വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നേത്രങ്ങളിൽ ഒരു അതിഗംഭീര കണ്ടുപിടിത്തം

നേത്രങ്ങളിൽ ഒരു അതിഗംഭീര കണ്ടുപിടിത്തം

നേത്ര​ങ്ങ​ളിൽ ഒരു അതിഗം​ഭീര കണ്ടുപി​ടി​ത്തം

സസ്‌ത​നി​ക​ളു​ടെ നേത്ര​ങ്ങ​ളിൽ പ്രകാ​ശ​ത്തോ​ടു പ്രതി​ക​രി​ക്കു​ക​യും ശരീര​ത്തി​ലെ ജൈവ​ഘ​ടി​കാ​രത്തെ ക്രമീ​ക​രി​ക്കു​ക​യും ചെയ്യുന്ന നാഡീ​കോ​ശങ്ങൾ ഉള്ളതായി വളരെ കാലം മുമ്പു​തന്നെ ശാസ്‌ത്രജ്ഞർ മനസ്സി​ലാ​ക്കി​യി​ട്ടുണ്ട്‌. ഈ പ്രകാശ സംവേദക ധർമം നിറ​വേ​റ്റു​ന്നത്‌ ദണ്ഡുക​ളെ​ന്നും (rods) കോണു​ക​ളെ​ന്നും (cones) അറിയ​പ്പെ​ടുന്ന നേത്ര കോശ​ങ്ങ​ളാണ്‌ എന്നാണ്‌ ദീർഘ​നാ​ളാ​യി കരുതി​പ്പോ​ന്നി​രു​ന്നത്‌. എന്നാൽ 1999-ൽ “ദണ്ഡുക​ളും കോണു​ക​ളും ഇല്ലാഞ്ഞ [അതായത്‌ കാഴ്‌ച​ശ​ക്തി​യി​ല്ലാഞ്ഞ] ഉത്‌പ​രി​വർത്തിത എലികൾക്കും പ്രകാശ സംവേദക ഘടികാ​രങ്ങൾ ഉള്ളതായി” ഗവേഷകർ കണ്ടെത്തി എന്ന്‌ സയൻസ്‌ പത്രിക റിപ്പോർട്ടു ചെയ്യുന്നു. ഇതിന്റെ ഫലമായി “കണ്ണിലെ മറ്റേതോ കോശങ്ങൾ പ്രകാ​ശ​ത്തോ​ടു പ്രതി​ക​രി​ക്കു​ന്നു” എന്ന നിഗമ​ന​ത്തിൽ ഗവേഷകർ എത്തി.

ഇപ്പോൾ ഈ പ്രകാശ സംവേ​ദ​നി​ക​ളു​ടെ രഹസ്യം ചുരു​ള​ഴി​ഞ്ഞി​രി​ക്കു​ക​യാണ്‌. പ്രതി​ബിം​ബ​ങ്ങൾക്കു രൂപം നൽകുന്ന ദണ്ഡുക​ളും കോണു​ക​ളു​മാ​യി കൂടി​ക്ക​ലർന്നു കിടക്കു​ന്ന​വ​യെ​ങ്കി​ലും ഈ സംവേ​ദ​നി​കൾ “പ്രതി​ബിം​ബ നിർമാണ ദൃശ്യ​വ്യ​വ​സ്ഥ​യോ​ടൊ​പ്പം പ്രവർത്തി​ക്കുന്ന മറ്റൊരു ദൃശ്യ പരിപ​ഥ​ത്തി​നു (circuit)” രൂപം നൽകുന്നു എന്ന്‌ സയൻസ്‌ വിശദീ​ക​രി​ക്കു​ന്നു. കൃഷ്‌ണ​മ​ണി​യു​ടെ വലിപ്പ​ത്തെ​യും മെല​റ്റോ​നിൻ എന്ന ഹോർമോ​ണി​ന്റെ സ്രവണ​ത്തെ​യും നിയ​ന്ത്രി​ക്കുക, ശരീര​ത്തി​ലെ ജൈവ​ഘ​ടി​കാ​രത്തെ പ്രകാശ-അന്ധകാര ചക്രവു​മാ​യി ഏകകാ​ലി​ക​മാ​ക്കുക തുടങ്ങിയ ധർമങ്ങ​ളാണ്‌ പുതു​താ​യി കണ്ടെത്തിയ ഈ പരിപഥം നിർവ​ഹി​ക്കു​ന്നത്‌. ഭാവ വ്യത്യാ​സങ്ങൾ പ്രകട​മാ​കു​ന്ന​തിൽ പോലും ഇതിനു പങ്കുണ്ടാ​യി​രു​ന്നേ​ക്കാം എന്നു കരുത​പ്പെ​ടു​ന്നു.

രസകര​മെ​ന്നു പറയട്ടെ, ഈ പ്രകാശ സംവേ​ദ​നി​കൾ ഏറെ നേര​ത്തേക്കു നീണ്ടു​നിൽക്കുന്ന പ്രകാശ വ്യതി​യാ​ന​ങ്ങ​ളോ​ടേ പ്രതി​ക​രി​ക്കാ​റു​ള്ളൂ. പ്രകാശ തീവ്ര​ത​യിൽ ക്ഷണിക​മാ​യി ഉണ്ടാകുന്ന വ്യതി​യാ​ന​ങ്ങ​ളോ​ടു പ്രതി​ക​രി​ച്ചി​രു​ന്നെ​ങ്കിൽ അവ ജൈവ ഘടികാ​ര​ത്തി​നു വലിയ ആശയക്കു​ഴപ്പം സൃഷ്ടി​ച്ചേനെ. ഒരു ശാസ്‌ത്രജ്ഞൻ ഈ കണ്ടുപി​ടി​ത്തത്തെ “അതിഗം​ഭീ​രം” എന്നു വിശേ​ഷി​പ്പി​ച്ചു. “സസ്‌ത​നി​ക​ളി​ലെ പ്രകാ​ശ​ഗ്രാ​ഹി​കൾ ഏതാണെന്ന ചോദ്യ​ത്തിന്‌ ഉത്തരം കണ്ടെത്തു​ന്ന​തി​നുള്ള ശ്രമങ്ങ​ളിൽ ഉണ്ടായി​ട്ടുള്ള ഏറ്റവും വലിയ മുന്നേ​റ്റ​മാണ്‌ ഇത്‌” എന്ന്‌ അദ്ദേഹം പറഞ്ഞു.

വ്യക്തമാ​യും, ജീവനെ കുറിച്ച്‌ എത്രയ​ധി​കം മനസ്സി​ലാ​ക്കു​ന്നു​വോ അത്രയ​ധി​ക​മാ​യി, ഗ്രഹി​ക്കാൻ ബുദ്ധി​മു​ട്ടു​ള്ള​തെ​ങ്കി​ലും അങ്ങേയറ്റം വിദഗ്‌ധ​മായ രൂപകൽപ്പ​ന​യു​ടെ തെളി​വു​കൾ നാം ദർശി​ക്കു​ന്നു. അത്തരം അറിവ്‌ സ്രഷ്ടാ​വി​നെ സ്‌തു​തി​ച്ചു​കൊ​ണ്ടുള്ള ബൈബി​ളി​ലെ ഈ വാക്കുകൾ ഏറ്റുപാ​ടാൻ അനേകരെ പ്രേരി​പ്പി​ക്കു​ന്നു: “ഭയങ്കര​വും അതിശ​യ​വു​മാ​യി എന്നെ സൃഷ്ടി​ച്ചി​രി​ക്ക​യാൽ ഞാൻ നിനക്കു സ്‌തോ​ത്രം ചെയ്യുന്നു; നിന്റെ പ്രവൃ​ത്തി​കൾ അത്ഭുത​ക​ര​മാ​കു​ന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയു​ന്നു.”—സങ്കീർത്തനം 139:14. (g02 11/22)