വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സംഖ്യകളും നിങ്ങളും

സംഖ്യകളും നിങ്ങളും

സംഖ്യ​ക​ളും നിങ്ങളും

സംഖ്യ​കൾക്ക്‌ നിഗൂഢ അർഥം ഉണ്ടോ? “തീർച്ച​യാ​യും!” എന്നു ചിലർ പറയുന്നു. 2001 സെപ്‌റ്റം​ബർ 11-ന്‌ നടന്ന ഭീകരാ​ക്ര​മ​ണ​ങ്ങ​ളെ​യാണ്‌ അവർ അതിന്‌ ഉദാഹ​ര​ണ​മാ​യി ചൂണ്ടി​ക്കാ​ണി​ക്കു​ന്നത്‌.

“ആ വാർത്ത കേട്ട ഉടനെ ഞാൻ അന്നത്തെ തീയതി ശ്രദ്ധിച്ചു, 9-11-2001,” ഒരു സംഖ്യാ​ജ്യോ​തി​ഷ​ക്കാ​രി പറയുന്നു. സംഖ്യാ​ജ്യോ​തി​ഷ​ക്കാർ 11 എന്ന സംഖ്യയെ “മാസ്റ്റർ നമ്പരു”കളിൽ ഒന്നായാണ്‌ പൊതു​വേ കണക്കാ​ക്കു​ന്നത്‌. അതു​കൊ​ണ്ടു​തന്നെ, സംഖ്യാ​ജ്യോ​തിഷ പ്രേമി​കൾ 11 എന്ന “മാസ്റ്റർ നമ്പരി”ലേക്കു വിരൽചൂ​ണ്ടുന്ന, തീവ്ര​വാ​ദി ആക്രമ​ണ​ത്തോ​ടു ബന്ധപ്പെട്ട വിവിധ കാര്യ​ങ്ങ​ളു​ടെ ഒരു പട്ടിക സമാഹ​രി​ച്ചി​രി​ക്കു​ക​യാണ്‌. അവർ കണ്ടെത്തിയ കാര്യ​ങ്ങ​ളു​ടെ ഒരു ഭാഗം മാത്ര​മാണ്‌ ഇത്‌:

■ ദുരന്തം ഉണ്ടായ തീയതി 9/11 ആയിരു​ന്നു. . . . 9 + 1 + 1 = 11.

■ വർഷത്തി​ലെ 254-ാമത്തെ ദിവസ​മാ​യി​രു​ന്നു സെപ്‌റ്റം​ബർ 11 . . . . 2 + 5 + 4 = 11.

■ നോർത്ത്‌ ടവറിൽ ചെന്നി​ടിച്ച വിമാനം ഫ്‌​ളൈറ്റ്‌ 11 ആയിരു​ന്നു.

■ ആ വിമാ​ന​ത്തിൽ യാത്ര ചെയ്‌തി​രു​ന്ന​വ​രു​ടെ എണ്ണം 92 ആയിരു​ന്നു . . . . 9 + 2 = 11.

■ സൗത്ത്‌ ടവറിൽ ചെന്നി​ടിച്ച വിമാ​ന​ത്തി​ലെ യാത്ര​ക്കാ​രു​ടെ എണ്ണം 65 ആയിരു​ന്നു. . . . 6 + 5 = 11.

■ ഇരട്ട ഗോപു​ര​ങ്ങൾക്ക്‌ 11 എന്ന സംഖ്യ​യോ​ടു സാദൃ​ശ്യ​മു​ണ്ടാ​യി​രു​ന്നു.

■ ഇംഗ്ലീ​ഷിൽ “New York City” എന്ന്‌ എഴുതു​മ്പോൾ അതിൽ 11 അക്ഷരങ്ങ​ളുണ്ട്‌.

ആഫ്രിക്ക, ഏഷ്യ, അമേരി​ക്കകൾ എന്നിവി​ട​ങ്ങ​ളിൽ പ്രചു​ര​പ്ര​ചാ​രം നേടി​യി​ട്ടുള്ള ഒന്നാണ്‌ സംഖ്യാ​ജ്യോ​തി​ഷം—അക്കങ്ങൾ, അവയുടെ സംയോ​ജ​നങ്ങൾ (combinations), സംഖ്യ​ക​ളു​ടെ ആകെത്തു​കകൾ എന്നിവ​യ്‌ക്ക്‌ ഇതിൽ പ്രത്യേക അർഥം കൽപ്പി​ക്ക​പ്പെ​ടു​ന്നു. സംഖ്യാ​ജ്യോ​തി​ഷ​ത്തി​ലേക്ക്‌ ആളുകളെ ആകർഷി​ക്കു​ന്നത്‌ എന്താണ്‌? പേരു​ക​ളി​ലെ അക്ഷരങ്ങ​ളു​ടെ നിഗൂഢ അർഥം മനസ്സി​ലാ​ക്കു​ന്നത്‌—ഇത്‌ സംഖ്യാ​ജ്യോ​തി​ഷ​ത്തി​ന്റെ പ്രചാ​രം​സി​ദ്ധിച്ച ഒരു വശമാണ്‌—ഒരാളു​ടെ “വ്യക്തി​ത്വം, പ്രകൃതം, ഗുണവി​ശേ​ഷങ്ങൾ, ബലഹീ​ന​തകൾ എന്നിവയെ കുറി​ച്ചുള്ള കൃത്യ​മായ വിവരങ്ങൾ പ്രദാനം ചെയ്യുന്ന”തായി ഒരു വെബ്‌ സൈറ്റ്‌ പറയുന്നു. അതു പറയു​ന്ന​ത​നു​സ​രിച്ച്‌, നമ്മുടെ “ജനനത്തീ​യ​തി​യെ” കുറി​ച്ചുള്ള പഠനം “നമ്മുടെ ജീവിത പന്ഥാവും അതിന്റെ സന്തോ​ഷ​ങ്ങ​ളും സന്താപ​ങ്ങ​ളും എല്ലാം വെളി​പ്പെ​ടു​ത്തു​ന്നു.”

ഈ അവകാ​ശ​വാ​ദങ്ങൾ ശരിയാ​ണോ? അതോ സംഖ്യ​കളെ കുറി​ച്ചുള്ള പ്രകൃ​ത്യ​തീത പഠനത്തിൽ അപകടങ്ങൾ പതിയി​രി​പ്പു​ണ്ടോ? (g02 9/8)