വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കേട്ടു പഠിക്കുക

കേട്ടു പഠിക്കുക

കേട്ടു പഠിക്കുക

“നമ്മുടെ അറിവി​ന്റെ 85 ശതമാനം നാം നേടി​യി​രി​ക്കു​ന്നത്‌ കേൾവി​യി​ലൂ​ടെ​യാണ്‌” എന്ന്‌ ടൊറ​ന്റോ സ്റ്റാർ വർത്തമാ​ന​പ്പ​ത്ര​ത്തിൽ വന്ന ഒരു റിപ്പോർട്ടു പറയുന്നു. മറ്റുള്ള​വ​രു​ടെ സംസാരം കേട്ടു​കൊണ്ട്‌ നാം വളരെ​യ​ധി​കം സമയം ചെലവ​ഴി​ക്കു​ന്നെ​ങ്കി​ലും കേൾക്കുന്ന കാര്യ​ത്തി​ലാ​യി​രി​ക്കില്ല പലപ്പോ​ഴും നമ്മുടെ ശ്രദ്ധ, മറ്റെ​ന്തെ​ങ്കി​ലും ചെയ്യു​ന്ന​തി​ലോ ചിന്തി​ക്കു​ന്ന​തി​ലോ നാം വ്യാപൃ​ത​രാ​യി​രി​ക്കും. കേൾക്കുന്ന കാര്യ​ങ്ങ​ളിൽ 75 ശതമാനം നാം മറന്നു പോകു​ന്നു. ശ്രദ്ധേ​യ​മായ ഈ കണക്കുകൾ നമ്മുടെ കേൾവി പ്രാപ്‌തി വികസി​പ്പി​ക്കേ​ണ്ട​തി​ന്റെ ആവശ്യ​ത്തിന്‌ ഊന്നൽ നൽകുന്നു.

റിപ്പോർട്ട്‌ പറയു​ന്ന​ത​നു​സ​രിച്ച്‌ “പല സാമൂ​ഹിക പ്രശ്‌ന​ങ്ങ​ളു​ടെ​യും അടിസ്ഥാന കാരണം ശ്രദ്ധിച്ചു കേൾക്കു​ന്ന​തി​ലുള്ള പരാജ​യ​മാണ്‌.” ആത്മഹത്യ​കൾ, സ്‌കൂ​ളി​ലെ അക്രമം, കുടുംബ തകർച്ച, മയക്കു​മ​രു​ന്നി​ന്റെ ഉപയോ​ഗം എന്നിവ​യിൽ പലപ്പോ​ഴും ഇതിനു പങ്കുള്ള​താ​യി ആശയവി​നി​മയ, സംസാ​ര​രോഗ വിദഗ്‌ധ​യായ റിബെക്ക ഷാഫിർ വിശ്വ​സി​ക്കു​ന്നു.

പലതരം ശ്രോ​താ​ക്കൾ ഉണ്ടെന്ന്‌ സാമൂ​ഹിക ശാസ്‌ത്രജ്ഞർ മനസ്സി​ലാ​ക്കി​യി​രി​ക്കു​ന്നു. ചിലർ മറ്റാളു​കളെ കുറിച്ചു കേൾക്കാൻ താത്‌പ​ര്യ​മു​ള്ള​വ​രാണ്‌. ഒരു സംഭവ​ത്തോട്‌ അനുബ​ന്ധിച്ച രസകര​മായ എല്ലാ വിശദാം​ശ​ങ്ങ​ളും കേൾക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. മറ്റുചി​ലർക്ക്‌ നടന്ന സംഭവ​ത്തിൽ മാത്ര​മാ​യി​രി​ക്കാം താത്‌പ​ര്യം. സംസാ​രി​ക്കുന്ന വ്യക്തി പെട്ടെന്നു കാര്യ​ത്തി​ലേക്കു കടക്കാൻ അവർ ആഗ്രഹി​ക്കു​ന്നു. “അതു​കൊണ്ട്‌, സംഭവ​ത്തോട്‌ അനുബ​ന്ധിച്ച വിശദാം​ശങ്ങൾ കേൾക്കാൻ താത്‌പ​ര്യ​മുള്ള വ്യക്തി​യും നടന്ന സംഭവത്തെ കുറിച്ചു മാത്രം കേൾക്കാൻ താത്‌പ​ര്യ​മുള്ള വ്യക്തി​യും തമ്മിൽ സംഭാ​ഷണം നടത്തു​മ്പോൾ അവർക്ക്‌ വേണ്ടവി​ധം പരസ്‌പരം ആശയങ്ങൾ കൈമാ​റാൻ കഴിയാ​തെ വന്നേക്കാം” എന്ന്‌ സ്റ്റാർ പറയുന്നു.

അപ്പോൾ, “നിങ്ങൾ എങ്ങനെ കേൾക്കു​ന്നു എന്നു സൂക്ഷി​ച്ചു​കൊൾവിൻ” എന്ന്‌ യേശു പറഞ്ഞത്‌ വെറു​തെയല്ല. (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ) (ലൂക്കൊസ്‌ 8:18) ശ്രദ്ധിച്ചു കേൾക്കു​ന്നത്‌ നല്ല മര്യാ​ദ​ശീ​ലത്തെ പ്രകട​മാ​ക്കു​ന്നു. ഫലപ്ര​ദ​മായ സംഭാ​ഷ​ണ​ത്തി​നുള്ള ഒരു പ്രധാന ഘടകമാണ്‌ അത്‌. ശ്രദ്ധാ​ശൈ​ഥി​ല്യ​ങ്ങൾ ഒഴിവാ​ക്കു​ന്ന​തും അൽപ്പം മുന്നോ​ട്ടാ​ഞ്ഞി​രുന്ന്‌, സംസാ​രി​ക്കുന്ന വ്യക്തി​യു​ടെ കണ്ണി​ലേക്കു നോക്കു​ക​യും തല കുലു​ക്കു​ക​യും ചെയ്‌തു​കൊ​ണ്ടു പ്രതി​ക​രി​ക്കു​ന്ന​തും ശ്രദ്ധിച്ചു കേൾക്കു​ന്ന​തിൽ ഉൾപ്പെ​ട്ടി​രി​ക്കുന്ന പ്രാ​യോ​ഗിക കാര്യ​ങ്ങ​ളാണ്‌. നമ്മുടെ പഠനത്തി​ലേ​റെ​യും നന്നായി കേൾക്കു​ന്ന​തി​നെ ആശ്രയി​ച്ചി​രി​ക്കു​ന്ന​തി​നാൽ അതിൽ മെച്ച​പ്പെ​ടാൻ ശ്രമി​ക്കു​ന്ന​തിൽ നാമെ​ല്ലാം തുട​രേ​ണ്ട​താണ്‌. (g02 4/8)