന്തി​കൾ പോലും വ്യാജന്റെ “സ്‌പർശ​നി​ക​ളാൽ” കബളി​പ്പി​ക്ക​പ്പെ​ടു​ന്നു.

എന്നാൽ ഒരു പക്ഷിയോ പല്ലിയോ മറ്റേ​തെ​ങ്കി​ലും ജീവി​യോ ഉറുമ്പിൻകൂ​ട്ടത്തെ ആക്രമി​ച്ചാൽ ചിലന്തി പെട്ടെ​ന്നു​തന്നെ അഭിനയം മതിയാ​ക്കി അവി​ടെ​നി​ന്നു പറപറ​ക്കും. ചിലന്തി​കൾക്ക്‌ ഉറുമ്പി​നെ​ക്കാൾ നല്ല കാഴ്‌ച ശക്തിയുണ്ട്‌. കൂടാതെ ഉറുമ്പു​ക​ളിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി അവയ്‌ക്കു ചാടാ​നും കഴിയും. ഇതെല്ലാം എളുപ്പം രക്ഷപ്പെ​ടാൻ അവയെ സഹായി​ക്കു​ന്നു.

പകൽസ​മ​യത്ത്‌ ഉറുമ്പിൻകൂ​ട്ടിൽ എല്ലാവ​രു​ടെ​യും കണ്ണു​വെ​ട്ടിച്ച്‌ കഴിയുന്ന ഈ ചിലന്തി രാത്രി​യിൽ, താൻ താമസി​ക്കുന്ന കൂട്ടിലെ ഉറുമ്പു​ക​ളെ​ത്തന്നെ പിടിച്ചു ശാപ്പി​ടും! എങ്ങാനും കള്ളി വെളി​ച്ച​ത്താ​യാ​ലോ, ചിലന്തി അതിന്റെ എട്ടു കാലു​ക​ളും ഉപയോ​ഗ​പ്പെ​ടു​ത്തി പെട്ടെ​ന്നു​തന്നെ സ്ഥലം കാലി​യാ​ക്കും.

ഉറുമ്പിൻകൂ​ട്ടിൽ ആൺചി​ല​ന്തി​യോ​ടൊ​പ്പം ഒരു പെൺചി​ല​ന്തി​യും വന്നു താമസ​മാ​ക്കി​യേ​ക്കാം. അവൾ ഇണയോ​ടു വിശ്വ​സ്‌തത പാലി​ക്കു​ന്നു. കൂടാതെ അവൾ സമർഥ​യു​മാണ്‌. ഉറുമ്പിൻകൂ​ട്ടിൽ അവൾ ഉണ്ടാക്കുന്ന ചിലന്തി​വല ഇണയു​ടെ​യും മുട്ടക​ളു​ടെ​യും സംരക്ഷ​ണ​ത്തിന്‌ ഉതകുന്നു.

ഈ ചിലന്തി​യെ കുറിച്ചു മനുഷ്യ​നു പരിമി​ത​മായ ജ്ഞാന​മേ​യു​ള്ളൂ. എന്നാൽ ഭൂമി​യി​ലെ ജന്തുജാ​ല​ങ്ങ​ളിൽ മിക്കവ​യു​ടെ​യും കാര്യ​ത്തിൽ ഇതുത​ന്നെ​യാ​ണു സത്യം. ഭാവി​യിൽ, ദൈവ​ത്തി​ന്റെ വിസ്‌മ​യ​ക​ര​മായ സൃഷ്ടി​കളെ കുറിച്ച്‌ കൂടുതൽ മനസ്സി​ലാ​ക്കാൻ കഴിയു​മ്പോൾ അത്‌ എത്ര സന്തോ​ഷ​ക​ര​മാ​യി​രി​ക്കും! (g02 4/22)

[27-ാം പേജിലെ ചിത്രം]

രണ്ട്‌ ഉറുമ്പു​കൾക്കി​ട​യിൽ ഒരു ചിലന്തി

[കടപ്പാട്‌]

Bill Beatty