വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികൾ ദിവ്യസംരക്ഷണം പ്രതീക്ഷിക്കണമോ?

ക്രിസ്‌ത്യാനികൾ ദിവ്യസംരക്ഷണം പ്രതീക്ഷിക്കണമോ?

ബൈബി​ളി​ന്റെ വീക്ഷണം

ക്രിസ്‌ത്യാ​നി​കൾ ദിവ്യ​സം​ര​ക്ഷണം പ്രതീ​ക്ഷി​ക്ക​ണ​മോ?

തന്റെ ആരാധ​കരെ അനർഥ​ങ്ങ​ളിൽനി​ന്നു സംരക്ഷി​ക്കാ​നുള്ള ദൈവ​ത്തി​ന്റെ പ്രാപ്‌തി​യെ കുറിച്ച്‌ ബൈബിൾ കൂടെ​ക്കൂ​ടെ പരാമർശി​ക്കു​ന്നുണ്ട്‌. ദാവീദ്‌ രാജാവ്‌ പറഞ്ഞു: “യഹോവേ, ദുഷ്ടമ​നു​ഷ്യ​ന്റെ കയ്യിൽ നിന്നു എന്നെ വിടു​വി​ച്ചു സാഹസ​ക്കാ​രന്റെ പക്കൽനി​ന്നു എന്നെ പാലി​ക്കേ​ണമേ.” (സങ്കീർത്തനം 140:1) ഇന്ന്‌ അക്രമം, കുറ്റകൃ​ത്യം, പ്രകൃ​തി​വി​പ​ത്തു​കൾ എന്നിവ​യെ​യൊ​ക്കെ അഭിമു​ഖീ​ക​രി​ക്കേണ്ടി വന്നിട്ടുള്ള യഹോ​വ​യു​ടെ ആരാധ​ക​രിൽ പലരും മരണത്തിൽനി​ന്നോ പരിക്കിൽനി​ന്നോ തലനാ​രി​ഴ​യ്‌ക്കു രക്ഷപ്പെ​ട്ടി​ട്ടുണ്ട്‌. അങ്ങനെ​യുള്ള സന്ദർഭ​ങ്ങ​ളിൽ ദൈവം തങ്ങളെ അത്ഭുത​ക​ര​മാ​യി രക്ഷപ്പെ​ടു​ത്തി​യ​താ​യി​രി​ക്കു​മോ എന്നു ചിലർ ചിന്തി​ച്ചി​ട്ടുണ്ട്‌; വിശേ​ഷി​ച്ചും, ദൈവ​ഭ​യ​മുള്ള ചില ആളുകൾ വലിയ ദുരന്ത​ങ്ങൾക്ക്‌, ദാരു​ണ​മായ മരണങ്ങൾക്കു പോലും, ഇരകളാ​യി​ത്തീർന്നി​ട്ടു​ള്ള​തി​നാൽ.

യഹോ​വ​യാം ദൈവം അനർഥ​ങ്ങ​ളിൽനി​ന്നു ചിലരെ സംരക്ഷി​ക്കു​ക​യും മറ്റു ചിലരെ സംരക്ഷി​ക്കാ​തി​രി​ക്കു​ക​യും ചെയ്യു​ന്നു​വോ? അക്രമ​ങ്ങ​ളിൽനി​ന്നും വിപത്തു​ക​ളിൽനി​ന്നും നാം അത്ഭുത​ക​ര​മാ​യി വിടു​വി​ക്ക​പ്പെ​ടു​മെന്ന്‌ നമുക്ക്‌ ഇന്നു പ്രതീ​ക്ഷി​ക്കാ​നാ​കു​മോ?

ബൈബിൾ വിവര​ണ​ങ്ങ​ളി​ലെ അത്ഭുത സംരക്ഷണം

ദൈവം തന്റെ ആരാധ​കർക്കു​വേണ്ടി അത്ഭുത​ക​ര​മായ ഇടപെടൽ നടത്തി​യ​തി​നെ കുറി​ച്ചുള്ള നിരവധി വിവര​ണങ്ങൾ ബൈബി​ളിൽ കാണാം. (യെശയ്യാ​വു 38:1-8; പ്രവൃ​ത്തി​കൾ 12:1-11; 16:25, 26) യഹോ​വ​യു​ടെ ദാസന്മാർ വിപത്തു​ക​ളിൽനി​ന്നു സംരക്ഷി​ക്ക​പ്പെ​ടാഞ്ഞ ചില സന്ദർഭ​ങ്ങളെ കുറി​ച്ചും തിരു​വെ​ഴു​ത്തു​കൾ പറയുന്നു. (1 രാജാ​ക്ക​ന്മാർ 21:1-16; പ്രവൃ​ത്തി​കൾ 12:1, 2; എബ്രായർ 11:35-38) അങ്ങനെ, തനിക്ക്‌ ഉചിത​മെന്നു തോന്നു​മ്പോൾ ഏതെങ്കി​ലും പ്രത്യേക കാരണ​ത്തി​നാ​യോ ഉദ്ദേശ്യ​ത്തി​നാ​യോ വ്യക്തി​കൾക്കു സംരക്ഷണം നൽകാൻ യഹോവ തീരു​മാ​നി​ച്ചേ​ക്കാ​മെന്നു വ്യക്തമാ​കു​ന്നു. അതു​കൊണ്ട്‌ വ്യക്തി​പ​ര​മാ​യി പരി​ശോ​ധ​ന​ക​ളിൽനി​ന്നു വിടു​വി​ക്ക​പ്പെ​ടാ​ത്ത​പ്പോൾ ദൈവം തങ്ങളെ ഉപേക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി ക്രിസ്‌ത്യാ​നി​കൾ നിഗമനം ചെയ്യാൻ പാടില്ല. യഹോ​വ​യു​ടെ വിശ്വസ്‌ത ദാസർക്കു പോലും അനർഥങ്ങൾ ഉണ്ടാ​യേ​ക്കാം എന്ന യാഥാർഥ്യ​ത്തെ നാം അംഗീ​ക​രി​ക്കേ​ണ്ട​തുണ്ട്‌. എന്തു​കൊ​ണ്ടാണ്‌ അങ്ങനെ സംഭവി​ക്കു​ന്നത്‌?

ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസർക്ക്‌ അനർഥങ്ങൾ സംഭവി​ക്കു​ന്ന​തി​ന്റെ കാരണം

ഒരു കാരണം, നമു​ക്കേ​വർക്കും ആദാമിൽനി​ന്നും ഹവ്വായിൽനി​ന്നും പാപവും അപൂർണ​ത​യും കൈമാ​റി​ക്കി​ട്ടി​യി​രി​ക്കു​ന്നു എന്നതാണ്‌. അതു​കൊണ്ട്‌ വേദന​യും ദുരി​ത​വും മരണവും നമുക്ക്‌ അനുഭ​വി​ക്കേണ്ടി വരുന്നു. (റോമർ 5:12; 6:23) മറ്റൊരു കാരണം അന്ത്യനാ​ളു​ക​ളി​ലാ​ണു നാം ജീവി​ക്കു​ന്നത്‌ എന്നതാണ്‌. നമ്മുടെ നാളിലെ ആളുകളെ “വാത്സല്യ​മി​ല്ലാ​ത്ത​വ​രും ഇണങ്ങാ​ത്ത​വ​രും ഏഷണി​ക്കാ​രും അജി​തേ​ന്ദ്രി​യ​ന്മാ​രും ഉഗ്രന്മാ​രും സൽഗു​ണ​ദ്വേ​ഷി​ക​ളും” എന്ന്‌ ബൈബിൾ വർണി​ക്കു​ന്നു. (2 തിമൊ​ഥെ​യൊസ്‌ 3:1-5) ബലാത്സം​ഗം, തട്ടി​ക്കൊ​ണ്ടു​പോ​കൽ, കൊല​പാ​തകം തുടങ്ങിയ മൃഗീ​യ​മായ കുറ്റകൃ​ത്യ​ങ്ങൾ വ്യാപ​ക​മാ​യി​രി​ക്കു​ന്നത്‌ അതിനു തെളി​വാണ്‌.

ദൈവ​ത്തി​ന്റെ വിശ്വസ്‌ത ദാസരിൽ പലരും അക്രമാ​സ​ക്ത​രായ ആളുക​ളു​ടെ ഇടയി​ലാ​ണു ജീവി​ക്കു​ന്ന​തും ജോലി ചെയ്യു​ന്ന​തും. അതു​കൊണ്ട്‌ ചില​പ്പോൾ അവർ ഇത്തരക്കാ​രു​ടെ ലക്ഷ്യങ്ങ​ളാ​യി മാറുന്നു. ഒരു പ്രത്യേക സ്ഥലത്ത്‌ ഒരു പ്രത്യേക സമയത്ത്‌ എത്തി​പ്പെ​ട്ട​തു​കൊ​ണ്ടു​മാ​ത്രം ജീവൻ അപകട​ത്തി​ലാ​കുന്ന ഒരു സ്ഥിതി​വി​ശേഷം നമുക്ക്‌ ഉണ്ടാ​യേ​ക്കാം. കൂടാതെ, ഏവരു​ടെ​യും മേൽ ‘കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും വന്നു ഭവിക്കു​ന്നു’ എന്ന ശലോ​മോ​ന്റെ പ്രസ്‌താ​വ​ന​യു​ടെ സത്യത​യും നാം അനുഭ​വി​ക്കു​ന്നു.—സഭാ​പ്ര​സം​ഗി 9:11, NW.

ഇനി, ദൈവത്തെ ആരാധി​ക്കു​ന്ന​തി​ന്റെ പേരിൽ ക്രിസ്‌ത്യാ​നി​കൾ പീഡി​പ്പി​ക്ക​പ്പെ​ടു​മെ​ന്നും പൗലൊസ്‌ അപ്പൊ​സ്‌തലൻ വ്യക്തമാ​ക്കി. അവൻ ഇങ്ങനെ പറഞ്ഞു: “എന്നാൽ ക്രിസ്‌തു​യേ​ശു​വിൽ ഭക്തി​യോ​ടെ ജീവി​പ്പാൻ മനസ്സു​ള്ള​വർക്കു എല്ലാം ഉപദ്രവം ഉണ്ടാകും.” (2 തിമൊ​ഥെ​യൊസ്‌ 3:12) സമീപ വർഷങ്ങ​ളിൽ ഒട്ടേറെ രാജ്യ​ങ്ങ​ളിൽ ഇതു സത്യമാ​ണെന്നു തെളി​ഞ്ഞി​രി​ക്കു​ന്നു.

അതു​കൊണ്ട്‌, ദൈവ​ഭ​ക്തി​യോ​ടെ ജീവി​ക്കു​ന്നവർ അക്രമം, കുറ്റകൃ​ത്യം, പ്രകൃതി വിപത്തു​കൾ അല്ലെങ്കിൽ അപകട മരണങ്ങൾ എന്നിവ​യിൽനിന്ന്‌ ഒഴിവു​ള്ള​വരല്ല. തന്റെ ജനത്തിന്‌ അല്ലലി​ല്ലാ​തെ ജീവി​ക്കാൻ കഴി​യേ​ണ്ട​തിന്‌ യഹോവ അവർക്കു ചുറ്റും വേലി കെട്ടുന്നു എന്ന വാദഗതി സാത്താൻ ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌. (ഇയ്യോബ്‌ 1:9, 10) എന്നാൽ അതു സത്യമല്ല. എങ്കിലും, ഒരു അനർഥ​ത്തിൽനിന്ന്‌ അത്ഭുത​ക​ര​മായ വിടുതൽ നൽകു​ന്നി​ല്ലെ​ങ്കിൽ പോലും യഹോവ തീർച്ച​യാ​യും തന്റെ ജനത്തിനു സംരക്ഷണം പ്രദാനം ചെയ്യു​ന്നുണ്ട്‌ എന്നു നമുക്ക്‌ ഉറപ്പു​ണ്ടാ​യി​രി​ക്കാ​നാ​വും.

യഹോവ ഇന്നു തന്റെ ജനത്തെ സംരക്ഷി​ക്കുന്ന വിധം

യഹോവ തന്റെ ജനത്തിന്‌ തന്റെ വചനം മുഖാ​ന്തരം നൽകുന്ന ദിവ്യ മാർഗ​നിർദേ​ശങ്ങൾ അവരുടെ സംരക്ഷ​ണ​ത്തിന്‌ ഉതകുന്നു. ആത്മീയ​ത​യും ബൈബിൾ പരിജ്ഞാ​ന​വും നമുക്കു നല്ല വിശകലന പ്രാപ്‌തി​യും സുബോ​ധ​വും പ്രദാനം ചെയ്യുന്നു. അതാകട്ടെ പിശകു​കൾ ഒഴിവാ​ക്കാ​നും ജ്ഞാനപൂർവ​ക​മായ തീരു​മാ​നങ്ങൾ എടുക്കാ​നും നമ്മെ സഹായി​ക്കു​ന്നു. (സങ്കീർത്തനം 38:4; സദൃശ​വാ​ക്യ​ങ്ങൾ 3:21; 22:3) ഉദാഹ​ര​ണ​ത്തിന്‌, ലൈം​ഗിക അധാർമി​കത, അത്യാ​ഗ്രഹം, കോപം, അക്രമം തുടങ്ങി​യവ സംബന്ധിച്ച ബൈബിൾ ബുദ്ധി​യു​പ​ദേ​ശ​ങ്ങൾക്കു ശ്രദ്ധ നൽകു​ന്നത്‌ ഒട്ടേറെ വിപത്തു​ക​ളിൽനി​ന്നു ക്രിസ്‌ത്യാ​നി​കളെ സംരക്ഷി​ച്ചി​രി​ക്കു​ന്നു. കൂടാതെ, ദുസ്സ്വ​ഭാ​വി​ക​ളു​മാ​യുള്ള കൂട്ടു​കെട്ട്‌ ഒഴിവാ​ക്കു​ന്നതു മൂലം, ദുരന്തങ്ങൾ ഉണ്ടാകാ​നി​ട​യുള്ള ഒരു സ്ഥലത്ത്‌ ആ പ്രത്യേക സമയത്ത്‌ നാം ആയിരി​ക്കാ​നുള്ള സാധ്യത കുറയു​ന്നു. (സങ്കീർത്തനം 26:4, 5; സദൃശ​വാ​ക്യ​ങ്ങൾ 4:14) ബൈബിൾ തത്ത്വങ്ങൾക്കു ചേർച്ച​യിൽ ജീവി​ക്കു​ന്നവർ ശ്രേഷ്‌ഠ​മായ ജീവി​ത​രീ​തി പിൻപ​റ്റു​ന്നു, അത്‌ മെച്ചപ്പെട്ട മാനസിക, ശാരീ​രിക ആരോ​ഗ്യം ആസ്വദി​ക്കു​ന്ന​തിന്‌ ഇടയാ​ക്കു​ന്നു.

അനർഥങ്ങൾ ഉണ്ടാകാൻ അനുവ​ദി​ക്കു​ന്നെ​ങ്കിൽക്കൂ​ടെ അവ സഹിക്കാൻ ആവശ്യ​മായ കരുത്ത്‌ തന്റെ ആരാധ​കർക്ക്‌ ദൈവം പ്രദാനം ചെയ്യു​മെന്ന അറിവ്‌ നമുക്ക്‌ അതിയായ ആശ്വാസം നൽകുന്നു. അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌ നമുക്ക്‌ ഈ ഉറപ്പു നൽകുന്നു: “ദൈവം വിശ്വ​സ്‌തൻ; നിങ്ങൾക്കു കഴിയു​ന്ന​തി​ന്നു​മീ​തെ പരീക്ഷ നേരി​ടു​വാൻ സമ്മതി​ക്കാ​തെ നിങ്ങൾക്കു സഹിപ്പാൻ കഴി​യേ​ണ്ട​തി​ന്നു പരീക്ഷ​യോ​ടു​കൂ​ടെ അവൻ പോക്കു​വ​ഴി​യും ഉണ്ടാക്കും.” (1 കൊരി​ന്ത്യർ 10:13) വിപത്തു​ക​ളിൻ മധ്യേ സഹിച്ചു​നിൽക്കാൻ സഹായ​ക​മായ ‘സാധാ​ര​ണ​യിൽ കവിഞ്ഞ ശക്തി’യും ബൈബിൾ വാഗ്‌ദാ​നം ചെയ്യുന്നു.—2 കൊരി​ന്ത്യർ 4:7, NW.

ദൈവം തന്റെ ഹിതത്തി​നു ചേർച്ച​യിൽ പ്രവർത്തി​ക്കു​ന്നു

എല്ലാവിധ അനർഥ​ങ്ങ​ളിൽനി​ന്നും ദൈവം തങ്ങളെ അത്ഭുത​ക​ര​മാ​യി വിടു​വി​ക്കു​മെന്ന്‌ ക്രിസ്‌ത്യാ​നി​കൾ പ്രതീ​ക്ഷി​ക്ക​ണ​മോ? ബൈബിൾ രേഖകൾ അത്തര​മൊ​രു പ്രതീ​ക്ഷയെ പിന്തു​ണ​യ്‌ക്കു​ന്നില്ല.

തീർച്ച​യാ​യും, തനിക്ക്‌ ഹിതക​ര​മെ​ങ്കിൽ തന്റെ ദാസരിൽ ആർക്കു​വേ​ണ്ടി​യും നേരിട്ട്‌ ഇടപെ​ടാൻ യഹോ​വ​യാം ദൈവ​ത്തി​നു കഴിയും. ഒരു ആപത്തിൽനിന്ന്‌ ദിവ്യ ഇടപെടൽ മൂലം രക്ഷപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ആരെങ്കി​ലും വിശ്വ​സി​ക്കു​ന്നെ​ങ്കിൽ മറ്റുള്ളവർ അയാളെ വിമർശി​ക്കാൻ പാടില്ല. എന്നാൽ, അങ്ങനെ​യൊ​രു സാഹച​ര്യ​ത്തിൽ യഹോവ ഇടപെ​ടു​ന്നി​ല്ലെ​ങ്കിൽ അത്‌ അവന്റെ അപ്രീ​തി​യു​ടെ സൂചന​യാ​യും നാം കണക്കാ​ക്ക​രുത്‌.

നാം ഏതു സാഹച​ര്യ​ത്തിൽ ആയിരു​ന്നാ​ലും, നമുക്ക്‌ ഏതു പരി​ശോ​ധ​നയെ നേരി​ടേണ്ടി വന്നാലും, ആ സാഹച​ര്യ​ത്തെ നീക്കം ചെയ്‌തു​കൊ​ണ്ടോ സഹിച്ചു​നിൽക്കാൻ ആവശ്യ​മായ കരുത്ത്‌ നൽകി​ക്കൊ​ണ്ടോ ഇനി നാം മരിക്കു​ക​യാ​ണെ​ങ്കിൽ പുതിയ ഭൂമി​യി​ലെ നിത്യ​ജീ​വ​നി​ലേക്കു നമ്മെ ഉയിർപ്പി​ച്ചു​കൊ​ണ്ടോ യഹോവ തന്റെ വിശ്വസ്‌ത ദാസർക്കു ദിവ്യ സംരക്ഷണം നൽകു​മെന്ന്‌ നമുക്ക്‌ ഉറച്ചു വിശ്വ​സി​ക്കാം.—സങ്കീർത്തനം 37:10, 11, 29; യോഹ​ന്നാൻ 5:28, 29. (g02 4/8)