വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായനക്കാരിൽനിന്ന്‌

ഞങ്ങളുടെ വായന​ക്കാ​രിൽനിന്ന്‌

യുദ്ധം “ബൈബി​ളി​ന്റെ വീക്ഷണം: ദൈവം യുദ്ധങ്ങളെ അംഗീ​ക​രി​ക്കു​ന്നു​വോ?” (ജൂൺ 8, 2002) എന്ന ലേഖനം വായി​ച്ച​ശേഷം എനി​ക്കെത്ര ആശ്വാസം തോന്നി​യെ​ന്നോ. കാരണം യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ എന്ന നിലയിൽ വയൽശു​ശ്രൂ​ഷ​യിൽ ആയിരി​ക്കു​മ്പോൾ പലരും, പുരാതന ഇസ്രാ​യേൽ ജനത എന്തു​കൊ​ണ്ടാ​ണു നിരവധി യുദ്ധങ്ങൾ നടത്തി​യത്‌ എന്ന്‌ എന്നോടു ചോദി​ച്ചി​ട്ടുണ്ട്‌. ഞാൻ അതു വിശദീ​ക​രി​ക്കാൻ ശ്രമി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും മതിയായ വിവരങ്ങൾ എന്റെ പക്കൽ ഇല്ലായി​രു​ന്നു. ഈ ലേഖനം വളരെ ലളിത​വും ബോധ്യം വരുത്തു​ന്ന​തും ആയിരു​ന്നു. ആവശ്യം വരു​മ്പോൾ ഉപയോ​ഗി​ക്കാ​നാ​യി, ഇതിലെ ആശയങ്ങൾ എല്ലാം ഞാൻ എഴുതി വെച്ചി​ട്ടുണ്ട്‌. നമുക്കു തീർച്ച​യാ​യും ഇത്തരം ലേഖന​ങ്ങ​ളു​ടെ ആവശ്യ​മുണ്ട്‌!

വി. എസ്‌., റഷ്യ (g03 1/22)

രണ്ടാം ലോക​മ​ഹാ​യുദ്ധ മുന്നണി​യി​ലെ ഹെവി ടാങ്ക്‌ ഡ്രൈവർ ആയിരു​ന്നു ഞാൻ. ഒരു ദിവസം രാവിലെ ഞങ്ങൾ ശത്രു​ക്ക​ളു​ടെ തന്ത്ര​പ്ര​ധാ​ന​മായ ഒരു മല കീഴടക്കി. അതിനു​ശേഷം അവി​ടെ​ത്തന്നെ ഞങ്ങൾ ഒരു അൾത്താര പണിതു. മൂന്നു യുദ്ധടാ​ങ്കു​ക​ളി​ലെ പടയാ​ളി​കൾ ആ അൾത്താ​ര​യ്‌ക്കു മുമ്പിൽ മുട്ടു​കു​ത്തി നിൽക്കു​ന്ന​തും സൈനിക പുരോ​ഹി​തൻ അവരെ അനു​ഗ്ര​ഹി​ക്കു​ന്ന​തും ഞാൻ ഇപ്പോ​ഴും ഓർക്കു​ന്നു. അധികം താമസി​യാ​തെ ശത്രു​ക്ക​ളു​മാ​യുള്ള ഒരു ഏറ്റുമു​ട്ട​ലിൽ മൂന്നു ടാങ്കു​ക​ളി​ലെ​യും പട്ടാള​ക്കാർ കൊല്ല​പ്പെട്ടു. 1957-ൽ ഞാനും ഭാര്യ​യും യഹോ​വ​യു​ടെ സാക്ഷികൾ ആയി. ആ യുദ്ധത്തിൽ ദൈവം ഒരു പക്ഷത്തും ഇല്ലായി​രു​ന്നു എന്ന്‌ അപ്പോൾ ഞങ്ങൾ മനസ്സി​ലാ​ക്കി. അന്നു മുതൽ ഞങ്ങൾ ഒരു ആത്മീയ പോരാ​ട്ട​ത്തിൽ ഏർപ്പെ​ട്ടി​രി​ക്കു​ക​യാണ്‌. എന്നാൽ ഈ യുദ്ധത്തിൽ ദൈവം ഏതു പക്ഷത്താ​ണെന്നു ഞങ്ങൾക്കു വ്യക്തമാ​യി അറിയാം.

എഫ്‌. എസ്‌., ന്യൂസി​ലൻഡ്‌ (g03 1/22)

മാതൃ​ധർമം “മാതൃ​ധർമം—അതു നിർവ​ഹി​ക്കാൻ അസാധാ​രണ ശേഷി ആവശ്യ​മോ?” (മേയ്‌ 8, 2002) എനിക്കു വെറും 13 വയസ്സേ ഉള്ളൂ. പക്ഷേ എന്റെ അമ്മ അനുഭ​വിച്ച കാര്യ​ങ്ങ​ളെ​ക്കു​റി​ച്ചും ഇപ്പോൾ അഞ്ചരമാ​സം ഗർഭി​ണി​യാ​യി​രി​ക്കുന്ന അമ്മ അനുഭ​വി​ക്കാ​നി​ട​യുള്ള സംഗതി​ക​ളെ​ക്കു​റി​ച്ചും മനസ്സി​ലാ​ക്കാൻ ഈ ലേഖനം എന്നെ സഹായി​ച്ചു. ഞാൻ ഈ മാസിക വായിച്ചു കഴിഞ്ഞതേ ഉള്ളൂ. എന്റെ അമ്മയെ ആദരി​ക്കാ​നും ഏറെ ബഹുമാ​നി​ക്കാ​നും ഞാൻ ഇപ്പോൾ നന്നായി ശ്രമി​ക്കു​ന്നുണ്ട്‌.

എൻ. ബി., ഐക്യ​നാ​ടു​കൾ (g03 1/22)

ഉയർന്ന രക്തസമ്മർദം “ഉയർന്ന രക്തസമ്മർദം—പ്രതി​രോ​ധി​ക്ക​ലും നിയ​ന്ത്രി​ക്ക​ലും” (മേയ്‌ 8, 2002) എന്ന നല്ല ലേഖന​ത്തി​നു നന്ദി. പെട്ടെ​ന്നു​ണ്ടായ ഹൃദയാ​ഘാ​തത്തെ തുടർന്ന്‌ എന്നെ ആശുപ​ത്രി​യി​ലാ​ക്കേ​ണ്ടി​വന്നു. അതിനു​ശേ​ഷ​മാ​ണു ഞാൻ ഈ ലേഖനം വായി​ക്കാ​നി​ട​യാ​യത്‌. ഉയർന്ന രക്തസമ്മർദത്തെ എങ്ങനെ കൈകാ​ര്യം ചെയ്യാ​മെന്നു വളരെ വിശദ​മാ​യി ഇതിൽ പ്രതി​പാ​ദി​ച്ചി​രു​ന്നു. എന്റെ ഡോക്ട​റും പോഷ​ക​വി​ദ​ഗ്‌ധ​നും എനിക്കു വേണ്ടു​വോ​ളം നിർദേ​ശങ്ങൾ നൽകി​യി​ട്ടുണ്ട്‌. എങ്കിലും ഈ ലേഖനം വളരെ ലളിത​വും മനസ്സി​ലാ​ക്കാൻ എളുപ്പ​വു​മാണ്‌. യഹോവ എനിക്കു തന്ന ജീവനെ നന്നായി പരിപാ​ലി​ക്കു​ന്ന​തിൽ ഞാൻ ഇനി മുതൽ കൂടുതൽ ശ്രദ്ധി​ക്കും!

എൻ. ഐ., ജപ്പാൻ (g03 1/22)

എനിക്ക്‌ ഉയർന്ന രക്തസമ്മർദം ഉണ്ട്‌. അതിനാൽ ഭക്ഷണത്തിൽ ഉൾപ്പെ​ടു​ത്തുന്ന ഉപ്പിന്റെ അളവ്‌, ദിവസം ഏതാണ്ട്‌ രണ്ടു ഗ്രാം ആയി കുറയ്‌ക്കാൻ ആരോ​ഗ്യ​പ​രി​പാ​ലന വിദഗ്‌ധർ എന്നോടു നിർദേ​ശി​ക്കു​ക​യു​ണ്ടാ​യി. എന്നാൽ 24-ാം പേജിൽ, ‘ദ തേർഡ്‌ ബ്രസീ​ലി​യൻ കൺസെൻസസ്‌ ഓൺ ആർട്ടി​രി​യൽ ഹൈപ്പർടെൻഷൻ’ പറയു​ന്നത്‌

, ദിവസ​വും ആറു ഗ്രാം ഉപ്പു കഴിക്കാ​മെ​ന്നാണ്‌. ഇത്‌ ഒരു അച്ചടി പിശക്‌ ആണോ?

എഫ്‌. എസ്‌., ഐക്യ​നാ​ടു​കൾ

“ഉണരുക!”യുടെ പ്രതി​ക​രണം: ഈ പ്രസ്‌താ​വ​ന​യു​ടെ ഉറവിടം പറയു​ന്നത്‌ 100mEq-ൽ (മില്ലി ഇക്വേ​ല​ന്റിൽ) കൂടുതൽ, അതായത്‌ 5.85 ഗ്രാമിൽ അധികം ഉപ്പ്‌ കഴിക്ക​രുത്‌ എന്നാണ്‌. ഒരു ടീസ്‌പൂ​ണിൽ എടുക്കാ​വുന്ന ഉപ്പിന്റെ അളവ്‌ 5.18 ഗ്രാം ആണ്‌. ഉയർന്ന രക്തസമ്മർദ​മോ സമാന​മായ രോഗ​ങ്ങ​ളോ ഉള്ളവർ എത്രമാ​ത്രം ഉപ്പ്‌ കഴിക്കാം എന്ന്‌ അറിയാൻ ഒരു ഡോക്ടറെ സമീപി​ക്കണം എന്ന്‌ അടിക്കു​റി​പ്പിൽ കാണി​ച്ചി​രു​ന്നു. പ്രസ്‌തുത രോഗ​മു​ള്ളവർ ഉപ്പിന്റെ അളവു വീണ്ടും കുറയ്‌ക്കു​ന്നതു പ്രയോ​ജനം ചെയ്യും.(g03 1/22)

യുവജ​നങ്ങൾ ചോദി​ക്കു​ന്നു “യുവജ​നങ്ങൾ ചോദി​ക്കു​ന്നു. . . കൂടെ താമസി​ക്കാൻ പറ്റിയ ഒരു വ്യക്തിയെ എങ്ങനെ കണ്ടെത്താം?” (ജൂൺ 8, 2002) എന്ന ലേഖനം വളരെ വിജ്ഞാ​ന​പ്ര​ദ​മാ​യി​രു​ന്നു. ഞാൻ ചെറു​പ്പ​ക്കാ​രി അല്ല, വിവാ​ഹ​മോ​ചനം നേടിയ ഒരു വ്യക്തി​യാണ്‌. ജീവിത ചെലവു​കൾ എനിക്കു തനിയെ താങ്ങാ​വു​ന്ന​തി​ലും ഉയർന്ന​താണ്‌ എന്നു ഞാൻ നടുക്ക​ത്തോ​ടെ മനസ്സി​ലാ​ക്കി. അതിനാൽ ചെലവു​കൾ പങ്കിടാൻ സാധി​ക്കു​മാറ്‌ ആരു​ടെ​യെ​ങ്കി​ലും കൂട്ടത്തിൽ താമസി​ക്കു​ക​യാ​യി​രു​ന്നു ഏക പോം​വഴി. എന്റെ ഈ പ്രായ​ത്തിൽ ഇതു വലിയ വെല്ലു​വി​ളി ആണെന്നു തോന്നി. ഞങ്ങളുടെ സഭയോ​ടൊ​ത്തു പുതു​താ​യി സഹവസി​ക്കുന്ന ഒരു യുവസ​ഹോ​ദ​രി​യും ഇങ്ങനെ​യൊ​രു ക്രമീ​ക​രണം ചെയ്യു​ന്ന​തി​നെ കുറിച്ച്‌ ആലോ​ചി​ക്കു​ക​യാ​യി​രു​ന്നു. ഞങ്ങൾ ഒന്നിച്ചു താമസി​ക്കാൻ തീരു​മാ​നി​ച്ചു. അത്‌ തികച്ചും അനു​ഗ്ര​ഹ​ക​ര​മാ​യി​രു​ന്നു. കുറച്ചു നാളു​കൾക്കു ശേഷം ഞങ്ങൾക്കു ചില സാമ്പത്തിക ബുദ്ധി​മു​ട്ടു​കൾ ഉണ്ടായി. അപ്പോൾ മറ്റൊരു സഹോ​ദ​രി​യും ഞങ്ങളോ​ടൊ​പ്പം താമസി​ക്കാൻ എത്തി. 60 വയസ്സു​കാ​രി വല്യമ്മ​ച്ചി​യും വ്യത്യസ്‌ത പശ്ചാത്ത​ല​ങ്ങ​ളിൽ നിന്നുള്ള രണ്ടു യുവതി​ക​ളും ഇത്ര സന്തോ​ഷ​ത്തോ​ടെ സ്‌നേ​ഹ​ത്തിൽ ഒരുമി​ച്ചു ജീവി​ക്കുന്ന കാഴ്‌ച യഹോ​വ​യു​ടെ സംഘട​ന​യിൽ മാത്രമേ കാണാൻ കഴിയൂ എന്ന്‌ എനിക്ക്‌ ഉറപ്പോ​ടെ പറയാൻ കഴിയും. ഞങ്ങൾ ഇന്ന്‌ ചെറിയ ഒരു കുടും​ബം ആയി മാറി​യി​രി​ക്കു​ന്നു. ജീവി​ത​ത്തി​ലെ ഏകാന്ത​ത​യിൽ നിന്നു മോചനം നേടു​ന്ന​തി​നു പല വിധങ്ങ​ളിൽ ഇതു ഞങ്ങളെ സഹായി​ച്ചി​രി​ക്കു​ന്നു.

എൽ. ജി., ഐക്യ​നാ​ടു​കൾ (g02 1/8)