“ഉണരുക! എന്റെ ജീവൻ രക്ഷിച്ചു!”
“ഉണരുക! എന്റെ ജീവൻ രക്ഷിച്ചു!”
ഇറ്റലിയിൽ നിന്ന് ഉണരുക! മാസികയുടെ പ്രസാധകർക്ക് വിലമതിപ്പിൻ വാക്കുകളോടുകൂടിയ ഒരു കത്തുകിട്ടി. അത് ഭാഗികമായി ഇപ്രകാരം വായിക്കുന്നു:
“കഴിഞ്ഞ 40 വർഷമായി ഞാൻ ഉണരുക!യുടെ വായനക്കാരനാണ്. പ്രായോഗികമായ നാനാതരം വിഷയങ്ങളെ അത് അവതരിപ്പിക്കുന്ന രീതി എന്നെ അത്ഭുതപ്പെടുത്താറുണ്ട്. അടുത്തകാലത്ത് ഒരു ദിവസം, ജോലിസ്ഥലത്തായിരിക്കെ എനിക്കു വയറ്റിലും നെഞ്ചിലും അസഹ്യമായ വേദന അനുഭവപ്പെട്ടു. വീട്ടിൽ പോയേക്കാം എന്നു ഞാൻ കരുതി. എന്നാൽ രണ്ടാമതും വേദന ഉണ്ടായി, അപ്പോൾ എനിക്കു കാര്യം മനസ്സിലായി. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ വിവരിച്ചുകൊണ്ട് ഉണരുക!യിൽ വന്ന ലേഖനം എനിക്ക് ഓർമ വന്നു. a വീട്ടിലേക്കല്ല നേരേ ആശുപത്രിയിലേക്കു പോകാൻ ഞാൻ തീരുമാനിച്ചു. കാത്തിരിപ്പുമുറിയിൽ വെച്ച് എന്റെ തല ഒരു വശത്തേക്കു ചരിയുകയും ഞാൻ ബോധരഹിതനാകുകയും ചെയ്‌തെന്ന്, പിറ്റേന്നു തീവ്രപരിചരണ വിഭാഗത്തിൽ വെച്ച് ആരോ എന്നോടു പറഞ്ഞു.
“വിദഗ്‌ധ ഡോക്ടർമാരുടെ ഉടനടിയുള്ള ശ്രമ ഫലമായാണ് ഞാൻ ഇന്നു ജീവനോടിരിക്കുന്നത്. എങ്കിലും ആശുപത്രിയിൽ പോകുകയെന്ന ബുദ്ധിപൂർവകമായ തീരുമാനമെടുക്കാൻ സഹായിച്ച വിവരങ്ങൾ പ്രദാനം ചെയ്‌ത നിങ്ങളുടെ മാസികയോടും ഞാൻ കടപ്പെട്ടിരിക്കുന്നു. ഉണരുക! എന്റെ ജീവൻ രക്ഷിച്ചു!” (g03 2/22)
[അടിക്കുറിപ്പ്]
a 1996 ഡിസംബർ 8 ലക്കം ഉണരുക!യുടെ 6-ാം പേജ് കാണുക.