വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

സമാധാനപ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നുവോ?

സമാധാനപ്രതീക്ഷകൾക്കു മങ്ങലേൽക്കുന്നുവോ?

സമാധാ​ന​പ്ര​തീ​ക്ഷ​കൾക്കു മങ്ങലേൽക്കു​ന്നു​വോ?

“ഒരു ചുഴലി​ക്കാ​റ്റിൻ മധ്യേ, മുമ്പൊ​രി​ക്ക​ലും ഉണ്ടായി​ട്ടി​ല്ലാ​ത്തതു പോലുള്ള ഒരു വിപത്തിൻ മധ്യേ . . . ജീവി​ക്കുന്ന പ്രതീ​തി​യാണ്‌ നമുക്കിന്ന്‌.”—“ലാ റേപ്പൂ​ബ്ലി​ക്കാ” ദിനപ്പ​ത്രം, റോം, ഇറ്റലി.

കഴിഞ്ഞ വർഷം ന്യൂ​യോർക്ക്‌ നഗരത്തി​ലും വാഷി​ങ്‌ടൺ ഡി.സി.-യിലും ഉണ്ടായ ഭീകര ആക്രമ​ണ​ങ്ങൾക്കു ശേഷം മനുഷ്യ​വർഗ​ത്തി​ന്റെ ഭാവിയെ കുറിച്ച്‌ കൂടുതൽ പേർ ചിന്തി​ക്കാൻ തുടങ്ങി​യി​രി​ക്കു​ന്നു. കത്തിയ​മ​രുന്ന ഇരട്ട ഗോപു​ര​ങ്ങ​ളു​ടെ​യും പരി​ഭ്രാ​ന്ത​രായ അതിജീ​വ​ക​രു​ടെ​യും ചിത്രങ്ങൾ ടെലി​വി​ഷ​നിൽ വീണ്ടും വീണ്ടും പ്രക്ഷേ​പണം ചെയ്യ​പ്പെട്ടു. ആ ദൃശ്യങ്ങൾ ഗോള​മാ​സ​ക​ല​മുള്ള ആളുകളെ ദുഃഖ​ത്തി​ലാ​ഴ്‌ത്തി. എന്നാൽ അതോ​ടൊ​പ്പം, ലോകം എങ്ങനെ​യോ ചരി​ത്ര​പ്ര​ധാ​ന​മായ ഒരു മാറ്റത്തി​നു വിധേ​യ​മാ​യി​രി​ക്കു​ന്നു എന്ന തോന്ന​ലും ഉടലെ​ടു​ത്തു. അതു വാസ്‌ത​വ​ത്തിൽ സത്യമാ​ണോ?

രണ്ടായി​ര​ത്തൊന്ന്‌ സെപ്‌റ്റം​ബർ 11-ന്‌ അരങ്ങേ​റിയ സംഭവ​ങ്ങ​ളു​ടെ പ്രത്യാ​ഘാ​ത​മാ​യി യുദ്ധം പൊട്ടി​പ്പു​റ​പ്പെട്ടു. പെട്ടെ​ന്നു​തന്നെ, മുമ്പ്‌ ശത്രു​ത​യിൽ ആയിരുന്ന രാഷ്‌ട്രങ്ങൾ പോലും ഭീകര​പ്ര​വർത്തനം തുടച്ചു​നീ​ക്കുക എന്ന ലക്ഷ്യത്തിൽ ഒന്നു​ചേർന്നു. തുടർന്നു​ണ്ടായ മരണങ്ങ​ളു​ടെ​യും നാശന​ഷ്ട​ങ്ങ​ളു​ടെ​യും കണക്ക്‌ വളരെ വലുതാണ്‌. എന്നാൽ ലോക​മെ​ങ്ങു​മുള്ള ആളുകളെ സംബന്ധി​ച്ചി​ട​ത്തോ​ളം ഏറെ പ്രധാ​ന​മായ ഒരു മാറ്റം സുരക്ഷി​ത​ത്വ​ബോ​ധ​ത്തി​ന്റെ നഷ്ടമാ​യി​രു​ന്നി​രി​ക്കാം. ആരും എവി​ടെ​യും യഥാർഥ​ത്തിൽ സുരക്ഷി​തരല്ല എന്ന തോന്ന​ലി​നു ശക്തി​യേറി.

ലോക​നേ​താ​ക്ക​ന്മാ​രു​ടെ മുന്നിൽ വളരെ വലിയ പ്രശ്‌ന​ങ്ങ​ളാണ്‌ ഉള്ളത്‌. ഭീകര​പ്ര​വർത്ത​ന​ത്തി​നു തിരി​കൊ​ളു​ത്തുന്ന ദാരി​ദ്ര്യ​ത്തെ​യും മതഭ്രാ​ന്തി​നെ​യും നിർമാർജനം ചെയ്യേ​ണ്ടത്‌ എങ്ങനെ​യെന്ന്‌ ആർക്കും ഒരു എത്തും​പി​ടി​യും ഇല്ലാത്ത ഇന്നത്തെ സാഹച​ര്യ​ത്തിൽ ഭീകര​പ്ര​വർത്തനം കാട്ടുതീ കണക്കെ പടരു​ന്നത്‌ തടയാ​നാ​കു​മോ എന്ന കാര്യ​ത്തിൽ പത്ര​പ്ര​വർത്ത​ക​രും വാർത്താ​പ്ര​ക്ഷേ​പ​ക​രും ആശങ്ക പ്രകടി​പ്പി​ക്കു​ന്നു. അനീതി സമസ്‌ത​വ്യാ​പകം ആയിത്തീർന്നി​രി​ക്കു​ന്ന​തി​നാൽ ലോക​രം​ഗത്ത്‌ ഏതു നിമി​ഷ​വും ഒരു വലിയ പൊട്ടി​ത്തെറി ഉണ്ടാകാ​മെന്ന അവസ്ഥയാണ്‌ ഇപ്പോൾ. സമൂഹ​ത്തി​ലെ തിന്മകൾ എപ്പോ​ഴെ​ങ്കി​ലും തുടച്ചു​നീ​ക്ക​പ്പെ​ടു​മോ എന്ന്‌ സകല മനുഷ്യ​രും ചിന്തി​ക്കു​ന്നു. യുദ്ധം—അത്‌ ഉളവാ​ക്കുന്ന കഷ്ടപ്പാ​ടും മരണവും വിനാ​ശ​വും ഉൾപ്പെടെ—എന്നെങ്കി​ലും അവസാ​നി​ക്കു​മോ?

ദശലക്ഷ​ക്ക​ണ​ക്കിന്‌ ആളുകൾ ഈ ചോദ്യ​ങ്ങൾക്കുള്ള ഉത്തരത്തി​നാ​യി സംഘടിത മതത്തി​ലേക്കു തിരി​യു​ന്നു. എന്നാൽ മറ്റു ചിലർ അങ്ങനെ ചെയ്യാൻ മടിയു​ള്ള​വ​രാണ്‌. നിങ്ങളെ സംബന്ധി​ച്ചെന്ത്‌? ഇത്തരം ചോദ്യ​ങ്ങൾക്ക്‌ ഉത്തരം നൽകാൻ മതനേ​താ​ക്ക​ന്മാർക്കു കഴിയു​മെന്ന്‌ നിങ്ങൾ കരുതു​ന്നു​ണ്ടോ? തങ്ങളുടെ പ്രാർഥ​ന​ക​ളി​ലൂ​ടെ സമാധാ​നം കൊണ്ടു​വ​രാൻ അവർക്കു യഥാർഥ​ത്തിൽ കഴിയു​മോ? (g02 10/22)