വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യുദ്ധത്തിന്റെ വക്താവോ സമാധാനത്തിന്റെ പ്രചോദകനോ?

യുദ്ധത്തിന്റെ വക്താവോ സമാധാനത്തിന്റെ പ്രചോദകനോ?

യുദ്ധത്തി​ന്റെ വക്താവോ സമാധാ​ന​ത്തി​ന്റെ പ്രചോ​ദ​ക​നോ?

സ്വീഡനിലെ ഉണരുക! ലേഖകൻ

വിവിധ രംഗങ്ങ​ളിൽ മാനവ​രാ​ശി​യു​ടെ ഉന്നമന​ത്തി​നാ​യി ഗണ്യമാ​യി സംഭാവന ചെയ്‌തി​ട്ടുള്ള വ്യക്തി​കൾക്കോ സംഘട​ന​കൾക്കോ വർഷം​തോ​റും നോബൽ സമ്മാനം നൽക​പ്പെ​ടു​ന്നു. ഇങ്ങനെ​യൊ​രു രീതി തുടങ്ങി​യത്‌ എപ്പോ​ഴാണ്‌, ഇത്‌ ലോക സമാധാ​ന​ത്തി​നാ​യുള്ള ശ്രമവു​മാ​യി ബന്ധപ്പെ​ട്ടി​രി​ക്കു​ന്നത്‌ എങ്ങനെ?

അദ്ദേഹ​ത്തി​ന്റെ പേര്‌ മനുഷ്യ​വർഗ​ത്തി​ന്റെ പുരോ​ഗ​തി​യു​മാ​യി ബന്ധപ്പെ​ടു​ത്തി പറയാ​റുണ്ട്‌. എന്നാൽ യുദ്ധാ​യു​ധങ്ങൾ വിറ്റ്‌ വളരെ​യ​ധി​കം സമ്പത്തു വാരി​ക്കൂ​ട്ടിയ ഒരു വ്യക്തി​യാ​യി​രു​ന്നു അദ്ദേഹം. ആരായി​രു​ന്നു അത്‌? സ്വീഡിഷ്‌ വ്യവസാ​യി​യും രസത​ന്ത്ര​ജ്ഞ​നു​മായ ആൽഫ്രഡ്‌ ബർണാഡ്‌ നോബൽ. ലോ​കോ​പ​കാ​രി എന്ന നിലയിൽ വാഴ്‌ത്ത​പ്പെ​ടുന്ന നോബ​ലി​നെ​ത്തന്നെ “മരണ വ്യാപാ​രി” എന്നും വിളി​ച്ചി​രി​ക്കു​ന്നു. എന്തു​കൊണ്ട്‌? കാരണം നോബൽ ഡൈന​മൈറ്റ്‌ കണ്ടുപി​ടി​ച്ചു. കൂടാതെ മാരക​മായ സ്‌ഫോ​ടക വസ്‌തു​ക്കൾ നിർമിച്ച്‌ വിറ്റതി​ലൂ​ടെ അദ്ദേഹം തന്റെ ആയുഷ്‌കാ​ലത്ത്‌ വളരെ​യ​ധി​കം ധനം വാരി​ക്കൂ​ട്ടു​ക​യും ചെയ്‌തു.

എന്നാൽ, 1896-ൽ നോബൽ മരിച്ച​പ്പോൾ അപ്രതീ​ക്ഷി​ത​മായ ഒരു സംഗതി വെളി​വാ​യി. അദ്ദേഹ​ത്തി​ന്റെ സമ്പാദ്യ​ത്തിൽനിന്ന്‌ 90 ലക്ഷം ഡോളർ നീക്കി​വെ​ക്കാ​നും ആ തുകയി​ന്മേൽ കിട്ടുന്ന പലിശ എല്ലാ വർഷവും ഭൗതി​ക​ശാ​സ്‌ത്രം, രസതന്ത്രം, വൈദ്യ​ശാ​സ്‌ത്രം, സാഹി​ത്യം, സമാധാ​നം എന്നീ രംഗങ്ങ​ളിൽ ശ്രദ്ധേ​യ​മായ നേട്ടങ്ങൾ കൈവ​രി​ക്കുന്ന വ്യക്തി​കൾക്കു സമ്മാനം നൽകു​ന്ന​തിന്‌ ഉപയോ​ഗി​ക്കാ​നും അദ്ദേഹം തന്റെ വിൽപ്പ​ത്ര​ത്തിൽ പറഞ്ഞി​രു​ന്നു.

തുടക്ക​ത്തിൽ, ഇതു പലരെ​യും കുഴപ്പി​ച്ചു. ഒരു സ്‌ഫോ​ടക വസ്‌തു നിർമാ​താവ്‌ മനുഷ്യ​ത്വ​പ​ര​വും സമാധാ​ന​പ​ര​വു​മായ നേട്ടങ്ങളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തിൽ എന്തിനു താത്‌പ​ര്യ​മെ​ടു​ക്കണം? ജീവി​ച്ചി​രു​ന്ന​പ്പോൾ നശീകരണ സ്വഭാ​വ​മുള്ള ജോലി​യിൽ ഏർപ്പെ​ട്ട​തിൽ നോബ​ലിന്‌ കുറ്റം​ബോ​ധം തോന്നി​യി​രി​ക്കാ​മെന്നു ചിലർ അനുമാ​നി​ച്ചു. എന്നാൽ മറ്റു ചിലർ നോബൽ എന്നും സമാധാ​ന​ത്തി​നു വേണ്ടി​യാ​ണു പ്രവർത്തി​ച്ചി​രു​ന്ന​തെന്നു ചിന്തി​ക്കാൻ ഇടയായി. യുദ്ധാ​യു​ധങ്ങൾ എത്ര മാരക​മാ​കു​ന്നു​വോ അതനു​സ​രിച്ച്‌ യുദ്ധസാ​ധ്യ​ത​യും കുറയു​മെന്ന്‌ അദ്ദേഹം വിശ്വ​സി​ച്ചി​രു​ന്ന​താ​യി തോന്നു​ന്നു. “ഒരുപക്ഷേ എന്റെ ഫാക്ടറി​കൾക്ക്‌ നിങ്ങളു​ടെ ഭരണ, നിയമ​നിർമാണ സമിതി​ക​ളെ​ക്കാൾ വേഗത്തിൽ യുദ്ധം അവസാ​നി​പ്പി​ക്കാൻ കഴി​ഞ്ഞേ​ക്കും” എന്ന്‌ അദ്ദേഹം ഒരു ലേഖി​ക​യോ​ടു പറഞ്ഞതാ​യി റിപ്പോർട്ടു ചെയ്യ​പ്പെ​ട്ടി​ട്ടുണ്ട്‌. അദ്ദേഹം കൂടു​ത​ലാ​യി ഇങ്ങനെ​യും പറഞ്ഞു: “രണ്ടു സൈന്യ​ങ്ങൾ ഒരു നിമി​ഷം​കൊണ്ട്‌ പരസ്‌പരം തുടച്ചു​നീ​ക്കുന്ന ദിവസം, സാധ്യ​ത​യ​നു​സ​രി​ച്ചു പരിഷ്‌കൃത രാഷ്‌ട്ര​ങ്ങ​ളെ​ല്ലാം ഭീതി​പൂണ്ട്‌ തങ്ങളുടെ സൈന്യ​ങ്ങളെ പിരി​ച്ചു​വി​ടും.”

നോബ​ലി​ന്റെ പ്രവചനം യാഥാർഥ്യ​മാ​യി​ത്തീർന്നോ? അദ്ദേഹ​ത്തി​ന്റെ മരണത്തെ തുടർന്നുള്ള നൂറ്റാണ്ട്‌ നമ്മെ എന്തു പഠിപ്പി​ച്ചു? (g02 5/8)

[3-ാം പേജിലെ ആകർഷക വാക്യം]

“യുദ്ധത്തെ എക്കാല​ത്തേ​ക്കും അസാധ്യ​മാ​ക്കാൻപോന്ന ഭയങ്കര​മായ കൂട്ടസം​ഹാര ശേഷി​യുള്ള ഒരു പദാർഥ​മോ യന്ത്രമോ കണ്ടുപി​ടി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നു”

—ആൽഫ്രഡ്‌ ബർണാർഡ്‌ നോബൽ

[3-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

പേജ്‌ 2: മിസൈൽ: U.S. Navy photo; കെട്ടിടാവശിഷ്ടങ്ങൾ: UN PHOTO 158178/J. Isaac; പേജ്‌ 3: നോബൽ: © Nobelstiftelsen