വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ഉത്‌കണ്‌ഠ “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്ക്‌ അമിത​മായ ഉത്‌കണ്‌ഠ എങ്ങനെ തരണം ചെയ്യാൻ കഴിയും?” (ഒക്ടോബർ 8, 2001) എന്ന ലേഖന​ത്തി​നു നന്ദി പറയാൻ ഞാൻ ആഗ്രഹി​ക്കു​ന്നു. 17 വയസ്സുള്ള ഞാൻ ഹൈസ്‌കൂൾ വിദ്യാ​ഭ്യാ​സ​ത്തി​നു ശേഷമുള്ള എന്റെ ഭാവി എന്തായി​രി​ക്കും എന്നോർത്തു ദിവസ​വും ഉത്‌ക​ണ്‌ഠ​പ്പെ​ടാ​റുണ്ട്‌. മറ്റുള്ള​വരെ ബുദ്ധി​മു​ട്ടി​ക്കാൻ ആഗ്രഹ​മി​ല്ലാ​ത്ത​തി​നാൽ എന്റെ ഉത്‌ക​ണ്‌ഠ​കളെ കുറിച്ചു ഞാൻ ആരോ​ടും പറയാ​റില്ല. അതു​കൊണ്ട്‌ അവ എന്റെ ഉള്ളിലി​രു​ന്നു നീറി​പ്പു​ക​യു​ക​യാണ്‌. എന്റെ അമ്മയോ​ടും സഭയിലെ പക്വത​യു​ള്ള​വ​രോ​ടും സംസാ​രി​ക്കു​ന്ന​തി​ന്റെ മൂല്യം മനസ്സി​ലാ​ക്കാൻ ആ ലേഖനം എന്നെ സഹായി​ച്ചു.

എൽ. ആർ., ഐക്യ​നാ​ടു​കൾ (g02 5/8)

എനിക്കു 17 വയസ്സുണ്ട്‌. അമ്മയുടെ ആരോ​ഗ്യം, എന്റെ പഠനം, വീട്ടു ജോലി​കൾ തുടങ്ങി​യ​വയെ കുറി​ച്ചൊ​ക്കെ ഓർത്ത്‌ എനിക്ക്‌ എപ്പോ​ഴും ഉത്‌കണ്‌ഠ തോന്നാ​റുണ്ട്‌. ഉത്‌ക​ണ്‌ഠയെ കുറിച്ച്‌ ക്രിസ്‌തീയ യോഗ​ങ്ങ​ളിൽ എന്തെങ്കി​ലും ബുദ്ധി​യു​പ​ദേശം ലഭിച്ചാൽ ഉടനെ അമ്മ കൈമു​ട്ടു​കൊണ്ട്‌ എന്നെ തട്ടും. അതു​കൊണ്ട്‌ മുൻഗ​ണ​നകൾ വെച്ച്‌ സമയം ഉപയോ​ഗി​ക്കാ​നും സുഖക​ര​മ​ല്ലാത്ത കാര്യങ്ങൾ പിന്ന​ത്തേക്കു മാറ്റി​വെ​ക്കാ​തെ ചെയ്‌തു​തീർക്കാ​നു​മുള്ള ലേഖന​ത്തി​ലെ പ്രാ​യോ​ഗിക നിർദേ​ശങ്ങൾ ഞാൻ വിലമ​തി​ച്ചു. ഈ ലേഖന​ത്തി​നു നന്ദി.

എച്ച്‌. എച്ച്‌., ഐക്യ​നാ​ടു​കൾ (g02 5/8)

നമ്മുടെ ഇടയിലെ യുവജ​നങ്ങൾ ഭാവിയെ കുറിച്ച്‌ ഉത്‌ക​ണ്‌ഠ​യു​ള്ള​വ​രാ​ണെന്ന്‌ ഒരു പിതാ​വും ക്രിസ്‌തീയ മൂപ്പനു​മായ എനിക്കു കാണാൻ കഴിയു​ന്നു. മാതാ​പി​താ​ക്ക​ളു​മാ​യി കാര്യങ്ങൾ തുറന്നു ചർച്ച ചെയ്യാ​നും പ്രശ്‌നങ്ങൾ ഉണ്ടാകു​മ്പോൾ ഉടനടി അവ കൈകാ​ര്യം ചെയ്യാ​നു​മുള്ള നിങ്ങളു​ടെ ബുദ്ധി​യു​പ​ദേശം വളരെ നല്ലതാണ്‌. നമ്മുടെ യുവജ​ന​ങ്ങ​ളിൽ നിങ്ങൾ എല്ലായ്‌പോ​ഴും താത്‌പ​ര്യം പ്രകട​മാ​ക്കു​ന്ന​തി​നു നന്ദി.

ആർ. എച്ച്‌., കാനഡ (g02 5/8)

വിഷാ​ദ​മ​ഗ്ന​രായ കൗമാ​ര​പ്രാ​യ​ക്കാർ കൗമാ​ര​പ്രാ​യ​ക്കാ​രെ ബാധി​ക്കുന്ന ഒരു സാമൂ​ഹിക പ്രശ്‌നത്തെ കുറിച്ച്‌ ഒരു പ്രബന്ധം തയ്യാറാ​ക്കാൻ സ്‌കൂ​ളിൽ എനിക്ക്‌ ഒരു നിയമനം ലഭിച്ചു. അതിനാ​യി “വിഷാ​ദ​മ​ഗ്ന​രായ കൗമാ​ര​പ്രാ​യ​ക്കാർക്കു സഹായം” എന്ന 2001 സെപ്‌റ്റം​ബർ 8 ലക്കത്തിലെ (ഇംഗ്ലീഷ്‌) ലേഖന​പ​രമ്പര ഞാൻ ഉപയോ​ഗി​ച്ചു. ഞാൻ താമസി​ക്കു​ന്നി​ടത്ത്‌ ഈ പ്രശ്‌നം വളരെ വ്യാപ​ക​മാണ്‌. മുമ്പും പല തവണ സ്‌കൂൾ നിയമ​ന​ങ്ങൾക്കാ​യി ഞാൻ ഉണരുക! ഉപയോ​ഗി​ച്ചി​ട്ടുണ്ട്‌—അപ്പോ​ഴൊ​ക്കെ എനിക്കു വളരെ ഉയർന്ന മാർക്കും ലഭിച്ചി​ട്ടുണ്ട്‌!

എസ്‌. എച്ച്‌., ഓസ്‌​ട്രേ​ലിയ (g02 5/8)

ഞങ്ങളുടെ കൗമാ​ര​പ്രാ​യ​ക്കാ​ര​നായ മകന്റെ ഹൃദയ​ത്തി​ലും മസ്‌തി​ഷ്‌ക​ത്തി​ലും അണുബാ​ധ​യു​ണ്ടാ​യി. ഇതിനു ചികിത്സ നടത്തി​യെ​ങ്കി​ലും ഏറ്റവും വലിയ അപകടം—തത്‌ഫ​ല​മാ​യുള്ള വിഷാദം—ആരു​ടെ​യും ശ്രദ്ധയിൽപ്പെ​ടാ​തെ പോയി. ഞങ്ങളുടെ മകൻ ആത്മഹത്യ ചെയ്‌തു. ഇനിയി​പ്പോൾ അവനെ സഹായി​ക്കാൻ ആവി​ല്ലെ​ങ്കി​ലും, അവന്റെ പ്രശ്‌നം എന്തായി​രു​ന്നു​വെന്നു മനസ്സി​ലാ​ക്കാൻ ഈ ലേഖന​പ​രമ്പര ഞങ്ങളെ വളരെ സഹായി​ച്ചു. ഈ വിഷയം ചർച്ച ചെയ്‌ത​തി​നും നമ്മുടെ യുവജ​ന​ങ്ങ​ളോട്‌ ഇത്രയും സ്‌നേ​ഹ​പൂർവ​ക​മായ കരുതൽ പ്രകട​മാ​ക്കി​യ​തി​നും വളരെ നന്ദി.

ജി. & ജി. ആർ., ജർമനി (g02 5/8)

ചില സമയങ്ങ​ളിൽ എനിക്ക്‌ അങ്ങേയറ്റം വിഷാദം അനുഭ​വ​പ്പെ​ടു​ന്നു. അപ്പോൾ എന്നെ​ക്കൊണ്ട്‌ ഒന്നിനും കൊള്ളില്ല എന്ന ചിന്ത എനിക്ക്‌ ഉണ്ടാകാ​റുണ്ട്‌. എന്റെ ഈ വികാ​ര​ങ്ങളെ കുറിച്ച്‌ എന്റെ ക്രിസ്‌തീയ മാതാ​പി​താ​ക്ക​ളോ​ടും സഭാ മൂപ്പന്മാ​രോ​ടും സംസാ​രി​ക്കാൻ എനിക്കു നാണ​ക്കേടു തോന്നി​യി​രു​ന്നു. എന്നാൽ “നിങ്ങളു​ടെ അവസ്ഥയ്‌ക്കു കാരണം നിങ്ങളല്ല” എന്ന വാചകം വായി​ച്ച​പ്പോൾ എനിക്ക്‌ എത്ര ആശ്വാ​സ​മാ​യെ​ന്നോ! എനിക്കു മാത്രമല്ല ഈ പ്രശ്‌ന​മു​ള്ള​തെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു.

എച്ച്‌. ടി., ജപ്പാൻ (g02 5/8)

ലോകത്തെ വീക്ഷിക്കൽ “ലോകത്തെ വീക്ഷിക്കൽ” എന്ന പംക്തി​യിൽ വരുന്ന വളരെ രസകര​മായ ചിത്ര​ങ്ങൾക്ക്‌ നിങ്ങളെ അഭിന​ന്ദി​ക്കാ​നാണ്‌ ഞാൻ ഇതെഴു​തു​ന്നത്‌. ആ ചിത്രങ്ങൾ അതോ​ടൊ​പ്പ​മുള്ള വാർത്താ ശകലങ്ങൾ ഓർത്തി​രി​ക്കാ​നും അതിലു​പരി ഉള്ളുതു​റന്നു ചിരി​ക്കാ​നും എന്നെ സഹായി​ക്കു​ന്നു. നിങ്ങളു​ടെ ഉത്തമ വേല തുടരുക!

എ.ഐ.പി.ബി., സ്‌പെ​യിൻ (g02 5/8)

ബൈബിൾ വായന “യുവജ​നങ്ങൾ ചോദി​ക്കു​ന്നു . . . എനിക്ക്‌ എങ്ങനെ ബൈബിൾ വായന കൂടുതൽ ആസ്വാ​ദ്യ​മാ​ക്കാ​നാ​കും?” (സെപ്‌റ്റം​ബർ 8, 2001) എന്ന ലേഖന​ത്തി​നു നന്ദി. ബൈബിൾ വായന വളരെ മുഷി​പ്പ​നാ​ണെ​ന്നും ഇത്രയും തടിച്ച ഒരു പുസ്‌തകം വായി​ച്ചു​തീർക്കാൻ എന്നെ​ക്കൊണ്ട്‌ ഒരിക്ക​ലും കഴിയില്ല എന്നുമാ​ണു ഞാൻ വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ ഈ ലേഖന​ത്തിൽനി​ന്നു പ്രചോ​ദനം ഉൾക്കൊണ്ട്‌ ബൈബിൾ വായി​ക്കാൻ ശ്രമി​ച്ച​പ്പോൾ അതു വളരെ താത്‌പ​ര്യ​ജ​ന​ക​മാ​ണെന്നു ഞാൻ കണ്ടെത്തി. ഇപ്പോൾ ഞാൻ പതിവാ​യി ബൈബിൾ വായി​ക്കു​ന്നു.

എം. എസ്‌., ജർമനി (g02 5/22)