വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

മാർഗദർശനത്തിനായി നിങ്ങൾ സംഖ്യകളിലേക്കു നോക്കണമോ?

മാർഗദർശനത്തിനായി നിങ്ങൾ സംഖ്യകളിലേക്കു നോക്കണമോ?

മാർഗ​ദർശ​ന​ത്തി​നാ​യി നിങ്ങൾ സംഖ്യ​ക​ളി​ലേക്കു നോക്ക​ണ​മോ?

സംഖ്യാ​ജ്യോ​തി​ഷം, ശാസ്‌ത്ര​ത്തി​ന്റെ​യും യുക്തി​യു​ടെ​യും സൂക്ഷ്‌മ​പ​രി​ശോ​ധ​ന​യ്‌ക്കു മുന്നിൽ അടിപ​ത​റാ​തെ നിൽക്കു​ന്നു​ണ്ടോ? നമ്മുടെ ഭാവി വെളി​പ്പെ​ടു​ത്താ​നുള്ള മാർഗ​മാ​ണോ സംഖ്യകൾ? നിങ്ങളു​ടെ ഭാവി, സംഖ്യാ​ജ്യോ​തി​ഷ​പ​ര​മായ കണ്ടുപി​ടി​ത്ത​ങ്ങ​ളെ​യും പ്രവച​ന​ങ്ങ​ളെ​യും അടിസ്ഥാ​ന​മാ​ക്കി കെട്ടി​പ്പ​ടു​ക്ക​ണ​മോ?

സംഖ്യാ​ജ്യോ​തി​ഷ​ക്കാർക്ക്‌ ഇതുവരെ മറിക​ട​ക്കാൻ കഴിഞ്ഞി​ട്ടി​ല്ലാത്ത ഒരു വെല്ലു​വി​ളി​യാണ്‌ വ്യത്യസ്‌ത സംസ്‌കാ​രങ്ങൾ വ്യത്യസ്‌ത കലണ്ടറു​കൾ ഉപയോ​ഗി​ക്കു​ന്നു എന്നത്‌. ഉദാഹ​ര​ണ​ത്തിന്‌, ചൈനീസ്‌ കലണ്ടർ ഉപയോ​ഗി​ക്കു​ന്നി​ട​ത്താണ്‌ ഒരാൾ പാർക്കു​ന്ന​തെ​ങ്കി​ലോ? ആദ്യ ലേഖന​ത്തിൽ പരാമർശിച്ച തീയതി തന്നെ എടുക്കാം—സെപ്‌റ്റം​ബർ 11, 2001. ചൈനീസ്‌ കലണ്ടർ അനുസ​രിച്ച്‌ അത്‌ 78-ാം ചക്രത്തി​ലെ 18-ാം ആണ്ട്‌ 7-ാം മാസം 24-ാം തീയതി​യാ​യി​രു​ന്നു. ജൂലിയൻ കലണ്ടർ പ്രകാ​ര​മാ​ണെ​ങ്കിൽ അത്‌ ആഗസ്റ്റ്‌ 29, 2001 ആയിരു​ന്നു. മുസ്ലീം കലണ്ടർ പ്രകാരം അത്‌ 22 ജുമാദ II 1422-ഉം എബ്രായ കലണ്ടർ പ്രകാരം 23 ഏലൂൽ 5761-ഉം ആയിരു​ന്നു. പലയി​ട​ത്തും പല രീതി​ക​ളിൽ രേഖ​പ്പെ​ടു​ത്തുന്ന ഒരു തീയതിക്ക്‌ എങ്ങനെ​യാണ്‌ സംഖ്യാ​പ​ര​മായ പ്രാധാ​ന്യം ഉണ്ടായി​രി​ക്കാൻ കഴിയുക? ഇനി മറ്റൊരു ഘടകം പരിചി​ന്തി​ക്കുക: പലപ്പോ​ഴും ഒരു പേരിനു വ്യത്യസ്‌ത ഭാഷക​ളിൽ വ്യത്യസ്‌ത അക്ഷരവി​ന്യാ​സ​മാ​യി​രി​ക്കും ഉണ്ടായി​രി​ക്കുക. ഉദാഹരണത്തിന്‌, John എന്ന ഇംഗ്ലീഷ്‌ പേരിലെ അക്ഷരങ്ങ​ളു​ടെ സംഖ്യാ​പ​ര​മായ മൂല്യം 2 ആണ്‌. എന്നാൽ അതേ പേരു​തന്നെ സ്‌പാ​നീ​ഷിൽ Juan എന്ന്‌ എഴുതു​മ്പോൾ അതിന്റെ മൂല്യം 1 ആയിത്തീ​രു​ന്നു.

പ്രപഞ്ച​ത്തി​ന്റെ പല സവി​ശേ​ഷ​ത​ക​ളും ഗണിത​ശാ​സ്‌ത്ര സൂത്ര​വാ​ക്യ​ങ്ങൾ ഉപയോ​ഗി​ച്ചു വിശദീ​ക​രി​ക്കാൻ കഴിയും എന്നതു ശരിതന്നെ. ഈ സൂത്ര​വാ​ക്യ​ങ്ങൾ പരി​ശോ​ധിച്ച്‌ അവയുടെ സാധുത തെളി​യി​ക്കാൻ കഴിയും. എന്നാൽ അതു​പോ​ലെയല്ല, നിങ്ങളു​ടെ ഭാവി കൃത്യ​മാ​യി കണ്ടുപി​ടി​ക്കാൻ കഴിയു​മാറ്‌ നിങ്ങളു​ടെ പേര്‌, ജനനത്തീ​യ​തി​യു​മാ​യി ഒത്തുവ​രാ​നും ചില സംഖ്യ​ക​ളു​മാ​യി ബന്ധപ്പെ​ട്ടു​നിൽക്കാ​നും മുൻനി​ശ്ച​യി​ക്ക​പ്പെ​ട്ടി​രി​ക്കു​ന്നു എന്ന അവകാ​ശ​വാ​ദം.

അതു​കൊണ്ട്‌ ഇതു നമ്മെ വ്യക്തമായ ഈ നിഗമ​ന​ത്തിൽ കൊ​ണ്ടെ​ത്തി​ക്കു​ന്നു: തികച്ചും അസ്ഥിര ഘടകങ്ങ​ളായ കലണ്ടറി​നെ​യും ഭാഷ​യെ​യും അടിസ്ഥാ​ന​പ്പെ​ടു​ത്തി​യുള്ള സംഖ്യാ​പ​ര​മായ വ്യാഖ്യാ​നങ്ങൾ കൃത്യ​ത​യു​ള്ള​താ​ണെന്നു വിശ്വ​സി​ക്കു​ന്നത്‌ യുക്തി​ര​ഹി​ത​മാണ്‌.

‘കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളും’

ചിലർ സംഖ്യാ​ജ്യോ​തി​ഷ​ത്തിൽ തത്‌പ​ര​രാ​യി​ത്തീ​രു​ന്നത്‌ അവർ തങ്ങളുടെ ജീവി​തത്തെ പ്രവച​നീ​യ​മാ​ക്കി​ത്തീർക്കാൻ ആഗ്രഹി​ക്കു​ന്ന​തു​കൊ​ണ്ടാണ്‌. എന്നാൽ, മനുഷ്യ​ജീ​വി​ത​ത്തി​ന്റെ വിശദാം​ശങ്ങൾ മുൻകൂ​ട്ടി നിർണ​യി​ക്കാൻ കഴിയി​ല്ലെന്ന്‌ ബൈബിൾ വ്യക്തമാ​ക്കു​ന്നു. നാം ഇങ്ങനെ വായി​ക്കു​ന്നു: “പിന്നെ സൂര്യനു കീഴെ, വേഗത​യു​ള്ളവർ ഓട്ടത്തി​ലോ വീരൻമാർ യുദ്ധത്തി​ലോ നേടു​ന്നി​ല്ലെ​ന്നും ജ്ഞാനി​കൾക്ക്‌ ആഹാര​മോ വിവേ​കി​കൾക്കു സമ്പത്തോ പരിജ്ഞാ​നി​കൾക്കു പ്രീതി​യോ ലഭിക്കു​ന്നി​ല്ലെ​ന്നും കാണാൻ ഞാൻ തിരി​കെ​ച്ചെന്നു. കാരണം അവരു​ടെ​മേ​ലെ​ല്ലാം കാലവും മുൻകൂ​ട്ടി​ക്കാ​ണാൻ കഴിയാത്ത സംഭവ​ങ്ങ​ളു​മാ​ണു വന്നു ഭവിക്കു​ന്നത്‌.” (സഭാ​പ്ര​സം​ഗി 9:11, NW) അതേ, പല സംഭവ​ങ്ങ​ളും അപ്രതീ​ക്ഷി​ത​മാ​യി ഉണ്ടാകു​ന്ന​വ​യാണ്‌. അത്തരം യാദൃ​ച്ഛിക സംഭവങ്ങൾ ജനനത്തീ​യ​തി​യെ​യോ ഒരു പേരിന്റെ സംഖ്യാ​പ​ര​മായ മൂല്യ​ത്തെ​യോ അടിസ്ഥാ​ന​മാ​ക്കി പരിണ​ത​ഫ​ലങ്ങൾ പ്രവചി​ക്കു​ന്നത്‌ അസാധ്യ​മാ​ക്കി​ത്തീർക്കു​ന്നു.

ഇനി മറ്റൊരു ഉദാഹ​രണം പരിചി​ന്തി​ക്കുക: ഔദാ​ര്യ​ശീ​ലത്തെ പ്രോ​ത്സാ​ഹി​പ്പി​ച്ചു​കൊണ്ട്‌ ബൈബിൾ പറയുന്നു: “നിന്റെ അപ്പത്തെ വെള്ളത്തി​ന്മേൽ എറിക; ഏറിയ​നാൾ കഴിഞ്ഞി​ട്ടു നിനക്കു അതു കിട്ടും; ഒരു ഓഹരി​യെ ഏഴായി​ട്ടോ എട്ടായി​ട്ടോ വിഭാ​ഗി​ച്ചു​കൊൾക; ഭൂമി​യിൽ എന്തു അനർത്ഥം സംഭവി​ക്കും എന്നു നീ അറിയു​ന്നി​ല്ല​ല്ലോ.” (ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.) (സഭാ​പ്ര​സം​ഗി 11:1, 2) ആളുകൾ മുൻകൂ​ട്ടി കാണാത്ത—വാസ്‌ത​വ​ത്തിൽ കാണാൻ കഴിയാത്ത—കാര്യ​ങ്ങ​ളാണ്‌ മിക്ക​പ്പോ​ഴും അനർഥങ്ങൾ, ചുരുക്കം ചിലവ​യു​ടെ കാര്യ​ത്തിൽ സ്ഥിതി വ്യത്യ​സ്‌ത​മാ​ണെ​ങ്കി​ലും. അതു​കൊണ്ട്‌ ഗണിത​ശാ​സ്‌ത്ര പ്രൊ​ഫ​സ​റായ അണ്ടർവുഡ്‌ ഡഡ്‌ലി സംഖ്യാ​ജ്യോ​തി​ഷ​ക്കാ​രെ കുറിച്ച്‌ ഇങ്ങനെ എഴുതു​ന്നു: “അവർ യാദൃ​ച്ഛി​ക​ത​യ്‌ക്ക്‌ അർഹമായ ബഹുമതി കൊടു​ക്കാൻ പരാജ​യ​പ്പെ​ടു​ന്നു. വിസ്‌മ​യാ​വ​ഹ​മായ കാര്യങ്ങൾ ആകസ്‌മി​ക​മാ​യി സംഭവി​ക്കാം.”

സംഖ്യാ​ജ്യോ​തി​ഷ​ക്കാ​രു​ടെ ചില പ്രവച​നങ്ങൾ ശരിയാ​യി​ത്തീർന്നേ​ക്കാം എന്നതു സത്യം​തന്നെ. എന്നാൽ എന്താണ്‌ ഇതിന്റെ പിന്നിൽ? ചില​പ്പോ​ഴൊ​ക്കെ അത്‌ യാദൃ​ച്ഛി​ക​മാ​യി ഒത്തുവ​രു​ന്ന​താ​യി​രി​ക്കാം. മാത്രമല്ല, ചില​പ്പോൾ സംഖ്യാ​ജ്യോ​തി​ഷ​ക്കാ​രു​ടെ ഭാഷ വളരെ അവ്യക്ത​മാ​യ​തി​നാൽ അത്‌ നിരവധി സംഭവ​ങ്ങൾക്ക്‌ ബാധക​മാ​ക്കാൻ കഴിയും. എന്നാൽ ഇതി​നെ​ക്കാ​ളൊ​ക്കെ ഗൗരവ​മേ​റിയ ഒരു കാര്യം പരിചി​ന്തി​ക്കേ​ണ്ട​തുണ്ട്‌.

അമാനു​ഷ​ജ്ഞാ​ന​വി​ദ്യ​യു​ടെ ഒരു രൂപമോ?

ബൈബിൾ സംഖ്യാ​ജ്യോ​തി​ഷത്തെ പേരെ​ടു​ത്തു പറയു​ന്നില്ല. എന്നാൽ പൊ.യു.മു. അഞ്ചാം നൂറ്റാ​ണ്ടിൽ പാർസ്യ​യിൽ പാർത്തി​രുന്ന യഹൂദ​ന്മാ​രു​ടെ ഉന്മൂല​ന​ത്തി​നാ​യി ഗൂഢപ​ദ്ധതി ആസൂ​ത്രണം ചെയ്‌ത അമാ​ലേ​ക്യ​നായ ഹാമാനെ കുറിച്ച്‌ അതു പറയു​ന്നുണ്ട്‌. നാം ഇങ്ങനെ വായി​ക്കു​ന്നു: തന്റെ ഗൂഢത​ന്ത്രം നടപ്പി​ലാ​ക്കാൻ പറ്റിയ “ഒരു ദിവസ​വും മാസവും തിര​ഞ്ഞെ​ടു​ക്കാൻ . . . ഹാമാന്റെ സാന്നി​ധ്യ​ത്തിൽ പൂര്‌ എന്ന നറുക്കി​ട്ടു. പന്ത്രണ്ടാം മാസമായ ആദാർമാ​സ​ത്തി​നു നറുക്കു​വീ​ണു.”(ചെരി​ച്ചെ​ഴു​തി​യി​രി​ക്കു​ന്നത്‌ ഞങ്ങൾ.)—എസ്ഥേർ 3:7, ന്യൂ ഇന്ത്യാ ബൈബിൾ ഭാഷാ​ന്തരം.

പുരാതന കാലങ്ങ​ളിൽ, നറുക്കി​ടു​ന്നത്‌ വിവാ​ദ​ങ്ങൾക്കു തീർപ്പു കൽപ്പി​ക്കാ​നുള്ള ഒരു നിയമാ​നു​സൃത മാർഗ​മാ​യി​രു​ന്നു. a (സദൃശ​വാ​ക്യ​ങ്ങൾ 18:18) എന്നാൽ ഹാമാൻ നറുക്കി​ട്ടത്‌ അമാനു​ഷ​ജ്ഞാ​ന​വി​ദ്യ പ്രയോ​ഗി​ക്കു​ന്ന​തി​നു വേണ്ടി​യാ​യി​രു​ന്നു. ഇത്‌ ബൈബിൾ കുറ്റം​വി​ധി​ക്കുന്ന ഒന്നാണ്‌. ‘പ്രശ്‌ന​ക്കാ​രൻ [“അമാനു​ഷ​ജ്ഞാ​ന​വി​ദ്യ പ്രയോ​ഗി​ക്കു​ന്നവൻ,” NW], മുഹൂർത്ത​ക്കാ​രൻ, ആഭിചാ​രകൻ, ക്ഷുദ്ര​ക്കാ​രൻ, മന്ത്രവാ​ദി, വെളി​ച്ച​പ്പാ​ടൻ, ലക്ഷണം പറയു​ന്നവൻ എന്നിങ്ങ​നെ​യു​ള്ളവർ യഹോ​വെക്കു വെറുപ്പു അകുന്നു’ എന്ന്‌ ആവർത്ത​ന​പു​സ്‌തകം 18:10-12 പറയുന്നു.

ബൈബിൾ അമാനു​ഷ​ജ്ഞാ​ന​വി​ദ്യ​യെ​യും പ്രകൃ​ത്യ​തീത ശക്തി​യെ​യും ആത്മവി​ദ്യ​യോ​ടു ബന്ധപ്പെ​ടു​ത്തു​ന്നു. ദുഷ്ടാ​ത്മാ​ക്കൾക്ക്‌ തങ്ങളുടെ ഉദ്ദേശ്യ​ത്തിന്‌ ഉതകുന്ന വിധത്തിൽ സംഭവ​ങ്ങളെ വിദഗ്‌ധ​മാ​യി നയിക്കാൻ കഴിയും. ഒരു പ്രത്യേക കേസിൽ സംഭവി​ക്കു​ന്നത്‌ ഇതാ​ണെ​ങ്കി​ലും അല്ലെങ്കി​ലും ഒരു കാര്യം ഉറപ്പാണ്‌: ആത്മവി​ദ്യാ​ചാ​രത്തെ ദൈവം കുറ്റം​വി​ധി​ക്കു​ന്നു. അതിന്‌ ഒരുവനെ ദുഷ്ടാ​ത്മാ​ക്ക​ളു​ടെ നിയ​ന്ത്ര​ണ​ത്തിൻ കീഴിൽ കൊണ്ടു​വ​രാൻ കഴിയും.—1 ശമൂവേൽ 15:23; എഫെസ്യർ 6:12.

സംഖ്യാ​ജ്യോ​തി​ഷ​ത്തിന്‌ ശാസ്‌ത്രീയ അടിത്തറ ഇല്ല. യുക്തി​യു​ടെ വെളി​ച്ച​ത്തിൽ പരി​ശോ​ധി​ക്കു​മ്പോൾ അതിനു പിടി​ച്ചു​നിൽക്കാ​നാ​വില്ല. ഏറെ പ്രധാ​ന​മാ​യി, സംഖ്യാ​ജ്യോ​തി​ഷം അമാനു​ഷ​ജ്ഞാ​ന​വി​ദ്യ​യു​ടെ ഒരു രൂപമാ​യ​തി​നാൽ അത്‌ ബൈബിൾ പഠിപ്പി​ക്ക​ലു​ക​ളു​മാ​യി ചേർച്ച​യി​ലല്ല. ഇതി​ന്റെ​യെ​ല്ലാം വീക്ഷണ​ത്തിൽ ചിന്തി​ക്കു​മ്പോൾ, സംഖ്യാ​ജ്യോ​തി​ഷത്തെ നിങ്ങളു​ടെ ജീവി​ത​ത്തി​ന്മേൽ നിയ​ന്ത്രണം ചെലു​ത്താൻ അനുവ​ദി​ക്കു​ന്ന​തോ ഭാവി ആസൂ​ത്രണം ചെയ്യാൻ ഉപയോ​ഗി​ക്കു​ന്ന​തോ പ്രയോ​ജ​ന​ക​ര​മാ​യി​രി​ക്കില്ല. (g02 9/8)

[അടിക്കു​റിപ്പ്‌]

a നറുക്കിടുമ്പോൾ ഉരുളൻ കല്ലുക​ളോ ചെറിയ തടിക്ക​ഷ​ണ​ങ്ങ​ളോ പോലുള്ള ചെറിയ സാധനങ്ങൾ വസ്‌ത്ര​ത്തി​ന്റെ മടക്കു​കൾക്കു​ള്ളി​ലോ ഒരു പൂപ്പാ​ത്ര​ത്തി​ലോ ഇട്ട്‌ കുലു​ക്കു​മാ​യി​രു​ന്നു. ആരുടെ നറുക്കാ​ണോ പുറ​ത്തെ​ടു​ക്കു​ന്നത്‌ അയാളെ ആയിരി​ക്കും തിര​ഞ്ഞെ​ടു​ക്കുക.

[6-ാം പേജിലെ ചതുരം]

കലണ്ടറുകളിലെ വൈവി​ധ്യം സംഖ്യാ​ജ്യോ​തി​ഷത്തെ സംബന്ധി​ച്ചി​ട​ത്തോ​ളം ഒരു കീറാ​മു​ട്ടി​യാണ്‌

ഗ്രിഗോറിയൻ സെപ്‌റ്റം​ബർ 11, 2001

ചൈനീസ്‌ 78-ാം ചക്രത്തി​ലെ 18-ാം ആണ്ട്‌ 7-ാം മാസം 24-ാം ദിവസം

ജൂലിയൻ ആഗസ്റ്റ്‌ 29, 2001

മുസ്ലീം 22 ജുമാദ II 1422

എബ്രായ 23 ഏലൂൽ 5761

[7-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

ജാതകങ്ങൾ ആശ്രയ​യോ​ഗ്യ​മോ?

“ആളുക​ളോട്‌ വേഗത്തിൽ അടുത്തി​ട​പ​ഴ​കുന്ന പ്രകൃ​ത​മാണ്‌ ചില​പ്പോൾ നിങ്ങളു​ടേത്‌. എന്നാൽ മറ്റു ചില​പ്പോ​ഴാ​കട്ടെ, ഒതുങ്ങി​ക്കൂ​ടുന്ന പ്രകൃ​ത​വും. പരിച​യ​മി​ല്ലാ​ത്ത​വ​രോ​ടു നിങ്ങളെ കുറിച്ച്‌ അധികം കാര്യങ്ങൾ വെളി​പ്പെ​ടു​ത്തു​ന്നതു ബുദ്ധി​യ​ല്ലെന്നു നിങ്ങൾ കരുതു​ന്നു. സ്വത​ന്ത്ര​മാ​യി ചിന്തി​ക്കുന്ന വ്യക്തി​യാ​ണു നിങ്ങൾ. തെളി​വി​ല്ലാ​തെ ഒരു കാര്യം കണ്ണുമ​ടച്ചു വിശ്വ​സി​ക്കാൻ നിങ്ങൾ തയ്യാറല്ല. ജീവി​ത​ത്തിൽ വൈവി​ധ്യം ഇഷ്ടപ്പെ​ടുന്ന കൂട്ടത്തി​ലാ​ണു നിങ്ങൾ. നിയമ​ങ്ങ​ളു​ടെ കൂച്ചു​വി​ല​ങ്ങിൽ ആകുന്നത്‌ നിങ്ങളെ അസന്തു​ഷ്ട​നാ​ക്കു​ന്നു. നിങ്ങൾക്ക്‌ ഒട്ടേറെ കഴിവു​ക​ളുണ്ട്‌. നിങ്ങൾ അവ മുഴു​വ​നാ​യി ഉപയോ​ഗി​ച്ചി​ട്ടില്ല. നിങ്ങളു​ടെ​തന്നെ പ്രകട​ന​ങ്ങ​ളെ​യും കഴിവു​ക​ളെ​യും വിമർശി​ക്കാൻ ചായ്‌വു​ള്ള​വ​നാ​ണു നിങ്ങൾ.”

ഈ പറഞ്ഞു​വ​രു​ന്നത്‌ നിങ്ങളെ കുറി​ച്ചാ​ണെന്നു തോന്നു​ന്നു​വോ? എങ്കിൽ, ആ വർണന​യ്‌ക്ക്‌ അർഹി​ക്കു​ന്ന​തി​ലേറെ പ്രാധാ​ന്യം കൽപ്പി​ക്കു​ക​യാ​യി​രി​ക്കാം നിങ്ങൾ. കാരണം, ഭൂരി​പക്ഷം ആളുക​ളു​ടെ കാര്യ​ത്തി​ലും സത്യമാ​യി​രി​ക്കുന്ന പ്രസ്‌താ​വ​ന​ക​ളാ​ണു മേൽപ്പ​റ​ഞ്ഞ​വ​യിൽ മിക്കതും. അതു​കൊണ്ട്‌, തങ്ങളുടെ കാര്യ​ത്തിൽ ശരി​യെന്നു തോന്നുന്ന പ്രസ്‌താ​വ​നകൾ സ്വീക​രി​ക്കാ​നും അല്ലാത്തവ അവഗണി​ക്കാ​നും വായന​ക്കാർ ചായ്‌വു കാണി​ക്കും. മൂന്നു ബസുകൾ ഒരുമി​ച്ചു വരുന്ന​തി​ന്റെ കാരണം—ദൈനം​ദിന ജീവി​ത​ത്തി​ന്റെ നിഗൂഢ ഗണിത​ശാ​സ്‌ത്രം (ഇംഗ്ലീഷ്‌) എന്ന പുസ്‌തകം ഇപ്രകാ​രം പറയുന്നു: “ജാതക​ത്തിൽ ഓരോ നക്ഷത്ര​ത്തി​നും കൊടു​ത്തി​രി​ക്കുന്ന ചിഹ്നങ്ങൾ നീക്കം ചെയ്‌താൽ, തങ്ങളുടെ ചിഹ്നത്തി​നു പറഞ്ഞി​രി​ക്കുന്ന ഖണ്ഡിക ഏതാ​ണെന്നു തിരി​ച്ച​റി​യാൻ ആളുകൾക്ക്‌ കഴിയില്ല. എന്നാൽ ചിഹ്നങ്ങൾ ഉൾപ്പെ​ടു​ത്തി​യാൽ, തങ്ങളുടെ ജാതക​മാണ്‌ ഏറ്റവും കൃത്യ​ത​യു​ള്ള​തെന്ന്‌ അവർ കരുതു​ന്ന​താ​യി ഗവേഷകർ കണ്ടെത്തി​യി​രി​ക്കു​ന്നു.”

[8-ാം പേജിലെ ചതുരം]

ബൈബിളിലെ പ്രതീ​കാ​ത്മക സംഖ്യകൾ

ബൈബി​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന ചില സംഖ്യ​കൾക്കു പ്രതീ​കാ​ത്മക അർഥങ്ങ​ളുണ്ട്‌. എന്നാൽ ഏതു തിരു​വെ​ഴു​ത്തു​ക​ളി​ലാ​ണോ അവ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നത്‌ ആ തിരു​വെ​ഴു​ത്തു​ക​ളു​ടെ സന്ദർഭ​ത്തിൽ മാത്രമേ അവയ്‌ക്ക്‌ അങ്ങനെ​യൊ​രു അർഥം കൈവ​രു​ന്നു​ള്ളൂ. ഉദാഹ​ര​ണ​ത്തിന്‌, നാല്‌ എന്ന സംഖ്യ സമഗ്ര​തയെ അല്ലെങ്കിൽ സാർവ​ത്രി​ക​തയെ കുറി​ക്കാൻ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ‘ഭൂമി​യു​ടെ നാലു ദിക്കുകൾ,’ ‘ആകാശ​ത്തി​ലെ നാലു കാററ്‌’ എന്നീ പ്രയോ​ഗ​ങ്ങ​ളിൽ ഈ ആശയമാണ്‌ അന്തർലീ​ന​മാ​യി​രി​ക്കു​ന്നത്‌. (യെശയ്യാ​വു 11:12; ദാനീ​യേൽ 8:8) ചില സമയങ്ങ​ളിൽ ആറ്‌ എന്ന സംഖ്യ അപൂർണ​തയെ കുറി​ക്കു​ന്നു. രസകര​മെന്നു പറയട്ടെ, വെളി​പ്പാ​ടു പുസ്‌തകം സാത്താന്റെ ഭൗമിക രാഷ്‌ട്രീയ സംഘട​ന​യ്‌ക്കു നൽകി​യി​രി​ക്കുന്ന സംഖ്യ ‘ഒരു മനുഷ്യ​ന്റെ സംഖ്യ​യാണ്‌’—666. (വെളി​പ്പാ​ടു 13:18) ആ മൃഗസ​മാന സംഘട​ന​യു​ടെ അപൂർണ​ത​യ്‌ക്ക്‌ അടിവ​ര​യി​ട്ടു​കൊണ്ട്‌ ആറ്‌ മൂന്നു തവണ ഉപയോ​ഗി​ച്ചി​രി​ക്കു​ന്നു. ഏഴ്‌ എന്ന സംഖ്യ പ്രതീ​കാ​ത്മക അർഥത്തിൽ ഉപയോ​ഗി​ക്കു​മ്പോൾ അതു പൂർണ​തയെ പ്രതി​നി​ധാ​നം ചെയ്യുന്നു. (ലേവ്യ​പു​സ്‌തകം 4:6; എബ്രായർ 9:24-26) ഇവയ്‌ക്കും തിരു​വെ​ഴു​ത്തു​ക​ളിൽ ഉപയോ​ഗി​ച്ചി​രി​ക്കുന്ന മറ്റു പ്രതീ​കാ​ത്മക സംഖ്യ​കൾക്കും അർഥം കൈവ​രു​ന്നത്‌ അവയുടെ പ്രാവ​ച​നിക സന്ദർഭ​ത്തിൽനി​ന്നാണ്‌.

തിരുവെഴുത്തുകൾ ചില സംഖ്യ​കൾക്ക്‌ ഒരു അളവു​വരെ പ്രാധാ​ന്യം കൽപ്പി​ക്കു​ന്നു​ണ്ടെ​ങ്കി​ലും നിഗൂഢ സത്യങ്ങ​ളു​ടെ മറനീ​ക്കാ​നുള്ള ഉദ്ദേശ്യ​ത്തിൽ ചില വാക്കു​ക​ളി​ലെ അക്ഷരങ്ങളെ സംഖ്യ​ക​ളു​മാ​യി ബന്ധപ്പെ​ടു​ത്താൻ ബൈബിൾ നമ്മെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നില്ല.

[8-ാം പേജിലെ ചിത്രം]

വംശഹത്യയ്‌ക്കുള്ള ഗൂഢത​ന്ത്രം നടപ്പാ​ക്കാൻ പറ്റിയ ഒരു തീയതി തിര​ഞ്ഞെ​ടു​ക്കാൻ ഹാമാൻ അമാനു​ഷ​ജ്ഞാ​ന​വി​ദ്യ പ്രയോ​ഗി​ച്ചു