വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“കംഗാരു മാതൃപരിചരണം” ജീവനു ഭീഷണി ഉയർത്തുന്ന ഒരു പ്രശ്‌നത്തിനുള്ള പരിഹാരമോ?

“കംഗാരു മാതൃപരിചരണം” ജീവനു ഭീഷണി ഉയർത്തുന്ന ഒരു പ്രശ്‌നത്തിനുള്ള പരിഹാരമോ?

“കംഗാരു മാതൃ​പ​രി​ച​രണം” ജീവനു ഭീഷണി ഉയർത്തുന്ന ഒരു പ്രശ്‌ന​ത്തി​നുള്ള പരിഹാ​ര​മോ?

വർഷം 1979. സ്ഥലം, കൊളം​ബി​യ​യി​ലെ ബോ​ഗൊ​ട്ടൊ​യി​ലുള്ള ഒരു ആശുപ​ത്രി. മാസം തികയാ​തെ ജനിക്കുന്ന കുഞ്ഞു​ങ്ങ​ളു​ടെ അതിജീ​വന നിരക്ക്‌ ആശങ്ക ഉളവാ​ക്കും​വി​ധം കുറവാ​യി​രു​ന്ന​തി​നാൽ ഒരു കൊളം​ബി​യൻ ഡോക്ടർ പുതി​യൊ​രു നിർദേശം മുന്നോ​ട്ടു വെച്ചു—“കംഗാരു മാതൃ​പ​രി​ച​രണം.”

മാസം തികയാ​തെ ജനിക്കുന്ന കുഞ്ഞു​ങ്ങളെ രക്ഷിക്കുക എന്നത്‌ ഡോക്ടർമാർക്ക്‌ ഒരു വെല്ലു​വി​ളി​യാണ്‌. ജനിക്കു​മ്പോൾ തൂക്കം വളരെ കുറവുള്ള കുഞ്ഞു​ങ്ങളെ വേണ്ടത്ര തൂക്കം വെക്കു​ന്ന​തു​വരെ ഇൻകു​ബേ​റ്റ​റി​ലെ ഇളംചൂ​ടുള്ള അന്തരീ​ക്ഷ​ത്തിൽ സൂക്ഷി​ക്കു​ക​യാ​ണു പതിവ്‌. എന്നാൽ വികസ്വര രാജ്യ​ങ്ങ​ളിൽ ആശുപ​ത്രി​ക​ളി​ലെ തിരക്കും ശുചി​ത്വ​മി​ല്ലാ​യ്‌മ​യും ആശുപ​ത്രി ജീവന​ക്കാ​രു​ടെ​യും ഉപകര​ണ​ങ്ങ​ളു​ടെ​യും കുറവും പലപ്പോ​ഴും കുഞ്ഞു​ങ്ങൾക്ക്‌ അപകട​ക​ര​മായ അണുബാധ ഉണ്ടാകാൻ ഇടയാ​ക്കു​ന്നു.

കൊളം​ബി​യ​യി​ലെ ഒരു ഡോക്ടർ ഈ പ്രശ്‌ന​ത്തിന്‌ ഒരു പരിഹാ​രം നിർദേ​ശി​ച്ചു. എന്താണത്‌? ഒരു കുഞ്ഞു മാസം തികയാ​തെ ജനിക്കു​മ്പോൾ പ്രാരംഭ അപകടാ​വസ്ഥ തരണം ചെയ്യു​ന്നതു വരെ അതിനെ സാധാ​ര​ണ​രീ​തി​യിൽ പരിപാ​ലി​ക്കു​ന്നു. ആ സമയത്ത്‌ അമ്മയ്‌ക്ക്‌ ശിശു പരിപാ​ല​ന​ത്തിൽ ആവശ്യ​മായ പരിശീ​ലനം നൽകുന്നു. കുഞ്ഞ്‌ ഒരുവി​ധം ആരോ​ഗ്യം പ്രാപി​ക്കു​മ്പോൾ അമ്മ ജീവനുള്ള ഇൻകു​ബേറ്റർ ആയിത്തീ​രു​ന്നു. എങ്ങനെ? അമ്മയുടെ ശരീര​ത്തോ​ടു ചേർത്ത്‌, സ്‌തന​ങ്ങൾക്കി​ട​യി​ലാ​യി കുഞ്ഞിനെ നേരേ​വെച്ചു ചുറ്റുന്നു. കംഗാ​രു​വി​ന്റേ​തി​നോ​ടു സമാന​മായ സഞ്ചിയിൽ കുഞ്ഞ്‌ സുരക്ഷി​ത​മാ​യി അമ്മയുടെ ചൂടും​പറ്റി സുഖമാ​യി​ട്ടു കിടക്കും. കുഞ്ഞിനെ മുലയൂ​ട്ടാ​നും എളുപ്പ​മാണ്‌. അതു​കൊണ്ട്‌ ഈ രീതി പലപ്പോ​ഴും കംഗാരു മാതൃ​പ​രി​ച​രണം എന്ന പേരിൽ അറിയ​പ്പെ​ടു​ന്നു.

ഇതിന്‌ വിലകൂ​ടിയ ഉപകര​ണ​ങ്ങ​ളു​ടെ ആവശ്യ​മില്ല. അമ്മ അനു​യോ​ജ്യ​മായ ഒരു ബ്ലൗസോ അരയിൽ കെട്ടുള്ള വസ്‌ത്ര​മോ ധരിക്കു​ന്നു. കുഞ്ഞിനു വേണ്ടത്ര തൂക്കം വെച്ചു കഴിഞ്ഞാൽ അമ്മയ്‌ക്കും കുഞ്ഞി​നും വീട്ടിൽ പോകാം. എന്നാൽ പതിവു പരി​ശോ​ധ​ന​യ്‌ക്കാ​യി ഇടയ്‌ക്കി​ട​യ്‌ക്ക്‌ ആശുപ​ത്രി​യിൽ പോ​കേ​ണ്ട​തു​ണ്ടെന്നു മാത്രം.

‘കംഗാരു മാതൃ​പ​രി​ച​രണം’ ഫലപ്ര​ദ​വും സുരക്ഷി​ത​വും ആണെന്നാണ്‌ പ്രാരംഭ ഗവേഷ​ണങ്ങൾ സൂചി​പ്പി​ക്കു​ന്നത്‌. കൂടാതെ അത്‌ അമ്മയ്‌ക്കും കുഞ്ഞി​നും ഇടയിൽ കൂടുതൽ അടുത്ത ഒരു ബന്ധം വളർന്നു​വ​രാൻ സഹായി​ക്കു​ന്ന​താ​യി കാണുന്നു. ഈ രീതി പല രാജ്യ​ങ്ങ​ളും അവലം​ബി​ച്ചി​രി​ക്കു​ന്ന​തിൽ അതിശ​യ​മില്ല. ഇടയ്‌ക്ക്‌ അമ്മയ്‌ക്ക്‌ അൽപ്പം വിശ്രമം നൽകു​ന്ന​തിന്‌, മെക്‌സി​ക്കോ​യിൽ ബന്ധുക്കൾക്ക്‌ ‘കംഗാരു പിതാ​ക്ക​ന്മാ​രും’ ‘കംഗാരു മുത്തശ്ശി​മാ​രും’ ‘കംഗാരു സഹോ​ദ​രി​മാർ’ പോലും ആകാൻ ആവശ്യ​മായ പരിശീ​ലനം നൽകുന്നു. മെക്‌സി​ക്കോ​യിൽ ഒരു ‘കംഗാരു മാതൃ​പ​രി​ചരണ’ പരിപാ​ടി​ക്കു മേൽനോ​ട്ടം വഹിക്കുന്ന ഡോ. ഗ്വാഡാ​ലൂപ്‌ സാൻറ്റോസ്‌ ഉണരുക!യോട്‌ ഇങ്ങനെ പറഞ്ഞു: “1992 മുതൽ ഞങ്ങൾ ഈ മാർഗം ഉപയോ​ഗി​ച്ചു വരുന്നു. അതു വളരെ ഫലപ്ര​ദ​മാ​ണെന്നു ഞങ്ങൾ കണ്ടിരി​ക്കു​ന്നു. ഇതുവഴി ഇൻകു​ബേ​റ്റ​റു​ക​ളു​ടെ എണ്ണവും ആശുപ​ത്രി​യിൽ ചെലവ​ഴി​ക്കുന്ന സമയവും കുറയ്‌ക്കാം.”(g02 6/8)