വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

ആർ​ത്രൈ​റ്റിസ്‌ “ആർ​ത്രൈ​റ്റിസ്‌ രോഗി​കൾക്കു പ്രത്യാശ” (ജനുവരി 8, 2002) എന്ന ലേഖന പരമ്പര എന്നെ ആഴത്തിൽ സ്‌പർശി​ച്ചു. എനിക്ക്‌ 21 വയസ്സുണ്ട്‌. ഏകദേശം 15 വർഷമാ​യി കടുത്ത ആർ​ത്രൈ​റ്റി​സും അതിന്റെ അനന്തര​ഫ​ല​ങ്ങ​ളു​മാ​യി മല്ലിടു​ക​യാണ്‌ ഞാൻ. ഈ ലേഖന പരമ്പര വലിയ പ്രോ​ത്സാ​ഹ​ന​മാ​യി​രു​ന്നു. സഹിച്ചു​നിൽക്കാ​നുള്ള എന്റെ തീരു​മാ​നത്തെ അതു ശക്തി​പ്പെ​ടു​ത്തി.

എ. എഫ്‌., ഫ്രാൻസ്‌ (g02 7/22)

ഞാൻ ഒരു മുഴു​സമയ ശുശ്രൂ​ഷ​ക​യാണ്‌. ഈ പദവിയെ ഞാൻ അമൂല്യ​മാ​യി കാണുന്നു. എന്നാൽ ഓരോ ദിവസം പിന്നി​ടു​മ്പോ​ഴും ഈ വേലയിൽ തുടരുക കൂടുതൽ ബുദ്ധി​മു​ട്ടാ​യി​ത്തീ​രു​ക​യാണ്‌. എനിക്ക്‌ ഓസ്റ്റി​യോ ആർ​ത്രൈ​റ്റിസ്‌ ആണ്‌. ദിവസ​വും വേദന തിന്നാണു ഞാൻ ജീവി​ക്കു​ന്നത്‌. ചില​പ്പോൾ നിരാശ പൂണ്ട്‌ ഞാൻ വിഷാ​ദ​ത്തി​ന്റെ നീർച്ചു​ഴി​യിൽ വീണു​പോ​കാ​റുണ്ട്‌. വളരെ സമയോ​ചി​ത​മായ ഈ ലേഖന​ത്തി​നും ഒരു പുതിയ ലോകം സംബന്ധിച്ച യഹോ​വ​യു​ടെ വാഗ്‌ദാ​നം മുറുകെ പിടി​ക്കു​ന്ന​തിൽനി​ന്നാണ്‌ യഥാർഥ ആശ്വാസം ലഭിക്കു​ന്നത്‌ എന്ന ഓർമി​പ്പി​ക്ക​ലി​നും നന്ദി.

എച്ച്‌.എം.എ., ഐക്യ​നാ​ടു​കൾ (g02 7/22)

ഞാൻ റൂമ​റ്റോ​യ്‌ഡ്‌ ആർ​ത്രൈ​റ്റിസ്‌ ഉള്ള ഒരു വ്യക്തി​യാണ്‌. അടുത്ത കാലത്ത്‌ എന്റെ രോഗം വളരെ കലശലാ​യി. ഇപ്പോൾ സ്ഥിതി ഭേദ​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാണ്‌. ഈ രോഗ​മുള്ള ഒരു വ്യക്തി അനുഭ​വി​ക്കുന്ന കഷ്ടപ്പാട്‌ ഈ ലേഖനങ്ങൾ വളരെ കൃത്യ​മാ​യി വിവരി​ച്ചു. പ്രസ്‌തുത രോഗത്തെ കുറി​ച്ചും അതിന്റെ പ്രത്യാ​ഘാ​തങ്ങൾ കുറയ്‌ക്കു​ന്ന​തിന്‌ എന്തു ചെയ്യാം എന്നതിനെ കുറി​ച്ചും കൂടുതൽ മനസ്സി​ലാ​ക്കാൻ കഴിഞ്ഞത്‌ സഹായ​ക​മാ​യി​രു​ന്നു.

ജി.എഫ്‌.എഫ്‌., പോർച്ചു​ഗൽ (g02 7/22)

എനിക്ക്‌ 21 വയസ്സുണ്ട്‌. വെറും പത്തു വയസ്സു​ള്ള​പ്പോൾ കുട്ടി​കൾക്കു​ണ്ടാ​കുന്ന റൂമ​റ്റോ​യ്‌ഡ്‌ ആർ​ത്രൈ​റ്റിസ്‌ എനിക്ക്‌ ഉള്ളതായി കണ്ടുപി​ടി​ച്ചു. വൈദ്യ​ശാ​സ്‌ത്ര മാസി​ക​ക​ളിൽ വന്നിട്ടുള്ള നിരവധി അനുഭ​വങ്ങൾ ഞാൻ വായി​ച്ചി​ട്ടുണ്ട്‌. എന്നാൽ എന്റെ അതേ പ്രശ്‌നം അനുഭ​വി​ക്കുന്ന ആത്മീയ സഹോ​ദ​രീ​സ​ഹോ​ദ​ര​ന്മാ​രു​ടെ അനുഭ​വ​ങ്ങ​ളു​മാ​യി അവയെ​യൊ​ന്നും താരത​മ്യ​പ്പെ​ടു​ത്താ​നാ​വില്ല. ലേഖന​ങ്ങ​ളിൽ പരാമർശിച്ച കാറ്റ്യയെ പോലെ എനിക്കും മുഴു​സമയ സേവനം നിറു​ത്തേ​ണ്ടി​വന്നു. യഹോ​വ​യു​ടെ സേവന​ത്തിൽ കൂടുതൽ ചെയ്യാ​നാ​വാ​ത്തതു നിമി​ത്ത​മുള്ള നിരാ​ശ​യെ​യും കുറ്റ​ബോ​ധ​ത്തെ​യും മറ്റുള്ളവർ തരണം ചെയ്യു​ന്നത്‌ എങ്ങനെ​യാ​ണെന്നു വായി​ച്ചത്‌ വളരെ സഹായ​ക​മാ​യി.

എച്ച്‌. എം., ഐക്യ​നാ​ടു​കൾ (g02 7/22)

എനിക്ക്‌ 24 വയസ്സു​ള്ള​പ്പോൾ, അതായത്‌ ഒരു വർഷം മുമ്പ്‌ ആണ്‌ എനിക്ക്‌ വിട്ടു​മാ​റാത്ത റൂമ​റ്റോ​യ്‌ഡ്‌ ആർ​ത്രൈ​റ്റിസ്‌ ഉള്ളതായി കണ്ടുപി​ടി​ച്ചത്‌. എനിക്ക്‌ മുഴു​സമയ സേവനം ഉപേക്ഷി​ക്കേ​ണ്ടി​വന്നു. അങ്ങനെ ഞാൻ നിരാ​ശ​യു​ടെ പിടി​യി​ലാ​യി. കടുത്ത വേദന​യും ക്ഷീണവും കാരണം മുമ്പു ചെയ്‌തു​കൊ​ണ്ടി​രു​ന്ന​തി​ന്റെ പകുതി​യേ ഇപ്പോൾ ചെയ്യാ​നാ​കു​ന്നു​ള്ളൂ. മറ്റുള്ള​വ​രും ഇതേ രീതി​യി​ലുള്ള ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ വേദന അനുഭ​വി​ക്കു​ന്നു​വെന്ന്‌ ഈ ലേഖന​ങ്ങ​ളി​ലൂ​ടെ ഞാൻ മനസ്സി​ലാ​ക്കി. അത്‌ എന്നെ വളരെ ആശ്വസി​പ്പി​ച്ചു. എന്നെ​ക്കൊണ്ട്‌ സാധി​ക്കു​ന്നത്‌ ചെയ്യാ​നുള്ള പ്രാ​യോ​ഗിക നിർദേ​ശ​വും എനിക്ക്‌ ഇഷ്ടപ്പെട്ടു. ‘മുടന്തൻ മാനി​നെ​പ്പോ​ലെ ചാടുന്ന’ ദിവസ​ത്തി​നാ​യി ഞാൻ കാത്തി​രി​ക്കു​ന്നു.—യെശയ്യാ​വു 35:6.

ടി. യു., ജപ്പാൻ (g02 7/22)

ഒരു വർഷം മുമ്പ്‌ എന്റെ ചില സന്ധിക​ളിൽ കടുത്ത വേദന അനുഭ​വ​പ്പെട്ടു തുടങ്ങി. ഞാൻ കേവലം ഒരു മധ്യവ​യ​സ്‌കൻ ആയതി​നാൽ അത്‌ ആർ​ത്രൈ​റ്റിസ്‌ ആയിരി​ക്കു​മെന്ന്‌ ഞാൻ സ്വപ്‌നേപി വിചാ​രി​ച്ചില്ല. എന്നാൽ സമനില പ്രകട​മാ​ക്കേ​ണ്ട​തി​ന്റെ​യും എന്നിൽനിന്ന്‌ എന്തു പ്രതീ​ക്ഷി​ക്കണം എന്നതു സംബന്ധിച്ച്‌ യാഥാർഥ്യ​ബോ​ധം പ്രകട​മാ​ക്കേ​ണ്ട​തി​ന്റെ​യും ആവശ്യം തിരി​ച്ച​റി​യാൻ നിങ്ങളു​ടെ ലേഖനം എന്നെ സഹായി​ച്ചു.

ബി. പി., ഐക്യ​നാ​ടു​കൾ (g02 7/22)

എനിക്ക്‌ 19 വയസ്സുണ്ട്‌. എന്റെ കൈക്കു​ഴകൾ, കണങ്കാൽ സന്ധികൾ, മുട്ടുകൾ എന്നിവയെ ആർ​ത്രൈ​റ്റിസ്‌ ബാധി​ച്ചി​രി​ക്കു​ന്നു. “നിങ്ങളു​ടെ പരിമി​തി​കൾ തിരി​ച്ച​റി​ഞ്ഞു പ്രവർത്തി​ക്കുക” എന്ന ഉപശീർഷകം എനിക്കു വിശേ​ഷി​ച്ചും ഇഷ്ടമായി. മുഴു​സമയ ശുശ്രൂ​ഷ​ക​യാ​യി സേവി​ക്കുക എന്ന ഉദ്ദേശ്യ​ത്തിൽ ഐക്യ​നാ​ടു​ക​ളിൽനിന്ന്‌ ഇക്വ​ഡോ​റി​ലേക്കു വന്നതാണു ഞാൻ. എന്നാൽ തളർച്ച​യും ക്ഷീണവും വേദന​യും കാരണം അധിക​സ​മയം ശുശ്രൂ​ഷ​യിൽ ഏർപ്പെ​ടാൻ എനിക്കു കഴിയാ​റില്ല. നാട്ടി​ലേക്കു തിരികെ പോയി ചികിത്സ നടത്താൻ ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു. സുഖം പ്രാപിച്ച്‌ ഇവി​ടേക്കു മടങ്ങി​വ​രാൻ കഴിയു​മെന്നു ഞാൻ പ്രത്യാ​ശി​ക്കു​ന്നു.

ജെ. എസ്‌., ഇക്വ​ഡോർ (g02 7/22)

ഫെങ്‌ ഷ്വേ “ഫെങ്‌ ഷ്വേ—അത്‌ ക്രിസ്‌ത്യാ​നി​കൾക്കു​ള്ള​തോ?” (ജനുവരി 8, 2002) എന്ന ലേഖന​ത്തി​നു നന്ദി. ഞാൻ ഒരു ഇന്റീരി​യർ ഡി​സൈ​ന​റാണ്‌. ഡി​സൈ​നി​ങ്ങിൽ ഫെങ്‌ ഷ്വേ ഉപയോ​ഗി​ക്കാൻ അടുത്ത​യി​ടെ ഒരാൾ എന്നോട്‌ ആവശ്യ​പ്പെട്ടു. ഈ സംഗതി​യെ കുറിച്ച്‌ വലിയ പിടി​പാട്‌ ഇല്ലായി​രു​ന്ന​തി​നാൽ ഞാൻ ആകെ വിഷമ​ത്തി​ലാ​യി. ലേഖനം കൃത്യ സമയത്താണ്‌ എത്തിയത്‌! ഈ രീതി​യി​ലുള്ള ഡി​സൈ​നി​ങ്ങിൽ ഏർപ്പെ​ടാ​തി​രി​ക്കാൻ ഞാൻ തീരു​മാ​നി​ച്ചി​രി​ക്കു​ന്നു.

സി. വി., ഐക്യ​നാ​ടു​കൾ (g02 7/22)