വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഹാൻഗ്യൊൽ ലിപിയിൽ എഴുതാൻ നമുക്കു ശ്രമിക്കാം!

ഹാൻഗ്യൊൽ ലിപിയിൽ എഴുതാൻ നമുക്കു ശ്രമിക്കാം!

ഹാൻഗ്യൊൽ ലിപി​യിൽ എഴുതാൻ നമുക്കു ശ്രമി​ക്കാം!

ദക്ഷിണ കൊറി​യ​യി​ലെ ഉണരുക! ലേഖകൻ

ലോകത്തിലെ എഴുത്തു സമ്പ്രദാ​യ​ങ്ങൾക്കെ​ല്ലാം തനതായ ഒരു ചരി​ത്ര​മുണ്ട്‌, സാധാ​ര​ണ​ഗ​തി​യിൽ അതു പ്രാചീന കാലം മുതൽ ഉള്ളതാ​യി​രി​ക്കും. എന്നാൽ, വെറും അഞ്ചു നൂറ്റാ​ണ്ടു​കൾക്കു മുമ്പ്‌ ഒരു അക്ഷരമാ​ല​യ്‌ക്കു രൂപം​നൽക​പ്പെട്ടു. അതാകട്ടെ ഒറ്റ പ്രഭാ​തം​കൊ​ണ്ടു പഠിക്കാൻ ഉദ്ദേശി​ച്ചു​ള്ള​താ​യി​രു​ന്നു! ഹാൻഗ്യൊൽ എന്നു വിളി​ക്ക​പ്പെ​ടുന്ന കൊറി​യൻ അക്ഷരമാ​ല​യാണ്‌ അത്‌. അതിന്റെ വികാ​സ​വും ഉപയോ​ഗ​വും സംബന്ധി​ച്ചുള്ള കഥ തീർച്ച​യാ​യും രസകര​മാണ്‌.

ഹാൻഗ്യൊൽ ഉണ്ടാക്കു​ന്ന​തി​നു മുമ്പ്‌, കൊറി​യൻ ഭാഷയ്‌ക്കു തനതായ ഒരു ലിപി ഉണ്ടായി​രു​ന്നില്ല. ആയിര​ത്തി​ല​ധി​കം വർഷമാ​യി വിദ്യാ​സ​മ്പ​ന്ന​രായ കൊറി​യ​ക്കാർ ചൈനീസ്‌ അക്ഷരങ്ങൾ ഉപയോ​ഗി​ച്ചാ​ണു തങ്ങളുടെ ഭാഷ എഴുതി​യി​രു​ന്നത്‌. കൊറി​യൻ ഭാഷയ്‌ക്കു​വേണ്ടി മെച്ചപ്പെട്ട ഒരു എഴുത്തു സമ്പ്രദാ​യം ഉണ്ടാക്കാ​നുള്ള ശ്രമങ്ങൾ വർഷങ്ങ​ളാ​യി നടന്നു​പോ​ന്നു. എന്നാൽ അവയെ​ല്ലാം ചൈനീസ്‌ അക്ഷരങ്ങളെ അടിസ്ഥാ​ന​മാ​ക്കി​യു​ള്ളവ ആയിരു​ന്ന​തി​നാൽ, വിദ്യാ​സ​മ്പ​ന്നർക്കു മാത്രമേ അവ ഉപയോ​ഗി​ക്കാൻ കഴിഞ്ഞി​രു​ന്നു​ള്ളൂ.

രാജാവ്‌ ഉത്തരവിട്ട ഒരു അക്ഷരമാല

പൊ.യു. 15-ാം നൂറ്റാ​ണ്ടിൽ, കൊറി​യ​യി​ലെ യി രാജവം​ശ​ത്തി​ലെ സെജോങ്‌ രാജാവ്‌ എഴുത്തും വായന​യും അറിയി​ല്ലാത്ത പ്രജക​ളു​ടെ കഷ്ടപ്പാ​ടു​കളെ കുറിച്ചു ഗൗരവ​മാ​യി ചിന്തി​ക്കാൻ തുടങ്ങി. തങ്ങളുടെ ആവലാ​തി​കൾ അധികാ​രി​കളെ ബോധി​പ്പി​ക്കാൻ മിക്കവർക്കും വാകൊ​ണ്ടു പറയു​ക​യ​ല്ലാ​തെ മറ്റൊരു മാർഗ​വും ഉണ്ടായി​രു​ന്നില്ല. സാമാന്യ ജനത്തിന്റെ പ്രശ്‌ന​ങ്ങൾക്ക്‌ എപ്പോ​ഴും ചെവി കൊടു​ത്തി​രു​ന്ന​താ​യി അറിയ​പ്പെ​ടുന്ന സെജോങ്‌ രാജാ​വി​നെ ഈ പ്രശ്‌നം ആകുല​പ്പെ​ടു​ത്തി.

അക്കാര​ണ​ത്താൽ, കൊറി​യൻ സംസാര ഭാഷയ്‌ക്കു യോജി​ക്കു​ന്ന​തും പഠിക്കാ​നും ഉപയോ​ഗി​ക്കാ​നും എളുപ്പ​വു​മായ ഒരു അക്ഷരമാല ഉണ്ടാക്കു​ന്ന​തി​നു സെജോങ്‌ രാജാവു നേതൃ​ത്വം നൽകി. 1446-ൽ പ്രസ്‌തുത പദ്ധതി പൂർത്തി​യാ​യ​താ​യി പ്രഖ്യാ​പി​ക്ക​പ്പെട്ടു. തന്റെ പ്രഖ്യാ​പ​ന​ത്തി​ന്റെ ആമുഖ​ത്തിൽ സെജോങ്‌ രാജാവ്‌ പ്രസ്‌താ​വി​ച്ചു: “ചൈനീസ്‌ അക്ഷരങ്ങൾ വിദേ​ശീ​യ​മാ​യ​തി​നാൽ, കൊറി​യൻ അർഥങ്ങൾ കൃത്യ​മാ​യി പ്രതി​ഫ​ലി​പ്പി​ക്കാൻ അവയ്‌ക്കു കഴിയില്ല. തന്മൂലം, സാധാ​ര​ണ​ക്കാ​രായ പലർക്കും തങ്ങളുടെ വികാ​ര​വി​ചാ​രങ്ങൾ പ്രകടി​പ്പി​ക്കാൻ മാർഗ​മില്ല. അവരുടെ ബുദ്ധി​മു​ട്ടിൽ ദുഃഖം തോന്നി ഞാൻ 28 അക്ഷരങ്ങൾ അടങ്ങിയ ഒരു അക്ഷരമാല ഉണ്ടാക്കി​യി​രി​ക്കു​ന്നു. അവ പഠിക്കാൻ വളരെ എളുപ്പ​മാണ്‌. അത്‌ എല്ലാവ​രു​ടെ​യും ജീവി​ത​ത്തി​ന്റെ ഗുണമേന്മ വർധി​പ്പി​ക്കു​മെന്ന്‌ ഞാൻ ആത്മാർഥ​മാ​യി പ്രത്യാ​ശി​ക്കു​ന്നു.”

ദുഃഖ​ക​ര​മെ​ന്നേ പറയേണ്ടു, ചില പണ്ഡിത​ന്മാർ ഹാൻഗ്യൊ​ലി​നെ എതിർത്തു, അതു പഠിക്കാൻ വളരെ എളുപ്പ​മാ​യി​രു​ന്നു എന്നതാ​യി​രു​ന്നു അതിനു കാരണം! അവർ പരിഹാ​സ​പൂർവം അതിനെ “സ്‌ത്രീ​ക​ളു​ടെ അക്ഷരങ്ങൾ” എന്ന്‌ അർഥമുള്ള ആൻഗ്യൊൾ എന്നു വിളിച്ചു. സ്‌ത്രീ​കൾക്കു പോലും പഠിക്കാൻ കഴിയു​മാ​യി​രുന്ന ആ എഴുത്തു സമ്പ്രദാ​യ​ത്തോട്‌ അവർക്കു പുച്ഛമാ​യി​രു​ന്നു, കാരണം അക്കാലത്ത്‌ സ്‌കൂ​ളു​ക​ളിൽ സ്‌ത്രീ​കളെ വായന പഠിപ്പി​ച്ചി​രു​ന്നില്ല. ഹാൻഗ്യൊ​ലി​നു നേർക്കുള്ള ഈ മുൻവി​ധി മേൽജാ​തി​ക്കാ​രായ കൊറി​യ​ക്കാ​രു​ടെ ഇടയിൽ കുറെ​ക്കാ​ലം നിലനി​ന്നു. വാസ്‌ത​വ​ത്തിൽ, 400 വർഷത്തി​നു ശേഷം മാത്ര​മാണ്‌ ഔദ്യോ​ഗിക രേഖക​ളിൽ ഹാൻഗ്യൊൽ ഉപയോ​ഗി​ക്കാ​മെന്നു കൊറി​യൻ ഗവൺമെന്റ്‌ പ്രഖ്യാ​പി​ച്ചത്‌.

ഹാൻഗ്യൊ​ലും ബൈബി​ളും

ഹാൻഗ്യൊ​ലി​ന്റെ ചരി​ത്ര​ത്തിൽ ബൈബി​ളി​നു പ്രധാ​ന​പ്പെട്ട ഒരു പങ്കുണ്ട്‌. ചൈനീസ്‌ ലിപി​യിൽ എഴുതിയ നിരവധി കൊറി​യൻ മത പ്രസി​ദ്ധീ​ക​ര​ണങ്ങൾ കൊറി​യ​യി​ലേക്കു കൊണ്ടു​വ​ന്നെ​ങ്കി​ലും, ചൈനീസ്‌ ബൈബിൾ—അത്‌ ലഭ്യമാ​യി​രു​ന്നി​ട്ടും—മിഷന​റി​മാർ കൊണ്ടു​വ​ന്നില്ല. എന്നിരു​ന്നാ​ലും, 1887-ൽ ക്രിസ്‌തീയ ഗ്രീക്കു തിരു​വെ​ഴു​ത്തു​കൾ (പുതിയ നിയമം) കൊറി​യ​നി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യും ചൈന​യി​ലെ മുക്‌ഡെ​നിൽവെച്ച്‌ ഹാൻഗ്യൊൽ ഭാഷയിൽ പ്രസി​ദ്ധീ​ക​രി​ക്കു​ക​യും ചെയ്‌തു.

ഒടുവിൽ, ആർക്കും​തന്നെ—ചൈനീസ്‌ ലിപികൾ പഠിക്കാ​നുള്ള അവസരം ഒരിക്ക​ലും ലഭിച്ചി​ട്ടി​ല്ലാ​യി​രുന്ന സ്‌ത്രീ​കൾക്കും കുട്ടി​കൾക്കും പോലും—വായി​ക്കാൻ കഴിയുന്ന ഒരു ബൈബിൾ കൊറി​യ​നിൽ ലഭ്യമാ​യി. ഇന്ന്‌ ആധുനിക ഹാൻഗ്യൊ​ലിൽ എട്ടു ബൈബിൾ ഭാഷാ​ന്ത​ര​ങ്ങ​ളെ​ങ്കി​ലും ഉണ്ട്‌, അതിൽ വിശുദ്ധ തിരു​വെ​ഴു​ത്തു​ക​ളു​ടെ പുതി​യ​ലോക ഭാഷാ​ന്തരം ഉൾപ്പെ​ടും.

പഠിക്കാൻ എളുപ്പം

ഈ കൊറി​യൻ അക്ഷരമാല ഉണ്ടാക്കാൻ സഹായിച്ച പണ്ഡിത​ന്മാ​രിൽ ഒരാൾ ഹാൻഗ്യൊ​ലി​നെ കുറിച്ച്‌ ഇങ്ങനെ പറഞ്ഞു: “ജ്ഞാനി​കൾക്ക്‌ ഒറ്റ പ്രഭാ​തം​കൊ​ണ്ടും ജ്ഞാനി​ക​ള​ല്ലാ​ത്ത​വർക്കു പത്തു ദിവസം​കൊ​ണ്ടും ഇതു പഠി​ച്ചെ​ടു​ക്കാൻ കഴിയും.” വാസ്‌ത​വ​ത്തിൽ, ഹാൻഗ്യൊ​ലി​നെ ആദ്യകാ​ലത്ത്‌ എതിർത്ത​വ​രിൽ ചിലർ ആ അക്ഷരമാ​ലയെ പരിഹാ​സ​പൂർവം ആച്ചിം​ഗ്യൊ​വുൾ—“പ്രഭാത അക്ഷരങ്ങൾ”—എന്നു വിളി​ച്ചി​രു​ന്നു. ഹാൻഗ്യൊൽ ഒറ്റ പ്രഭാ​തം​കൊ​ണ്ടു​തന്നെ പഠിക്കാൻ കഴിയു​ന്നത്ര ലളിത​മാ​യി​രു​ന്ന​തി​നാൽ അവർ അതിനെ തങ്ങളുടെ അന്തസ്സിനു ചേരാ​ത്ത​താ​യി കണക്കാക്കി!

എന്തായി​രു​ന്നാ​ലും, ഹാൻഗ്യൊ​ലി​ന്റെ ലാളി​ത്യം ഫലത്തിൽ കൊറി​യ​യിൽനി​ന്നു നിരക്ഷരത തുടച്ചു​നീ​ക്കാൻ സഹായി​ച്ചു. വാസ്‌ത​വ​ത്തിൽ, സ്‌കൂ​ളിൽ പോയി​ത്തു​ട​ങ്ങുന്ന സമയമാ​കു​മ്പോ​ഴേ​ക്കും മിക്ക കുട്ടി​ക​ളും അതിൽ പ്രാവീ​ണ്യം നേടി​യി​രി​ക്കും. കൊറി​യൻ സ്‌കൂ​ളു​ക​ളിൽ സാധാരണ കേട്ടെ​ഴുത്ത്‌ പരീക്ഷകൾ നടത്താ​റില്ല എന്നതാണ്‌ രസകര​മായ മറ്റൊരു സംഗതി! എന്തു​കൊണ്ട്‌? കാരണം, കൊറി​യൻ സംസാര ഭാഷയി​ലെ ശബ്ദങ്ങളെ വളരെ കൃത്യ​മാ​യി ഹാൻഗ്യൊൽ പ്രതി​നി​ധാ​നം ചെയ്യു​ന്ന​തി​നാൽ, കേൾക്കു​ന്നത്‌ അതേപടി എഴുതി​യാൽ ഒരിക്ക​ലും അക്ഷര​ത്തെറ്റ്‌ ഉണ്ടാകില്ല.

കൊറി​യൻ അല്ലാത്ത വാക്കുകൾ എഴുതാൻ പോലും ഹാൻഗ്യൊൽ ഉപയോ​ഗി​ക്കാ​വു​ന്ന​താണ്‌. അതൊന്നു പരീക്ഷി​ച്ചു നോക്കാൻ നിങ്ങൾ ആഗ്രഹി​ക്കു​ന്നു​വോ? ഇതോ​ടൊ​പ്പം കൊടു​ത്തി​രി​ക്കുന്ന ചാർട്ടു​ക​ളിൽ എല്ലാ വിശദാം​ശ​ങ്ങ​ളും നൽകി​യി​ട്ടി​ല്ലെ​ങ്കി​ലും, ഹാൻഗ്യൊ​ലിൽ സ്വന്തം പേര്‌ എഴുതാ​നെ​ങ്കി​ലും നിങ്ങൾക്കു കഴി​ഞ്ഞേ​ക്കും. ആ വിധത്തിൽ, ഒറ്റ പ്രഭാ​തം​കൊ​ണ്ടു പഠി​ച്ചെ​ടു​ക്കാൻ കഴിയുന്ന അക്ഷരമാ​ല​യു​ടെ വഴക്കം നിങ്ങൾക്കു നേരിട്ട്‌ അനുഭ​വി​ച്ച​റി​യാൻ സാധി​ക്കും! (g02 5/8)

[അടിക്കു​റിപ്പ്‌]

ആദ്യത്തെ സമ്പൂർണ കൊറി​യൻ ബൈബിൾ പ്രസി​ദ്ധീ​ക​രി​ച്ചത്‌ 1911-ൽ ആണ്‌.

[11-ാം പേജിലെ ചതുരം]

ഹാൻഗ്യൊൽ വ്യഞ്‌ജ​ന​ങ്ങ​ളും സ്വരങ്ങ​ളും

വ്യഞ്‌ജനങ്ങൾ:

ㄱ (ഗ്‌, ക്‌)

ㄴ (ന്‌)

ㄷ (ഡ്‌, റ്റ്‌)

ㄹ (ര്‌, ല്‌)

ㅁ (മ്‌)

ㅂ (ബ്‌, പ്‌)

ㅅ (സ്‌)

ㅈ (ച്‌, ജ്‌)

ㅊ (ച്ച്‌)

ㅋ (ക്ക്‌)

ㅌ (റ്റ്‌)

ㅍ (പ്പ്‌)

ㅎ (ഹ്‌)

സ്വരങ്ങൾ:

ㅏ (ആ)

ㅑ (യാ)

ㅓ (ഒ)

ㅕ (യൊ)

ㅗ (ഓ)

ㅛ (യോ)

ㅜ (ഊ)

ㅠ (യൂ)

ㅡ (ഉ)

ㅣ (“മെഷീൻ” എന്നതി​ലേതു പോലുള്ള ‘ഈ’കാരം)

ബഹുസ്വരാക്ഷരങ്ങൾക്ക്‌ ഒരു ഉദാഹ​ര​ണം

ㅓ (ഒ) + ㅣ (ഈ)= ㅔ (ഏ)

പദാന്ത്യത്തിലെ വ്യഞ്‌ജ​നാ​ക്ഷ​ര​മാ​യി വരു​മ്പോൾ “ങ്‌” എന്ന്‌ ഉച്ചരി​ക്കുന്ന ㅇ എന്ന വ്യഞ്‌ജനം മറ്റിട​ങ്ങ​ളിൽ വരു​മ്പോൾ ഉച്ചരി​ക്കാ​റില്ല.

ഒ, യൊ, ഉ എന്നീ സ്വരങ്ങൾ ചുണ്ടുകൾ കൂട്ടി​പ്പി​ടി​ച്ചു ചിരി​ച്ചു​കൊണ്ട്‌ ഉച്ചരി​ക്കു​ന്നു; ഓ, യോ, ഊ, യൂ എന്നിവ ചുണ്ടുകൾ വൃത്താ​കാ​ര​ത്തിൽ വരത്തക്ക​വി​ധം പിടി​ച്ചാണ്‌ പറയു​ന്നത്‌. ച്ച്‌, ക്ക്‌, റ്റ്‌, പ്പ്‌ എന്നീ വ്യഞ്‌ജ​നങ്ങൾ ഹ്‌ ശബ്ദത്തോ​ടെ ഉച്ചരി​ക്കു​ന്നു.

[11-ാം പേജിലെ ചതുരം]

കൊറിയൻ പദങ്ങൾ എഴുതൽ

എല്ലാ കൊറി​യൻ പദാം​ഗ​ങ്ങ​ളും രണ്ടോ മൂന്നോ ഭാഗങ്ങൾ അടങ്ങി​യ​താണ്‌: ഒരു പ്രാരംഭ ശബ്ദം, ഒരു മധ്യ ശബ്ദം (സ്വരാ​ക്ഷ​ര​മോ സ്വരാ​ക്ഷ​ര​ങ്ങ​ളോ), പിന്നെ സാധാ​ര​ണ​മാ​യി ഒരു അന്ത്യ ശബ്ദം. ഒന്നോ അധിക​മോ പദാം​ഗങ്ങൾ ചേർന്നാ​ണു വാക്കുകൾ ഉണ്ടായി​രി​ക്കു​ന്നത്‌. ഓരോ പദാം​ഗ​വും, താഴെ കാണി​ച്ചി​രി​ക്കു​ന്നതു പോലെ, ഒരു സാങ്കൽപ്പിക ചതുര​ത്തി​ലാണ്‌ എഴുതു​ന്നത്‌. പ്രാരംഭ ശബ്ദം (ഒരു വ്യഞ്‌ജനം അല്ലെങ്കിൽ ഉച്ചരി​ക്കാത്ത ㅇ) മുകളി​ലാ​യോ മുകളിൽ ഇടത്താ​യോ എഴുതു​ന്നു. മധ്യ സ്വരാ​ക്ഷരം ലംബാ​കൃ​തി​യിൽ ഉള്ളതാ​ണെ​ങ്കിൽ, അതു പ്രാരംഭ ശബ്ദത്തിന്റെ വലത്തായി എഴുതു​ന്നു. എന്നാൽ, തിരശ്ചീന ആകൃതി​യി​ലുള്ള സ്വരാ​ക്ഷ​രങ്ങൾ അതിനു താഴെ​യാ​യാണ്‌ എഴുതാറ്‌. ഊന്നൽ കൊടു​ക്കാ​നാ​യി അക്ഷരങ്ങൾ ഇരട്ടിച്ച്‌ എഴുതാ​റുണ്ട്‌, ബഹുസ്വ​രാ​ക്ഷ​രങ്ങൾ കൂട്ടി​ച്ചേർത്ത്‌ ഒന്നോ​ടൊന്ന്‌ അടുത്താ​യി എഴുതാ​വു​ന്ന​താണ്‌. പദാം​ഗ​ത്തിൽ ഒരു അന്തിമ വ്യഞ്‌ജനം ഉണ്ടെങ്കിൽ, അത്‌ എപ്പോ​ഴും താഴെ​യാ​യാണ്‌ എഴുതുക. ഈ വിധത്തിൽ, ഹാൻഗ്യൊൽ ഉപയോ​ഗിച്ച്‌ ആയിര​ക്ക​ണ​ക്കി​നു വ്യത്യസ്‌ത പദാം​ഗ​ങ്ങളെ പ്രതി​നി​ധാ​നം ചെയ്യാൻ കഴിയും.

ഉദാഹരണങ്ങൾ:

ㅅ (സ്‌) + ㅗ (ഓ) = 소 (സോ) പശു

ㅅ (സ്‌) + ㅏ (ആ) + ㅇ (ങ്‌) = 상 (സാങ്‌) സമ്മാനം

ㄱ (ക്‌) + ㅗ (ഓ) + ㅁ (മ്‌) = 곰 (കോം) കരടി

ㅁ (മ്‌) + ㅗ (ഓ) + ㄱ (ക്‌) = 목 (മോക്ക്‌) കഴുത്ത്‌

ㅅ (സ്‌) + ㅏ (ആ),

ㄹ (ര്‌) + ㅏ (ആ) + ㅇ (ങ്‌) = 사랑 (സാരാങ്‌) സ്‌നേഹം

[12-ാം പേജിലെ ചതുരം/രേഖാ​ചി​ത്രം]

(പൂർണ​രൂ​പ​ത്തിൽ കാണു​ന്ന​തിന്‌ പ്രസി​ദ്ധീ​ക​രണം നോക്കുക)

കൊറിയൻ അക്ഷരമാല

സെജോങ്‌ രാജാ​വി​ന്റെ കാലത്ത്‌, ഹാൻഗ്യൊൽ അക്ഷരമാ​ല​യിൽ 28 അക്ഷരങ്ങൾ ഉണ്ടായി​രു​ന്നു. അവയിൽ 24 എണ്ണം ഇപ്പോൾ ഉപയോ​ഗ​ത്തി​ലുണ്ട്‌, 14 വ്യഞ്‌ജ​നാ​ക്ഷ​ര​ങ്ങ​ളും 10 സ്വരാ​ക്ഷ​ര​ങ്ങ​ളും. അഞ്ച്‌ അടിസ്ഥാന വ്യഞ്‌ജ​നാ​ക്ഷ​രങ്ങൾ അവ ഉച്ചരി​ക്കാൻ ഉപയോ​ഗി​ക്കുന്ന വായു​ടെ​യും കണ്‌ഠ​ത്തി​ന്റെ​യും ഭാഗങ്ങൾക്കു സമാന​മാണ്‌: ㄱ (ഗ്‌, ക്‌), വളഞ്ഞു​നിൽക്കുന്ന നാക്ക്‌ അണ്ണാക്കി​ന്റെ പിൻഭാ​ഗത്തു സ്‌പർശി​ക്കു​ന്നു; ㄴ (ന്‌), നാക്കിന്റെ അഗ്രം മുകളി​ലേക്കു വളഞ്ഞ്‌ അണ്ണാക്കി​ന്റെ മുൻഭാ​ഗത്തു സ്‌പർശി​ക്കു​ന്നു; ㅁ (മ്‌), വായ്‌, മുന്നിൽനി​ന്നു കാണുന്ന പ്രകാരം; ㅅ (സ്‌), പല്ലുകൾ; ㅇ (ങ്‌), തുറന്ന കണ്‌ഠം. മറ്റു ബന്ധപ്പെട്ട വ്യഞ്‌ജ​ന​ങ്ങളെ—ഏകദേശം അതേ അവസ്ഥയിൽ വായ്‌ പിടി​ച്ചു​കൊണ്ട്‌ പുറ​പ്പെ​ടു​വി​ക്കുന്ന ശബ്ദങ്ങളെ—പ്രതി​നി​ധാ​നം ചെയ്യാൻ ഈ അടിസ്ഥാന വ്യഞ്‌ജ​ന​ങ്ങ​ളോ​ടു ചിഹ്നങ്ങൾ ചേർക്കു​ന്നു.

സ്വരാ​ക്ഷ​രങ്ങൾ ഒരു കുത്തു​കൊണ്ട്‌ (•) വൃത്താ​കാര ആകാശ​ത്തെ​യും തിരശ്ചീ​ന​മായ ഒരു വരകൊണ്ട്‌ (ㅡ) പരന്ന നില​ത്തെ​യും ലംബമായ ഒരു വരകൊണ്ട്‌ നിൽക്കുന്ന ഒരു മനുഷ്യ​നെ​യും (ㅣ) പ്രതീ​ക​പ്പെ​ടു​ത്തു​ന്നു. മുന്നി​ലും മധ്യത്തി​ലും പിന്നി​ലു​മാ​യി നാക്കു പിടി​ച്ചു​കൊണ്ട്‌ ഉത്‌പാ​ദി​പ്പി​ക്കുന്ന സ്വരാ​ക്ഷ​ര​ങ്ങളെ ഇവ പ്രതി​നി​ധാ​നം ചെയ്യേ​ണ്ടി​യി​രു​ന്നു.

ആധുനിക ഹാൻഗ്യൊ​ലിൽ ഈ അക്ഷരം ഉപയോ​ഗി​ക്കാ​റില്ല.

[രേഖാ​ചി​ത്രം]

[11-ാം പേജിലെ ചിത്രം]

സെജോങ്‌ രാജാവ്‌