വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ലോക സമാധാനം വെറുമൊരു സ്വപ്‌നമല്ല!

ലോക സമാധാനം വെറുമൊരു സ്വപ്‌നമല്ല!

ലോക സമാധാ​നം വെറു​മൊ​രു സ്വപ്‌നമല്ല!

കഴിഞ്ഞ നൂറ്റാ​ണ്ടി​ലേക്കു പിന്തി​രി​ഞ്ഞു നോക്കാൻ ആൽഫ്രഡ്‌ നോബ​ലി​നു സാധി​ച്ചാൽ, ലോക സമാധാ​ന​ത്തി​നുള്ള സാധ്യത സംബന്ധിച്ച്‌ അദ്ദേഹ​ത്തി​നു ശുഭ​പ്ര​തീക്ഷ തോന്നാൻ ഇടയു​ണ്ടോ? യുദ്ധത്തിന്‌ അറുതി വരുത്താൻ പലരും ആത്മാർഥ​മാ​യി ശ്രമി​ച്ചി​ട്ടുണ്ട്‌ എന്നറി​യു​ന്നത്‌ അദ്ദേഹത്തെ സന്തോ​ഷി​പ്പി​ക്കു​മെ​ന്ന​തിൽ സംശയ​മില്ല. എന്നിരു​ന്നാ​ലും, അദ്ദേഹം കയ്‌പേ​റിയ ഒരു യാഥാർഥ്യ​ത്തെ അഭിമു​ഖീ​ക​രി​ക്കേണ്ടി വരും. പ്രൊ​ഫസർ ഹ്യൂ തോമസ്‌ പിൻവ​രുന്ന വാക്കു​ക​ളിൽ ഈ സ്ഥിതി​വി​ശേഷം നന്നായി സംഗ്ര​ഹി​ച്ചു: “യന്ത്ര​ത്തോക്ക്‌, ടാങ്ക്‌, ബി-52 പോർവി​മാ​നം, ആണവ​ബോംബ്‌ എന്നിവ​യും ഒടുവിൽ മി​സൈ​ലും ഇരുപ​താം നൂറ്റാ​ണ്ടി​നു​മേൽ—അതു പൊതു​വേ സാമൂ​ഹിക അഭിവൃ​ദ്ധി​യു​ടെ​യും പാവ​പ്പെ​ട്ട​വ​രു​ടെ അവസ്ഥ മെച്ച​പ്പെ​ടു​ത്താ​നുള്ള വർധിച്ച സർക്കാർ ശ്രമങ്ങ​ളു​ടെ​യും ഒരു നൂറ്റാണ്ട്‌ ആയിരു​ന്നി​ട്ടു​ണ്ടെ​ങ്കി​ലും—ആധിപ​ത്യം പുലർത്തി​യി​രി​ക്കു​ന്നു. മറ്റ്‌ ഏതൊരു യുഗത്തി​ലും നടന്നി​ട്ടു​ള്ള​തി​നെ​ക്കാൾ രക്തപങ്കി​ല​വും വിനാ​ശ​ക​വു​മായ യുദ്ധങ്ങൾ അതിന്റെ കുറി​യ​ട​യാ​ള​മാ​യി​രി​ക്കു​ന്നു.” അദ്ദേഹം ഇങ്ങനെ കൂട്ടി​ച്ചേർത്തു: “അതു​കൊണ്ട്‌ ഇതിനെ യഥാർഥ​ത്തിൽ പുരോ​ഗ​തി​യു​ടെ യുഗം എന്നു വിശേ​ഷി​പ്പി​ക്കാ​മോ എന്നതു സംബന്ധിച്ച്‌ അഭി​പ്രാ​യ​വ്യ​ത്യാ​സം ഉണ്ടാകാം.”

ഇപ്പോൾ 21-ാം നൂറ്റാ​ണ്ടി​ലേക്കു കാലെ​ടു​ത്തു വെച്ചി​രി​ക്കുന്ന നമ്മെ സംബന്ധി​ച്ചി​ട​ത്തോ​ളം സമാധാ​ന​ത്തി​നുള്ള ഭാവി​പ്ര​തീ​ക്ഷകൾ കൂടുതൽ ശോഭ​ന​മാ​യി​ട്ടു​ണ്ടോ? തീർച്ച​യാ​യു​മില്ല! 2001 സെപ്‌റ്റം​ബർ 11-ന്‌ ന്യൂ​യോർക്ക്‌ നഗരത്തി​ലും വാഷി​ങ്‌ടൺ ഡി.സി.-യിലും ഉണ്ടായ ആക്രമ​ണത്തെ പരാമർശി​ച്ചു​കൊണ്ട്‌ ന്യൂസ്‌വീക്ക്‌ മാസിക പറയുന്നു: “ബോയിങ്‌ 767 ജെറ്റ്‌ വിമാ​ന​ങ്ങളെ നിയ​ന്ത്രിത മി​സൈ​ലു​ക​ളാ​ക്കി മാറ്റാൻ കഴിയുന്ന ഈ ലോകത്ത്‌ ഒന്നും അസാധ്യ​മോ യുക്തി​ഹീ​ന​മോ അതിലു​പരി പ്രതി​രോ​ധി​ക്കാൻ കഴിയു​ന്ന​തോ ആയി പോലും കാണ​പ്പെ​ടു​ന്നില്ല.”

ലോക സമാധാ​നം ഒരു യാഥാർഥ്യ​മാ​യി​ത്തീ​ര​ണ​മെ​ങ്കിൽ രണ്ടു കാര്യങ്ങൾ നടക്കേ​ണ്ട​തു​ണ്ടെന്നു ചിലർ പറയുന്നു: ഒന്നാമത്‌, മനുഷ്യ​ന്റെ മനോ​ഭാ​വ​ത്തി​ലും പെരു​മാ​റ്റ​ത്തി​ലും സമൂല മാറ്റം ഉണ്ടാകണം; രണ്ടാമ​താ​യി, എല്ലാ രാജ്യ​ങ്ങ​ളും ഒരൊറ്റ ഗവൺമെ​ന്റി​നു കീഴിൽ ഒന്നിക്കണം. സമാധാ​നം സ്ഥാപി​ക്ക​പ്പെ​ടുന്ന ഒരു സമയത്തെ കുറിച്ചു ബൈബിൾ മുൻകൂ​ട്ടി പറയുന്നു. എന്നാൽ അതു മാനുഷ ശ്രമങ്ങ​ളാൽ ആയിരി​ക്കില്ല. സങ്കീർത്തനം 46:9 സ്രഷ്ടാ​വായ യഹോ​വ​യാം ദൈവത്തെ കുറിച്ചു പറയുന്നു: “അവൻ ഭൂമി​യു​ടെ അററം​വ​രെ​യും യുദ്ധങ്ങളെ നിർത്തൽചെ​യ്യു​ന്നു.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) ദൈവം ഇത്‌ എങ്ങനെ​യാ​ണു ചെയ്യുക? ആത്മാർഥ ഹൃദയ​രായ പലരും വരാനാ​യി ആവർത്തി​ച്ചു പ്രാർഥി​ച്ചി​ട്ടുള്ള അവന്റെ രാജ്യം മുഖാ​ന്തരം. ആ രാജ്യം ഹൃദയ​ത്തി​ന്റെ ദുർഗ്ര​ഹ​വും അവർണ​നീ​യ​വു​മായ ഒരു അവസ്ഥയല്ല, മറിച്ച്‌ ഭൂമി​യു​ടെ ഒരറ്റം മുതൽ മറ്റേ അറ്റം വരെ സമാധാ​നം സ്ഥാപി​ക്കാൻ ദൈവം ഉപയോ​ഗി​ക്കാ​നി​രി​ക്കുന്ന ഒരു യഥാർഥ ഗവൺമെ​ന്റാണ്‌. ആ ഗവൺമെ​ന്റി​ന്റെ പ്രജകൾ ‘യുദ്ധം അഭ്യസി​ക്കു​ക​യില്ല’ എന്നു നിശ്വസ്‌ത പ്രവാ​ച​ക​നായ യെശയ്യാ​വു മുൻകൂ​ട്ടി പറഞ്ഞു. (യെശയ്യാ​വു 2:4) ലോക​വ്യാ​പ​ക​മായ ഒരു വിദ്യാ​ഭ്യാ​സ പരിപാ​ടി മുഖാ​ന്തരം ആളുകൾ സമാധാ​ന​ത്തിൽ വസിക്കാൻ പഠിക്കു​ക​യും അങ്ങനെ “തങ്ങളുടെ വാളു​കളെ കൊഴു​ക്ക​ളാ​യും കുന്തങ്ങളെ വാക്കത്തി​ക​ളാ​യും അടിച്ചു​തീർക്കു”കയും ചെയ്യും.

ഇപ്പോൾ പോലും യഹോ​വ​യു​ടെ സാക്ഷികൾ ഇതു ചെയ്യു​ന്നുണ്ട്‌. വിവിധ വംശീയ കൂട്ടങ്ങ​ളിൽനി​ന്നുള്ള അവർ 200-ലധികം വ്യത്യസ്‌ത ദേശങ്ങ​ളി​ലാണ്‌ വസിക്കു​ന്ന​തെ​ങ്കിൽ പോലും അവർ സഹമനു​ഷ്യന്‌ എതിരെ ആയുധം പ്രയോ​ഗി​ക്കാൻ വിസമ്മ​തി​ക്കു​ന്നു. യുദ്ധത്താൽ പിച്ചി​ച്ചീ​ന്ത​പ്പെട്ട ഒരു ലോകത്ത്‌ അവർ കൈ​ക്കൊ​ണ്ടി​രി​ക്കുന്ന ഈ നിഷ്‌പക്ഷ നിലപാട്‌ സമാധാ​നം വെറു​മൊ​രു സ്വപ്‌നമല്ല, മറിച്ച്‌ സാധ്യ​മായ ഒന്നാ​ണെന്നു തെളി​യി​ക്കു​ന്നു.

യഥാർഥ സമാധാ​നത്തെ കുറി​ച്ചുള്ള ഈ ബൈബി​ള​ധി​ഷ്‌ഠിത പ്രത്യാ​ശയെ കുറിച്ചു കൂടുതൽ അറിയാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? കൂടുതൽ വിവര​ങ്ങൾക്ക്‌, ദയവായി 5-ാം പേജിലെ അനു​യോ​ജ്യ​മായ മേൽവി​ലാ​സം ഉപയോ​ഗിച്ച്‌ ഈ മാസി​ക​യു​ടെ പ്രസാ​ധ​കർക്ക്‌ എഴുതു​ക​യോ നിങ്ങളു​ടെ പ്രദേ​ശ​ത്തുള്ള യഹോ​വ​യു​ടെ സാക്ഷി​ക​ളു​മാ​യി ബന്ധപ്പെ​ടു​ക​യോ ചെയ്യുക. (g02 5/8)