“ഇത്തവണ അത് എന്നോടു സംസാരിച്ചു”
“ഇത്തവണ അത് എന്നോടു സംസാരിച്ചു”
പ്രിയപ്പെട്ട ഒരാളുടെ മരണവുമായി പൊരുത്തപ്പെട്ടു പോകുന്നതിന്റെ വെല്ലുവിളികളെപ്പറ്റി ചർച്ച ചെയ്യുന്ന ഒരു ലഘുപത്രിക 1994-ൽ യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിക്കുകയുണ്ടായി. അന്നുമുതൽ അത് അനേകർക്ക് ആശ്വാസം പ്രദാനം ചെയ്തിരിക്കുന്നു.
അടുത്തകാലത്ത്, യു.എസ്.എ.-യിലെ പെൻസിൽവേനിയയിലുള്ള ഒരു വായനക്കാരിയിൽനിന്ന് ഒരു കത്തുകിട്ടി. വിലമതിപ്പു പ്രകടിപ്പിച്ചുകൊണ്ട് അവർ ഇങ്ങനെ എഴുതി: “ഈ ലഘുപത്രിക ആദ്യം കയ്യിൽ കിട്ടിയപ്പോൾത്തന്നെ ‘ഇതു വളരെ നല്ല ഒരു പ്രസിദ്ധീകരണമാണല്ലോ’ എന്നു ഞാൻ വിചാരിച്ചു. എന്നിരുന്നാലും, രണ്ടാഴ്‌ച മുമ്പ് എന്റെ മകൾ മരിക്കുന്നതുവരെ ഇത് എത്രയധികം മൂല്യവത്താണ് എന്നതു ഞാൻ തിരിച്ചറിഞ്ഞിരുന്നില്ല. മകളുടെ മരണത്തിൽ ആകെ തകർന്ന്, സഹായത്തിനായി അന്വേഷിച്ചു നടന്ന ഞാൻ ഈ ലഘുപത്രിക വായിക്കാൻ തുടങ്ങി. ഇത്തവണ അത് എന്നോടു സംസാരിച്ചു. എന്നെ വേദനിപ്പിച്ച എല്ലാ സംഗതികളെ കുറിച്ചും അതിൽ പ്രതിപാദിച്ചിരുന്നു, അത് എനിക്കു സാന്ത്വനം പകർന്നു.”
നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രിക പിൻവരുന്ന ചോദ്യങ്ങൾക്ക് ഉത്തരങ്ങൾ നൽകുന്നു: എനിക്ക് വ്യസനം സഹിച്ച് എങ്ങനെ ജീവിക്കാൻ കഴിയും? മറ്റുള്ളവർക്ക് എങ്ങനെ സഹായിക്കാനാകും? മരിച്ചവർക്ക് എന്തു പ്രത്യാശയാണുള്ളത്?
ഒരുപക്ഷേ നിങ്ങൾക്കോ നിങ്ങളുടെ പരിചയക്കാരിൽ ആർക്കെങ്കിലുമോ 32-പേജുള്ള ഈ ലഘുപത്രികയുടെ വായനയിൽനിന്ന് ആശ്വാസം ലഭിച്ചേക്കാം. കൂടുതൽ വിവരങ്ങൾ അറിയാൻ ആഗ്രഹിക്കുന്നെങ്കിൽ, ദയവായി ഇതോടൊപ്പം നൽകിയിരിക്കുന്ന കൂപ്പൺ പൂരിപ്പിച്ച് ഈ മാസികയുടെ 5-ാം പേജിലെ അനുയോജ്യമായ ഒരു മേൽവിലാസത്തിൽ അയയ്‌ക്കുക. (g03 2/22)
□ നിങ്ങൾ സ്നേഹിക്കുന്ന ആരെങ്കിലും മരിക്കുമ്പോൾ എന്ന ലഘുപത്രികയെ കുറിച്ച് കൂടുതൽ വിവരങ്ങൾ എനിക്ക് അയച്ചുതരിക.
□ സൗജന്യ ഭവന ബൈബിൾ പഠനപരിപാടിയിൽ പങ്കെടുക്കാൻ താത്പര്യമുണ്ട്. എന്റെ മേൽവിലാസം ഈ കൂപ്പണിൽ കൊടുത്തിരിക്കുന്നു: