വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ക്രിസ്‌ത്യാനികൾ ദരിദ്രർ ആയിരിക്കണമോ?

ക്രിസ്‌ത്യാനികൾ ദരിദ്രർ ആയിരിക്കണമോ?

ബൈബി​ളി​ന്റെ വീക്ഷണം

ക്രിസ്‌ത്യാ​നി​കൾ ദരിദ്രർ ആയിരി​ക്ക​ണ​മോ?

തന്റെ വസ്‌തു​വ​കകൾ എല്ലാം വിറ്റു ദരി​ദ്രർക്കു ദാനം ചെയ്യാൻ ധനിക​നായ ഒരു യുവ ഭരണാ​ധി​കാ​രി​യോട്‌ യേശു ഒരിക്കൽ പറയു​ക​യു​ണ്ടാ​യി. “അവൻ വളരെ സമ്പത്തു​ള്ളവൻ ആകകൊ​ണ്ടു” യേശു​വി​ന്റെ വാക്കു കേട്ടു വിഷാ​ദി​ച്ചു ദുഃഖി​ത​നാ​യി മടങ്ങി​പ്പോ​യി എന്നു വിവരണം തുടർന്നു പറയുന്നു. മറ്റൊ​രി​ക്കൽ യേശു തന്റെ ശിഷ്യ​ന്മാ​രോട്‌ ഇങ്ങനെ പറഞ്ഞു: “ധനവാൻ ദൈവ​രാ​ജ്യ​ത്തിൽ കടക്കു​ന്ന​തി​നെ​ക്കാൾ ഒട്ടകം സൂചി​ക്കു​ഴ​യൂ​ടെ കടക്കു​ന്നതു എളുപ്പം.”—മർക്കൊസ്‌ 10:21-23; മത്തായി 19:24.

യേശു എന്താണ്‌ അർഥമാ​ക്കി​യത്‌? ധനവും സത്യാ​രാ​ധ​ന​യും പരസ്‌പര വിരു​ദ്ധ​ങ്ങ​ളാ​ണോ? ധനിക​രായ ക്രിസ്‌ത്യാ​നി​കൾക്കു കുറ്റ​ബോ​ധം തോ​ന്നേ​ണ്ട​തു​ണ്ടോ? ക്രിസ്‌ത്യാ​നി​കൾ സുഖസൗ​ക​ര്യ​ങ്ങൾ വെടിഞ്ഞ്‌ ഒരു വിരക്ത ജീവിതം നയിക്കാൻ ദൈവം ആവശ്യ​പ്പെ​ടു​ന്നു​ണ്ടോ?

ദൈവം ‘എല്ലാത്തരം മനുഷ്യ​രെ​യും’ സ്വാഗതം ചെയ്യുന്നു

പുരാതന നാളു​ക​ളിൽ ഇസ്രാ​യേൽ ജനത​യോ​ടു ദാരി​ദ്ര്യ​ത്തിൽ കഴിയാൻ ദൈവം ആവശ്യ​പ്പെ​ട്ടി​രു​ന്നില്ല. ഉദാഹ​ര​ണ​ത്തിന്‌, ഇസ്രാ​യേൽ ജനതയ്‌ക്കു ദേശം വിഭാ​ഗി​ച്ചു കിട്ടി​യ​ശേഷം തങ്ങളുടെ കുടും​ബ​ത്തെ​യും തങ്ങളെ​ത്ത​ന്നെ​യും പോറ്റാ​നാ​യി അവർ കൃഷി​യി​ലും വ്യാപാ​ര​ങ്ങ​ളി​ലും ഏർപ്പെട്ടു. സാമ്പത്തി​ക​നില, കാലാവസ്ഥ, ആരോ​ഗ്യം, കച്ചവട വൈദ​ഗ്‌ധ്യം ഇവയെ എല്ലാം ആശ്രയി​ച്ചി​രി​ക്കു​മാ​യി​രു​ന്നു അവരുടെ വിജയം. ആരെങ്കി​ലും സമ്പത്തു ക്ഷയിച്ചു ദരിദ്രൻ ആയിത്തീർന്നാൽ അവനോ​ടു ദയ കാണി​ക്കണം എന്നു മോ​ശൈക ന്യായ​പ്ര​മാ​ണം ഇസ്രാ​യേ​ല്യ​രെ അനുശാ​സി​ച്ചി​രു​ന്നു. (ലേവ്യ​പു​സ്‌തകം 25:35-40) അതേസ​മയം, ധനിക​രാ​യി​ത്തീർന്ന പലരും ഉണ്ടായി​രു​ന്നു. വിശ്വാ​സ​മു​ള്ള​വ​നും നിർമ​ല​നും യേശു​ക്രി​സ്‌തു​വി​ന്റെ ഒരു പൂർവി​ക​നും ആയിരുന്ന ബോവസ്‌ ‘മഹാധ​ന​വാൻ’ ആയിരു​ന്നു എന്നു ബൈബിൾ പറയുന്നു.—രൂത്ത്‌ 2:1.

യേശു​വി​ന്റെ നാളി​ലും ഇതേ അവസ്ഥയാ​ണു നിലനി​ന്നി​രു​ന്നത്‌. തുടക്ക​ത്തിൽ പരാമർശിച്ച ധനിക​നായ മനുഷ്യ​നോട്‌ യേശു അങ്ങനെ പറഞ്ഞ​പ്പോൾ അവൻ ഒരിക്ക​ലും ഒരു വിരക്ത​ജീ​വി​തത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കുക ആയിരു​ന്നില്ല, മറിച്ച്‌ ഒരു സുപ്ര​ധാന പാഠം പഠിപ്പി​ക്കു​ക​യാ​യി​രു​ന്നു. മാനു​ഷിക കാഴ്‌ച​പ്പാ​ടിൽ, ധനിക​നായ ഒരുവനു താഴ്‌മ പ്രകട​മാ​ക്കാ​നോ രക്ഷയി​ലേ​ക്കുള്ള ദൈവി​ക​മാർഗം സ്വീക​രി​ക്കാ​നോ സാധ്യമല്ല എന്ന്‌ ഒരുപക്ഷേ തോന്നി​യേ​ക്കാം. എന്നാൽ യേശു ഇപ്രകാ​രം പറഞ്ഞു: “അതു മനുഷ്യർക്കു അസാദ്ധ്യം എങ്കിലും ദൈവ​ത്തി​ന്നു സകലവും സാദ്ധ്യം.”—മത്തായി 19:26.

ഒന്നാം നൂറ്റാ​ണ്ടി​ലെ ക്രിസ്‌തീയ സഭ ‘എല്ലാത്തരം മനുഷ്യ​രെ​യും’ സ്വാഗതം ചെയ്‌തി​രു​ന്നു. (1 തിമൊ​ഥെ​യൊസ്‌ 2:4, NW) ചിലർ ധനികർ ആയിരു​ന്നു, ചിലർക്കു സമൃദ്ധി​യി​ല്ലെ​ങ്കി​ലും തൃപ്‌തി​ക​ര​മായ ജീവിത സാഹച​ര്യം ഉണ്ടായി​രു​ന്നു. എന്നാൽ മറ്റു ചിലർ ദരിദ്രർ ആയിരു​ന്നു. ധനിക​രാ​യി​രു​ന്ന​വ​രിൽ ചിലർ ക്രിസ്‌ത്യാ​നി​കൾ ആകുന്ന​തി​നു മുമ്പാ​യി​രു​ന്നി​രി​ക്കാം സ്വത്തു സമ്പാദി​ച്ചത്‌. അതു​പോ​ലെ, പിന്നീ​ടു​ണ്ടായ അനുകൂല സാഹച​ര്യ​ങ്ങ​ളും ബുദ്ധി​പൂർവ​ക​മായ വ്യാപാര ഇടപാ​ടു​ക​ളും മൂലം കൂടുതൽ സമ്പന്നരാ​യി​ത്തീർന്ന വ്യക്തി​ക​ളും ക്രിസ്‌ത്യാ​നി​കൾക്കി​ട​യിൽ ഉണ്ടായി​രു​ന്നു.

സമാന​മാ​യി, ഇന്നത്തെ നമ്മുടെ ക്രിസ്‌തീയ സഹോ​ദ​ര​ങ്ങ​ളും വ്യത്യസ്‌ത സാമ്പത്തിക സ്ഥിതി​യി​ലു​ള്ള​വ​രാണ്‌. ഭൗതി​ക​ത്വം ഏതൊ​രാ​ളെ​യും ബാധി​ക്കാം എന്നതി​നാൽ ഇവരെ​ല്ലാം പണപര​മായ കാര്യ​ങ്ങ​ളിൽ ബൈബി​ളി​ന്റെ മാർഗ​നിർദേശം പിൻപ​റ്റാൻ കഠിന ശ്രമം ചെയ്യുന്നു. പണത്തി​നും വസ്‌തു​വ​ക​കൾക്കും ഒരുവ​ന്റെ​മേൽ ശക്തമായ സ്വാധീ​നം ചെലു​ത്താൻ കഴിയും. അതു​കൊ​ണ്ടു​തന്നെ ക്രിസ്‌ത്യാ​നി​കൾ ഇതു സംബന്ധി​ച്ചു ജാഗ്ര​ത​യു​ള്ള​വ​രാ​യി​രി​ക്കണം എന്ന പാഠമാണ്‌ ധനിക​നായ യുവ ഭരണാ​ധി​കാ​രി​യു​ടെ ദൃഷ്ടാ​ന്ത​ത്തി​ലൂ​ടെ യേശു പഠിപ്പി​ച്ചത്‌.—മർക്കൊസ്‌ 4:19.

ധനികർക്ക്‌ ഒരു മുന്നറി​യിപ്പ്‌

സമ്പത്തിനെ ബൈബിൾ കുറ്റം വിധി​ക്കു​ന്നില്ല. എന്നാൽ പണസ്‌നേ​ഹത്തെ ബൈബിൾ കുറ്റം വിധി​ക്കു​ക​തന്നെ ചെയ്യുന്നു. ബൈബിൾ എഴുത്തു​കാ​ര​നായ പൗലൊസ്‌ ഇപ്രകാ​രം പറഞ്ഞു: “ദ്രവ്യാ​ഗ്രഹം സകലവിധ ദോഷ​ത്തി​ന്നും മൂലമ​ല്ലോ.” ധനവാ​ന്മാ​രാ​കാൻ ആഗ്രഹി​ച്ചു​കൊ​ണ്ടു ചിലർ ആത്മീയ താത്‌പ​ര്യ​ങ്ങൾ ഉപേക്ഷി​ച്ചി​രി​ക്കു​ന്ന​താ​യി അവൻ സൂചി​പ്പി​ച്ചു: “ഇതു ചിലർ കാംക്ഷി​ച്ചി​ട്ടു വിശ്വാ​സം വിട്ടു​ഴന്നു ബഹുദുഃ​ഖ​ങ്ങൾക്കു അധീന​രാ​യി​ത്തീർന്നി​രി​ക്കു​ന്നു.”—1 തിമൊ​ഥെ​യൊസ്‌ 6:10.

ശ്രദ്ധേ​യ​മാ​യി, പൗലൊസ്‌ ധനികർക്കു ചില പ്രത്യേക നിർദേ​ശങ്ങൾ നൽകി. “ഈ ലോക​ത്തി​ലെ ധനവാ​ന്മാ​രോ​ടു ഉന്നതഭാ​വം കൂടാ​തെ​യി​രി​പ്പാ​നും നിശ്ചയ​മി​ല്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാ​ള​മാ​യി അനുഭ​വി​പ്പാൻ തരുന്ന ദൈവ​ത്തിൽ ആശവെ​പ്പാ​നും” അവൻ പറയുന്നു. (1 തിമൊ​ഥെ​യൊസ്‌ 6:17, 18എ) ധനവാ​ന്മാർ ഒരുപക്ഷേ തങ്ങൾ മറ്റുള്ള​വ​രെ​ക്കാൾ ശ്രേഷ്‌ഠ​രാ​ണെന്ന്‌ അഹങ്കരി​ക്കാ​നുള്ള സാധ്യ​ത​യു​ണ്ടെന്ന്‌ പൗലൊ​സി​ന്റെ വാക്കു​ക​ളിൽ നിന്ന്‌ വ്യക്തമാ​കു​ന്നു. മാത്രമല്ല, ധനത്തിന്‌ യഥാർഥ സുരക്ഷി​ത​ത്വം പ്രദാനം ചെയ്യാൻ കഴിയും എന്നു ചിന്തി​ക്കാ​നും അവർ പ്രേരി​ത​രാ​യേ​ക്കാം. എന്നാൽ യഥാർഥ സുരക്ഷി​ത​ത്വം ദൈവ​ത്തി​നു​മാ​ത്രം നൽകാൻ കഴിയുന്ന ഒന്നാണ്‌.

ധനാഢ്യ​രാ​യ ക്രിസ്‌ത്യാ​നി​കൾക്ക്‌ “സൽപ്ര​വൃ​ത്തി​ക​ളിൽ സമ്പന്നരാ​യി”രുന്നു​കൊണ്ട്‌ ഇത്തരം അപകട​ങ്ങൾക്കെ​തി​രെ ജാഗ്രത പുലർത്താൻ കഴിയും. ‘ദാനശീ​ല​വും’ ‘ഔദാ​ര്യ​വും’ പ്രകട​മാ​ക്കി​ക്കൊണ്ട്‌ അർഹരാ​യ​വരെ ഉദാര​മാ​യി സഹായി​ക്കു​ന്ന​താണ്‌ സത്‌പ്ര​വൃ​ത്തി​ക​ളിൽ ഉൾപ്പെ​ട്ടി​രി​ക്കു​ന്നത്‌. (1 തിമൊ​ഥെ​യൊസ്‌ 6:18ബി) ക്രിസ്‌ത്യാ​നി​കൾക്ക്‌, തങ്ങൾ സമ്പന്നരോ ദരി​ദ്ര​രോ ആയിരു​ന്നാ​ലും, തങ്ങളുടെ വസ്‌തു​വ​ക​ക​ളിൽ ചിലത്‌ ദൈവ​രാ​ജ്യ​ത്തെ കുറി​ച്ചുള്ള സുവാർത്ത വ്യാപി​പ്പി​ക്കു​ന്ന​തിന്‌ ഉപയോ​ഗി​ക്കാൻ കഴിയും. ഇന്നത്തെ സത്യ​ക്രി​സ്‌ത്യാ​നി​ക​ളു​ടെ മുഖ്യ താത്‌പ​ര്യ​മാ​ണിത്‌. തുറന്ന മനസ്സോ​ടെ​യുള്ള ഇത്തരം കൊടു​ക്ക​ലു​കൾ ഭൗതി​ക​വ​സ്‌തു​ക്കൾ സംബന്ധിച്ച ഉചിത​മായ മനോ​ഭാ​വത്തെ പ്രകട​മാ​ക്കു​ന്നു. കൂടാതെ, ഒരുവൻ ഇങ്ങനെ ചെയ്യു​മ്പോൾ, സന്തോ​ഷ​ത്തോ​ടെ കൊടു​ക്കു​ന്ന​വരെ സ്‌നേ​ഹി​ക്കുന്ന യഹോ​വ​യ്‌ക്കും യേശു​ക്രി​സ്‌തു​വി​നും അയാൾ ഏറെ പ്രിയ​ങ്ക​ര​നാ​യി​ത്തീ​രും.—മത്തായി 24:14; ലൂക്കൊസ്‌ 16:9; 2 കൊരി​ന്ത്യർ 9:7.

കൂടുതൽ പ്രാധാ​ന്യ​മുള്ള സംഗതി​കൾ

ക്രിസ്‌ത്യാ​നി​കൾ ദരിദ്രർ ആയിരി​ക്കേ​ണ്ട​തില്ല എന്നത്‌ വ്യക്തമാ​യി​ക്ക​ഴി​ഞ്ഞു. എന്നാൽ അവർ ‘ധനിക​രാ​കാ​നും തീരു​മാ​നി​ക്കേ​ണ്ട​തില്ല.’ (1 തിമൊ​ഥെ​യൊസ്‌ 6:9, NW) മറിച്ച്‌, ന്യായ​മായ വിധത്തിൽ ഉപജീ​വനം കഴിക്കു​ന്ന​തിന്‌ അവർ കഠിനാ​ധ്വാ​നം ചെയ്യേ​ണ്ട​താണ്‌. അവരുടെ ശ്രമങ്ങ​ളു​ടെ വിജയം അവർ ജീവി​ക്കുന്ന പ്രദേ​ശത്തെ സാമ്പത്തിക പരിത​സ്ഥി​തി​ക​ളെ​യും മറ്റു നിരവധി ഘടകങ്ങ​ളെ​യും ആശ്രയി​ച്ചി​രി​ക്കും.—സഭാ​പ്ര​സം​ഗി 11:6.

തങ്ങളുടെ സാമ്പത്തിക ചുറ്റു​പാ​ടു​കൾ എന്തുതന്നെ ആയിരു​ന്നാ​ലും “കൂടുതൽ പ്രാധാ​ന്യ​മുള്ള സംഗതി​കൾ തിട്ട​പ്പെടു”ത്താനാണ്‌ ക്രിസ്‌ത്യാ​നി​കൾ ശ്രമം ചെയ്യേ​ണ്ടത്‌. (ഫിലി​പ്പി​യർ 1:10, NW) ആത്മീയ മൂല്യ​ങ്ങളെ ഒന്നാമതു വെക്കു​മ്പോൾ അവർ “സാക്ഷാ​ലുള്ള ജീവനെ പിടിച്ചു കൊ​ള്ളേ​ണ്ട​തി​ന്നു വരും​കാ​ല​ത്തേക്കു നല്ലോരു അടിസ്ഥാ​നം നിക്ഷേപി”ക്കുകയാ​യി​രി​ക്കും ചെയ്യു​ന്നത്‌.—1 തിമൊ​ഥെ​യൊസ്‌ 6:19. (g03 1/8)