വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു നൂതന തരംഗം ഇലക്‌ട്രോണിക്‌ ഗെയിമുകളിൽ

ഒരു നൂതന തരംഗം ഇലക്‌ട്രോണിക്‌ ഗെയിമുകളിൽ

ഒരു നൂതന തരംഗം ഇലക്‌​ട്രോ​ണിക്‌ ഗെയി​മു​ക​ളിൽ

“കഴിഞ്ഞ വർഷം ഏറ്റവു​മ​ധി​കം വിറ്റഴി​ക്ക​പ്പെട്ട വീഡി​യോ ഗെയിം ഗ്രാന്റ്‌ തെഫ്‌റ്റ്‌ ഓട്ടോ 3” ആയിരു​ന്നെന്ന്‌ “ന്യൂസ്‌വീക്ക്‌” മാസിക പറയുന്നു. കളി ഇങ്ങനെ​യാണ്‌: പങ്കെടു​ക്കുന്ന ഓരോ​രു​ത്ത​രും ഒരു സാങ്കൽപ്പിക കൊള്ള​സം​ഘ​ത്തി​ലെ അംഗമാണ്‌. വ്യഭി​ചാ​രം, കൊല​പാ​തകം എന്നിങ്ങനെ കമ്പ്യൂട്ടർ സ്‌ക്രീ​നിൽ ചെയ്‌തു​കൂ​ട്ടുന്ന കുറ്റകൃ​ത്യ​ങ്ങ​ളു​ടെ തോത​നു​സ​രിച്ച്‌ കളിക്കാർക്ക്‌ കൊള്ള​സം​ഘ​ത്തിൽ സ്ഥാനക്ക​യറ്റം കിട്ടുന്നു. അങ്ങനെ കളി പുരോ​ഗ​മി​ക്കു​ന്നു. “നിങ്ങൾ ചെയ്യുന്ന ഓരോ പ്രവൃ​ത്തി​യു​ടെ​യും അനന്തര​ഫ​ല​ങ്ങ​ളും പ്രോ​ഗ്രാം ചെയ്‌തു​വെ​ച്ചി​ട്ടുണ്ട്‌,” “ന്യൂസ്‌വീക്ക്‌” തുടരു​ന്നു. ദൃഷ്ടാ​ന്ത​ത്തിന്‌ മോഷ്ടിച്ച ഒരു കാറിൽ ഇരുന്ന്‌ നിങ്ങൾ വഴിയാ​ത്ര​ക്കാ​രെ കൊല്ലു​ന്നെ​ങ്കിൽ പോലീസ്‌ നിങ്ങളെ പിന്തു​ടർന്നു പിടി​കൂ​ടാൻ ശ്രമി​ക്കും. അവരിൽ ഒരാളെ നിങ്ങൾ വെടി​വെച്ചു വീഴ്‌ത്തി​യാൽ കുറ്റാ​ന്വേ​ഷക സംഘം (എഫ്‌ബി​ഐ) രംഗ​ത്തെ​ത്തും. ഒരു എഫ്‌ബി​ഐ ഏജന്റിനെ നിങ്ങൾ വകവരു​ത്തി​യാൽ പിന്നെ പട്ടാള​ത്തി​ന്റെ വരവായി. 17 വയസ്സിനു മുകളിൽ ഉള്ളവർക്കു വേണ്ടി​യാണ്‌ ഗെയിം നിർമി​ച്ചി​രി​ക്കു​ന്ന​തെ​ങ്കി​ലും ചില കടകൾ കൊച്ചു​കു​ട്ടി​കൾക്കും ഇത്‌ വിൽക്കു​ന്നു​ണ്ടെ​ന്നാണ്‌ അറിവ്‌. 12 വയസ്സു​കാർക്കു പോലും ഇതു ഹരമാ​ണ​ത്രെ!

ആദ്യത്തെ ആധുനിക കമ്പ്യൂട്ടർ ഗെയിം ആയ ‘സ്‌പേ​സ്‌വാർ’ 1962-ലാണ്‌ പുറത്തി​റ​ങ്ങി​യത്‌. ഛിന്ന​ഗ്ര​ഹ​ങ്ങ​ളെ​യും അന്യഗ്രഹ ശത്രു​ക്ക​ളു​ടെ പേടക​ങ്ങ​ളെ​യും വെട്ടിച്ചു മുന്നേ​റി​യാണ്‌ ഈ ഗെയിം ജയി​ക്കേ​ണ്ടത്‌. തുടർന്ന്‌ ഇതേ മാതൃ​ക​യി​ലുള്ള ഒട്ടനവധി ഗെയി​മു​കൾ പുറത്തി​റ​ങ്ങു​ക​യു​ണ്ടാ​യി. 1970-കളിലും 80-കളിലും കൂടുതൽ ക്ഷമതയുള്ള സ്വകാര്യ കമ്പ്യൂ​ട്ട​റു​കൾ രംഗത്തു വന്നതോ​ടെ കമ്പ്യൂട്ടർ ഗെയി​മു​കൾ പ്രചു​ര​പ്ര​ചാ​രം നേടി. സാഹസി​കത നിറഞ്ഞവ, പൊതു​വി​ജ്ഞാന ചോദ്യ​ങ്ങൾ അടങ്ങിയവ, തന്ത്രങ്ങൾ മെനയാ​നു​ള്ളവ (സ്‌ട്രാ​റ്റജി ഗെയിം), അക്രമ നടപടി​കൾ നിറഞ്ഞവ എന്നിങ്ങനെ നൂറു നൂറു ഗെയി​മു​കൾ. സങ്കൽപ്പ നഗരങ്ങ​ളെ​യും അവയുടെ നാഗരി​ക​ത​യെ​യും ഭാവന​യ്‌ക്കൊത്ത്‌ കരുപ്പി​ടി​പ്പി​ക്കു​ന്ന​താണ്‌ സ്‌ട്രാ​റ്റ​ജിക്‌ ഗെയി​മു​ക​ളിൽ ഒന്നിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. കമ്പ്യൂട്ടർ സ്‌ക്രീ​നിൽ ഐസ്‌ ഹോക്കി​യും ഗോൾഫും കളിക്കാൻ സൗകര്യ​മൊ​രു​ക്കുന്ന ഗെയി​മു​ക​ളു​മുണ്ട്‌.

വിദ്യാ​ഭ്യാ​സ മൂല്യ​മു​ള്ള​വ​യും ഒപ്പം വിനോ​ദ​ദാ​യ​ക​വും എന്ന്‌ ചില ഗെയി​മു​കൾ പുകഴ്‌ത്ത​പ്പെ​ടു​ന്നു. മറ്റു ചിലതി​ലാ​കട്ടെ, നിങ്ങൾക്കു വിമാനം നിലത്തി​റ​ക്കാ​നും കാറോട്ട മത്സരത്തിൽ കുതി​ച്ചു​പാ​യാ​നും തീവണ്ടി ഓടി​ക്കാ​നും മഞ്ഞിൽ തെന്നി​നീ​ങ്ങി രസിക്കാ​നും സാധി​ക്കു​ന്നു. കമ്പ്യൂട്ടർ സ്‌ക്രീ​നിൽ ഒരു ആഗോ​ള​പ​ര്യ​ടനം നടത്താൻ നിങ്ങളെ പ്രാപ്‌ത​രാ​ക്കുന്ന ഗെയി​മു​കൾ പോലു​മുണ്ട്‌. എന്നിരു​ന്നാ​ലും, അടിപി​ടി-വെടി​വെപ്പ്‌ രംഗങ്ങൾ ചിത്രീ​ക​രി​ക്കുന്ന ഗെയി​മു​കൾ അക്രമ​വാ​സന വളർത്തു​ന്ന​താ​യി അപലപി​ക്ക​പ്പെ​ടു​ന്നുണ്ട്‌. ആയുധങ്ങൾ യഥേഷ്ടം തിര​ഞ്ഞെ​ടുത്ത്‌ സ്‌ക്രീ​നിൽ പ്രത്യ​ക്ഷ​പ്പെ​ടുന്ന മനുഷ്യ​രൂ​പ​ങ്ങളെ അല്ലെങ്കിൽ സങ്കൽപ്പ കഥാപാ​ത്ര​ങ്ങളെ വെടി​വെ​ച്ചി​ടു​ക​യാണ്‌ ഇത്തരം കളിക​ളിൽ കളിക്കാ​രനു ചെയ്യാ​നു​ള്ളത്‌.

ഓൺ-ലൈൻ ഗെയി​മു​കൾ—ഒരു പുത്തൻ തരംഗം

ബ്രിട്ടാ​നിയ എന്ന രാജ്യത്ത്‌ 2,30,000 പേർ വസിക്കു​ന്നു. അവരിൽ പടയാ​ളി​ക​ളും തയ്യൽക്കാ​രും കൊല്ല​പ്പ​ണി​ക്കാ​രും സംഗീ​ത​ജ്ഞ​രു​മുണ്ട്‌. അവർ പട വെട്ടു​ക​യും നഗരങ്ങൾ പണിയു​ക​യും കടകൾ നടത്തു​ക​യും ചെയ്യു​ന്നുണ്ട്‌. അവർ വിവാ​ഹി​ത​രാ​കു​ന്നുണ്ട്‌, മരിക്കു​ന്നുണ്ട്‌. എന്നാൽ ഇങ്ങനെ​യൊ​രു ബ്രിട്ടാ​നിയ രാജ്യം സ്ഥിതി​ചെ​യ്യു​ന്നേ​യില്ല എന്നുള്ള​താണ്‌ വാസ്‌തവം. ഇത്‌ കമ്പ്യൂട്ടർ കൽപ്പി​ത​മായ ഒരു മധ്യയുഗ ലോക​മാണ്‌, ലോക​ത്തി​ന്റെ വിവി​ധ​ഭാ​ഗ​ങ്ങ​ളിൽ ഇരുന്നു​കൊണ്ട്‌ ഇന്റർനെറ്റ്‌ ഉപയോ​ഗി​ക്കു​ന്ന​വർക്ക്‌ ഒരേ സമയം പരസ്‌പരം സംസാ​രി​ക്കു​ന്ന​തി​നും മത്സരി​ക്കു​ന്ന​തി​നും അരങ്ങൊ​രു​ക്കുന്ന സങ്കൽപ്പ ദേശം. ഓൺ-ലൈൻ ഗെയിം എന്നറി​യ​പ്പെ​ടുന്ന ഒരുതരം കമ്പ്യൂട്ടർ ഗെയിം ആണ്‌ ഇതു സാധ്യ​മാ​ക്കു​ന്നത്‌. വളരെ വേഗം ജനപ്രീ​തി നേടി​ക്കൊ​ണ്ടി​രി​ക്കുന്ന ഈ ഗെയി​മാ​യി​രി​ക്കും കമ്പ്യൂട്ടർ ഗെയിം രംഗത്ത്‌ ഏറ്റവും വലിയ തരംഗം സൃഷ്ടി​ക്കാൻ പോകു​ന്ന​തെന്നു പ്രതീ​ക്ഷി​ക്ക​പ്പെ​ടു​ന്നു. ബ്രിട്ടാ​നിയ എന്ന സങ്കൽപ്പ രാജ്യത്തെ കേന്ദ്രീ​ക​രിച്ച്‌ ‘അൾട്ടിമ ഓൺലൈൻ’ എന്ന പേരിൽ 1997-ൽ അവതരി​പ്പി​ക്ക​പ്പെട്ട ഈ കളിയാ​യി​രു​ന്നു ഇന്റർനെറ്റ്‌ ഉപയോ​ഗി​ച്ചുള്ള ആദ്യത്തെ കമ്പ്യൂട്ടർ ഗെയിം. അതിനെ തുടർന്ന്‌ മറ്റു നിരവധി ഇന്റർനെറ്റ്‌ ഗെയി​മു​കൾ നിർമി​ക്ക​പ്പെ​ട്ടി​ട്ടുണ്ട്‌, പലതും പണിപ്പു​ര​യി​ലു​മാണ്‌.

ഇത്തരം ഗെയി​മു​ക​ളു​ടെ വിശേഷത എന്താണ്‌? സാധാരണ കമ്പ്യൂട്ടർ ഗെയി​മു​ക​ളിൽ നിന്നു വ്യത്യ​സ്‌ത​മാ​യി ഇന്റർനെറ്റ്‌ ഗെയി​മിൽ നിങ്ങ​ളോ​ടൊ​പ്പം കളിക്കു​ന്നത്‌ കമ്പ്യൂ​ട്ടറല്ല, മറിച്ച്‌ സ്‌ക്രീ​നിൽ തെളി​യുന്ന കഥാപാ​ത്ര​ങ്ങളെ ലോക​ത്തി​ന്റെ മറ്റെവി​ടെ​യോ ഇരുന്ന്‌ നിയ​ന്ത്രി​ക്കുന്ന സഹകളി​ക്കാ​രാണ്‌. ഒരേ കളിയിൽ ആയിര​ക്ക​ണ​ക്കിന്‌ ആളുകൾക്ക്‌ ഉൾപ്പെ​ടാൻ കഴിയും. ദൃഷ്ടാ​ന്ത​ത്തിന്‌, 114 രാജ്യ​ങ്ങ​ളി​ലി​രു​ന്നു​കൊണ്ട്‌ കളിക്കാർക്ക്‌ ഒരേസ​മയം പങ്കുപ​റ്റാ​നാ​കുന്ന ഒരു ഗെയി​മാ​ണ​ത്രെ ‘അൾട്ടിമ ഓൺലൈൻ.’ കളിക്കു​ന്ന​തോ​ടൊ​പ്പം അന്യോ​ന്യം സംസാ​രി​ക്കാ​നും കഴിയും എന്നതാ​യി​രി​ക്കാം ആളുകൾക്ക്‌ ഇത്തരം ഗെയി​മു​ക​ളോ​ടു പ്രിയം വർധി​ക്കാ​നുള്ള പ്രധാന കാരണം. കളിക്കാർക്ക്‌ ഇത്തരത്തിൽ പരസ്‌പരം സംസാ​രി​ക്കാ​നാ​വു​ന്നത്‌ തങ്ങൾ ഒരു ആഗോള സമൂഹ​ത്തി​ന്റെ ഭാഗമാ​ണെന്ന തോന്നൽ അവരിൽ ഉളവാ​ക്കു​ന്നു.

വൻ വ്യവസാ​യം

ഇലക്‌​ട്രോ​ണിക്‌ ഗെയിം വ്യവസായ രംഗത്ത്‌ വമ്പിച്ച ശുഭ​പ്ര​തീ​ക്ഷ​ക​ളാണ്‌ ഉള്ളത്‌. 1997-ൽ അമേരി​ക്ക​യി​ലെ കമ്പ്യൂട്ടർ, വീഡി​യോ ഗെയിം വ്യവസാ​യ​ത്തി​ന്റെ വാർഷിക വിറ്റു​വ​രവ്‌ 530 കോടി ഡോള​റിൽ എത്തി, ലോക​വ്യാ​പ​ക​മാ​യി അത്‌ 1,000 കോടി ഡോളർ ആയിരു​ന്നു. ഈ കുതിപ്പു തുടരാ​നാ​ണു സാധ്യത. അടുത്ത അഞ്ചു വർഷം​കൊണ്ട്‌ വിപണി​യിൽ 50 മുതൽ 75 വരെ ശതമാനം വർധന പ്രതീ​ക്ഷി​ക്കു​ന്നു.

ദിന​മ്പ്ര​തി പത്തു ലക്ഷത്തിൽ അധികം ആളുകൾ ഇന്റർനെറ്റ്‌ ഗെയി​മു​ക​ളിൽ അരങ്ങേറ്റം കുറി​ക്കു​ന്നു എന്ന്‌ ഫോറസ്റ്റർ റിസേർച്ച്‌ എന്ന സംഘടന പറയുന്നു. ബൃഹത്തായ അളവി​ലുള്ള വിവരങ്ങൾ ഞൊടി​യി​ട​യിൽ കൈമാ​റാൻ സഹായി​ക്കുന്ന, ‘ബ്രോഡ്‌ ബാൻഡ്‌’ എന്ന ഒരുതരം ഹൈസ്‌പീഡ്‌ ഇന്റർനെറ്റ്‌ കണക്ഷൻ പ്രചാ​ര​ത്തി​ലാ​കു​ന്ന​തോ​ടെ ഓൺ-ലൈൻ ഗെയി​മു​ക​ളോ​ടുള്ള പ്രിയം ഇനിയും വർധി​ക്കു​മെന്നു കരുത​പ്പെ​ടു​ന്നു. കുട്ടി​ക്കാ​ലം മുതലേ കമ്പ്യൂട്ടർ ഗെയിം കളിച്ചു ശീലി​ച്ചവർ മുതിർന്ന ശേഷവും കളി അതേ മുറയ്‌ക്കു തുടരു​ന്ന​താ​യാണ്‌ കണ്ടുവ​രു​ന്നത്‌. അക്കൂട്ട​ത്തിൽപ്പെട്ട ഒരാൾ ഇങ്ങനെ പറയുന്നു: “കമ്പ്യൂട്ടർ ഗെയി​മു​കൾ ലോക​ത്തെ​മ്പാ​ടു​മുള്ള സുഹൃ​ത്തു​ക്ക​ളു​മാ​യി സഹവസി​ക്കാ​നുള്ള ഒരു മാർഗ​മാ​യി​ത്തീർന്നി​രി​ക്കു​ന്നു.”

എല്ലാ കമ്പ്യൂട്ടർ ഗെയി​മു​ക​ളും നിരു​പ​ദ്ര​വ​ക​ര​മായ വിനോ​ദ​ങ്ങ​ളാ​ണോ? അതോ, അവയിൽ അപകടങ്ങൾ പതിയി​രി​പ്പു​ണ്ടോ? നമുക്കു പരി​ശോ​ധി​ക്കാം. (g02 12/22)