വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“അത്യുത്തമ പ്രകാശം”

“അത്യുത്തമ പ്രകാശം”

“അത്യുത്തമ പ്രകാശം”

കുറച്ചു​നേ​ര​മാ​യി കത്തി​ക്കൊ​ണ്ടി​രി​ക്കുന്ന ഒരു വൈദ്യു​ത ബൾബ്‌ നിങ്ങൾ എപ്പോ​ഴെ​ങ്കി​ലും തൊട്ടു നോക്കി​യി​ട്ടു​ണ്ടോ? എങ്കിൽ അതിനു നല്ല ചൂട്‌ ഉണ്ടായി​രു​ന്നെന്ന കാര്യം നിങ്ങൾ ശ്രദ്ധി​ച്ചി​രി​ക്കും. പാഴാ​യി​പ്പോ​കുന്ന ഊർജ​മാ​ണു താപമാ​യി മാറു​ന്നത്‌. ഒരു സാധാരണ ബൾബിന്റെ ഊർജ​ത്തിൽ 10 ശതമാനം മാത്ര​മാ​ണു പ്രകാശം ഉത്‌പാ​ദി​പ്പി​ക്കാ​നാ​യി ഉപയോ​ഗി​ക്ക​പ്പെ​ടു​ന്നത്‌. ബാക്കി 90 ശതമാനം താപത്തി​ന്റെ രൂപത്തിൽ നഷ്ടമാ​കു​ന്നു. എന്നാൽ ഇതിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി മിന്നാ​മി​നുങ്ങ്‌ എന്ന കൊച്ചു പ്രാണി, (മുകളിൽ വലുതാ​ക്കി കാണി​ച്ചി​രി​ക്കു​ന്നു) പ്രകാശം ഉത്‌പാ​ദി​പ്പി​ക്കുന്ന കാര്യ​ത്തിൽ ഏതാണ്ട്‌ 100 ശതമാനം കാര്യ​ക്ഷമത പ്രകട​മാ​ക്കു​ന്നു.

മിന്നാ​മി​നു​ങ്ങു​കൾ താപത്തി​ന്റെ രൂപത്തിൽ ഊർജം പാഴാ​ക്കു​ന്നി​ല്ലെ​ന്നു​തന്നെ പറയാം. അതു​കൊണ്ട്‌ അവ ഉത്‌പാ​ദി​പ്പി​ക്കുന്ന പ്രകാ​ശത്തെ “അത്യുത്തമ പ്രകാശം” എന്നു വിളി​ച്ചി​രി​ക്കു​ന്നു. ഇത്‌ എങ്ങനെ​യാ​ണു സാധ്യ​മാ​കു​ന്നത്‌? മിന്നാ​മി​നു​ങ്ങി​ന്റെ ഉദരത്തിൽ ലൂസി​ഫെ​റിൻ എന്നറി​യ​പ്പെ​ടുന്ന ഒരു ജൈവ പദാർഥം ഉണ്ട്‌. ഉദര ശ്വാസ​നാ​ളി എന്നറി​യ​പ്പെ​ടുന്ന ഒരു കുഴലി​ലൂ​ടെ ഉദരത്തിൽ എത്തുന്ന ഓക്‌സി​ജൻ ലൂസി​ഫെ​റി​നു​മാ​യി കലരുന്നു. തുടർന്ന്‌ ഉണ്ടാകുന്ന രാസ​പ്ര​ക്രി​യ​യു​ടെ ഫലമായി ഇളം മഞ്ഞ നിറത്തി​ലോ ചുവപ്പു കലർന്ന പച്ച നിറത്തി​ലോ ഉള്ള വെളിച്ചം ഉത്‌പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്നു.

മിന്നാ​മി​നു​ങ്ങി​ന്റെ, പ്രകാശം ഉത്‌പാ​ദി​പ്പി​ക്കുന്ന കോശ​ങ്ങ​ളിൽ യൂറിക്ക്‌ ആസിഡ്‌ പരലു​ക​ളും ഉണ്ട്‌. പ്രാണി​യു​ടെ ഉദരത്തിൽനി​ന്നുള്ള പ്രകാശം ദൂരേക്ക്‌ പ്രതി​ഫ​ലി​ക്കാൻ അത്‌ ഇടയാ​ക്കു​ന്നു. മിന്നാ​മി​നു​ങ്ങു​കൾ ഈ പ്രകാശം ഇണയെ ആകർഷി​ക്കാൻ ഉപയോ​ഗി​ക്കു​ന്നു​വെ​ന്നും ഓരോ സ്‌പീ​ഷീ​സും പുറ​പ്പെ​ടു​വി​ക്കുന്ന പ്രകാശം ഓരോ തരത്തി​ലാ​ണു മിന്നു​ന്ന​തെ​ന്നും ശാസ്‌ത്രജ്ഞർ പറയുന്നു.

ഈ കൊച്ചു ജീവികൾ സൃഷ്ടി​ക്ക​പ്പെ​ട്ടി​രി​ക്കുന്ന വിധം അവയുടെ സ്രഷ്ടാ​വായ യഹോ​വ​യാം ദൈവ​ത്തി​നു മഹത്ത്വം കരേറ്റു​ന്നു എന്നതി​നോ​ടു നിങ്ങൾ യോജി​ക്കു​ന്നി​ല്ലേ? അതേ, സങ്കീർത്ത​ന​ക്കാ​രൻ പ്രഖ്യാ​പി​ച്ച​തു​പോ​ലെ, “ജീവനു​ള്ള​തൊ​ക്കെ​യും യഹോ​വയെ സ്‌തു​തി​ക്കട്ടെ.”—സങ്കീർത്തനം 150:6. (g02 9/22)

[17-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© Darwin Dale/Photo Researchers, Inc.