വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഭാവിയിലേക്കുള്ള ആശ്രയയോഗ്യമായ വഴികാട്ടി

ഭാവിയിലേക്കുള്ള ആശ്രയയോഗ്യമായ വഴികാട്ടി

ഭാവി​യി​ലേ​ക്കുള്ള ആശ്രയ​യോ​ഗ്യ​മായ വഴികാ​ട്ടി

സംഖ്യാ​ജ്യോ​തി​ഷ​വും അമാനു​ഷ​ജ്ഞാ​ന​വി​ദ്യ​യു​ടെ മറ്റു രൂപങ്ങ​ളും ആശ്രയ​യോ​ഗ്യം അല്ലാത്ത​തു​കൊണ്ട്‌ ഭാവിയെ കുറിച്ച്‌ അറിയാൻ നമുക്ക്‌ ഒരു മാർഗ​വു​മി​ല്ലെന്നു നാം നിഗമനം ചെയ്യണ​മോ? ഒരിക്ക​ലും വേണ്ട!

ഭാവി എന്തു കൈവ​രു​ത്തും എന്ന്‌ മനുഷ്യ​വർഗ​ത്തി​നു വെളി​പ്പെ​ടു​ത്തി കൊടു​ക്കാൻ അമൂർത്ത സംഖ്യ​കൾക്കാ​വില്ല. എന്നാൽ, “ആരംഭ​ത്തി​ങ്കൽ തന്നേ അവസാ​ന​വും” പ്രസ്‌താ​വി​ക്കുന്ന ‘ജീവനുള്ള ദൈവം’ അതു ചെയ്‌തി​ട്ടുണ്ട്‌. തന്റെ ലിഖിത വചനമായ ബൈബി​ളി​ലൂ​ടെ അവൻ അതു വെളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 4:10; യെശയ്യാ​വു 46:10) അതു​പോ​ലെ​തന്നെ, ജീവനുള്ള ദൈവ​ത്തി​ന്റെ വചനത്തി​നാണ്‌ ‘ഹൃദയ​ത്തി​ലെ ചിന്തന​ങ്ങ​ളെ​യും ഭാവങ്ങ​ളെ​യും വിവേ​ചി​ക്കാ​നും’ അങ്ങനെ നിങ്ങളെ പ്രചോ​ദി​പ്പി​ക്കു​ന്ന​തും നിങ്ങൾക്ക്‌ യഥാർഥ വിജയം കൈവ​രു​ത്തു​ന്ന​തും എന്താ​ണെന്നു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കാ​നും കഴിയു​ന്നത്‌, അല്ലാതെ സംഖ്യാ​ജ്യോ​തി​ഷ​ക്കാ​രു​ടെ വാക്കു​കൾക്കല്ല.—എബ്രായർ 4:12.

ഭാവി കൃത്യ​മാ​യി മുൻകൂ​ട്ടി​പ്പ​റ​യാൻ കഴിവുള്ള ഏക വ്യക്തി ബൈബി​ളി​ന്റെ രചയി​താ​വായ നമ്മുടെ സ്രഷ്ടാ​വാണ്‌. ദൈവം സർവശ​ക്ത​നാണ്‌ എന്നതാണ്‌ അതിന്റെ കാരണം. അവൻ എല്ലായ്‌പോ​ഴും തന്റെ വചനം നിവർത്തി​ച്ചി​ട്ടു​മുണ്ട്‌. “ഞാൻ പ്രസ്‌താ​വി​ച്ചി​രി​ക്കു​ന്നു; ഞാൻ നിവർത്തി​ക്കും” എന്ന്‌ യഹോ​വ​യാം ദൈവം പറഞ്ഞി​രി​ക്കു​ന്നു. (യെശയ്യാ​വു 46:11) ഇസ്രാ​യേ​ല്യ​രെ വാഗ്‌ദ​ത്ത​ദേ​ശ​ത്തേക്കു നയിച്ച ശേഷം യോശു​വ​യ്‌ക്ക്‌ ഉറപ്പോ​ടെ ഇങ്ങനെ പറയാൻ കഴിഞ്ഞു: “യഹോവ യിസ്രാ​യേൽഗൃ​ഹ​ത്തോ​ടു അരുളി​ച്ചെയ്‌ത വാഗ്‌ദാ​ന​ങ്ങ​ളിൽ ഒന്നും വൃഥാ​വാ​കാ​തെ സകലവും നിവൃ​ത്തി​യാ​യി.”—യോശുവ 21:45; 23:14.

ഇനിയും നിവൃ​ത്തി​യാ​കാ​നി​രി​ക്കുന്ന അനേകം പ്രവച​നങ്ങൾ ബൈബി​ളി​ലുണ്ട്‌. ഈ ഭൂമി​യിൽനി​ന്നു ദുഷ്ടത തുടച്ചു​നീ​ക്കി അതിനെ ഒരു പറുദീ​സ​യാ​ക്കി മാറ്റുന്ന സമയത്തെ കുറിച്ചു മുൻകൂ​ട്ടി പറയുന്ന പ്രവച​നങ്ങൾ അവയിൽ പെടുന്നു. (സങ്കീർത്തനം 37:10, 11; സദൃശ​വാ​ക്യ​ങ്ങൾ 2:21, 22) അത്തരം ഒരു ഭാവി നിങ്ങൾക്ക്‌ ആകർഷ​ക​മാ​യി തോന്നു​ന്നു​വോ? ഈ ഗ്രഹത്തി​ലെ കാര്യാ​ദി​കളെ നേരെ​യാ​ക്കാ​നുള്ള ജ്ഞാനവും ശക്തിയും നമ്മുടെ സ്രഷ്ടാ​വി​നു​ണ്ടെന്നു നിങ്ങൾ വിശ്വ​സി​ക്കു​ന്നു​വോ? എങ്കിൽ, ഭൂമി​യു​ടെ ഭാവിയെ കുറിച്ചു ബൈബിൾ പറയു​ന്നതു പരിചി​ന്തി​ക്കാൻ നിങ്ങൾ ആഗ്രഹി​ക്കും. a

അതു​കൊണ്ട്‌, ഇപ്പോൾ നിങ്ങളു​ടെ സമയം ബുദ്ധി​പൂർവം വിനി​യോ​ഗി​ക്കുക. സംഖ്യാ വ്യാഖ്യാ​ന​ത്തി​ലൂ​ടെ ഭാവി അറിയാൻ ശ്രമി​ച്ചു​കൊ​ണ്ടല്ല, മറിച്ച്‌ ബൈബി​ളി​നെ​യും അതിലെ പ്രവച​ന​ങ്ങ​ളെ​യും സംബന്ധിച്ച സൂക്ഷ്‌മ ഗ്രാഹ്യം നേടാൻ പ്രയത്‌നി​ച്ചു​കൊണ്ട്‌. ദൈവ​വ​ച​ന​മായ ബൈബി​ളിൽ വെളി​പ്പെ​ടു​ത്തി​യി​രി​ക്കുന്ന, ഭാവിയെ സംബന്ധി​ച്ചുള്ള കൂടു​ത​ലായ പരിജ്ഞാ​നം നേടാൻ നിങ്ങളെ സഹായി​ക്കു​ന്ന​തി​നു യഹോ​വ​യു​ടെ സാക്ഷികൾ ഒരുക്ക​മു​ള്ള​വ​രാണ്‌. (g02 9/8)

[അടിക്കു​റിപ്പ്‌]