നിങ്ങൾക്ക് അറിയാമോ?
നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, നൽകിയിരിക്കുന്ന ബൈബിൾ പരാമർശങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങളുടെ മുഴു ലിസ്റ്റും 24-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് വാച്ച്ടവർ ബൈബിൾ ആൻഡ് ട്രാക്റ്റ് സൊസൈറ്റി പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. യഹോവയുടെ ദിവസത്തിൽ, വെള്ളികൊണ്ടും പൊന്നുകൊണ്ടും ഉണ്ടാക്കിയ ദൈവങ്ങളെ നരിച്ചീറിന് എറിഞ്ഞുകളയുന്നതിനെ കുറിച്ച് യെശയ്യാവു പറയുന്നത് എന്തുകൊണ്ട്? (യെശയ്യാവു 2:21)
2. വയലിന്റെ അരികു തീർത്തു കൊയ്യരുത് എന്നു ദൈവം ഇസ്രായേല്യരോടു പറഞ്ഞത് എന്തുകൊണ്ട്? (ലേവ്യപുസ്തകം 19:9)
3. മോശൈക ന്യായപ്രമാണം അനുസരിച്ച്, ഒരു വ്യക്തി തന്റെ അടിമയുടെ കണ്ണോ പല്ലോ അടിച്ചു തകർത്താൽ എന്തു നടപടി സ്വീകരിക്കണമായിരുന്നു? (പുറപ്പാടു 21:26, 27)
4. എപ്പോൾ മാത്രമേ ഒരു കൊലപാതകനു സങ്കേതനഗരം വിട്ടുപോകാൻ കഴിയുമായിരുന്നുള്ളൂ? (സംഖ്യാപുസ്തകം 35:25)
5. കൊർന്നേല്യൊസ് ദൈവത്തോടു പ്രാർഥിച്ചതിനും പത്രൊസ് അവനെ സന്ദർശിച്ചതിനും ഇടയ്ക്ക് എത്ര സമയം ഉണ്ടായിരുന്നു? (പ്രവൃത്തികൾ 10:30-33)
6. ‘ദ്വന്ദ്വപക്ഷങ്ങളെയും ഇടർച്ചകളെയും ഉണ്ടാക്കുന്നവരോട്’ എങ്ങനെ പെരുമാറണമെന്നാണു പൗലൊസ് പറയുന്നത്? (റോമർ 16:17)
7. ഇയ്യോബിന്റെ വിശ്വസ്തതയെ തകർക്കാൻ തക്കവണ്ണം സാത്താൻ അവന്റെ ആരോഗ്യത്തെ ബാധിച്ചത് എങ്ങനെ? (ഇയ്യോബ് 2:7)
8. ഇസ്രായേല്യർക്ക് ആദ്യമായി മന്നയും ശബത്തു നിയമവും നൽകപ്പെട്ടത് എവിടെവെച്ചായിരുന്നു? (പുറപ്പാടു 16:1)
9. ഏഹൂദ് മോവാബ്യ രാജാവായ എഗ്ലോനെ കൊന്നത് എങ്ങനെ? (ന്യായാധിപന്മാർ 3:16)
10. യോഹന്നാൻ സന്ദേശങ്ങൾ അയച്ച ഏഴു സഭകൾ ഏതു റോമൻ പ്രവിശ്യയിലാണു സ്ഥിതി ചെയ്തിരുന്നത്? (വെളിപ്പാടു 1:4)
11. യേശുവിനെ ചിത്രീകരിക്കുന്നതിന് പലപ്പോഴും ഉപയോഗിച്ചിരിക്കുന്ന മൃഗമേത്, എന്തുകൊണ്ട്? (യോഹന്നാൻ 1:29)
12. ഭൂമിയിലെ മൊത്തം ജലത്തെ കരയിൽനിന്നു വേർതിരിച്ചു കാണിക്കാൻ ഉപയോഗിച്ചിരിക്കുന്ന പദം ഏത്? (ഹബക്കൂക് 2:14)
13. പെട്ടകത്തിൽ വെള്ളം കടക്കാതിരിക്കാൻ നോഹ അതിന്മേൽ പൂശിയത് എന്ത്? (ഉല്പത്തി 6:15)
14. ക്രിസ്തുവിന്റെ സിംഹാസനാരോഹണത്തെ തുടർന്ന് സ്വർഗത്തിൽ എന്തുണ്ടായി? (വെളിപ്പാടു 12:7)
15. തന്റെ അവസാന പെസഹാ ആഘോഷത്തിനു വേണ്ട ഒരുക്കങ്ങൾ ചെയ്യാൻ യേശു ഏതു രണ്ടു ശിഷ്യന്മാരെയാണ് അയച്ചത്? (ലൂക്കൊസ് 22:7-13)
16. യേശു ജയശാലിയായി യെരൂശലേമിലേക്ക് ഏതു മൃഗത്തിന്മേൽ വരുമെന്നാണ് മുൻകൂട്ടി പറയപ്പെട്ടത്? (സെഖര്യാവു 9:9)
17. ഏതു ജീവിയെ അനുകരിക്കാനാണ് മടിയന്മാരെ ഉദ്ബോധിപ്പിച്ചിരിക്കുന്നത്? (സദൃശവാക്യങ്ങൾ 6:6)
18. യേശുവിന്റെ സംരക്ഷണാർഥം പത്രൊസ് വാൾ ഉപയോഗിച്ചപ്പോൾ എന്തു സംഭവിച്ചു? (യോഹന്നാൻ 18:10)
19. ആചാരപരമായി അശുദ്ധർ ആയിത്തീരാതിരിക്കാൻ ഏതു ജീവിയെ അരിച്ചെടുക്കാനാണ് പരീശന്മാർ അങ്ങേയറ്റം ശ്രദ്ധിച്ചിരുന്നത്? (മത്തായി 23:24)
20. യഹോവയെക്കാൾ ഉപരി തന്റെ പുത്രന്മാരെ ബഹുമാനിച്ചതായി പറയപ്പെട്ടിരിക്കുന്ന വ്യക്തി ആര്? (1 ശമൂവേൽ 2:22, 29)(g02 4/8)
ക്വിസിനുള്ള ഉത്തരങ്ങൾ
1. കാരണം, ബഹുമാനത്തിന്റെയും പ്രാമുഖ്യതയുടെയും ഒരു സ്ഥലമല്ല, അന്ധകാരവും അശുദ്ധിയും നിറഞ്ഞ ഒരു സ്ഥലമാണ് വിഗ്രഹങ്ങൾ അർഹിക്കുന്നത്
2. ദരിദ്രർക്കും പരദേശികൾക്കും കാലാ പെറുക്കാൻ എന്തെങ്കിലും ശേഷിച്ചിരിക്കുന്നതിന്
3. അടിമയെ സ്വതന്ത്രനായി വിട്ടയയ്ക്കണമായിരുന്നു
4. മഹാപുരോഹിതൻ മരിക്കുമ്പോൾ
5. നാലു ദിവസം
6. അവരെ സൂക്ഷിച്ചുകൊള്ളുകയും അവരോടു അകന്നു മാറുകയും ചെയ്യണമെന്ന്
7. അവൻ ഇയ്യോബിനെ ശരീരമാസകലം വല്ലാത്ത പരുക്കളാൽ ബാധിച്ചു
8. സീൻ മരുഭൂമിയിൽ
9. ഇരുവായ്ത്തലയുള്ള വാളാൽ
10. ആസ്യ അഥവാ ഏഷ്യ
11. കുഞ്ഞാട്. യേശു സ്വയം ഒരു ബലിയായി അർപ്പിച്ചതിനാൽ
12. സമുദ്രം
13. കീൽ
14. സാത്താൻ സ്വർഗത്തിൽനിന്നു പുറത്താക്കപ്പെടുന്നതിൽ കലാശിച്ച ഒരു യുദ്ധം
15. പത്രൊസിനെയും യോഹന്നാനെയും
16. കഴുതപ്പുറത്ത്
17. ഉറുമ്പിനെ
18. മഹാപുരോഹിതന്റെ ദാസനായ മൽക്കൊസിന്റെ വലത്തുകാത് അവൻ അറുത്തുകളഞ്ഞു
19. കൊതുകിനെ
20. മഹാപുരോഹിതനായ ഏലി