വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മുൻകൈയെടുത്തു പ്രവർത്തിച്ചതിന്‌ പ്രതിഫലം

മുൻകൈയെടുത്തു പ്രവർത്തിച്ചതിന്‌ പ്രതിഫലം

മുൻ​കൈ​യെ​ടു​ത്തു പ്രവർത്തി​ച്ച​തിന്‌ പ്രതി​ഫ​ലം

യഹോ​വ​യു​ടെ സാക്ഷി​കൾക്കി​ട​യി​ലെ അനേകം യുവജ​ന​ങ്ങ​ളും തങ്ങളുടെ വിശ്വാ​സത്തെ കുറിച്ചു മറ്റുള്ള​വ​രോ​ടു ധൈര്യ​പൂർവം സംസാ​രി​ക്കു​ന്ന​തിൽ നല്ല ദൃഷ്ടാന്തം വെക്കുന്നു. ഗ്രീസി​ലെ സലോ​നി​ക്ക​യി​ലുള്ള കൗമാ​ര​പ്രാ​യ​ക്കാ​രി​യായ സ്റ്റെല്ലയു​ടെ കാര്യം എടുക്കുക. അവൾ പറയുന്നു: “യഹോ​വയെ അറിയാൻ മറ്റുള്ള​വരെ സഹായി​ക്കാ​നാ​യി നമ്മുടെ വീഡി​യോ​കൾ എങ്ങനെ ഉപയോ​ഗി​ക്കാം എന്നതിനെ കുറിച്ച്‌ ഒരു ക്രിസ്‌തീയ യോഗ​ത്തിൽ ചർച്ച ചെയ്യ​പ്പെട്ടു. യഹോ​വ​യു​ടെ സാക്ഷികൾ—ആ പേരിനു പിമ്പിലെ സ്ഥാപനം (ഇംഗ്ലീഷ്‌) എന്ന വീഡി​യോ ഉപയോ​ഗി​ക്കാൻ കഴിയുന്ന ഒരു വിധത്തെ കുറിച്ചു ഞാൻ ചിന്തിച്ചു. പിറ്റേന്ന്‌ ഞാൻ എന്റെ സ്‌കൂ​ളി​ലെ പ്രിൻസി​പ്പാ​ളി​നെ ചെന്നു കണ്ട്‌ ആ വീഡി​യോ സ്‌കൂ​ളിൽ പ്രദർശി​പ്പി​ക്കാൻ അനുവാ​ദം ചോദി​ച്ചു. അധ്യാ​പകർ സമ്മതി​ക്കുന്ന പക്ഷം, തനിക്ക്‌ യാതൊ​രു വിരോ​ധ​വു​മില്ല എന്ന്‌ അദ്ദേഹം പറഞ്ഞ​പ്പോൾ ഞാൻ അതിശ​യി​ച്ചു​പോ​യി.

“പിറ്റേ ആഴ്‌ച വീഡി​യോ കാണി​ക്കാ​മെന്ന്‌ അന്നുതന്നെ കുറച്ചു​ക​ഴി​ഞ്ഞ​പ്പോൾ പ്രിൻസി​പ്പാൾ എന്നോടു പറഞ്ഞു. പക്ഷേ അതു സ്‌കൂൾ വിട്ട​ശേഷം മാത്രമേ സാധി​ക്കു​മാ​യി​രു​ന്നു​ള്ളൂ. എനിക്കു നിരാശ തോന്നി. കാരണം, തങ്ങളുടെ ഒഴിവു​സ​മ​യത്ത്‌ എന്റെ സഹപാ​ഠി​ക​ളിൽ ആരെങ്കി​ലും വീഡി​യോ കാണാൻ വരു​മെന്ന്‌ ഞാൻ പ്രതീ​ക്ഷി​ച്ചില്ല. എന്തായി​രു​ന്നാ​ലും, പിറ്റേ ദിവസം ഞാൻ എല്ലാവ​രെ​യും അതിനാ​യി ക്ഷണിച്ചു. അവരെ​ല്ലാം വന്നെന്നു മാത്രമല്ല മറ്റു ക്ലാസ്സു​ക​ളിൽ നിന്നുള്ള കുട്ടി​കളെ കൂടെ അതിനാ​യി ക്ഷണിക്കു​ക​യും ചെയ്‌തു. അതു​പോ​ലെ ആറ്‌ അധ്യാ​പ​ക​രും—ഒരു ദൈവ​ശാ​സ്‌ത്രജ്ഞൻ ഉൾപ്പെടെ—വീഡി​യോ കാണാൻ വന്നു.

“എല്ലാവ​രും വീഡി​യോ സശ്രദ്ധം വീക്ഷിച്ചു. അതിനു​ശേഷം ഒരു ചോ​ദ്യോ​ത്തര ചർച്ചയ്‌ക്ക്‌ ആധ്യക്ഷ്യം വഹിക്കാൻ പ്രിൻസി​പ്പാൾ എന്നെ ക്ഷണിച്ചു. വീഡി​യോ​യിൽ കണ്ട, യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ലോകാ​സ്ഥാ​നത്തു ചെയ്യ​പ്പെ​ടുന്ന സ്വമേ​ധയാ സേവനം പല വിദ്യാർഥി​ക​ളി​ലും വലിയ മതിപ്പു​ള​വാ​ക്കി. ‘ശമ്പള​മൊ​ന്നും ലഭിക്കാ​ഞ്ഞി​ട്ടും എത്ര സന്തോ​ഷ​ത്തോ​ടെ​യാണ്‌ അവർ ജോലി ചെയ്യു​ന്നത്‌!’ എന്ന്‌ ഒരു കുട്ടി പറഞ്ഞു.

“കൂടിവന്ന എല്ലാവ​രോ​ടും ഞാൻ നമ്മുടെ ബൈബി​ള​ധി​ഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണ​ങ്ങളെ കുറിച്ചു പറഞ്ഞു. കൂടാതെ, ‘പുതിയ സഹസ്രാ​ബ്ദം—നിങ്ങളു​ടെ ഭാവി ശോഭ​ന​മാ​യി​രി​ക്കു​മോ?’ എന്ന രാജ്യ​വാർത്ത നമ്പർ 36 ഞാൻ വിതരണം ചെയ്‌തു. വീഡി​യോ കാണാൻ വരാഞ്ഞ അധ്യാ​പ​കർക്കു നൽകാ​നാ​യി പ്രിൻസി​പ്പാൾ അതിന്റെ കൂടുതൽ പ്രതികൾ ചോദി​ച്ചു വാങ്ങി.

“പിന്നീടു പല വിദ്യാർഥി​ക​ളും തങ്ങളുടെ സുഹൃ​ത്തു​ക്ക​ളോട്‌ ആ വീഡി​യോ​യെ കുറിച്ചു പറഞ്ഞു. ഒരു സാക്ഷ്യം നൽകാ​നാ​യി ആ അവസരം ഉപയോ​ഗി​ച്ച​തിൽ എനിക്കു വലിയ സന്തോഷം തോന്നി. എന്റെ സഹപാ​ഠി​കൾ ഇപ്പോൾ എന്നോടു കൂടുതൽ ആദരവു കാണി​ക്കു​ന്നു; അതിലു​പരി ഞാൻ ആരാധി​ക്കുന്ന ദൈവത്തെ അവർ ആദരിക്കുന്നു!”(g02 5/8)