മാധ്യമങ്ങളുടെ ധർമം
മാധ്യമങ്ങളുടെ ധർമം
“ക്ലേശിതരെ സമാധാനിപ്പിക്കുകയും സമാധാനത്തോടെ ഇരിക്കുന്നവരെ ക്ലേശിപ്പിക്കുകയുമാണ് അമേരിക്കൻ മാധ്യമങ്ങളുടെ ധർമം എന്ന് സ്ക്രിപ്സ് പത്രശൃംഖലയുടെ സ്ഥാപകനായ എഡ്വർഡ് വില്ലിസ് സ്ക്രിപ്സ് ഒരിക്കൽ പറയുകയുണ്ടായി” എന്ന് മുൻ വൈറ്റ് ഹൗസ് പ്രസ്സ് സെക്രട്ടറി മൈക് മക്കറി പറഞ്ഞു. അദ്ദേഹം ഇങ്ങനെ തുടർന്നു: “എന്നാൽ ജനങ്ങളെ അജ്ഞരായി വിടുകയാണെങ്കിൽ അവരെ സമാധാനിപ്പിക്കാനോ ക്ലേശിപ്പിക്കാനോ സാധിക്കില്ല.”
“[യു.എസ്.] വാർത്താ മാധ്യമങ്ങൾ സാർവദേശീയ വാർത്തകൾ റിപ്പോർട്ടു ചെയ്യാത്തതിനാൽ ലോകത്തിനു ചുറ്റും നടക്കുന്ന സംഭവങ്ങളെ കുറിച്ച് അറിയാനുള്ള നമ്മുടെ മാർഗം അപര്യാപ്തമാണ് എന്ന് [മക്കറി] പറഞ്ഞു.” സങ്കടകരമെന്നു പറയട്ടെ, “അമേരിക്കൻ പൗരന്മാർ ലോകവാർത്തകൾ അറിയാൻ ആഗ്രഹിക്കുന്നില്ല” എന്ന് യു.എസ്. മാധ്യമങ്ങൾ കരുതുന്നു.—ഗ്രാഫിക് ആർട്ട്‌സ് മന്ത്‌ലി.
ഉണരുക! മാസികയ്ക്ക് ലോകത്തിനു ചുറ്റും ലേഖകർ ഉണ്ട്. വായനക്കാർക്ക് ആനുകാലിക സംഭവങ്ങളെ കുറിച്ചും ശാസ്ത്രീയവും സാമൂഹികവുമായ വിഷയങ്ങളെ കുറിച്ചുമുള്ള അറിവു നൽകാൻ അതു ശ്രമിക്കുന്നു. അത് സ്നേഹവാനായ ഒരു സ്രഷ്ടാവിലുള്ള ദൃഢവിശ്വാസം വളർത്തുന്നു. 61 ഭാഷകളിൽ ഉണരുക! ഏകകാലികമായി പ്രസിദ്ധീകരിക്കപ്പെടുന്നു. മൊത്തം 87 ഭാഷകളിൽ അതു ലഭ്യമാണ്. ഓരോ ലക്കത്തിന്റെയും 2.1 കോടിയിൽ അധികം പ്രതികൾ വിതരണം ചെയ്യപ്പെടുന്നു! ഉണരുക! വായിക്കൂ, ഉണർന്നിരിക്കൂ! (g02 11/08)
[31-ാം പേജിലെ ചിത്രം]
എല്ലാവിധ അടിമത്തവും അവസാനിക്കുമ്പോൾ!
[31-ാം പേജിലെ ചിത്രം]
ശാസ്‌ത്രവും മതവും യോജിപ്പിലോ?
[31-ാം പേജിലെ ചിത്രം]
ചൂതാട്ടം നിരുപദ്രവകരമായ വിനോദമോ?
[31-ാം പേജിലെ ചിത്രം]
മർദനത്തിന് ഇരയാകുന്ന സ്ത്രീകൾക്കു സഹായം
[31-ാം പേജിലെ ചിത്രം]
ലോക സമാധാനം വെറുമൊരു സ്വപ്നമോ?