വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

“പറുദീസയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ”

“പറുദീസയെക്കുറിച്ചുള്ള സ്വപ്‌നങ്ങൾ”

“പറുദീ​സ​യെ​ക്കു​റി​ച്ചുള്ള സ്വപ്‌നങ്ങൾ”

യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പാപ്പുവ ന്യൂഗി​നി​യി​ലെ ബ്രാഞ്ചിന്‌ കഴിഞ്ഞ വർഷം ഒരു കത്തുകി​ട്ടി. ലോയേ നഗരത്തി​ലെ മോ​റോ​ബേ പ്രവി​ശ്യ​യിൽ താമസി​ക്കുന്ന ഒരു ഉണരുക! വായന​ക്കാ​ര​നിൽനിന്ന്‌ ഉള്ളതാ​യി​രു​ന്നു അത്‌. അദ്ദേഹം ഇപ്രകാ​രം എഴുതി:

“അഞ്ചു വർഷം മുമ്പ്‌ പോർട്ട്‌ മോവ​റ​സ്‌ബി​യി​ലാ​യി​രു​ന്ന​പ്പോൾ ഞാൻ ഒരു തീരു​മാ​ന​മെ​ടു​ത്തു, നിങ്ങളു​ടെ സംഘടന പ്രസി​ദ്ധീ​ക​രി​ക്കുന്ന ഉണരുക! മാസിക വായി​ക്കാൻ. അത്‌ എത്ര നല്ല ഒരു തീരു​മാ​ന​മാ​യി​രു​ന്നു എന്ന്‌ ആത്മാർഥ​മാ​യി സമ്മതി​ക്കാ​തെ തരമില്ല. ഉണരുക!യുടെ 1997 മുതലുള്ള എല്ലാ ലക്കങ്ങളും ഞാൻ വായിച്ചു കഴിഞ്ഞു. എന്റെ വീടു നിറയെ ഉണരുക! മാസി​ക​യാ​ണി​പ്പോൾ.

“ഞാൻ ഒരുപാ​ടു കാര്യങ്ങൾ പഠിച്ചു. എന്റെ പദസമ്പത്ത്‌, പൊതു വിജ്ഞാനം, വ്യാക​രണം എന്നിവ​യെ​ല്ലാം ഏറെ മെച്ച​പ്പെട്ടു. സ്രഷ്ടാ​വി​നെ കുറി​ച്ചുള്ള എന്റെ ഗ്രാഹ്യം വർധിച്ചു. എന്റെ വ്യക്തി​ത്വ​ത്തി​ലും മാറ്റങ്ങൾ വന്നു. ഞാൻ കൂടുതൽ വിശാല ഹൃദയ​നാ​യി. മറ്റുള്ള​വ​രോ​ടു പരിഗണന കാണി​ക്കു​ന്ന​തി​ലും അവരിൽ താത്‌പ​ര്യ​മെ​ടു​ക്കു​ന്ന​തി​ലും ഞാൻ ഏറെ പുരോ​ഗ​മി​ച്ചു. സസ്യല​താ​ദി​ക​ളെ​യും പക്ഷിമൃ​ഗാ​ദി​ക​ളെ​യും കൂടുതൽ മതി​പ്പോ​ടെ വീക്ഷി​ക്കാൻ ഞാൻ പഠിച്ചു. ഉണരുക!യും നിങ്ങളു​ടെ മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും വായി​ക്കാൻ ഞാൻ ആളുകളെ ശുപാർശ ചെയ്യു​ക​യാണ്‌.”

അദ്ദേഹം ഇപ്രകാ​രം ഉപസം​ഹ​രി​ക്കു​ന്നു: “ഈ ലോക​ത്തി​ലുള്ള എല്ലാവ​രും യഹോ​വ​യു​ടെ സാക്ഷികൾ ആയിത്തീർന്നി​രു​ന്നെ​ങ്കിൽ പറുദീ​സ​യെ​ക്കു​റി​ച്ചുള്ള നമ്മുടെ സ്വപ്‌ന​ങ്ങ​ളൊ​ക്കെ ഒറ്റ രാത്രി​കൊ​ണ്ടു സാക്ഷാ​ത്‌ക​രി​ക്ക​പ്പെ​ടു​മാ​യി​രു​ന്നു. നിങ്ങളു​ടെ നല്ല വേല തുടരുക.”

ഇപ്പോ​ഴ​ത്തെ വ്യവസ്ഥി​തി വേഗം​തന്നെ നീക്കം ചെയ്യ​പ്പെട്ട്‌ തത്‌സ്ഥാ​നത്ത്‌ ദൈവ​രാ​ജ്യ​ത്തിൻ കീഴി​ലുള്ള ഒരു പുതിയ ലോകം സ്ഥാപി​ക്ക​പ്പെ​ടു​മെന്ന ബൈബി​ളി​ന്റെ വാഗ്‌ദാ​ന​മാണ്‌ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളിൽ ഉള്ളത്‌. നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌തകം മനുഷ്യ വർഗത്തി​ന്റെ പ്രശ്‌ന​ങ്ങൾക്കുള്ള പരിഹാ​ര​മെന്ന നിലയിൽ ദൈവ​രാ​ജ്യ​ത്തി​ലേക്കു വിരൽ ചൂണ്ടുന്നു.

192 പേജുള്ള ഈ പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹി​ക്കു​ന്നെ​ങ്കിൽ, ദയവായി ഇതോ​ടൊ​പ്പം നൽകി​യി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ ഒരു മേൽവി​ലാ​സ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അയയ്‌ക്കുക. (g02 12/08)

നിത്യ​ജീ​വ​നി​ലേക്കു നയിക്കുന്ന പരിജ്ഞാ​നം എന്ന പുസ്‌ത​കത്തെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു​ത​രിക.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌.