വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിങ്ങൾക്കു ദർശിക്കാൻ കഴിയുന്ന പ്രകൃതിയിലെ രൂപകൽപ്പന

നിങ്ങൾക്കു ദർശിക്കാൻ കഴിയുന്ന പ്രകൃതിയിലെ രൂപകൽപ്പന

നിങ്ങൾക്കു ദർശി​ക്കാൻ കഴിയുന്ന പ്രകൃ​തി​യി​ലെ രൂപകൽപ്പന

നാട്ടിൻപു​റ​ത്തു​കൂ​ടെ ഉലാത്താ​നി​റ​ങ്ങു​മ്പോൾ നമ്മിൽ മിക്കവ​രും പ്രകൃ​തി​യു​ടെ വശ്യചാ​രുത നിർന്നി​മേ​ഷ​രാ​യി നോക്കി​നിൽക്കാ​റുണ്ട്‌. അതൊരു പൂങ്കു​ല​യാ​കാം, വർണപ്പ​കി​ട്ടേ​റിയ പക്ഷിയാ​കാം, പ്രൗഢ​മ​നോ​ജ്ഞ​മായ ഒരു വൃക്ഷമോ കമനീ​യ​മായ പ്രകൃ​തി​ദൃ​ശ്യ​മോ ആകാം. ഈ രമണീ​യ​ത​യെ​ല്ലാം നിപു​ണ​നായ ഒരു രൂപസം​വി​ധാ​യ​കന്റെ അഥവാ ഒരു സ്രഷ്ടാ​വി​ന്റെ കരവി​രു​താ​ണെന്ന്‌ അനേക​രും സമ്മതി​ക്കു​ന്നു.

എന്നാൽ, പ്രകൃ​തി​യി​ലെ രൂപകൽപ്പ​ന​യു​ടെ സങ്കീർണത ശാസ്‌ത്ര​ജ്ഞ​ന്മാർക്കല്ലേ മനസ്സി​ലാ​ക്കാൻ കഴിയൂ എന്ന്‌ ഒരുപക്ഷേ നിങ്ങൾ ചിന്തി​ക്കു​ന്നു​ണ്ടാ​കാം. പ്രകൃ​തി​യി​ലെ രചനാ​വൈ​ദ​ഗ്‌ധ്യം നിരീ​ക്ഷി​ച്ചു മനസ്സി​ലാ​ക്കാൻ സങ്കീർണ​മായ ശാസ്‌ത്ര ഉപകര​ണ​ങ്ങ​ളു​ടെ ആവശ്യ​മില്ല. അതിന്‌ സൂക്ഷ്‌മ​മായ നിരീ​ക്ഷ​ണ​പാ​ടവം, ഒരൽപ്പം ഭാവന, രൂപഭം​ഗി​യും സൗന്ദര്യ​വും സംബന്ധി​ച്ചൊ​രു ധാരണ, ഇത്ര മാത്രമേ വേണ്ടൂ. നിങ്ങൾ അധികം ശ്രദ്ധി​ക്കാ​നി​ട​യി​ല്ലാത്ത, എന്നാൽ പരിചി​ത​ങ്ങ​ളായ വസ്‌തു​ക്കളെ ഒന്ന്‌ അടുത്തു നിരീ​ക്ഷി​ക്കേ​ണ്ട​താ​യും വന്നേക്കാം.

പ്രകൃ​തി​യിൽ കാണ​പ്പെ​ടുന്ന വളരെ ലളിത​മായ ഒരു രൂപമാണ്‌ സർപ്പി​ളാ​കൃ​തി. നമുക്ക്‌ ഏറെ പരിച​യ​മുള്ള കയർചു​രു​ളു​കൾ, കോർക്ക​ടപ്പ്‌ ഊരി​യെ​ടു​ക്കാ​നുള്ള ഉപകരണം എന്നീ മനുഷ്യ​നിർമിത വസ്‌തു​ക്കൾക്കും ഇതേ ആകൃതി​യാണ്‌. പൈൻമ​ര​ത്തി​ന്റെ രേണു​ശ​ങ്കു​ക്കൾ, കടൽക്ക​ക്ക​യു​ടെ തോട്‌ എന്നിങ്ങനെ സർപ്പി​ളാ​കാ​ര​ത്തി​ന്റെ അഴകാർന്ന രൂപങ്ങൾ നിങ്ങൾക്കു പ്രകൃ​തി​യിൽ കാണാം. സൂര്യ​കാ​ന്തി​പ്പൂ​വി​ന്റെ പുഷ്‌പ​ശീർഷം ഒന്നു ശ്രദ്ധി​ച്ചു​നോ​ക്കൂ. അതിനും സർപ്പി​ളാ​കാ​രം തന്നെ. വളരെ സൂക്ഷി​ച്ചു​നോ​ക്കി​യാൽ ചിലന്തി​വ​ല​യു​ടെ മധ്യത്തി​ലും പനിനീർപ്പൂ​വി​ന്റെ പുഷ്‌പ​ശീർഷ​ത്തി​ലും സർപ്പി​ളാ​കൃ​തി ദർശി​ക്കാൻ കഴിയും.

ചിലന്തി​വല ഒന്ന്‌ അടുത്തു നിരീ​ക്ഷി​ക്കൂ. ആദ്യം തന്നെ ചിലന്തി അതിന്റെ വലയുടെ മൊത്തം ഭാരം താങ്ങാ​നുള്ള മുഖ്യ താങ്ങ്‌ നെയ്യുന്നു. ചക്രത്തി​ന്റെ ആരക്കാ​ലു​കൾ പോ​ലെ​യാ​ണിത്‌. പിന്നീട്‌ ഈ താങ്ങു​കളെ പരസ്‌പരം ബന്ധിപ്പി​ച്ചു​കൊണ്ട്‌, ഒട്ടുന്ന ഒരുതരം പട്ടുനൂൽ ഉപയോ​ഗിച്ച്‌ വലയുടെ കേന്ദ്ര​ത്തിൽനിന്ന്‌ വൃത്താ​കാ​ര​മാ​യി നെയ്‌ത്തു തുടങ്ങു​ന്നു. വല നെയ്‌ത്ത്‌ പൂർത്തി​യാ​കു​ന്ന​തു​വരെ അതു തന്റെ പണി തുടരു​ന്നു. കേന്ദ്ര​ത്തിൽ നിന്ന്‌ അകന്നു​പോ​കു​ന്തോ​റും നൂൽ വലയങ്ങൾക്കു വ്യാസം വർധി​ക്കു​ന്ന​തി​നാൽ ചിലന്തി​വ​ല​യ്‌ക്കു സർപ്പി​ളാ​കൃ​തി തോന്നു​ന്നു.

ചില ജീവി​ക​ളിൽ കണ്ണുകൾ പോലെ തോന്നി​ക്കുന്ന പുള്ളി​യോ പൊട്ടോ കാണാം. പ്രകൃ​തി​യി​ലെ ചേതോ​ഹ​ര​മായ മറ്റൊരു രൂപമാ​ണിത്‌. പക്ഷിയു​ടെ തൂവലു​ക​ളി​ലും, ചിത്ര​ശ​ല​ഭ​ത്തി​ന്റെ ചിറകു​ക​ളി​ലും മത്സ്യത്തി​ന്റെ ചെതു​മ്പ​ലി​ലു​മൊ​ക്കെ ഇത്തരം ‘കണ്ണുകൾ’ കാണ​പ്പെ​ടു​ന്നത്‌ വളരെ വിചി​ത്ര​മാ​യി തോന്നി​യേ​ക്കാം. ശാസ്‌ത്ര​ജ്ഞ​ന്മാ​രു​ടെ അഭി​പ്രാ​യ​ത്തിൽ ഈ ‘കണ്ണുകൾ’ വിവിധ ഉദ്ദേശ്യ​ത്തിന്‌ ഉപകരി​ക്കു​ന്നു. ഇണയെ ആകർഷി​ക്കാ​നോ, ശത്രു​വി​നെ കബളി​പ്പി​ക്കാ​നോ അല്ലെങ്കിൽ അവയുടെ ശ്രദ്ധ അകറ്റാ​നോ ഒക്കെയാ​ണിത്‌. ഈ ‘കണ്ണുക​ളു​ടെ’ നയനമ​നോ​ഹ​ര​മായ പ്രദർശനം കാഴ്‌ച​വെ​ക്കു​ന്ന​തിൽ ആൺമയി​ലി​നോ​ളം കേമൻ മറ്റാരു​മി​ല്ലെന്നു തോന്നു​ന്നു. ഇണയെ ആകർഷി​ക്കാ​നുള്ള ശ്രമത്തിൽ പച്ചയും നീലയും നിറമുള്ള ‘പീലി​ക്ക​ണ്ണു​കൾ’ വിടർത്തി നൃത്തമാ​ടുന്ന മയിൽ പ്രകൃ​തി​യി​ലെ ഒരു മോഹ​ന​ദൃ​ശ്യ​മാണ്‌. മയിലി​ന്റെ മനോ​ഹാ​രി​ത​യിൽ മതിമറന്ന മഹാനായ അലക്‌സാ​ണ്ടർ ചക്രവർത്തി, തന്റെ സാമ്രാ​ജ്യ​ത്തിൽ ഉടനീളം ഈ പക്ഷികളെ സംരക്ഷി​ക്ക​ണ​മെന്ന്‌ നിഷ്‌കർഷി​ക്കു​ക​യു​ണ്ടാ​യി.

വൃത്താ​കാ​ര​വും ഗോളാ​കൃ​തി​യും നമുക്കു പരിച​യ​മുള്ള രൂപങ്ങ​ളാണ്‌. സ്വർണ​ത്ത​ളി​ക​യോ​ടൊ​ക്കുന്ന അസ്‌ത​മ​ന​സൂ​ര്യ​നും രാത്രി​ന​ഭ​സിൽ വെള്ളി​ത്താ​ലം​പോ​ലെ കാണ​പ്പെ​ടുന്ന പൂർണ​ച​ന്ദ്ര​നും നിത്യ​വി​സ്‌മ​യ​ങ്ങ​ളാണ്‌. ഡെയി​സി​ക്കു​ടും​ബ​ത്തി​ലെ മിക്ക പുഷ്‌പ​ങ്ങൾക്കും സൂര്യന്റെ ഛായയാണ്‌. മഞ്ഞനി​റ​മുള്ള പുഷ്‌പ​ശീർഷ​വും സൂര്യ​കി​ര​ണങ്ങൾ പോലെ തോന്നി​ക്കുന്ന വർണ​വൈ​വി​ധ്യ​മാർന്ന ഇതളു​ക​ളു​മുള്ള ഡെയി​സി​പ്പൂ​ക്കൾ ഉദ്യാ​ന​ങ്ങ​ളിൽ ഉദിച്ചു നിൽക്കുന്ന കാഴ്‌ച ഹൃദയാ​വർജ​ക​മാണ്‌. സ്വർണ​മണൽ വിരിച്ച കടലോ​ര​ങ്ങ​ളി​ലേക്കു വിനോ​ദ​സ​ഞ്ചാ​രി​കൾ ഒഴുകി​യെ​ത്തു​ന്ന​തു​പോ​ലെ, ഡെയി​സി​പ്പൂ​ക്ക​ളു​ടെ സുവർണ‘നേത്രങ്ങൾ’ ഒരുക്കുന്ന മധുവൂ​റുന്ന വിരു​ന്നിൽ ആകൃഷ്ട​രാ​യി ചിത്ര​ശ​ല​ഭങ്ങൾ എത്താറുണ്ട്‌.

ഭംഗി​യാ​യും സൗകര്യ​പ്ര​ദ​മാ​യും അടുക്കി​വെ​ക്കാൻ കഴിയു​ന്ന​തി​നാ​ലാ​വണം പ്രകൃ​തി​യിൽ കാണ​പ്പെ​ടുന്ന, വ്യത്യസ്‌ത വലിപ്പ​ത്തി​ലും നിറത്തി​ലു​മുള്ള കായ്‌കൾക്കും പഴങ്ങൾക്കും ഗോളാ​കൃ​തി​യു​ള്ളത്‌. അവയുടെ ഉജ്ജ്വല വർണങ്ങൾ പക്ഷികളെ ആകർഷി​ക്കു​ന്നു. രുചി​യേ​റിയ ഫലങ്ങൾ ഭക്ഷിച്ച​ശേഷം അവ വിത്തുകൾ നാലു​പാ​ടും വിതറു​ന്നു. അങ്ങനെ പക്ഷികൾ തങ്ങൾക്കു ലഭിച്ച മൃഷ്ടാന്ന ഭോജ​ന​ത്തി​നുള്ള പ്രത്യു​പ​കാ​ര​മാ​യി വിത്തു​വി​ത​ര​ണ​ത്തിൽ സഹായി​ക്കു​ന്നു.

സർപ്പി​ളാ​കൃ​തി​യും കണ്ണുകൾപോ​ലുള്ള പൊട്ടു​ക​ളും വൃത്തവും ഗോളാ​കാ​ര​വു​മൊ​ക്കെ പ്രകൃ​തി​യിൽ കാണ​പ്പെ​ടുന്ന രൂപകൽപ്പ​ന​ക​ളു​ടെ ഏതാനും ഉദാഹ​ര​ണങ്ങൾ മാത്ര​മാണ്‌. ഇവയിൽ ചിലതി​നു വ്യക്തമായ ഉദ്ദേശ്യ​മുണ്ട്‌. എന്നാൽ മറ്റു ചിലത്‌ പ്രകൃ​തി​യി​ലെ ചിത്ര​വേ​ല​ക​ളോ ശത്രു​വി​നെ കബളി​പ്പി​ക്കാ​നുള്ള പ്രച്ഛന്ന​വേ​ഷ​ങ്ങ​ളോ ആണ്‌. എന്തായി​രു​ന്നാ​ലും, പ്രകൃ​തി​യി​ലെ ഇത്തരം രൂപകൽപ്പ​നകൾ കണ്ടുപി​ടി​ക്കൂ, അവയിലെ സൗന്ദര്യം ആസ്വദി​ക്കൂ. (g02 12/08)

[22-ാം പേജിലെ ചിത്രം]