വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു”

“ഈ ലോകത്തിന്റെ രംഗം മാറിക്കൊണ്ടിരിക്കുന്നു”

പരസ്യ​പ്ര​സം​ഗം കേൾക്കാൻ കൂടി​വ​രു​വിൻ:

“ഈ ലോക​ത്തി​ന്റെ രംഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ന്നു”

ഇവ പ്രക്ഷുബ്ധ സമയങ്ങ​ളാണ്‌. ലോകത്തെ പിടി​ച്ചു​ല​യ്‌ക്കുന്ന സംഭവങ്ങൾ ഒന്നിനു പുറകേ ഒന്നായി അരങ്ങേ​റി​ക്കൊ​ണ്ടി​രി​ക്കു​ന്നു. എന്താണു സംഭവി​ക്കു​ന്ന​തെന്നു ഗ്രഹി​ക്കാൻ കഴിയാ​ത്തത്ര വേഗത്തിൽ ചുറ്റു​പാ​ടു​മുള്ള സ്ഥിതി​ഗ​തി​കൾക്കു മാറ്റം വരുന്ന​താ​യി നിങ്ങൾക്ക്‌ എപ്പോ​ഴെ​ങ്കി​ലും തോന്നി​യി​ട്ടു​ണ്ടോ?

മനുഷ്യ കാര്യാ​ദി​കളെ ശരിയാ​യി വിശക​ലനം ചെയ്‌തു​കൊണ്ട്‌ “ഈ ലോക​ത്തി​ന്റെ രംഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ന്നു” എന്നു ബൈബിൾ പറയുന്നു. (1 കൊരി​ന്ത്യർ 7:31, NW) ആ വാക്കുകൾ എഴുതിയ അപ്പൊ​സ്‌ത​ല​നായ പൗലൊസ്‌, ലോക​സം​ഭ​വ​ങ്ങളെ ഒരു നാടക​ശാ​ല​യി​ലെ അരങ്ങിൽ മാറി​വ​രുന്ന രംഗങ്ങ​ളോട്‌ ഉപമി​ക്കു​ക​യാ​യി​രു​ന്നു. ചരി​ത്ര​ത്തിൽ ഉടനീളം ലോക​നേ​താ​ക്ക​ളും പുത്തൻ പ്രവണ​ത​കൾക്കു തുടക്ക​മി​ട്ടി​ട്ടുള്ള ആളുക​ളും ലോക അരങ്ങിൽ മാറി​മാ​റി പ്രത്യ​ക്ഷ​പ്പെ​ട്ടി​രി​ക്കു​ന്നു. നമ്മുടെ കാലത്ത്‌—വിശേ​ഷി​ച്ചും 1914 എന്ന സുപ്ര​ധാന വർഷത്തി​നു ശേഷം—ഈ പ്രക്രിയ ത്വരി​ത​ഗ​തി​യിൽ ആയിരി​ക്കു​ന്ന​താ​യി കാണ​പ്പെ​ടു​ന്നു.

എന്നാൽ, ഈ ലോക അരിഷ്ട​തകൾ—ഏറ്റവും അടുത്ത​കാ​ലത്തു സംഭവി​ച്ചവ പോലും—മനുഷ്യ​വർഗത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു സുവാർത്ത കൂടി​യാ​ണെന്ന കാര്യം നിങ്ങൾക്ക​റി​യാ​മാ​യി​രു​ന്നോ? അതേ, അത്‌ യഥാർഥ​ത്തിൽ ഈ ലോക​രം​ഗം പെട്ടെ​ന്നു​തന്നെ മാറി, തത്‌സ്ഥാ​നത്തു മെച്ചപ്പെട്ട ഒന്നു സ്ഥാപി​ത​മാ​കും എന്നതിന്റെ തെളി​വാണ്‌. ബൈബിൾ വളരെ കാലം മുമ്പു​തന്നെ നമ്മുടെ കാലത്തെ കടുത്ത യാതന​കളെ കുറിച്ചു മുൻകൂ​ട്ടി പറഞ്ഞി​രു​ന്നു. ഈ പ്രക്ഷു​ബ്ധാ​വ​സ്ഥ​ക​ളെ​ല്ലാം മനുഷ്യ സമൂഹം നേരി​ടാ​നി​രി​ക്കുന്ന ഏറ്റവും വലിയ ഒരു മാറ്റത്തി​ന്റെ മുന്നോ​ടി മാത്ര​മാ​ണെ​ന്നും അതു വിശദീ​ക​രി​ക്കു​ന്നു. ഒരു വൻ കോളി​ളക്കം ഉണ്ടാകാൻ പോകു​ന്നു എന്നത്‌ ഭയാന​ക​മാ​യി തോന്നി​യേ​ക്കാ​മെ​ങ്കി​ലും, അതു യഥാർഥ​ത്തിൽ എല്ലായി​ട​ത്തു​മുള്ള സന്മനസ്സുള്ള വ്യക്തി​കൾക്കു ലഭിക്കാ​വു​ന്ന​തി​ലേ​ക്കും വെച്ചു നല്ല വാർത്ത​യാണ്‌. ഈ ലോക​ത്തി​ന്റെ രംഗം മാറി, മനുഷ്യ കുടും​ബ​ത്തിന്‌ സമാധാ​ന​ത്തി​ന്റെ​യും സന്തോ​ഷ​ത്തി​ന്റെ​യും ഒരു കാലം വരും.

ഈ മാറ്റങ്ങളെ കുറി​ച്ചും അവ സംബന്ധിച്ച ബൈബിൾ വിശദീ​ക​ര​ണ​ങ്ങളെ കുറി​ച്ചും കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? ഈ മാസം തുടങ്ങുന്ന, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ഡിസ്‌ട്രി​ക്‌റ്റ്‌ കൺ​വെൻ​ഷ​നു​ക​ളി​ലെ “ഈ ലോക​ത്തി​ന്റെ രംഗം മാറി​ക്കൊ​ണ്ടി​രി​ക്കു​ന്നു” എന്ന വിഷയ​ത്തി​ലുള്ള പരസ്യ​പ്ര​സം​ഗ​ത്തി​നു ഹാജരാ​കാൻ നിങ്ങളെ ഞങ്ങൾ ഹാർദ​മാ​യി ക്ഷണിക്കു​ക​യാണ്‌. ലോക​വ്യാ​പ​ക​മാ​യി നൂറു​ക​ണ​ക്കി​നു സ്ഥലങ്ങളിൽ ഈ കൺ​വെൻ​ഷ​നു​കൾ നടത്ത​പ്പെ​ടും. നിങ്ങൾക്ക്‌ ഏറ്റവും അടുത്തുള്ള കൺ​വെൻ​ഷൻ സ്ഥലം അറിയാ​നാ​യി പ്രദേ​ശത്തെ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടു ചോദി​ക്കു​ക​യോ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സ​ത്തിൽ എഴുതു​ക​യോ ചെയ്യുക. (g02 5/22)

[32-ാം പേജിലെ ചിത്രം]

ഒരു അണു​ബോംബ്‌ ഹിരോ​ഷിമ നഗരത്തെ തകർത്തു​ത​രി​പ്പ​ണ​മാ​ക്കു​ന്നു, 1945

[കടപ്പാട്‌]

USAF photo

[32-ാം പേജിലെ ചിത്രം]

ബെർലിൻ മതിൽ നിലം​പ​തി​ക്കു​ന്നു, 1989

[കടപ്പാട്‌]

AP Photo/Lionel Cironneau

[32-ാം പേജിലെ ചിത്രം]

ന്യൂയോർക്കിലെ വേൾഡ്‌ ട്രേഡ്‌ സെന്റർ തീവ്ര​വാ​ദി​കൾ ആക്രമി​ക്കു​ന്നു, 2001