നിങ്ങൾക്ക് അറിയാമോ?
നിങ്ങൾക്ക് അറിയാമോ?
(ഈ ക്വിസിന്റെ ഉത്തരങ്ങൾ, പരാമർശിച്ചിരിക്കുന്ന ബൈബിൾ വാക്യങ്ങളിൽ കണ്ടെത്താൻ കഴിയും. ഉത്തരങ്ങൾ 13-ാം പേജിൽ കൊടുത്തിരിക്കുന്നു. കൂടുതലായ വിവരങ്ങൾക്ക് യഹോവയുടെ സാക്ഷികൾ പ്രസിദ്ധീകരിച്ച “തിരുവെഴുത്തുകൾ സംബന്ധിച്ച ഉൾക്കാഴ്ച” [ഇംഗ്ലീഷ്] എന്ന പ്രസിദ്ധീകരണം കാണുക.)
1. വാഗ്ദത്ത ദേശത്തേക്കു കടക്കുന്നതിനുള്ള പദവി നഷ്ടപ്പെടാൻ ഇടയാകുംവിധം മോശെയും അഹരോനും യഹോവയെ വിശുദ്ധീകരിക്കാൻ പരാജയപ്പെട്ടത് ഏതു സ്ഥലത്തുവെച്ചാണ്? (സംഖ്യാപുസ്തകം 20:12, 13, പി.ഒ.സി. ബൈബിൾ)
2. ഇയ്യോബിന്റെ കാളകളെയും പെൺകഴുതകളെയും പിടിച്ചുകൊണ്ടുപോകയും വേലക്കാരെ കൊല്ലുകയും ചെയ്തത് ആരായിരുന്നു? (ഇയ്യോബ് 1:14, 15)
3. ദാനീയേലിന്റെ മൂന്നു സഹകാരികളിൽ ആർക്കാണ് ബാബിലോണിൽവെച്ച് മേശക് എന്ന പേരു ലഭിച്ചത്? (ദാനീയേൽ 1:7)
4. ദൈവാത്മാവിന്റെ ഫലത്തിൽ ഏതാണ് സ്നേഹത്തിനു ശേഷം പട്ടികപ്പെടുത്തിയിരിക്കുന്നത്? (ഗലാത്യർ 5:22)
5. മഹാബാബിലോന്റെ സത്വര നാശത്തെ കുറിക്കാൻ ശക്തനായ ദൂതൻ “തിരികല്ലോളം വലുതായോരു കല്ലു” എടുത്ത് എങ്ങോട്ടാണ് എറിഞ്ഞത്? (വെളിപ്പാടു 18:21)
6. എലീശാ ആവശ്യപ്പെട്ടിട്ടാണെന്ന വ്യാജേന എന്തു പാരിതോഷികമാണ് ഗേഹസി നയമാനോട് ആവശ്യപ്പെട്ടത്? (2 രാജാക്കന്മാർ 5:22)
7. ദേശത്തുനിന്നു വെള്ളം പോലും കുടിക്കുകയില്ല എന്നു പറഞ്ഞിട്ടും ഇസ്രായേല്യരെ തന്റെ ദേശത്തുകൂടി കടന്നുപോകാൻ അനുവദിക്കാതിരുന്ന അമോര്യ രാജാവ് ആരായിരുന്നു? (സംഖ്യാപുസ്തകം 21:21-23)
8. സാറായെ അടക്കാൻ മക്പേലാ എന്ന ഗുഹ അബ്രഹാമിനു വിറ്റത് ആരായിരുന്നു? (ഉല്പത്തി 23:8-10)
9. സദൃശവാക്യങ്ങൾ 29:25 പറയുന്ന പ്രകാരം “മാനുഷഭയം” മുഖാന്തരം എന്തു പ്രശ്നം ഉടലെടുക്കുന്നു, ഇത് എങ്ങനെ ഒഴിവാക്കാം?
10. ദൈവാത്മാവിന്റെ ഫലത്തിൽ മൂന്നാമത്തേത് ഏതാണ്? (ഗലാത്യർ 5:22)
11. യഹോവ പ്രസാദിക്കാനും 24,000 ഇസ്രായേല്യരുടെ മരണത്തിനിടയാക്കിയ ബാധ വിട്ടുമാറാനും ഇടയാക്കിയ എന്തു നടപടിയാണ് ഫീനെഹാസ് കൈക്കൊണ്ടത്? (സംഖ്യാപുസ്തകം 25:6-14)
12. ബത്ത്, കബ്, കോർ, ഏഫ, ഹീൻ, ഹോമെർ, കുറ്റി, ഇടങ്ങഴി, സെയാ ഇവയെല്ലാം എന്തായിരുന്നു? (പുറപ്പാടു 16:32)
13. അന്ത്യോക്യയിലും സുറിയയിലും കിലിക്ക്യയിലും ഉള്ള സഹോദരന്മാർക്ക് എഴുതവേ, യെരൂശലേമിലെ അപ്പൊസ്തലന്മാരും മൂപ്പന്മാരും “അത്യാവശ്യ കാര്യങ്ങൾ” (NW) എന്നു പറഞ്ഞപ്പോൾ പരാമർശിച്ചത് എന്തിനെയായിരുന്നു? (പ്രവൃത്തികൾ 15:28, 29)
14. ശെബാരാജ്ഞി ദീർഘദൂരം യാത്രചെയ്ത് യെരൂശലേമിൽ എത്തിയത് എന്തിനായിരുന്നു? (1 രാജാക്കന്മാർ 10:4)
15. ഇസ്രായേൽ ജനതയ്ക്കുവേണ്ടി യഹോവ പ്രഖ്യാപിച്ച സകല വിശുദ്ധ സഭായോഗങ്ങളുടെയും ഒരു അതുല്യ സവിശേഷത എന്തായിരുന്നു? (ലേവ്യപുസ്തകം 23:7, NW)
16. നാലു സുവിശേഷങ്ങളിൽ ഏറ്റവും ചെറുത് ഏതാണ്?
17. യേശുവിനെ അറസ്റ്റുചെയ്യാൻ ജനക്കൂട്ടം എത്തിയപ്പോൾ പത്രൊസ് വാൾ ഊരി ആരുടെ വലത്തു കാതാണ് അറുത്തത്? (യോഹന്നാൻ 18:10)
18. ഏതു മൂന്നു ഭാഷകളിലാണ് ബൈബിൾ ആദ്യം എഴുതപ്പെട്ടത്? (എസ്രാ 4:7; വെളിപ്പാടു 9:11)
19. കൂടാരങ്ങളിൽ പാർക്കുകയും ഇടയന്മാരായി ജീവിക്കുകയും ചെയ്തുകൊണ്ട് മിക്കവാറും നാടോടികളായി അറിയപ്പെട്ടിരുന്ന ജനത ഏതാണ്? (യിരെമ്യാവു 3:2)
20. നിലത്തിലെ വിള കൊയ്യുമ്പോൾ വയലിന്റെ അരികുതീർത്തു കൊയ്യരുത് എന്ന് ഇസ്രായേല്യരോടു കൽപ്പിച്ചിരുന്നത് എന്തുകൊണ്ട്? (ലേവ്യപുസ്തകം 19:9, 10) (g03 2/08)
ക്വിസിന്റെ ഉത്തരങ്ങൾ
1.മെരീബായിലെ വെള്ളത്തിങ്കൽ
2.ശെബായർ
3.മീശായേലിന്
4.സന്തോഷം
5.സമുദ്രത്തിൽ
6.“ഒരു താലന്തു വെള്ളിയും രണ്ടു കൂട്ടം വസ്ത്രവും”
7.സീഹോൻ
8.ഹിത്യനായ എഫ്രോൻ
9.അത് ഒരു കെണി ആകുന്നു. യഹോവയിൽ ആശ്രയിക്കുന്നതിനാൽ
10.സമാധാനം
11.ശിമെയോൻ ഗോത്രത്തിൽ പ്രഭുവായ സിമ്രിയെയും അവൻ തന്റെ കൂടാരത്തിലേക്കു പരസംഗത്തിനായി കൊണ്ടുവന്ന മിദ്യാന്യ സ്ത്രീയെയും ഫീനെഹാസ് കുത്തിക്കൊന്നുകളഞ്ഞു.
12.അളവുകൾ
13.“വിഗ്രഹാർപ്പിതം, രക്തം, ശ്വാസംമുട്ടിച്ചത്തതു, പരസംഗം എന്നിവ വർജ്ജിക്കുന്ന”തിനെ
14.‘ശലോമോന്റെ സകലജ്ഞാനവും കാണ്മാൻ’
15.കഠിനവേലയൊന്നും ചെയ്യരുതായിരുന്നു
16.മർക്കൊസ്
17.മഹാപുരോഹിതന്റെ ദാസനായ മല്ക്കൊസിന്റെ
18.എബ്രായ, അരാമ്യ, ഗ്രീക്ക്
19.അരാബ്യർ (അറബികൾ)
20.“ദരിദ്രന്നും പരദേശിക്കും” അതു കൊയ്തെടുക്കാൻ കഴിയേണ്ടതിന്