വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

പത്രാധിപരുടെ കുറിപ്പ്‌: “ജീവി​ച്ചി​രി​ക്കു​ന്നത്‌ മൂല്യ​വ​ത്താണ്‌” (നവംബർ 8, 2001) എന്ന ആമുഖ ലേഖന പരമ്പര വളരെ​യ​ധി​കം വായന​ക്കാ​രു​ടെ ശ്രദ്ധ പിടി​ച്ചു​പറ്റി. ഇതു സംതൃ​പ്‌തി​ദാ​യ​ക​മാണ്‌. കാരണം, ഇന്നത്തെ പ്രശ്‌നങ്ങൾ വിജയ​ക​ര​മാ​യി തരണം ചെയ്യാൻ എല്ലാ ദേശീയ, വംശീയ, മത പശ്ചാത്ത​ല​ങ്ങ​ളിൽ നിന്നു​മു​ള്ള​വരെ സഹായി​ക്കുന്ന പ്രാ​യോ​ഗി​ക​വും ബൈബി​ള​ധി​ഷ്‌ഠി​ത​വു​മായ വിവരങ്ങൾ പ്രദാനം ചെയ്യാ​നാണ്‌ “ഉണരുക!” ശ്രമി​ക്കു​ന്നത്‌.

ഞാൻ ഉണരുക! വായി​ക്കാൻ തുടങ്ങി​യി​ട്ടു വളരെ​ക്കാ​ല​മാ​യി. എന്നാൽ “ജീവി​ച്ചി​രി​ക്കു​ന്നത്‌ മൂല്യ​വ​ത്താണ്‌” എന്ന ലേഖന പരമ്പര പോലെ മറ്റൊരു ലേഖന​വും എന്റെ ഹൃദയത്തെ സ്‌പർശി​ച്ചി​ട്ടില്ല. ഒരു വർഷം മുമ്പ്‌ അങ്ങേയ​റ്റത്തെ നിരാശ അനുഭ​വ​പ്പെ​ട്ട​തി​നെ തുടർന്നു ഞാൻ മരിക്കാൻ ആഗ്രഹി​ച്ചു. ദൈവം നമ്മുടെ ബലഹീ​ന​തകൾ മനസ്സി​ലാ​ക്കു​ന്നു​വെന്ന്‌ ഈ ലേഖനങ്ങൾ എനിക്ക്‌ ഉറപ്പു നൽകി.

എസ്‌. എച്ച്‌., ജപ്പാൻ (g02 6/8)

ന്യൂ​യോർക്കി​ലെ ഇരട്ട ഗോപു​ര​ങ്ങൾക്കു നേരെ ഉണ്ടായ ആക്രമ​ണത്തെ തുടർന്ന്‌ എനിക്കു വല്ലാത്ത വിഷാദം അനുഭ​വ​പ്പെട്ടു. ചില​പ്പോ​ഴൊ​ക്കെ ആത്മഹത്യ​യെ കുറി​ച്ചു​പോ​ലും ഞാൻ ചിന്തി​ച്ചി​ട്ടുണ്ട്‌. എന്നാൽ എനിക്ക്‌ എന്തോ കുഴപ്പ​മു​ണ്ടെന്ന കാര്യം അംഗീ​ക​രി​ക്കാൻ ഞാൻ കൂട്ടാ​ക്കി​യില്ല. ആവശ്യ​മായ സഹായം തേടാ​നും ലേഖന​ത്തിൽ നൽകി​യി​രുന്ന നിർദേ​ശങ്ങൾ ബാധക​മാ​ക്കാ​നും ഇപ്പോൾ ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.

എം. എം., ഐക്യ​നാ​ടു​കൾ (g02 6/8)

എന്റെ മോശ​മായ ആരോ​ഗ്യ​സ്ഥി​തി നിമിത്തം ഞാൻ പലപ്പോ​ഴും ആത്മഹത്യ ചെയ്യു​ന്ന​തി​നെ കുറിച്ചു ചിന്തി​ച്ചി​ട്ടുണ്ട്‌. മറ്റുള്ള​വ​രു​ടെ പ്രതി​ക​രണം അറിയാൻ ചില​പ്പോ​ഴൊ​ക്കെ തമാശ​യാ​യി ഞാൻ അതേക്കു​റി​ച്ചു സംസാ​രി​ക്കു​ക​യും ചെയ്യു​മാ​യി​രു​ന്നു. നമുക്കു പറയാ​നു​ള്ളത്‌ കേൾക്കാൻ ദൈവം സദാ സന്നദ്ധനാ​ണെ​ന്നും അവൻ നമുക്കാ​യി കരുതു​ന്നു​ണ്ടെ​ന്നും വായി​ച്ച​പ്പോൾ എന്റെ കണ്ണു നിറഞ്ഞു​പോ​യി. ഈ മാസിക ജീവി​തത്തെ സംബന്ധിച്ച എന്റെ കാഴ്‌ച​പ്പാ​ടി​നു പാടേ മാറ്റം വരുത്തി​യി​രി​ക്കു​ന്നു.

ടി.ഇ.ജെ., കാനഡ (g02 6/8)

വർഷങ്ങ​ളാ​യി ഞാൻ വിഷാ​ദ​ത്തോ​ടു മല്ലിട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. അടുത്ത​കാ​ലത്തു ജീവിതം അവസാ​നി​പ്പി​ക്കു​ന്ന​തി​നെ കുറിച്ചു ഞാൻ ഗൗരവ​മാ​യി ചിന്തിച്ചു തുടങ്ങി​യി​രു​ന്നു. അതു ചെയ്യാൻ ഒരു​മ്പെട്ട്‌ ഇറങ്ങി​യ​പ്പോൾ പരമ്പര​യി​ലെ അവസാന ലേഖന​ത്തിൽ നൽകി​യി​രുന്ന ആരോ​ടെ​ങ്കി​ലും സംസാ​രി​ക്കുക എന്ന നിർദേ​ശത്തെ കുറിച്ചു ഞാൻ ഓർത്തു. അതു​കൊ​ണ്ടു ഞാൻ ഭർത്താ​വി​നോട്‌ എന്റെ തീരു​മാ​നത്തെ കുറിച്ചു പറഞ്ഞു. അതു നിമിത്തം നേരിട്ട താമസം എന്റെ തീരു​മാ​നം നടപ്പാ​ക്കു​ന്ന​തിൽനിന്ന്‌ എന്നെ തടഞ്ഞു. ഈ ലേഖന പരമ്പര എന്റെ ജീവൻ രക്ഷിച്ചു!

എം. ബി., ഐക്യ​നാ​ടു​കൾ (g02 6/8)

ഈ മാസിക കിട്ടു​ന്ന​തിന്‌ ഏതാനും ആഴ്‌ച മുമ്പ്‌ അതിൽ വിവരി​ച്ചി​രി​ക്കുന്ന അതേ പ്രതി​സന്ധി എനിക്കും ഉണ്ടായി. ഉറക്ക ഗുളി​കകൾ കലർത്തിയ ഒരു കപ്പ്‌ പാനീയം നോക്കി “ഇതു കുടി​ക്ക​ണോ വേണ്ടയോ?” എന്നു ഞാൻ സ്വയം ചോദി​ച്ചു. ജീവി​ക്കാൻ ആവശ്യ​മായ നിശ്ചയ​ദാർഢ്യം ഈ മാസിക എനിക്കു തന്നിരി​ക്കു​ന്നു. ചില രോഗങ്ങൾ ജീവി​ക്കാ​നുള്ള ആഗ്രഹം ഇല്ലാതാ​ക്കുന്ന അളവോ​ളം നമ്മുടെ മനസ്സിനെ ബാധി​ക്കു​ന്നു. ജീവൻ എന്ന ദാന​ത്തോ​ടുള്ള വിലമ​തി​പ്പു നഷ്ടപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി കാണ​പ്പെ​ടുന്ന ആളുക​ളിൽ പോലും ദൈവം താത്‌പ​ര്യം എടുക്കു​ന്നതു കാണു​ന്നതു ഹൃദയത്തെ വളരെ​യ​ധി​കം സ്‌പർശി​ക്കു​ന്നു.

ഇ. എസ്‌., ഇറ്റലി (g02 6/8)

ഈ ലേഖന​ത്തി​ലെ വിവരങ്ങൾ എന്റെ ഡോക്ട​റു​മാ​യി പങ്കു​വെ​ക്കാൻ എനിക്കു കഴിഞ്ഞു. അവ എന്നെ എത്രമാ​ത്രം സഹായി​ച്ചെന്നു ഞാൻ അദ്ദേഹ​ത്തോ​ടു പറഞ്ഞു. ദൈവ മുമ്പാകെ എനിക്കു വിലയു​ണ്ടെന്ന ഉറപ്പു​തന്നെ തുടർന്നു ജീവി​ക്കാൻ എന്നെ പ്രചോ​ദി​പ്പി​ക്കു​ന്നു. ഇങ്ങനെ​യുള്ള ലേഖനങ്ങൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്നതു നിങ്ങൾ നിറു​ത്തി​ക്ക​ള​യ​രു​തേ എന്നു ഞാൻ നിരന്തരം പ്രാർഥി​ക്കു​ന്നു!

ജെ. എസ്‌., ഐക്യ​നാ​ടു​കൾ (g02 6/8)

ആരും എന്നെ മനസ്സി​ലാ​ക്കു​ന്നില്ല എന്ന്‌ എനിക്കു തോന്നി. മരിച്ചാൽ കാര്യങ്ങൾ എത്ര എളുപ്പ​മാ​യേനെ എന്നു ഞാൻ ചിന്തിച്ചു തുടങ്ങി​യി​രു​ന്നു. എന്നാൽ ഈ ലേഖനങ്ങൾ ജീവി​ത​ത്തി​ലെ ഏറ്റവും പ്രധാ​ന​പ്പെട്ട സംഗതി എന്താ​ണെന്ന്‌ എന്നെ ഓർമി​പ്പി​ച്ചു. മരിക്കു​ന്ന​തി​നെ കുറിച്ച്‌ ഇനി ഒരിക്ക​ലും ഞാൻ ചിന്തി​ക്കില്ല!

എം. എം., ജപ്പാൻ (g02 6/8)

മർദന​ത്തിന്‌ ഇരയാ​കുന്ന സ്‌ത്രീ​കൾ “മർദന​ത്തിന്‌ ഇരയാ​കുന്ന സ്‌ത്രീ​കൾക്കു സഹായം” (ഡിസംബർ 8, 2001) എന്ന ലേഖന പരമ്പര​യ്‌ക്കു നന്ദി. ദിവസേന അച്ഛൻ അമ്മയെ മർദി​ക്കു​ന്നതു കണ്ടാണു ഞാൻ വളർന്നത്‌. പിന്നെ, അച്ഛൻ എന്നെയും അനുജ​ത്തി​മാ​രെ​യും ഉപദ്ര​വി​ക്കാൻ തുടങ്ങി. പുരുഷ വർഗ​ത്തോട്‌ എനിക്കു കടുത്ത വെറു​പ്പാ​യി​രു​ന്നു. എന്നാൽ പിന്നീട്‌, ഞങ്ങൾ യഹോ​വ​യു​ടെ സാക്ഷി​ക​ളോ​ടൊ​പ്പം ബൈബിൾ പഠിക്കാൻ തുടങ്ങി. അച്ഛനെ സംബന്ധി​ച്ചി​ട​ത്തോ​ളം മാറ്റങ്ങൾ വരുത്തുക എളുപ്പ​മാ​യി​രു​ന്നില്ല. എന്നാൽ ദൈവ​ത്തി​ന്റെ മനോഹര സൃഷ്ടി​കളെ ഇങ്ങനെ ഉപദ്ര​വി​ക്കു​ക​യാ​ണെ​ങ്കിൽ അവനെ പ്രസാ​ദി​പ്പി​ക്കാൻ കഴിയി​ല്ലെന്ന്‌ യഹോ​വ​യു​ടെ സഹായ​ത്താൽ അദ്ദേഹം തിരി​ച്ച​റി​ഞ്ഞു. അദ്ദേഹം ക്രമേണ മാറ്റങ്ങൾ വരുത്തി. ഇപ്പോൾ എന്റെ അച്ഛൻ ഒരു ചെമ്മരി​യാ​ടി​നെ പോലെ സൗമ്യ​നാ​യി​ത്തീർന്നി​രി​ക്കു​ന്നു. അദ്ദേഹത്തെ ഹൃദയ​പൂർവം സ്‌നേ​ഹി​ക്കാൻ ഇപ്പോൾ എനിക്കു കഴിയു​ന്നു.

ജി. ബി., ഐക്യ​നാ​ടു​കൾ (g02 6/8)