വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബൈബിൾ അച്ചടിയുടെ സ്വൈരസങ്കേതം

ബൈബിൾ അച്ചടിയുടെ സ്വൈരസങ്കേതം

ബൈബിൾ അച്ചടി​യു​ടെ സ്വൈ​ര​സ​ങ്കേ​തം

ബെൽജിയത്തിലെ ഉണരുക! ലേഖകൻ

ഏതാണ്ട്‌ 500 വർഷം മുമ്പ്‌, സമ്പൂർണ ബൈബി​ളി​ന്റെ അച്ചടിച്ച ആദ്യ പ്രതി​ക​ളിൽ ചിലത്‌ ബെൽജി​യ​ത്തി​ലെ ആന്റ്‌വെർപിൽ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെട്ടു. ബൈബിൾ അച്ചടി​ക്കാ​രെ ആ നഗരത്തി​ലേക്ക്‌ ആകർഷി​ച്ചത്‌ എന്തായി​രു​ന്നു? ബൈബിൾ അച്ചടി​ച്ച​തു​മൂ​ലം അവർക്ക്‌ എന്തൊക്കെ അപകട​ങ്ങളെ നേരി​ടേണ്ടി വന്നു? ഉത്തരത്തി​നാ​യി നമുക്ക്‌ 16-ാം നൂറ്റാ​ണ്ടി​ന്റെ ആദ്യ പാദത്തി​ലേക്ക്‌ ഒന്നു പിന്തി​രി​ഞ്ഞു​നോ​ക്കാം.

ഉത്തര സമു​ദ്ര​ത്തിൽനിന്ന്‌ 89 കിലോ​മീ​റ്റർ അകലെ​യാ​യി സ്‌കെൽറ്റ്‌ നദീമു​ഖ​ത്താണ്‌ ആന്റ്‌വെർപ്‌ സ്ഥിതി ചെയ്യു​ന്നത്‌. അതിന്റെ സുവർണ കാലഘട്ടം എന്നു വിശേ​ഷി​പ്പി​ക്ക​പ്പെട്ട 16-ാം നൂറ്റാ​ണ്ടിൽ ആന്റ്‌വെർപ്‌ അഭൂത​പൂർവ​മായ സാമ്പത്തിക സമൃദ്ധി ആസ്വദി​ച്ചു. നഗരം ത്വരി​ത​ഗ​തി​യിൽ വികസിച്ച്‌ യൂറോ​പ്പി​ലെ ഏറ്റവും വലിയ തുറമു​ഖ​മാ​യി​ത്തീർന്നു. പശ്ചിമ യൂറോ​പ്പി​ലെ 1,00,000-ത്തിലധി​കം നിവാ​സി​ക​ളുള്ള ഏതാനും നഗരങ്ങ​ളിൽ ആന്റ്‌വെർപും സ്ഥാനം​പി​ടി​ച്ചു.

ആന്റ്‌വെർപി​ന്റെ വളർച്ച യൂറോ​പ്പി​ലെ​ങ്ങു​മുള്ള വ്യാപാ​രി​ക​ളു​ടെ ശ്രദ്ധ ആകർഷി​ച്ചു. ഇതും വർധി​ച്ചു​കൊ​ണ്ടി​രുന്ന സമൃദ്ധി​യും നഗരാ​ധി​കൃ​തരെ ഏറെ സഹിഷ്‌ണു​താ മനോ​ഭാ​വം ഉള്ളവരാ​ക്കി. അങ്ങനെ പുതിയ ആശയങ്ങ​ളു​ടെ വിളനി​ലം ആയിത്തീർന്നു ആന്റ്‌വെർപ്‌. സഹിഷ്‌ണു​ത​യു​ടെ ആ അന്തരീ​ക്ഷ​ത്തിൽ പുതിയ ആശയങ്ങൾ അച്ചടിച്ചു പ്രചരി​പ്പി​ക്കു​ന്നതു സുരക്ഷി​ത​മാ​യി​രി​ക്കു​മെന്നു തോന്നി​യ​തി​നാൽ അച്ചടി​ക്കാർ അവി​ടേക്ക്‌ ആകർഷി​ക്ക​പ്പെട്ടു. ഏറെ കഴിഞ്ഞില്ല, 16-ാം നൂറ്റാ​ണ്ടി​ലെ ആന്റ്‌വെർപ്‌ 271 അച്ചടി​ക്കാ​രു​ടെ​യും പ്രസാ​ധ​ക​രു​ടെ​യും പുസ്‌തക വിൽപ്പ​ന​ക്കാ​രു​ടെ​യും താമസ​സ്ഥലം ആയിത്തീർന്നു. അക്കാലത്തെ മജിസ്‌​ട്രേ​റ്റു​മാർ അഭിമാ​ന​പൂർവം തങ്ങളുടെ നഗരത്തെ “സകല കലകളു​ടെ​യും ശാസ്‌ത്ര​ങ്ങ​ളു​ടെ​യും ജനതക​ളു​ടെ​യും സദ്‌ഗു​ണ​ങ്ങ​ളു​ടെ​യും സ്വൈ​ര​സ​ങ്കേതം” എന്നു വിശേ​ഷി​പ്പി​ച്ചി​രു​ന്നു.

പുസ്‌ത​ക​ങ്ങ​ളും സന്ന്യാ​സി​മാ​രും ചുട്ടെ​രി​ക്ക​പ്പെ​ടു​ന്നു

അച്ചടിച്ച്‌ പ്രചരി​പ്പി​ക്ക​പ്പെട്ട പുതിയ ആശയങ്ങ​ളിൽ ചിലത്‌ മാർട്ടിൻ ലൂഥറി​ന്റേത്‌ (1483-1546) ആയിരു​ന്നു. അദ്ദേഹം ആണ്‌ പ്രൊ​ട്ട​സ്റ്റ​ന്റി​സ​ത്തി​ന്റെ പിറവി​യി​ലേക്കു നയിച്ച മതനവീ​കരണ പ്രസ്ഥാ​ന​ത്തി​നു നേതൃ​ത്വം നൽകി​യത്‌. മതനവീ​കരണ പ്രസ്ഥാനം തുടങ്ങി വെറും ആറു മാസം കഴിഞ്ഞ​പ്പോൾത്തന്നെ ലൂഥറി​ന്റെ കൃതികൾ ആന്റ്‌വെർപി​ലെ പുസ്‌ത​ക​ശാ​ല​ക​ളിൽ പ്രത്യ​ക്ഷ​പ്പെട്ടു തുടങ്ങി. സ്വാഭാ​വി​ക​മാ​യും ഇതു കത്തോ​ലിക്ക സഭയെ ചൊടി​പ്പി​ച്ചു. 1521 ജൂ​ലൈ​യിൽ സഭയുടെ പ്രേര​ണ​യിൻ കീഴിൽ, പാഷണ്ഡ കൃതികൾ ആയി മുദ്ര​കു​ത്ത​പ്പെട്ട 400 പുസ്‌ത​കങ്ങൾ ആന്റ്‌വെർപിൽ പരസ്യ​മാ​യി കത്തിക്കു​ക​യു​ണ്ടാ​യി. രണ്ടു വർഷങ്ങൾക്കു ശേഷം, ലൂഥറി​ന്റെ ആശയങ്ങ​ളോ​ടു യോജി​പ്പു പ്രകട​മാ​ക്കിയ ആന്റ്‌വെർപി​ലെ രണ്ട്‌ അഗസ്‌തീ​ന്യൻ സന്ന്യാ​സി​മാ​രെ സ്‌തം​ഭ​ത്തിൽ ജീവ​നോ​ടെ ചുട്ടെ​രി​ച്ചു.

എന്നാൽ അവിടത്തെ ധീരരായ ഒരു കൂട്ടം അച്ചടി​ക്കാ​രെ പിന്തി​രി​പ്പി​ക്കാൻ ഈ ആക്രമ​ണ​ങ്ങൾക്കൊ​ന്നും കഴിഞ്ഞില്ല. ആ അച്ചടി​ക്കാ​രു​ടെ ധൈര്യം ബൈബിൾ സാധാ​ര​ണ​ക്കാ​രനു ലഭ്യമാ​ക്കി​ത്തീർക്കു​ന്ന​തിൽ വളരെ പ്രധാ​ന​പ്പെട്ട പങ്കുവ​ഹി​ച്ചു. ആ അച്ചടി​ക്കാ​രിൽ ചിലർ ആരൊക്കെ ആയിരു​ന്നു?

അച്ചടി​ക്കാ​ര​നിൽനിന്ന്‌ രക്തസാ​ക്ഷി​യി​ലേക്ക്‌

ഒരു അച്ചടി​ക്കാ​ര​നും പുസ്‌തക വിൽപ്പ​ന​ക്കാ​ര​നും ആയിരു​ന്നു ആഡ്രി​യാൻ വാൻ ബെർഹെൻ. ലൂഥറി​ന്റെ പുസ്‌ത​കങ്ങൾ വിറ്റു എന്ന കുറ്റം ചുമത്തി 1522-ൽ അദ്ദേഹത്തെ ആമത്തി​ലി​ടു​ക​യും താമസി​യാ​തെ ജയിൽ ശിക്ഷയ്‌ക്കു വിധി​ക്കു​ക​യും ചെയ്‌തു. മാപ്പു നൽകി വിട്ടയ​യ്‌ക്ക​പ്പെട്ട അദ്ദേഹം ഉടൻതന്നെ തന്റെ അച്ചടി പ്രവർത്ത​നങ്ങൾ പുനരാ​രം​ഭി​ച്ചു. ഇത്തവണ ലൂഥറി​ന്റെ “പുതിയ നിയമ​ത്തി​ന്റെ” ഭാഗി​ക​മായ ഒരു ഡച്ച്‌ പരിഭാഷ ആയിരു​ന്നു അദ്ദേഹം അച്ചടി​ച്ചത്‌. 1523-ൽ ലൂഥറി​ന്റെ “പുതിയ നിയമം” ജർമൻ ഭാഷയിൽ ആദ്യമാ​യി പുറത്തി​റങ്ങി വെറും ഒരു വർഷത്തി​നു ശേഷമാണ്‌ ഈ ഡച്ചു പരിഭാഷ പ്രസി​ദ്ധീ​ക​രി​ക്ക​പ്പെ​ട്ടത്‌.

എന്നാൽ 1542-ൽ, നിരോ​ധി​ച്ചി​രുന്ന ധാരാളം പുസ്‌ത​കങ്ങൾ വാൻ ബെർഹെ​നി​ന്റെ നെതർലൻഡ്‌സി​ലെ ഡെൽഫ്‌റ്റി​ലുള്ള വസതി​യിൽനിന്ന്‌ കണ്ടെടു​ക്ക​പ്പെ​ട്ട​തി​നെ തുടർന്ന്‌ അദ്ദേഹം വീണ്ടും അറസ്റ്റി​ലാ​യി. ആദ്യം ഒരു ജഡ്‌ജി ചെറിയ ഒരു ശിക്ഷയാ​ണു പ്രഖ്യാ​പി​ച്ചത്‌—വധവേ​ദി​ക​യിൽ രണ്ടു മണിക്കൂർ “നിരോ​ധി​ച്ചി​രുന്ന ചില പുസ്‌ത​കങ്ങൾ കഴുത്തിൽ തൂക്കി നിൽക്കുക.” എന്നാൽ പിന്നീട്‌ അത്‌ വധശി​ക്ഷ​യി​ലേക്കു മാറ്റ​പ്പെട്ടു. ധീരനായ ആ അച്ചടി​ക്കാ​രനെ വാളി​നാൽ ശിര​ച്ഛേദം ചെയ്‌തു.

മാർജി​നി​ലെ കുറിപ്പ്‌ മരണത്തിന്‌ ഇടയാ​ക്കു​ന്നു

അക്കാലത്ത്‌ ഡച്ച്‌ ഭാഷയി​ലെ ബൈബി​ളു​കൾ ഏറ്റവു​മ​ധി​കം അച്ചടി​ച്ചി​രു​ന്നത്‌ യാക്കോപ്‌ വാൻ ലിസ്‌ഫെൽഡ്‌ എന്ന വ്യക്തി​യാ​യി​രു​ന്നു. ഡച്ചിലുള്ള 18 ബൈബിൾ ഭാഷാ​ന്ത​രങ്ങൾ അദ്ദേഹം പ്രസി​ദ്ധീ​ക​രി​ച്ചു. 1526-ൽ അദ്ദേഹം ഒരു സമ്പൂർണ ഡച്ച്‌ ബൈബിൾ അച്ചടിച്ചു. അത്‌ ഫ്രഞ്ചിൽ അച്ചടിച്ച ആദ്യ സമ്പൂർണ ബൈബിൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തിന്‌ നാലു വർഷം മുമ്പും ഇംഗ്ലീ​ഷിൽ അച്ചടിച്ച ആദ്യ സമ്പൂർണ ബൈബിൾ പ്രസി​ദ്ധീ​ക​രി​ക്കു​ന്ന​തിന്‌ ഒമ്പതു വർഷം മുമ്പും ആയിരു​ന്നു! വാൻ ലിസ്‌ഫെൽഡി​ന്റെ ബൈബിൾ മുഖ്യ​മാ​യും, അപ്പോ​ഴും പൂർത്തി​യാ​ക്ക​പ്പെ​ട്ടി​ട്ടി​ല്ലാഞ്ഞ ലൂഥറി​ന്റെ ജർമൻ ബൈബി​ളി​നെ അടിസ്ഥാ​ന​പ്പെ​ടു​ത്തി ഉള്ളതാ​യി​രു​ന്നു.

വാൻ ലിസ്‌ഫെൽഡ്‌ 1542-ൽ അച്ചടിച്ച അവസാ​നത്തെ ഡച്ച്‌ പതിപ്പ്‌ മരത്തിൽ കൊത്തിയ ചിത്ര​ങ്ങ​ളു​ടെ പകർപ്പു​ക​ളും മാർജി​നിൽ പുതിയ കുറി​പ്പു​ക​ളും അടങ്ങു​ന്ന​താ​യി​രു​ന്നു. ഉദാഹ​ര​ണ​ത്തിന്‌ മത്തായി 4:3-ന്‌ അരികി​ലാ​യി കൊടു​ത്തി​രുന്ന ഒരു ചിത്ര​ത്തിൽ പിശാ​ചി​നെ ദീക്ഷയും കൊന്ത​യും കോലാ​ടി​ന്റെ പാദങ്ങ​ളും ഉള്ള ഒരു സന്ന്യാസി ആയി കാണി​ച്ചി​രു​ന്നു. എന്നാൽ മാർജി​നി​ലെ കുറി​പ്പു​കൾ ആണ്‌ പ്രധാ​ന​മാ​യും കത്തോ​ലിക്ക സഭയുടെ ഉഗ്ര​കോ​പത്തെ ഉണർത്തി​യത്‌. “രക്ഷ യേശു​ക്രി​സ്‌തു​വി​ലൂ​ടെ മാത്ര​മാ​ണു വരുന്നത്‌” എന്ന ഒരു കുറിപ്പ്‌ വാൻ ലിസ്‌ഫെൽഡി​നെ വധശി​ക്ഷ​യ്‌ക്കു വിധി​ക്കു​ന്ന​തി​നുള്ള അടിസ്ഥാ​ന​മാ​യി ഉപയോ​ഗി​ക്കു​ക​യു​ണ്ടാ​യി. കത്തോ​ലിക്ക സഭാ മേലധി​കാ​ര​ത്തി​ന്റെ പ്രസി​ദ്ധീ​ക​ര​ണാ​നു​മ​തി​യോ​ടെ​യാണ്‌ താൻ ബൈബിൾ അച്ചടി​ച്ച​തെന്ന്‌ വാൻ ലിസ്‌ഫെൽഡ്‌ വാദി​ച്ചെ​ങ്കി​ലും ഫലമു​ണ്ടാ​യില്ല. 1545-ൽ ആന്റ്‌വെർപിൽ വെച്ച്‌ അദ്ദേഹത്തെ ശിര​ച്ഛേദം ചെയ്‌തു.

ആദ്യം അംഗീ​കാ​രം, പിന്നെ നിരോ​ധ​നം

അതിനി​ടെ ഫ്രാൻസിൽ, അറിയ​പ്പെ​ടുന്ന കത്തോ​ലിക്ക മാനവി​ക​താ​വാ​ദി ഷാക്ക്‌ ലഫെവ്‌റെ ഡേറ്റപ്ല ബൈബിൾ ലത്തീനിൽനി​ന്നു ഫ്രഞ്ചി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്തുന്ന തിരക്കി​ലാ​യി​രു​ന്നു. അതിനാ​യി അദ്ദേഹം മൂല ഗ്രീക്കു പാഠവും പരി​ശോ​ധി​ച്ചി​രു​ന്നു. ബൈബിൾ സാമാ​ന്യ​ജ​ന​ത്തി​നു ലഭ്യമാ​ക്കുക എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ ലക്ഷ്യം. അദ്ദേഹം എഴുതി: “ഇപ്പോ​ഴ​ത്തേ​തിൽനി​ന്നു വ്യത്യ​സ്‌ത​മാ​യി, കലർപ്പി​ല്ലാ​തെ​യും മാനുഷ പാരമ്പ​ര്യ​ങ്ങ​ളു​മാ​യി കൂട്ടി​ക്കു​ഴ​യ്‌ക്ക​പ്പെ​ടാ​തെ​യും ക്രിസ്‌തു​വി​നെ കുറിച്ചു പ്രസം​ഗി​ക്കുന്ന സമയം വരുന്നു.” 1523-ൽ അദ്ദേഹം പാരീ​സിൽ “പുതിയ നിയമ”ത്തിന്റെ ഒരു ഫ്രഞ്ച്‌ പരിഭാഷ പ്രസി​ദ്ധീ​ക​രി​ച്ചു. നാട്ടു​ഭാ​ഷ​യി​ലാ​ണെന്ന കാരണ​ത്താൽ വിഖ്യാ​ത​മായ സോർബോൺ സർവക​ലാ​ശാ​ല​യി​ലെ ദൈവ​ശാ​സ്‌ത്രജ്ഞർ ആ പരിഭാഷ നിരാ​ക​രി​ച്ചു. അവരുടെ ആക്രമ​ണ​ത്തിന്‌ ഇരയായ ഡേറ്റപ്ല പാരീസ്‌ വിട്ട്‌ വടക്കു​കി​ഴക്കൻ ഫ്രാൻസി​ലുള്ള സ്റ്റ്രാസ്‌ബുർഗി​ലേക്കു പലായനം ചെയ്‌തു.

ഈ എതിർപ്പി​ന്റെ ഫലമായി ഫ്രാൻസി​ലെ അച്ചടി​ക്കാർ പിന്നീട്‌ ഫ്രഞ്ചി​ലുള്ള ബൈബിൾ അച്ചടി​ക്കു​ന്ന​തി​നു ധൈര്യ​പ്പെ​ട്ടില്ല. അപ്പോൾപ്പി​ന്നെ ഡേറ്റപ്ല​യ്‌ക്ക്‌ തന്റെ ബൈബിൾ എവിടെ അച്ചടി​ക്കാൻ കഴിയു​മാ​യി​രു​ന്നു? ആന്റ്‌വെർപ്‌ ആയിരു​ന്നു അതിന്‌ പറ്റിയ ഇടം. ആന്റ്‌വെർപിൽ മെർട്ടൻ ഡി കൈസർ അച്ചടിച്ച ഡേറ്റപ്ല​യു​ടെ 1530-ലെ ബൈബിൾ പതിപ്പ്‌ ആയിരു​ന്നു സമ്പൂർണ ബൈബി​ളി​ന്റെ ആദ്യത്തെ ഫ്രഞ്ച്‌ പരിഭാഷ. രസകര​മെന്നു പറയട്ടെ, ഡി കൈസർ ഈ പരിഭാഷ അച്ചടി​ച്ചത്‌ ബെൽജി​യ​ത്തി​ലെ ഏറ്റവും പുരാതന സർവക​ലാ​ശാ​ല​യായ കാത്തലിക്ക്‌ യൂണി​വേ​ഴ്‌സി​റ്റി ഓഫ്‌ ലൂവാ​ന്റെ​യും വിശുദ്ധ റോമൻ ചക്രവർത്തി ചാൾസ്‌ അഞ്ചാമന്റെ തന്നെയും അനുമ​തി​യോ​ടെ ആയിരു​ന്നു! എന്നിരു​ന്നാ​ലും 1546-ൽ ഡേറ്റപ്ല​യു​ടെ പരിഭാഷ കത്തോ​ലിക്ക സഭാം​ഗങ്ങൾ വായി​ക്കാൻ പാടി​ല്ലാത്ത പുസ്‌ത​ക​ങ്ങ​ളു​ടെ പട്ടിക​യിൽ ചേർക്ക​പ്പെട്ടു.

“പുസ്‌ത​കങ്ങൾ ബിഷപ്പി​നും . . . പണം ടിൻഡെ​യ്‌ലി​നും”

ഈ കാലഘ​ട്ട​ത്തിൽത്തന്നെ ഇംഗ്ലണ്ടിൽ വില്യം ടിൻഡെയ്‌ൽ എന്ന പുരോ​ഹി​തൻ ബൈബിൾ ഇംഗ്ലീ​ഷി​ലേക്കു പരിഭാ​ഷ​പ്പെ​ടു​ത്താൻ ആഗ്രഹി​ച്ചു. എന്നാൽ ലണ്ടനിലെ ബിഷപ്പ്‌ കത്‌ബർട്ട്‌ ടൻസ്റ്റാൾ അദ്ദേഹത്തെ അതിൽനി​ന്നു തടഞ്ഞു. ഇംഗ്ലണ്ടിൽവെച്ചു ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്താൻ സാധി​ക്കി​ല്ലെന്നു മനസ്സി​ലാ​യ​പ്പോൾ ടിൻഡെയ്‌ൽ ജർമനി​യി​ലേക്ക്‌ ഓടി​പ്പോ​യി. ഒടുവിൽ, 1526 ഫെബ്രു​വ​രി​യിൽ “പുതിയ നിയമ”ത്തിന്റെ ആദ്യത്തെ സമ്പൂർണ ഇംഗ്ലീഷ്‌ പരിഭാഷ അച്ചടി​ക്കു​ന്ന​തിൽ അദ്ദേഹം വിജയി​ച്ചു. ഒരു മാസം കഴിയു​ന്ന​തി​നു മുമ്പ്‌ ഈ പരിഭാ​ഷ​യു​ടെ ആദ്യ പ്രതികൾ ഇംഗ്ലണ്ടിൽ പ്രത്യ​ക്ഷ​പ്പെട്ടു തുടങ്ങി.

എന്നാൽ സാമാ​ന്യ​ജനം ബൈബിൾ വായി​ക്കു​ന്നതു തടയാൻ ബിഷപ്പ്‌ ടൻസ്റ്റാൾ ദൃഢചി​ത്ത​നാ​യി​രു​ന്നു. അതിനാൽ ടിൻഡെ​യ്‌ലി​ന്റെ പരിഭാ​ഷ​യു​ടെ കൈയിൽകി​ട്ടിയ പ്രതി​ക​ളെ​ല്ലാം അദ്ദേഹം കത്തിച്ചു​ക​ളഞ്ഞു. എന്നിട്ടും അവ പ്രചരി​ച്ചു​കൊ​ണ്ടി​രു​ന്നു. അതു​കൊണ്ട്‌ ടിൻഡെ​യ്‌ലി​ന്റെ ബൈബി​ളു​കൾ ഭൂഖണ്ഡം വിട്ട്‌ ഇംഗ്ലണ്ടിൽ എത്തുന്ന​തി​നു മുമ്പ്‌ അവ മുഴു​വ​നും വാങ്ങി​ക്കാൻ പാക്കി​ങ്‌ടൻ എന്ന ഒരു വ്യാപാ​രി വഴി ബിഷപ്പ്‌ ഏർപ്പാടു ചെയ്‌തു. ടിൻഡെയ്‌ൽ അതിനു സമ്മതിച്ചു. തനിക്കു ലഭിച്ച പണം ഉപയോ​ഗിച്ച്‌ അദ്ദേഹം തന്റെ പരിഭാഷ മെച്ച​പ്പെ​ടു​ത്തു​ക​യും പരിഷ്‌ക​രിച്ച ഒരു പതിപ്പ്‌ അച്ചടി​ക്കു​ക​യും ചെയ്‌തു. “അങ്ങനെ ആ ഇടപാട്‌ നന്മയിൽ കലാശി​ച്ചു” എന്ന്‌ അക്കാലത്തെ ഒരു രേഖ പറയുന്നു. “പുസ്‌ത​കങ്ങൾ ബിഷപ്പി​നും നന്ദി പാക്കി​ങ്‌ട​നും പണം ടിൻഡെ​യ്‌ലി​നും കിട്ടി.” അങ്ങനെ അറിയാ​തെ​യാ​ണെ​ങ്കി​ലും ലണ്ടനിലെ ബിഷപ്പ്‌ ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ക​യെന്ന ടിൻഡെ​യ്‌ലി​ന്റെ വേലയെ ധനസഹാ​യം നൽകി പിന്തു​ണച്ചു!

ടിൻഡെ​യ്‌ലി​ന്റെ ആന്റ്‌വെർപ്‌ ബന്ധം

എന്നാൽ ഈ പ്രതി​ക​ളെ​ല്ലാം വാങ്ങി കത്തിച്ച ശേഷവും ടിൻഡെ​യ്‌ലി​ന്റെ “പുതിയ നിയമം” ഇംഗ്ലണ്ടി​ലേക്ക്‌ വലിയ തോതിൽ വന്നു​കൊ​ണ്ടി​രു​ന്നു. ഇത്‌ എങ്ങനെ​യാണ്‌ സാധ്യ​മാ​യത്‌? ആന്റ്‌വെർപി​ലെ ധീരരായ രണ്ട്‌ അച്ചടി​ക്കാർ, ഹാൻസ്‌ വാൻ റൂറെ​മൊൺഡും ക്രിസ്റ്റഫർ വാൻ റൂറെ​മൊൺഡും ടിൻഡെ​യ്‌ലി​ന്റെ “പുതിയ നിയമ”ത്തിന്റെ അനേകം പതിപ്പു​കൾ രഹസ്യ​മാ​യി അച്ചടി​ച്ചി​രു​ന്നു. ഈ പ്രതി​ക​ളിൽ ധാരാളം അച്ചടി പിശകു​കൾ ഉണ്ടായി​രു​ന്നെ​ങ്കി​ലും ഇംഗ്ലണ്ടി​ലെ ജനങ്ങൾ അവ ഉത്സാഹ​പൂർവം വാങ്ങി വായിച്ചു.

എന്നാൽ 1528-ൽ ടിൻഡെ​യ്‌ലി​ന്റെ “പുതിയ നിയമ”ത്തിന്റെ 1,500 പ്രതികൾ അച്ചടി​ക്കു​ക​യും 500 പ്രതികൾ ഇംഗ്ലണ്ടി​ലേക്കു കൊണ്ടു​വ​രി​ക​യും ചെയ്‌ത​തിന്‌ ഹാൻസി​നെ ലണ്ടനിൽ ജയിലിൽ അടച്ചു. സാധ്യ​ത​യ​നു​സ​രിച്ച്‌, ഇംഗ്ലണ്ടി​ലെ ഒരു തടവറ​യിൽ കിടന്ന്‌ അദ്ദേഹം മരിച്ചു. 1531-ൽ ഹാൻസി​ന്റെ സഹോ​ദരൻ ക്രിസ്റ്റ​ഫ​റും “പുതിയ നിയമം” വിറ്റതിന്‌ ഇംഗ്ലണ്ടിൽ തടവി​ലാ​ക്ക​പ്പെട്ടു. അദ്ദേഹ​വും ജയിലിൽ കിടന്നു മരിച്ചി​രി​ക്കാ​നാ​ണു സാധ്യത.

“ടിൻഡെ​യ്‌ലി​ന്റെ ഏറ്റവും മഹത്തായ സാഹി​ത്യ​സൃ​ഷ്ടി” —ആന്റ്‌വെർപിൽ അച്ചടി​ക്ക​പ്പെ​ടു​ന്നു

തന്റെ പ്രവർത്ത​ന​ത്തിന്‌ ഏറെ അനുകൂ​ല​മായ ചുറ്റു​പാ​ടുള്ള ആന്റ്‌വെർപി​ലാണ്‌ 1529 മുതൽ 1535 വരെയുള്ള കാലഘ​ട്ട​ത്തിൽ ഏറെയും ടിൻഡെയ്‌ൽ ചെലവ​ഴി​ച്ചത്‌. അവിടെ 1530-ൽ മെർട്ടൻ ഡി കൈസർ ടിൻഡെ​യ്‌ലി​ന്റെ പഞ്ചഗ്രന്ഥ പരിഭാഷ അച്ചടിച്ചു. യഹോവ എന്ന നാമം ഇംഗ്ലീ​ഷിൽ ആദ്യമാ​യി പ്രത്യ​ക്ഷ​പ്പെ​ട്ടത്‌ അതിലാ​യി​രു​ന്നു.

ആന്റ്‌വെർപിൽ വെച്ച്‌ 1535 മേയിൽ ടിൻഡെയ്‌ൽ അറസ്റ്റു ചെയ്യ​പ്പെട്ടു. അദ്ദേഹം പരിക്ഷീ​ണി​ത​നാ​യി തടവറ​യിൽ കഴിയവേ അദ്ദേഹ​ത്തി​ന്റെ ശിഷ്യ​രിൽ ഒരാളായ മൈൽസ്‌ കവർഡെയ്‌ൽ ടിൻഡെ​യ്‌ലി​ന്റെ, എബ്രായ തിരു​വെ​ഴു​ത്തു​ക​ളു​ടെ പരിഭാഷ പൂർത്തി​യാ​ക്കി. 1536 ഒക്ടോബർ 6-ന്‌ ബെൽജി​യ​ത്തി​ലെ വിൽവൂർഡെ​യിൽ ടിൻഡെ​യ്‌ലി​നെ ഒരു സ്‌തം​ഭ​ത്തിൽ ബന്ധിച്ച്‌ കഴുത്തു ഞെരിച്ചു കൊല്ലു​ക​യും ചുട്ടെ​രി​ക്കു​ക​യും ചെയ്‌തു. “കർത്താവേ, ഇംഗ്ലണ്ടി​ലെ രാജാ​വി​ന്റെ കണ്ണു തുറ​ക്കേ​ണമേ” എന്നതാ​യി​രു​ന്നു അദ്ദേഹ​ത്തി​ന്റെ അവസാന വാക്കുകൾ.

ടിൻഡെ​യ്‌ലി​ന്റെ സമ്മാനം

ടിൻഡെ​യ്‌ലി​ന്റെ വധത്തെ തുടർന്ന്‌ ഏറെ താമസി​യാ​തെ ഇംഗ്ലണ്ടി​ലെ ഹെൻട്രി എട്ടാമൻ രാജാവ്‌ പള്ളിക​ളിൽ ഒരു ബൈബിൾ പരിഭാഷ വായി​ക്കു​ന്ന​തി​നുള്ള അനുമതി നൽകി. ആന്റ്‌വെർപി​ലെ മറ്റൊരു അച്ചടി​ക്കാ​ര​നായ മാറ്റീ​യാസ്‌ ക്രോം അച്ചടി​ച്ച​താ​യി​രു​ന്നു ആ പരിഭാഷ. മാത്യൂസ്‌ ബൈബിൾ (തോമസ്‌ മാത്യു എന്ന വ്യക്തി​യു​ടെ പേരിൽ അറിയ​പ്പെ​ടു​ന്നത്‌) എന്ന്‌ പൊതു​വേ അറിയ​പ്പെ​ടാൻ ഇടയായ ഈ ബൈബിൾ അടിസ്ഥാ​ന​പ​ര​മാ​യി ടിൻഡെ​യ്‌ലി​ന്റെ പരിഭാഷ തന്നെയാണ്‌. a ഏതാനും വർഷം മുമ്പ്‌ തങ്ങൾ ചുട്ടെ​രിച്ച പരിഭാഷ—ഏതു പരിഭാ​ഷ​യു​ടെ പേരിൽ ടിൻഡെയ്‌ൽ വധിക്ക​പ്പെ​ട്ടു​വോ അതേ പരിഭാഷ—ബിഷപ്പു​മാർ ഇപ്പോൾ ഉപയോ​ഗി​ച്ചു തുടങ്ങി എന്നത്‌ എത്ര വലിയ വൈരു​ദ്ധ്യ​മാ​യി​രു​ന്നു!

ടിൻഡെ​യ്‌ലി​ന്റെ പരിഭാ​ഷ​യിൽ ഏറെയും ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തിൽ പരിര​ക്ഷി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌. അങ്ങനെ, ഇംഗ്ലീഷ്‌ ഭാഷയിൽ മായാത്ത മുദ്ര പതിപ്പി​ച്ചി​രി​ക്കുന്ന ജയിംസ്‌ രാജാ​വി​ന്റെ ഭാഷാ​ന്ത​ര​ത്തി​ലെ പല പ്രയോ​ഗ​ങ്ങ​ളും ടിൻഡെയ്‌ൽ രൂപം നൽകി​യ​വ​യും ആദ്യമാ​യി ആന്റ്‌വെർപിൽ അച്ചടി​ക്ക​പ്പെ​ട്ട​വ​യും ആയിരു​ന്നു. ലാറ്റ്രേ എന്ന പ്രൊ​ഫ​സ​റു​ടെ അഭി​പ്രാ​യ​ത്തിൽ ഇംഗ്ലീഷ്‌ ഭാഷയു​ടെ മേലുള്ള ടിൻഡെ​യ്‌ലി​ന്റെ സ്വാധീ​നം ഷേക്‌സ്‌പി​യ​റി​ന്റെ സ്വാധീ​ന​ത്തെ​ക്കാൾ പോലും വലുതാണ്‌!

പതിനാ​റാം നൂറ്റാ​ണ്ടി​ന്റെ രണ്ടാം പകുതി​യിൽ ആന്റ്‌വെർപി​ലെ മത സഹിഷ്‌ണു​ത​യു​ടെ അന്തരീക്ഷം അപ്രത്യ​ക്ഷ​മാ​കു​ക​യും ബൈബിൾ അച്ചടി​യു​ടെ സ്വൈ​ര​സ​ങ്കേതം എന്ന സ്ഥാനം അതിനു നഷ്ടമാ​കു​ക​യും ചെയ്‌തു. കത്തോ​ലിക്ക സഭയുടെ എതിർ മതനവീ​കരണ പ്രസ്ഥാനം തുറന്നു​വിട്ട പീഡന​മാണ്‌ ഈ മാറ്റത്തിന്‌ മുഖ്യ കാരണം ആയിത്തീർന്നത്‌. എന്നിരു​ന്നാ​ലും ആന്റ്‌വെർപി​ലെ ആദ്യകാല ബൈബിൾ അച്ചടി​ക്കാ​രു​ടെ ധൈര്യ​വും ത്യാഗ​ങ്ങ​ളും ഇന്ന്‌ ഭൂമി​യി​ലെ​മ്പാ​ടു​മുള്ള ബൈബിൾ വായന​ക്കാർക്ക്‌ ദൈവ​വ​ചനം എത്തിച്ചു​കൊ​ടു​ക്കു​ന്ന​തിൽ വളരെ വലിയ പങ്കു വഹിച്ചി​രി​ക്കു​ന്നു. (g02 9/8)

[അടിക്കു​റിപ്പ്‌]

a സാധ്യതയനുസരിച്ച്‌, ടിൻഡെ​യ്‌ലി​ന്റെ സുഹൃ​ത്തും സഹപ്ര​വർത്ത​ക​നും ആയിരുന്ന ജോൺ റോ​ജേ​ഴ്‌സി​ന്റെ അപരനാ​മ​മാ​യി​രു​ന്നു തോമസ്‌ മാത്യു.

[13-ാം പേജിലെ ചിത്രങ്ങൾ]

മുകളിൽ: കൈ​കൊണ്ട്‌ അച്ച്‌ നിരത്തു​ന്നു; മാർട്ടിൻ ലൂഥർ ബൈബിൾ പരിഭാ​ഷ​പ്പെ​ടു​ത്തു​ന്നു; ആന്റ്‌വെർപി​ന്റെ പുരാതന നഗര ഭൂപടം

[14-ാം പേജിലെ ചിത്രം]

യാക്കോപ്‌ വാൻ ലിസ്‌ഫെൽഡി​ന്റെ പുസ്‌ത​ക​ശാ​ല

[15-ാം പേജിലെ ചിത്രങ്ങൾ]

ഷാക്ക്‌ ലഫെവ്‌റെ ഡേറ്റപ്ല​യും ആന്റ്‌വെർപിൽ അച്ചടി​ക്ക​പ്പെട്ട അദ്ദേഹ​ത്തി​ന്റെ 1530-ലെ ബൈബിൾ പതിപ്പി​ന്റെ ശീർഷക പേജും

[15-ാം പേജിലെ ചിത്രം]

ലണ്ടനിൽ ഇംഗ്ലീഷ്‌ ബൈബി​ളു​കൾ പൊതു​സ്ഥ​ല​ത്തിട്ട്‌ ചുട്ടെ​രി​ക്കു​ന്നു

[16-ാം പേജിലെ ചിത്രങ്ങൾ]

വില്യം ടിൻഡെയ്‌ൽ, അദ്ദേഹ​ത്തി​ന്റെ ബൈബി​ളിൽനി​ന്നുള്ള ഒരു താള്‌, മൈൽസ്‌ കവർഡെ​യ്‌ൽ

[14-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

പേജ്‌ 13: അച്ചുകൂടം: Printer’s Ornaments/by Carol Belanger Grafton/Dover Publications, Inc.; Luther: From the book Bildersaal deutscher Geschichte; ഭൂപടം: By courtesy of Museum Plantin-Moretus/Stedelijk Prentenkabinet Antwerpen; പേജ്‌ 15: ചിത്രം: From the book Histoire de la Bible en France; Bible page: © Cliché Bibliothèque nationale de France, Paris; ബൈബി​ളു​കൾ കത്തിക്കുന്നു: From the book The Parallel Bible, The Holy Bible, 1885; പേജ്‌ 16: ടിൻഡെയ്‌ൽ: From the book The Evolution of the English Bible; കവർഡെയ്‌ൽ: From the book Our English Bible: Its Translations and Translators