വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

അത്‌ കാറ്റത്തു പറന്നുവന്നു

അത്‌ കാറ്റത്തു പറന്നുവന്നു

അത്‌ കാറ്റത്തു പറന്നു​വ​ന്നു

ഇന്ത്യയി​ലെ മുംബൈ നഗരത്തി​ലൂ​ടെ ഒരാൾ നടന്നു പോകു​ക​യാ​യി​രു​ന്നു. പെട്ടെന്ന്‌ ഒരു ലഘുലേഖ കാറ്റത്തു പറന്നു വന്ന്‌ അദ്ദേഹ​ത്തി​ന്റെ കാൽച്ചു​വ​ട്ടിൽ വീണു. പുതിയ സഹസ്രാ​ബ്ദം—നിങ്ങളു​ടെ ഭാവി ശോഭ​ന​മാ​യി​രി​ക്കു​മോ? എന്ന രാജ്യ​വാർത്ത നമ്പർ 36 ആയിരു​ന്നു അത്‌. ആ വിഷയം അദ്ദേഹ​ത്തി​ന്റെ ശ്രദ്ധയാ​കർഷി​ച്ചു. അദ്ദേഹം ഉടനെ​തന്നെ ആ ലഘുലേഖ മുഴു​വ​നും വായിച്ചു. വായിച്ച കാര്യ​ങ്ങ​ളിൽ താത്‌പ​ര്യം തോന്നിയ അദ്ദേഹം കൂടുതൽ അറിയാ​നാ​യി ഒരു ബൈബി​ളും മറ്റു പ്രസി​ദ്ധീ​ക​ര​ണ​ങ്ങ​ളും ആവശ്യ​പ്പെട്ടു.

യഹോ​വ​യു​ടെ സാക്ഷികൾ പ്രസി​ദ്ധീ​ക​രിച്ച ആ ലഘു​ലേ​ഖ​യിൽ വിശ്വാ​സത്തെ ശക്തി​പ്പെ​ടു​ത്തുന്ന വിവരങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു. രോഗം, ദാരി​ദ്ര്യം, യുദ്ധം എന്നിവ ഉൾപ്പെടെ നാം നേരി​ടുന്ന പ്രശ്‌ന​ങ്ങ​ളു​ടെ അടിസ്ഥാന കാരണങ്ങൾ “അത്യാ​ഗ്ര​ഹ​വും അവിശ്വാ​സ​വും സ്വാർഥ​ത​യും ആണെന്നും ശാസ്‌ത്രീയ ഗവേഷ​ണ​ങ്ങ​ളി​ലൂ​ടെ​യോ സാങ്കേ​തിക വിദ്യ​ക​ളി​ലൂ​ടെ​യോ രാഷ്‌ട്രീ​യ​ത്തി​ലൂ​ടെ​യോ ആ പ്രവണ​ത​കളെ നിർമാർജനം ചെയ്യാ​നാ​വി​ല്ലെ​ന്നും” അതു വിശദ​മാ​ക്കു​ന്നു. സമീപ​ഭാ​വി​യിൽ ദൈവം ഈ ഭൂമിയെ സകല ദുഷ്ടത​യിൽ നിന്നും വിമു​ക്ത​മാ​ക്കു​മെ​ന്നും ഈ ലഘുലേഖ പറയുന്നു.

ഭാവിയെ സംബന്ധിച്ച ബൈബിൾ വാഗ്‌ദാ​ന​ത്തെ​ക്കു​റി​ച്ചു കൂടുതൽ പഠിക്കാൻ നിങ്ങൾക്കു താത്‌പ​ര്യ​മു​ണ്ടോ? ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രി​ക​പോ​ലുള്ള ബൈബിൾ അധിഷ്‌ഠിത പ്രസി​ദ്ധീ​ക​ര​ണങ്ങൾ ഉപയോ​ഗി​ച്ചു​കൊണ്ട്‌ യഹോ​വ​യു​ടെ സാക്ഷികൾ ലക്ഷക്കണ​ക്കിന്‌ ആളുക​ളു​ടെ ഭവനങ്ങ​ളിൽ ബൈബിൾ പഠിപ്പി​ക്കു​ന്നു. ദൈവം ആരാണ്‌? ഭൂമിയെ സംബന്ധിച്ച ദൈവ​ത്തി​ന്റെ ഉദ്ദേശ്യം എന്താണ്‌? ദൈവ​രാ​ജ്യം എന്താണ്‌? നിങ്ങളു​ടെ കുടും​ബ​ജീ​വി​തം മെച്ച​പ്പെ​ടു​ത്താൻ ബൈബി​ളിന്‌ എങ്ങനെ കഴിയും? എന്നിങ്ങ​നെ​യുള്ള ചോദ്യ​ങ്ങൾക്ക്‌ ഈ ലഘുപ​ത്രിക ഉത്തരം നൽകുന്നു.

തൊട്ട​ടു​ത്ത ഭാവി​യിൽ ദൈവം എന്തു ചെയ്യാൻ പോകു​ന്നു എന്നതി​നെ​ക്കു​റി​ച്ചു മനസ്സി​ലാ​ക്കാൻ നിങ്ങളെ സഹായി​ക്കു​ന്ന​തിന്‌ യഹോ​വ​യു​ടെ സാക്ഷികൾ നിങ്ങളു​ടെ ഭവനം സന്ദർശി​ക്കു​ന്ന​തിൽ നിങ്ങൾക്കു താത്‌പ​ര്യ​മു​ണ്ടോ? എങ്കിൽ അങ്ങനെ ചെയ്യാ​നും ദൈവ​രാ​ജ്യ​ത്തെ​ക്കു​റി​ച്ചുള്ള കൂടുതൽ വിവരങ്ങൾ നൽകാ​നും അവർക്കു സന്തോ​ഷ​മേ​യു​ള്ളൂ. താഴെ കൊടു​ത്തി​രി​ക്കുന്ന കൂപ്പൺ പൂരി​പ്പിച്ച്‌ ഈ മാസി​ക​യു​ടെ 5-ാം പേജിലെ അനു​യോ​ജ്യ​മായ ഒരു മേൽവി​ലാ​സ​ത്തിൽ യഹോ​വ​യു​ടെ സാക്ഷി​കൾക്ക്‌ അയയ്‌ക്കുക. (g03 1/22)

ദൈവം നമ്മിൽനിന്ന്‌ എന്ത്‌ ആവശ്യ​പ്പെ​ടു​ന്നു? എന്ന ലഘുപ​ത്രി​കയെ കുറിച്ച്‌ കൂടുതൽ വിവരങ്ങൾ എനിക്ക്‌ അയച്ചു​ത​രിക.

□ സൗജന്യ ഭവന ബൈബിൾ പഠനപ​രി​പാ​ടി​യിൽ പങ്കെടു​ക്കാൻ താത്‌പ​ര്യ​മുണ്ട്‌. എന്റെ മേൽവി​ലാ​സം ഈ കൂപ്പണിൽ കൊടു​ത്തി​രി​ക്കു​ന്നു: