വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികൾ മറ്റുള്ളവരോടു പ്രസംഗിക്കണമോ?

ക്രിസ്‌ത്യാനികൾ മറ്റുള്ളവരോടു പ്രസംഗിക്കണമോ?

ബൈബി​ളി​ന്റെ വീക്ഷണം

ക്രിസ്‌ത്യാ​നി​കൾ മറ്റുള്ള​വ​രോ​ടു പ്രസം​ഗി​ക്ക​ണ​മോ?

നിങ്ങൾ വളർന്നു​വന്ന സാഹച​ര്യ​വും നിങ്ങളു​ടെ സംസ്‌കാ​ര​വും മതപര​മായ ചർച്ചകൾ വീട്ടി​നു​ള്ളി​ലും പള്ളിയി​ലും മാത്രം ഒതുക്കി​നി​റു​ത്തേ​ണ്ട​താ​ണെന്ന ധാരണ നിങ്ങളിൽ ഉളവാ​ക്കി​യി​ട്ടു​ണ്ടാ​യി​രി​ക്കാം. അതു​കൊണ്ട്‌ മുൻകൂ​ട്ടി അറിയി​ക്കാ​തെ ആരെങ്കി​ലും കയ്യി​ലൊ​രു ബൈബി​ളു​മാ​യി നിങ്ങളു​ടെ വീട്ടു​വാ​തിൽക്കൽ വന്നാൽ നിങ്ങൾക്കു നീരസം തോന്നാ​നി​ട​യുണ്ട്‌. ജീവര​ക്ഷാ​കര പ്രവർത്ത​ന​ത്തി​ന്റെ മറയും പിടിച്ച്‌ മതം ചെയ്‌തു​കൂ​ട്ടി​യി​ട്ടുള്ള അതി​ക്ര​മ​ങ്ങ​ളാ​യി​രി​ക്കാം ചിലർ ഇത്തര​മൊ​രു മനോ​ഭാ​വം സ്വീക​രി​ക്കാൻ ഇടയാ​ക്കി​യി​രി​ക്കു​ന്നത്‌.

പല രാഷ്‌ട്ര​ങ്ങ​ളു​ടെ​യും ചരിത്രം ആളുകൾ കൂട്ട​ത്തോ​ടെ മതപരി​വർത്തനം നടത്തി​യി​ട്ടു​ള്ള​തി​നെ കുറിച്ചു പറയുന്നു. എന്നാൽ ക്രിസ്‌തു​വി​നോ​ടുള്ള സ്‌നേ​ഹമല്ല പിന്നെ​യോ വാളി​നോ​ടുള്ള ഭയമാ​യി​രു​ന്നു അവരെ അതിനു പ്രേരി​പ്പി​ച്ചത്‌. തങ്ങളുടെ പീഡക​രു​ടെ മതം സ്വീക​രി​ക്കാൻ വിസമ്മ​തിച്ച പലർക്കും ഒളിവിൽ പോ​കേ​ണ്ട​താ​യും നാടും വീടും ഉപേക്ഷിച്ച്‌ പലായനം ചെയ്യേ​ണ്ട​താ​യും ജീവൻ പോലും വെടി​യേ​ണ്ട​താ​യും—ചിലരെ സ്‌തം​ഭ​ത്തി​ലേറ്റി ചുട്ടെ​രി​ച്ചു—വന്നു.

ബൈബി​ളി​ലെ നിശ്വസ്‌ത എഴുത്തു​കൾ ഇത്തരം നിർബ​ന്ധിത മതപരി​വർത്ത​നത്തെ പിന്തു​ണ​യ്‌ക്കു​ന്നില്ല. ഒരുവന്റെ മതവി​ശ്വാ​സങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്ക​രുത്‌ എന്നാണോ ഇതിന്റെ അർഥം? ബൈബിൾ തന്നെ അതിന്‌ ഉത്തരം നൽകുന്നു.

അധികാ​ര​പൂർവം പഠിപ്പി​ക്കു​ന്നു

ആദ്യമാ​യി, യേശു​ക്രി​സ്‌തു വെച്ച മാതൃക പരിചി​ന്തി​ക്കുക. തന്റെ ശ്രോ​താ​ക്ക​ളു​ടെ ജീവി​തത്തെ സ്വാധീ​നിച്ച ഒരു മികച്ച ഗുരു അഥവാ ഉപദേ​ഷ്ടാ​വാ​യി​രു​ന്നു അവൻ. (യോഹ​ന്നാൻ 13:13, 15) ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ലെ അവന്റെ പഠിപ്പി​ക്കൽ ലളിത​വും അതേസ​മയം ശക്തവും ആയിരു​ന്നു. അതിന്റെ ഫലമായി “പുരു​ഷാ​രം അവന്റെ ഉപദേ​ശ​ത്തിൽ വിസ്‌മ​യി​ച്ചു.” കാരണം, “അധികാ​ര​മു​ള്ള​വ​നാ​യി​ട്ട​ത്രേ അവൻ അവരോ​ടു ഉപദേ​ശി​ച്ചതു.” (മത്തായി 7:28, 29) ഏകദേശം 2,000 വർഷത്തി​നു ശേഷം ഇപ്പോ​ഴും അവന്റെ ആ പഠിപ്പി​ക്ക​ലു​കൾ അവ പരി​ശോ​ധി​ക്കു​ന്ന​വ​രു​ടെ ജീവി​തത്തെ സ്വാധീ​നി​ക്കു​ന്നു. ഇതു സ്ഥിരീ​ക​രി​ച്ചു​കൊണ്ട്‌ പ്രൊ​ഫസർ ഹാൻസ്‌ ഡീറ്റർ ബെറ്റ്‌സ്‌ പറയുന്നു: “ഗിരി​പ്ര​ഭാ​ഷ​ണ​ത്തി​ന്റെ സ്വാധീ​നം പൊതു​വേ യഹൂദ-ക്രിസ്‌തീയ മതങ്ങളു​ടെ​യും, പാശ്ചാത്യ സംസ്‌കാ​ര​ത്തി​ന്റെ പോലും അതിർ വരമ്പുകൾ കടന്ന്‌ ബഹുദൂ​രം വ്യാപി​ക്കു​ന്നു.”

താൻ തുടങ്ങി​വെച്ച പഠിപ്പി​ക്കൽ വേല തന്റെ മരണ​ശേഷം തുടരു​ക​യും അഭിവൃ​ദ്ധി പ്രാപി​ക്കു​ക​യും ചെയ്യു​മെന്ന്‌ ഉറപ്പു നൽകുന്ന ഒരു കൽപ്പന സ്വർഗാ​രോ​ഹ​ണ​ത്തി​നു തൊട്ടു മുമ്പ്‌ യേശു നൽകി. (യോഹ​ന്നാൻ 14:12) താൻ “കല്‌പി​ച്ചതു ഒക്കെയും പ്രമാ​ണി​പ്പാൻ തക്കവണ്ണം ഉപദേ​ശി​ച്ചും​കൊ​ണ്ടു” സകലജാ​തി​ക​ളു​ടെ​യും അടുക്കൽ പോകാൻ അവൻ തന്റെ ശിഷ്യ​ന്മാ​രോ​ടു നിർദേ​ശി​ച്ചു. അതേ വാചക​ത്തിൽത്തന്നെ ആ നിയമ​ന​ത്തി​ന്റെ മുഖ്യ ഉദ്ദേശ്യം എന്താ​ണെ​ന്നും യേശു വ്യക്തമാ​ക്കി. അവൻ പറഞ്ഞു: ‘ആകയാൽ നിങ്ങൾ പുറ​പ്പെട്ട്‌ അവരെ ശിഷ്യ​രാ​ക്കി​ക്കൊൾവിൻ.’ (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—മത്തായി 28:19, 20; പ്രവൃ​ത്തി​കൾ 1:8.

ഇനി, അപ്പൊ​സ്‌ത​ല​നായ പൗലൊ​സി​ന്റെ ദൃഷ്ടാ​ന്ത​വും പരിചി​ന്തി​ക്കുക. ഒരു ക്രിസ്‌ത്യാ​നി ആയിത്തീർന്ന ശേഷം തന്റെ പുതിയ വിശ്വാ​സം മറ്റുള്ള​വ​രു​മാ​യി പങ്കു​വെ​ക്കാൻ അവനു മടിയു​ണ്ടാ​യി​രു​ന്നില്ല. (പ്രവൃ​ത്തി​കൾ 9:17-19, 22) സിന്ന​ഗോ​ഗു​ക​ളിൽ പോയി, ‘ക്രിസ്‌തു കഷ്ടമനു​ഭ​വി​ച്ച​ശേഷം മരിച്ച​വ​രിൽനിന്ന്‌ ഉയിർത്തെ​ഴു​ന്നേ​ല്‌ക്കേ​ണ്ടത്‌ ആവശ്യ​മാ​യി​രു​ന്നു എന്ന്‌ വിശദീ​ക​രി​ക്കു​ക​യും തെളി​യി​ക്കു​ക​യും’ ചെയ്യു​ന്നത്‌ അവന്റെ പതിവാ​യി​രു​ന്നു. ‘യഹൂദ​രെ​യും ഗ്രീക്കു​കാ​രെ​യും ബോധ്യ​പ്പെ​ടു​ത്താൻ’ തക്കവണ്ണം ‘അവൻ തിരു​വെ​ഴു​ത്തു​കളെ ആധാര​മാ​ക്കി അവരു​മാ​യി സംവാ​ദ​ത്തി​ലേർപ്പെട്ടു.’ ഒരു പരാമർശ ഗ്രന്ഥം പറയു​ന്ന​ത​നു​സ​രിച്ച്‌ “ബോധ്യ​പ്പെ​ടു​ത്തുക” എന്നതിന്‌ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ഗ്രീക്കു പദത്തിന്റെ അർഥം “ന്യായ​യു​ക്ത​ത​യു​ടെ​യോ ധാർമിക പരിചി​ന്ത​ന​ത്തി​ന്റെ​യോ സ്വാധീ​ന​ത്താൽ മനംമാ​റ്റം വരുത്തുക” എന്നാണ്‌. പൗലൊ​സി​ന്റെ ബോധ്യം​വ​രു​ത്തുന്ന ന്യായ​വാ​ദ​ത്തി​ന്റെ ഫലമായി, തങ്ങൾ വിശ്വ​സി​ച്ചി​രുന്ന കാര്യങ്ങൾ തെറ്റാ​ണെന്ന്‌ ‘ഒട്ടധികം ആളുകൾക്കു ബോധ്യ​പ്പെട്ടു.’—പ്രവൃ​ത്തി​കൾ 15:3; 17:1-4, 17; 18:4; 19:26, ന്യൂ ഇൻഡ്യാ ബൈബിൾ ഭാഷാ​ന്തരം.

നിർബ​ന്ധി​ക്ക​ലോ ബോധ്യ​പ്പെ​ടു​ത്ത​ലോ?

ഇക്കാലത്ത്‌ “മതപരി​വർത്തനം” എന്ന പദത്തിന്‌ ഏതെങ്കി​ലും തരത്തിൽ നിർബ​ന്ധി​ച്ചു മതപരി​വർത്തനം ചെയ്യി​ക്കുക എന്ന അർഥം കൈവ​ന്നി​രി​ക്കു​ന്നു. എന്നാൽ അത്തര​മൊ​രു സംഗതി​യെ ബൈബിൾ പിന്തു​ണ​യ്‌ക്കു​ന്നില്ല. നേരെ മറിച്ച്‌ മനുഷ്യ​നെ പ്രവർത്ത​ന​സ്വാ​ത​ന്ത്ര്യം ഉള്ളവനാ​യാണ്‌ സൃഷ്ടി​ച്ച​തെ​ന്നും സ്വന്തം ജീവി​തം​കൊണ്ട്‌ എന്തു ചെയ്യണ​മെന്നു തീരു​മാ​നി​ക്കാ​നുള്ള ഉത്തരവാ​ദി​ത്വ​വും അതിനുള്ള അവസര​വും അവനു നൽകി​യി​ട്ടു​ണ്ടെ​ന്നും അതു പഠിപ്പി​ക്കു​ന്നു. ദൈവത്തെ എങ്ങനെ ആരാധി​ക്ക​ണ​മെന്ന തീരു​മാ​ന​വും ഇതിൽ ഉൾപ്പെ​ടു​ന്നു.—ആവർത്ത​ന​പു​സ്‌തകം 30:19, 20; യോശുവ 24:15.

ദൈവം മനുഷ്യ​നു നൽകിയ ആ അവകാ​ശത്തെ യേശു മാനിച്ചു. താൻ പറയു​ന്നത്‌ മറ്റുള്ള​വ​രെ​ക്കൊ​ണ്ടു നിർബ​ന്ധിച്ച്‌ അംഗീ​ക​രി​പ്പി​ക്കാൻ വേണ്ടി അവൻ ഒരിക്ക​ലും തന്റെ വലിയ അധികാ​ര​വും ശക്തിയും ഉപയോ​ഗി​ച്ചില്ല. (യോഹ​ന്നാൻ 6:66-69) ആളുക​ളു​ടെ ഹൃദയ​ത്തിൽ എത്തി​ച്ചേ​രുക എന്ന ഉദ്ദേശ്യ​ത്തിൽ അവൻ ഈടുറ്റ ന്യായ​വാ​ദ​ങ്ങ​ളും ദൃഷ്ടാ​ന്ത​ങ്ങ​ളും വീക്ഷണ​ചോ​ദ്യ​ങ്ങ​ളും ഉപയോ​ഗി​ച്ചു. അങ്ങനെ അവരെ പ്രവർത്ത​ന​ത്തി​നു പ്രചോ​ദി​പ്പി​ക്കാൻ അവൻ ആഗ്രഹി​ച്ചു. (മത്തായി 13:34; 22:41-46; ലൂക്കൊസ്‌ 10:36) മറ്റുള്ള​വ​രോട്‌ ഇതേ ആദരവു പ്രകട​മാ​ക്കാൻ യേശു തന്റെ ശിഷ്യ​ന്മാ​രെ​യും പഠിപ്പി​ച്ചു.—മത്തായി 10:14.

പൗലൊസ്‌ തന്റെ ശുശ്രൂ​ഷ​യിൽ യേശു​വി​ന്റെ മാതൃക പിൻപറ്റി എന്നതു വ്യക്തമാണ്‌. അവൻ ഈടുറ്റ തിരു​വെ​ഴു​ത്തു ന്യായ​വാ​ദ​ങ്ങ​ളാൽ തന്റെ ശ്രോ​താ​ക്കൾക്കു ബോധ്യം വരുത്താൻ ശ്രമി​ച്ച​പ്പോൾത്തന്നെ അവരുടെ വികാ​ര​ങ്ങ​ളെ​യും വീക്ഷണ​ങ്ങ​ളെ​യും മാനി​ക്കു​ക​യും ചെയ്‌തു. (പ്രവൃ​ത്തി​കൾ 17:22, 23, 32) സ്രഷ്ടാ​വി​നെ സേവി​ക്കാൻ വേണ്ട പടികൾ സ്വീക​രി​ക്കു​ന്ന​തി​നുള്ള പ്രേര​ക​ഘ​ടകം ദൈവ​ത്തോ​ടും ക്രിസ്‌തു​വി​നോ​ടു​മുള്ള ഓരോ​രു​ത്ത​രു​ടെ​യും സ്‌നേ​ഹ​മാ​യി​രി​ക്കണം എന്ന്‌ അവന്‌ അറിയാ​മാ​യി​രു​ന്നു. (യോഹ​ന്നാൻ 3:16; 21:15-17) അതു​കൊണ്ട്‌ നമ്മുടെ തീരു​മാ​നം വ്യക്തി​പ​ര​മായ ഒന്നാണ്‌.

വ്യക്തി​പ​ര​മായ തീരു​മാ​നം

എങ്ങനെ​യുള്ള വീടു വാങ്ങണം, എവിടെ ജോലി ചെയ്യണം, കുട്ടി​കളെ എങ്ങനെ വളർത്തണം എന്നിങ്ങ​നെ​യുള്ള സുപ്ര​ധാന തീരു​മാ​നങ്ങൾ എടുക്കു​മ്പോൾ ബുദ്ധി​യു​ള്ള​വ​രാ​രും പെട്ടെന്നു തോന്നുന്ന ഒരു ആവേശ​ത്തി​ന്റെ പുറത്തു പ്രവർത്തി​ക്കു​ക​യില്ല. സ്വീക​രി​ക്കാ​വുന്ന വ്യത്യസ്‌ത ഗതികളെ കുറിച്ച്‌ അവർ ഗവേഷണം നടത്തു​ക​യും അവയെ കുറിച്ചു വിശക​ലനം ചെയ്യു​ക​യും സാധ്യ​ത​യ​നു​സ​രിച്ച്‌ മറ്റുള്ള​വ​രു​ടെ ഉപദേശം ആരായു​ക​യും ചെയ്യും. ഇതെല്ലാം ചെയ്‌ത​തി​നു ശേഷമേ അവർ ഒരു തീരു​മാ​നം കൈ​ക്കൊ​ള്ളു​ക​യു​ള്ളൂ.

ദൈവത്തെ എങ്ങനെ ആരാധി​ക്ക​ണ​മെന്ന തീരു​മാ​നം ജീവി​ത​ത്തി​ലെ മറ്റേതു തീരു​മാ​ന​ത്തെ​ക്കാ​ളും അധികം സമയവും ശ്രമവും അർഹി​ക്കു​ന്നു. അത്‌ ഇപ്പോ​ഴത്തെ നമ്മുടെ ജീവി​ത​ഗ​തി​യെ​യും അതിലു​പരി ഭാവി​യി​ലെ നിത്യ​ജീ​വന്റെ പ്രത്യാ​ശ​യെ​യും ബാധി​ക്കും. ഒന്നാം നൂറ്റാ​ണ്ടിൽ ബെരോ​വാ നഗരത്തി​ലു​ണ്ടാ​യി​രുന്ന ക്രിസ്‌ത്യാ​നി​കൾ ഈ വസ്‌തുത വളരെ നന്നായി മനസ്സി​ലാ​ക്കി​യി​രു​ന്നു. പൗലൊസ്‌ അപ്പൊ​സ്‌തലൻ അവർക്കു വ്യക്തി​പ​ര​മാ​യി സുവി​ശേഷം വിശദീ​ക​രി​ച്ചു​കൊ​ടു​ത്തെ​ങ്കി​ലും തങ്ങൾ പഠിക്കു​ന്നതു സത്യമാ​ണെന്ന്‌ ഉറപ്പു​വ​രു​ത്തു​ന്ന​തിന്‌ അവർ ദിവസ​വും തിരു​വെ​ഴു​ത്തു​കൾ ശ്രദ്ധാ​പൂർവം പരിചി​ന്തി​ച്ചു. അതിന്റെ ഫലമായി ‘അവരിൽ പലരും വിശ്വാ​സി​ക​ളാ​യി.’—പ്രവൃ​ത്തി​കൾ 17:11, 12.

ഇന്ന്‌ യഹോ​വ​യു​ടെ സാക്ഷികൾ യേശു ഏർപ്പെ​ടു​ത്തിയ പഠിപ്പി​ച്ചു ശിഷ്യ​രാ​ക്കുക എന്ന വേലയിൽ തുടരു​ന്നു. (മത്തായി 24:14) സ്വന്തം മതം ഉണ്ടായി​രി​ക്കാ​നുള്ള മറ്റുള്ള​വ​രു​ടെ അവകാ​ശത്തെ അവർ മാനി​ക്കു​ന്നു. എന്നാൽ തങ്ങളുടെ മതവി​ശ്വാ​സങ്ങൾ മറ്റുള്ള​വ​രു​മാ​യി പങ്കിടുന്ന കാര്യ​ത്തിൽ അവർ ബൈബി​ളിൽ കാണുന്ന മാതൃക പിൻപ​റ്റു​ന്നു. അതേ, തിരു​വെ​ഴു​ത്തു​ക​ളിൽനി​ന്നുള്ള സത്യസ​ന്ധ​മായ ന്യായ​വാ​ദങ്ങൾ ഉപയോ​ഗിച്ച്‌ തങ്ങൾ ജീവര​ക്ഷാ​ക​ര​മായ ഒന്നായി കണക്കാ​ക്കുന്ന വേലയിൽ അവർ ഏർപ്പെ​ടു​ന്നു.—യോഹ​ന്നാൻ 17:3; 1 തിമൊ​ഥെ​യൊസ്‌ 4:16. (g02 6/8)