വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കാർപ്പെറ്റുകൾ എത്രത്തോളം സുരക്ഷിതം?

കാർപ്പെറ്റുകൾ എത്രത്തോളം സുരക്ഷിതം?

കാർപ്പെ​റ്റു​കൾ എത്ര​ത്തോ​ളം സുരക്ഷി​തം?

കാർപ്പെ​റ്റിട്ട സ്ഥലങ്ങളിൽ നിങ്ങൾ എത്ര സമയം ചെലവ​ഴി​ക്കു​ന്നുണ്ട്‌? ന്യൂ സയന്റിസ്റ്റ്‌ മാസി​ക​യിൽ വന്ന ഒരു റിപ്പോർട്ടു സൂചി​പ്പി​ക്കുന്ന പ്രകാരം അതിനുള്ള ഉത്തരം ഉത്‌ക​ണ്‌ഠ​യ്‌ക്കു കാരണ​മാ​യി​രു​ന്നേ​ക്കാം, വിശേ​ഷി​ച്ചും കൊച്ചു കുട്ടി​ക​ളു​ടെ കാര്യ​ത്തിൽ.

മാസിക ഇങ്ങനെ പറഞ്ഞു: “വീടി​നു​ള്ളി​ലോ ഏതെങ്കി​ലും കെട്ടി​ട​ത്തി​ന​ക​ത്തോ ആയിരി​ക്കു​മ്പോൾ, വിഷമുള്ള മലിനീ​കാ​രി​ക​ളു​മാ​യി സമ്പർക്ക​ത്തിൽ വരാനുള്ള സാധ്യത പുറത്താ​യി​രി​ക്കു​മ്പോ​ഴ​ത്തേ​തി​നെ​ക്കാൾ 10 മുതൽ 50 വരെ ശതമാനം കൂടു​ത​ലാണ്‌.” സാധാരണ വീടു​ക​ളിൽനി​ന്നുള്ള കാർപ്പെ​റ്റു​ക​ളി​ലെ പൊടി​യു​ടെ സാമ്പി​ളു​ക​ളിൽ മലിനീ​കാ​രി​കൾ ഉയർന്ന അളവിൽ കണ്ടെത്തി​യി​ട്ടു​ള്ള​താ​യി ഐക്യ​നാ​ടു​ക​ളി​ലെ ഒരു പരിസ്ഥി​തി ശാസ്‌ത്ര​ജ്ഞ​നായ ജോൺ റോബർട്ട്‌സ്‌ പറയുന്നു. ഇവയിൽ ഈയം, കാഡ്‌മി​യം, മെർക്കു​റി, കീടനാ​ശി​നി​കൾ, അർബു​ദ​കാ​രി​ക​ളായ പോളി​ക്ലോ​റി​നേ​റ്റഡ്‌ ബൈഫി​നൈ​ലു​കൾ (പിസിബി-കൾ), പോളി​സൈ​ക്ലിക്‌ അരോ​മ​റ്റിക്‌ ഹൈ​ഡ്രോ​കാർബ​ണു​കൾ (പഎഎച്ച്‌-കൾ) എന്നിവ ഉൾപ്പെ​ടു​ന്നു.

റിപ്പോർട്ട്‌ ചെയ്യ​പ്പെ​ട്ടി​രി​ക്കുന്ന പ്രകാരം പാദര​ക്ഷ​ക​ളി​ലും ഓമന​മൃ​ഗ​ങ്ങ​ളു​ടെ കാലി​ലും മറ്റും പറ്റി വീടി​ന​ക​ത്തേക്കു കൊണ്ടു​വ​ര​പ്പെ​ടുന്ന കീടനാ​ശി​നി​കൾ കാർപ്പെ​റ്റു​ക​ളി​ലെ കീടനാ​ശി​നി​യു​ടെ അളവ്‌ 400 മടങ്ങ്‌ വരെ വർധി​ക്കാൻ ഇടയാ​ക്കു​ന്നു. ഈ മലിനീ​കാ​രി​കൾ വർഷങ്ങ​ളോ​ളം അവി​ടെ​ത്തന്നെ തങ്ങിനിൽക്കു​ക​യും ചെയ്‌തേ​ക്കാം. കീടനാ​ശി​നി​ക​ളും പിഎഎച്ച്‌-കളും അർധ ബാഷ്‌പ​ശീ​ല​മു​ള്ളവ ആയതി​നാൽ അവ ബാഷ്‌പീ​ക​രി​ക്ക​പ്പെ​ടു​ക​യും വായു​വി​ലൂ​ടെ സഞ്ചരിച്ച്‌ വീണ്ടും കാർപ്പെ​റ്റിൽത്ത​ന്നെ​യോ മറ്റെവി​ടെ​യെ​ങ്കി​ലു​മോ തങ്ങുക​യും ചെയ്യുന്നു.

കൊച്ചു കുട്ടികൾ പലപ്പോ​ഴും നിലത്തി​രു​ന്നാ​ണു കളിക്കു​ന്നത്‌. കളിക്കി​ട​യിൽ അവർ കൈവി​ര​ലു​കൾ വായി​ലി​ടുക പതിവാണ്‌. അതു​കൊണ്ട്‌ ഈ മലിനീ​കാ​രി​കൾ ഏറ്റവു​മ​ധി​കം ദ്രോഹം ചെയ്യാൻ ഇടയു​ള്ള​തും അവർക്കു​തന്നെ. ആനുപാ​തി​ക​മാ​യി നോക്കി​യാൽ ചെറിയ കുട്ടി​കൾക്ക്‌ മുതിർന്ന​വ​രെ​ക്കാൾ തൂക്കം കുറവാ​ണെ​ങ്കി​ലും അവരിൽ കൂടുതൽ ഉപാപചയ പ്രവർത്ത​നങ്ങൾ നടക്കു​ന്ന​തി​നാൽ മുതിർന്ന​വരെ അപേക്ഷിച്ച്‌ അവർ കൂടുതൽ വായു ശ്വസി​ക്കു​ന്നു.

കുട്ടി​കൾക്കി​ട​യിൽ ആസ്‌തമ, അലർജി​കൾ, കാൻസർ എന്നിവ പെട്ടെന്നു വർധി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌ കാർപ്പെ​റ്റി​ന്റെ ഉപയോ​ഗ​ത്തിൽ ഉണ്ടായി​രി​ക്കുന്ന വർധന​യാ​ണോ എന്ന്‌ ചില ഗവേഷകർ സംശയി​ക്കു​ന്നു. റോബർട്ട്‌സ്‌ പറയുന്നു: “തറയാകെ കാർപ്പെ​റ്റി​ടു​ന്ന​തി​നു പകരം അങ്ങിങ്ങാ​യി ഏതാനും ചവിട്ടി​കൾ മാത്രം ഇട്ടിട്ടുള്ള വീടു​ക​ളിൽ, മുഴു നിലവും കാർപ്പെ​റ്റിട്ട വീടു​ക​ളിൽ കാണുന്ന പൊടി​യു​ടെ പത്തി​ലൊ​ന്നേ കാണൂ.”

കാർപ്പെ​റ്റു​കൾ കൂടുതൽ സുരക്ഷി​ത​മാ​ക്കു​ന്ന​തിന്‌ പൊടി നന്നായി വലി​ച്ചെ​ടു​ക്കുന്ന തരം വാക്വം ക്ലീനർ ഉപയോ​ഗി​ക്കാൻ റോബർട്ട്‌സ്‌ നിർദേ​ശി​ക്കു​ന്നു. ആഴ്‌ച​യി​ലൊ​രി​ക്കൽ പ്രധാന വാതി​ലു​ക​ളിൽനി​ന്നു 1.3 മീറ്റർ നീളത്തിൽ 25 പ്രാവ​ശ്യം കാർപ്പെറ്റ്‌ വാക്വം ചെയ്യേ​ണ്ട​താണ്‌, കാൽപ്പെ​രു​മാ​റ്റം കൂടുതൽ ഉള്ള സ്ഥലങ്ങളിൽ 16 പ്രാവ​ശ്യ​വും ബാക്കി​യുള്ള സ്ഥലങ്ങളിൽ 8 പ്രാവ​ശ്യ​വും. ഏതാനും ആഴ്‌ച​ത്തേക്ക്‌ അതു തുടര​ണ​മെ​ന്നും അദ്ദേഹം പറയുന്നു.

ഈ ലളിത​മായ നടപടി​ക്രമം പിൻപ​റ്റിയ ശേഷം പിന്നീട്‌ ഓരോ ആഴ്‌ച​യും മുകളിൽ കൊടു​ത്തി​രി​ക്കു​ന്ന​തി​ന്റെ പകുതി തവണ വീതം ചെയ്യു​ക​യാ​ണെ​ങ്കിൽ പൊടി​യു​ടെ അളവു വളരെ കുറയ്‌ക്കാ​നാ​കും. റോബർട്ട്‌സ്‌ ഇങ്ങനെ​യും നിർദേ​ശി​ക്കു​ന്നു: “വീട്ടി​നു​ള്ളി​ലേക്കു പ്രവേ​ശി​ക്കു​ന്ന​തി​നുള്ള വാതി​ലു​ക​ളിൽ ഓരോ​ന്നി​ന്റെ​യും മുന്നിൽ നല്ല കട്ടിയുള്ള ഒരു ചവിട്ടി ഇടുക; അകത്തു കയറു​ന്ന​തി​നു മുമ്പ്‌ കാല്‌ രണ്ടു തവണ അതിൽ തുടയ്‌ക്കുക.” (g02 4/22)