വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

മാതൃ​ധർമം “മാതൃ​ധർമം—അതു നിർവ​ഹി​ക്കാൻ അസാധാ​രണ ശേഷി ആവശ്യ​മോ?” (മേയ്‌ 8, 2002) എന്ന ലേഖന പരമ്പര​യ്‌ക്കു നന്ദി. ജോലി​ക്കാ​രായ അമ്മമാരെ അപേക്ഷിച്ച്‌ വീട്ടമ്മ​മാർക്കു തിരക്കു കുറവാ​ണെ​ന്നാ​ണു പലരും വിചാ​രി​ക്കു​ന്നത്‌. എന്നാൽ എല്ലാ അമ്മമാ​രും ജോലി​ക്കാ​രായ അമ്മമാ​രാ​ണെന്നു മനസ്സി​ലാ​ക്കാൻ നിങ്ങളു​ടെ ലേഖനം വായന​ക്കാ​രെ സഹായി​ച്ചു.

റ്റി. എം., ഐക്യ​നാ​ടു​കൾ (g02 11/22)

രണ്ടു കൊച്ചു​കു​ട്ടി​ക​ളു​ടെ മാതാ​വാ​ണു ഞാൻ. മാസി​ക​യു​ടെ രണ്ടാം പേജിലെ സൂപ്പർവ​നി​ത​യു​ടെ ചിത്ര​ത്തി​ലാണ്‌ ആദ്യ​മേ​തന്നെ എന്റെ കണ്ണുക​ളു​ട​ക്കി​യത്‌. ആ ലേഖനം എത്രയും പെട്ടെന്നു വായി​ക്കാൻ ഞാനാ​ഗ്ര​ഹി​ച്ചു. ഇതിൽ ഒരു മാതാ​വി​ന്റെ ദിനച​ര്യ​യെ വളരെ തന്മയത്വ​ത്തോ​ടെ വിവരി​ച്ചി​രി​ക്കു​ന്നു എന്ന്‌ എനിക്കു പറയാൻ കഴിയും.

സി. എൽ., ജർമനി (g02 11/22)

ഞാൻ 12-വയസ്സുള്ള ഒരു പെൺകു​ട്ടി​യാണ്‌. മാസിക കയ്യിൽ കിട്ടി​യ​പ്പോ​ഴേ ഞാനതു വായിച്ചു. എന്റെ മമ്മി എനിക്കും ഡാഡി​ക്കും വേണ്ടി എന്തെല്ലാം കാര്യ​ങ്ങ​ളാ​ണു ചെയ്‌തു​ത​രു​ന്നത്‌ എന്ന്‌ എനിക്കി​പ്പോൾ മനസ്സി​ലാ​കു​ന്നു. ഞാനി​പ്പോൾ മമ്മിയെ അതിയാ​യി വിലമ​തി​ക്കു​ക​യും കൂടുതൽ സഹായി​ക്കു​ക​യും ചെയ്യു​ന്നുണ്ട്‌.

എ. എൽ., ഐക്യ​നാ​ടു​കൾ (g02 11/22)

രണ്ടു വർഷം മുമ്പ്‌ എനി​ക്കൊ​രു ആൺകുട്ടി ജനിച്ചു. അതുവരെ ഒരു അംശകാല ജോലി ചെയ്‌തു​കൊണ്ട്‌ ഞാൻ മുഴു​സമയ ശുശ്രൂ​ഷ​യിൽ ഏർപ്പെ​ട്ടി​രു​ന്നു. ഇപ്പോ​ഴും ആ ജീവി​ത​രീ​തി​തന്നെ പ്രിയ​പ്പെ​ടു​ന്ന​തു​കൊണ്ട്‌ ഒരു അമ്മയെന്ന റോളിൽ ഞാൻ എന്റെ ധർമം നന്നായി നിർവ​ഹി​ക്കു​ന്നില്ല എന്ന്‌ എനിക്കു തോന്നി. ഈ ലേഖനം വായി​ച്ച​പ്പോൾ ഞാൻ അതു വേണ്ടവി​ധം നിർവ​ഹി​ക്കു​ന്നു​ണ്ടെന്ന്‌ എനിക്ക്‌ ഉറപ്പു കിട്ടി.

എസ്‌. റ്റി., ഇറ്റലി (g02 11/22)

വിശ്ര​മ​ത്തി​നു സമയം കണ്ടെത്തണം എന്നു നിങ്ങൾ പറഞ്ഞി​രു​ന്ന​ല്ലോ. അതേക്കു​റിച്ച്‌ ഞാനും ചിന്തിച്ചു തുടങ്ങി​യി​രു​ന്നു. ഈ ലേഖനങ്ങൾ വായി​ക്കു​ന്ന​തി​നു മുമ്പു​തന്നെ ഞാൻ അത്‌ ചെയ്‌തു തുടങ്ങി. പക്ഷേ അങ്ങനെ വിശ്ര​മി​ക്കു​ന്ന​തിൽ എനിക്കു കുറ്റ​ബോ​ധം തോന്നി​യി​രു​ന്നു. എന്നാൽ ഇക്കാര്യ​ത്തിൽ സമനില പാലി​ക്കു​ന്നി​ട​ത്തോ​ളം കുറ്റ​ബോ​ധം തോ​ന്നേ​ണ്ട​തില്ല എന്നു മനസ്സി​ലാ​ക്കാൻ സഹായി​ച്ച​തിന്‌ നന്ദി.

സി. സി., ഐക്യ​നാ​ടു​കൾ (g02 11/22)

തങ്ങളുടെ കഠിനാ​ധ്വാ​നത്തെ മറ്റുള്ളവർ വേണ്ടത്ര വിലമ​തി​ക്കു​ന്നില്ല എന്ന്‌ ചില അമ്മമാർക്കു തോന്നു​ന്നു. ഈ ലേഖനങ്ങൾ അവർക്ക്‌ അർഹി​ക്കുന്ന ആദരവ്‌ നൽകുക തന്നെ ചെയ്‌തു. നാലു കുട്ടി​ക​ളു​ടെ മാതാ​വാ​ണു ഞാൻ. ജോലി​യും കുടുംബ ഉത്തരവാ​ദി​ത്വ​ങ്ങ​ളും ഒരുമി​ച്ചു കൊണ്ടു​പോ​കു​ന്ന​തി​ന്റെ ബുദ്ധി​മുട്ട്‌ എനിക്ക്‌ നന്നായി അറിയാം. കഠിനാ​ധ്വാ​നി​ക​ളായ അമ്മമാ​രെ​ക്കു​റിച്ച്‌ ദിവ്യ നിശ്വ​സ്‌ത​ത​യിൽ രേഖ​പ്പെ​ടു​ത്താൻ ശലോ​മോ​നി​ലൂ​ടെ യഹോവ ഇടയാ​ക്കി​യത്‌ എന്നെ ആശ്വസി​പ്പി​ക്കു​ന്നു. എന്റെ പരമാ​വധി ചെയ്യാൻ അതെന്നെ പ്രേരി​പ്പി​ക്കു​ന്നു.

ഇ. എസ്‌., ജർമനി (g02 11/22)

ഞാൻ ഒരു മൂന്നു വയസ്സു​കാ​രി​യു​ടെ അമ്മയാണ്‌. എപ്പോ​ഴും ക്ഷീണം അനുഭ​വ​പ്പെ​ടു​ന്ന​തി​നാൽ എനിക്കാ​കെ കുറ്റ​ബോ​ധം തോന്നു​ന്നു. എന്നാൽ ഇത്തരം വികാ​രങ്ങൾ എനിക്കു മാത്രമല്ല ഉള്ളത്‌ എന്നറി​യാൻ ഈ ലേഖനങ്ങൾ എന്നെ സഹായി​ച്ചു. എന്റെ അവസ്ഥ മെച്ച​പ്പെ​ടു​ത്താൻ സഹായി​ക്കുന്ന ചില നല്ല നിർദേ​ശ​ങ്ങ​ളും അതിലു​ണ്ടാ​യി​രു​ന്നു.

കെ. ജെ., ഐക്യ​നാ​ടു​കൾ (g02 11/22)

മാസി​ക​യു​ടെ പുറം​പേ​ജി​ലെ കൊച്ചു​കു​ട്ടി ഒരു ഹോട്ട്‌ ഡോഗ്‌ കഴിക്കു​ന്ന​താ​യി കാണി​ച്ചി​രി​ക്കു​ന്നു. ഞാനും ഭാര്യ​യും കുട്ടി​കൾക്കാ​യുള്ള സിപിആർ (ഹൃദയ​പു​നർജീ​വന പരിപാ​ടി) ക്ലാസ്സിൽ പങ്കെടു​ത്തു കഴിഞ്ഞതേ ഉള്ളൂ. കൊച്ചു കുട്ടി​കൾക്കും ശിശു​ക്കൾക്കും ഹോട്ട്‌ ഡോഗ്‌ കഴിക്കാൻ കൊടു​ക്കു​മ്പോൾ ഒട്ടുമി​ക്ക​പ്പോ​ഴും അത്‌ തൊണ്ട​യിൽ കുടുങ്ങി ശ്വാസ​ത​ട​സ്സ​ത്തിന്‌ ഇടയാ​ക്കു​ന്ന​താ​യി ഞങ്ങളുടെ അധ്യാ​പിക പറഞ്ഞു. കൊച്ചു​കു​ട്ടി​കൾക്ക്‌ ഹോട്ട്‌ ഡോഗ്‌ കഴിക്കാൻ കൊടു​ക്കു​ന്ന​തി​നെ അവർ ശക്തമായി നിരു​ത്സാ​ഹ​പ്പെ​ടു​ത്തു​ക​യും ചെയ്‌തു.

ജി. ഇ., ഐക്യ​നാ​ടു​കൾ (g02 11/22)

“ഉണരുക!”യുടെ പ്രതി​ക​രണം: ഹോട്ട്‌ ഡോഗ്‌ കഴിക്കു​ന്നതു കൊച്ചു കുട്ടി​കൾക്കും ശിശു​ക്കൾക്കും ശ്വാസ​ത​ടസ്സം ഉണ്ടാക്കും എന്നതി​നോ​ടു ഞങ്ങൾ യോജി​ക്കു​ന്നു. എന്നാൽ ഞങ്ങളുടെ മാസി​ക​യു​ടെ പുറം​ചി​ത്ര​ത്തി​ലെ കുട്ടി​യു​ടെ കൈയി​ലി​രി​ക്കു​ന്നത്‌ ഒരു ക്യാരറ്റ്‌ ആണ്‌.

ഭൂകമ്പങ്ങൾ “ഭൂകമ്പ അതിജീ​വകർ അനുഭ​വങ്ങൾ പങ്കു​വെ​ക്കു​ന്നു” എന്ന ലേഖന പരമ്പര ഞാൻ വായിച്ചു. (ഏപ്രിൽ 8, 2002) അതിൽ “7-ഓ അതില​ധി​ക​മോ പരിമാണ തോതുള്ള ഭൂകമ്പ​ങ്ങ​ളു​ടെ എണ്ണത്തിൽ 20-ാം നൂറ്റാ​ണ്ടിൽ ഉടനീളം ‘കാര്യ​മായ മാറ്റ​മൊ​ന്നും ഉണ്ടായി​ട്ടില്ല’” എന്ന്‌ ഒരു ഉറവി​ട​ത്തിൽനിന്ന്‌ നിങ്ങൾ ഉദ്ധരി​ക്കു​ക​യു​ണ്ടാ​യി. എന്നാൽ, 1999 വേൾഡ്‌ അൽമ​നേക്ക്‌ കാണി​ക്കു​ന്നത്‌, 1990-കളിൽ ഭൂകമ്പ​ങ്ങ​ളു​ടെ എണ്ണത്തിൽ ഒരു വലിയ വർധന ഉണ്ടായി​ട്ടുണ്ട്‌ എന്നാണ്‌.

എഫ്‌. എ., ഇറ്റലി (g02 11/08)

“ഉണരുക!”യുടെ പ്രതി​ക​രണം: 20-ാം നൂറ്റാ​ണ്ടിൽ ഉടനീളം എത്ര കൂടെ​ക്കൂ​ടെ ഭൂകമ്പങ്ങൾ ഉണ്ടായി എന്നതു സംബന്ധിച്ച ഭൂകമ്പ ശാസ്‌ത്ര​ജ്ഞ​രു​ടെ അഭി​പ്രാ​യത്തെ ഞങ്ങൾ നിഷ്‌പ​ക്ഷ​മാ​യി ഉദ്ധരി​ക്കുക മാത്ര​മാ​യി​രു​ന്നു. ഭൂകമ്പ​ങ്ങ​ളു​ടെ എണ്ണത്തിൽ “കാര്യ​മായ മാറ്റ​മൊ​ന്നും ഉണ്ടായി​ട്ടില്ല” എന്ന്‌ ആരെങ്കി​ലും വിശ്വ​സി​ക്കു​ന്നു​ണ്ടെ​ങ്കിൽത്തന്നെ, മത്തായി 24-ാം അധ്യാ​യ​ത്തിൽ രേഖ​പ്പെ​ടു​ത്തി​യി​രി​ക്കുന്ന യേശു​വി​ന്റെ പ്രവചനം നമ്മുടെ നാളു​ക​ളിൽ നിവൃ​ത്തി​യേ​റു​ന്നു എന്ന വസ്‌തുത വ്യക്തമാ​ക്കു​ക​യാ​യി​രു​ന്നു ഞങ്ങളുടെ ഉദ്ദേശ്യം. “വലിയ ഭൂകമ്പങ്ങൾ ഉണ്ടാകും” എന്നു മാത്രമേ യേശു പറഞ്ഞുള്ളൂ. —ലൂക്കൊസ്‌ 21:11.