വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ബാലചൂഷണത്തിന്‌ ഉടൻ അന്ത്യം!

ബാലചൂഷണത്തിന്‌ ഉടൻ അന്ത്യം!

ബാലചൂ​ഷ​ണ​ത്തിന്‌ ഉടൻ അന്ത്യം!

“ബാല്യ​കാ​ലം പ്രത്യേക പരിച​ര​ണ​വും പിന്തു​ണ​യും അർഹി​ക്കു​ന്നു​വെന്ന്‌ ‘സാർവ​ലൗ​കിക മനുഷ്യാ​വ​കാശ പ്രഖ്യാ​പന’ത്തിൽ ഐക്യ​രാ​ഷ്‌ട്രങ്ങൾ പ്രഖ്യാ​പി​ച്ചി​രി​ക്കുന്ന”തായി ബാലജന അവകാശ ഉടമ്പടി​യു​ടെ ആമുഖം പറയുന്നു. കുടും​ബ​ത്തി​ന്റെ പ്രാധാ​ന്യ​ത്തെ കുറിച്ച്‌ അത്‌ ഇങ്ങനെ കൂട്ടി​ച്ചേർക്കു​ന്നു: “ഒരു കുട്ടി​യു​ടെ വ്യക്തി​ത്വം പൂർണ​മാ​യും ക്രമീ​കൃ​ത​മാ​യും വികസി​ക്ക​ണ​മെ​ങ്കിൽ അവനോ അവളോ, സന്തോ​ഷ​വും സ്‌നേ​ഹ​വും സഹാനു​ഭൂ​തി​യും കളിയാ​ടുന്ന ഒരു കുടും​ബാ​ന്ത​രീ​ക്ഷ​ത്തിൽ വളരണം.” എന്നാൽ ഈ ആദർശം ഇനിയും യാഥാർഥ്യ​മാ​യി​ട്ടില്ല.

കുട്ടി​കൾക്കാ​യു​ള്ള ഒരു മെച്ചപ്പെട്ട ലോകത്തെ കുറിച്ചു വെറുതെ പറഞ്ഞതു​കൊണ്ട്‌ ആയില്ല. ഇന്ന്‌ ധാർമിക അധഃപ​തനം വിപു​ല​വ്യാ​പ​ക​മാണ്‌. പലരും ഇതിൽ ഒരു കുഴപ്പ​വും കാണു​ന്നു​മില്ല. ആഗോ​ള​മാ​യി പടർന്നി​രി​ക്കുന്ന വഷളത്തം, അത്യാർത്തി എന്നിവ നിയമ നടപടി​കൾകൊ​ണ്ടു നിയ​ന്ത്രി​ക്കാൻ കഴിയു​ന്നതല്ല. മാതാ​പി​താ​ക്കൾ പോലും തങ്ങളുടെ കുട്ടി​കളെ സംരക്ഷി​ക്കു​ന്ന​തി​നും സ്‌നേ​ഹി​ക്കു​ന്ന​തി​നും പകരം എന്തും അനുവ​ദി​ച്ചു​കൊ​ടു​ക്കുന്ന ഒരു പ്രവണ​ത​യാ​ണു പലപ്പോ​ഴും കണ്ടുവ​രു​ന്നത്‌. അങ്ങനെ​യെ​ങ്കിൽ ബാല​വേ​ശ്യാ​വൃ​ത്തിക്ക്‌ അറുതി വരു​മെ​ന്നു​ള്ള​തിന്‌ നമുക്ക്‌ എന്തു പ്രത്യാ​ശ​യാ​ണു​ള്ളത്‌?

സകല കുട്ടി​കൾക്കും സ്‌നേ​ഹ​ഭ​രി​ത​മായ ഒരു കുടും​ബാ​ന്ത​രീ​ക്ഷ​വും സുരക്ഷി​ത​മായ ഒരു ഭാവി​യും ലഭിക്കു​ന്നു​വെന്ന്‌ ഉറപ്പു​വ​രു​ത്താൻ ഈ ദുഷിച്ച വ്യവസ്ഥി​തി പരാജ​യ​പ്പെ​ട്ടി​രി​ക്കു​ന്നെ​ങ്കി​ലും പെട്ടെ​ന്നു​തന്നെ നമ്മുടെ സ്രഷ്ടാവ്‌, ബാല​വേ​ശ്യാ​വൃ​ത്തി പോലുള്ള എല്ലാത്തരം വികട​ത്ത​ര​ങ്ങ​ളും ലൈം​ഗിക അരാജ​ക​ത്വ​വും ഉന്മൂലനം ചെയ്യും. അതേ, പെട്ടെ​ന്നു​തന്നെ യഹോ​വ​യാം ദൈവം ലോകത്തെ അതിശ​യി​പ്പി​ച്ചു​കൊണ്ട്‌ തന്റെ രാജ്യം മുഖേന മനുഷ്യ​കാ​ര്യാ​ദി​ക​ളിൽ ഇടപെ​ടും. മറ്റുള്ള​വരെ ദുഷി​പ്പി​ക്കു​ന്ന​വ​രും ചൂഷണം ചെയ്യു​ന്ന​വ​രും ദിവ്യ ന്യായ​വി​ധി​യിൽനി​ന്നു നിശ്ചയ​മാ​യും രക്ഷപ്പെ​ടില്ല. സഹമനു​ഷ്യ​രെ സ്‌നേ​ഹി​ക്കു​ന്നവർ മാത്രം ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തിൽ ജീവി​ക്കാ​നാ​യി അതിജീ​വി​ക്കും. “നേരു​ള്ളവർ ദേശത്തു വസിക്കും; നിഷ്‌ക​ള​ങ്ക​ന്മാർ അതിൽ ശേഷി​ച്ചി​രി​ക്കും. എന്നാൽ ദുഷ്ടന്മാർ ദേശത്തു​നി​ന്നു ഛേദി​ക്ക​പ്പെ​ടും; ദ്രോ​ഹി​കൾ അതിൽനി​ന്നു നിർമ്മൂ​ല​മാ​കും.”—സദൃശ​വാ​ക്യ​ങ്ങൾ 2:21, 22.

സദാചാ​ര​ച്യു​തി​യും ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​വും ഇല്ലാത്ത ഒരു ലോകത്തു ജീവി​ക്കു​ന്നതു കുട്ടി​കൾക്കും മുതിർന്ന​വർക്കും എന്തൊരു ആശ്വാ​സ​മാ​യി​രി​ക്കും! ചൂഷണ​വും അതി​ക്ര​മ​വും ഏൽപ്പിച്ച ശാരീ​രി​ക​വും വൈകാ​രി​ക​വു​മായ മുറി​വു​കൾ പോലും അപ്രത്യ​ക്ഷ​മാ​കും. മുമ്പ്‌ ലൈം​ഗിക ചൂഷണ​ത്തിന്‌ ഇരയാ​യ​വർക്ക്‌ അതിന്റെ അസഹ്യ​പ്പെ​ടു​ത്തുന്ന ഓർമ​ക​ളും അനന്തര​ഫ​ല​ങ്ങ​ളും ഇല്ലാതെ ജീവി​ക്കാ​നാ​കും. “മുമ്പി​ലെത്തവ ആരും ഓർക്കു​ക​യില്ല; ആരു​ടെ​യും മനസ്സിൽ വരിക​യു​മില്ല.”—യെശയ്യാ​വു 65:17.

അന്ന്‌ കുട്ടി​ക​ളി​ലാർക്കും ദുഷ്‌പെ​രു​മാ​റ്റ​വും ലൈം​ഗിക ദ്രോ​ഹ​വും സഹി​ക്കേ​ണ്ടി​വ​രില്ല. സന്തോ​ഷ​വും സ്‌നേ​ഹ​വും സഹാനു​ഭൂ​തി​യും അന്ന്‌ ഒരു യാഥാർഥ്യ​മാ​യി മാറും. ദൈവ​ത്തി​ന്റെ പുതിയ ലോക​ത്തി​ലെ നിവാ​സി​കളെ കുറിച്ച്‌ യെശയ്യാ​വു 11:9 ഇപ്രകാ​രം പറയുന്നു: “എങ്ങും ഒരു ദോഷ​മോ നാശമോ ആരും ചെയ്‌ക​യില്ല.”

ദാരി​ദ്ര്യ​വും മയക്കു​മ​രു​ന്നു ദുരു​പ​യോ​ഗ​വും അസന്തുഷ്ട കുടും​ബ​ങ്ങ​ളും ധാർമിക അശുദ്ധി​യും മേലാൽ ഇല്ലാത്ത ആ കാലം എത്ര സന്തുഷ്ടി നിറഞ്ഞ​താ​യി​രി​ക്കും! എവി​ടെ​യും സമാധാ​ന​വും സുരക്ഷി​ത​ത്വ​വും നീതി​യും കളിയാ​ടും. “എന്റെ ജനം സമാധാ​ന​നി​വാ​സ​ത്തി​ലും നിർഭ​യ​വ​സ​തി​ക​ളി​ലും സ്വൈ​ര​മുള്ള വിശ്രാ​മ​സ്ഥ​ല​ങ്ങ​ളി​ലും പാർക്കും.”—യെശയ്യാ​വു 32:18. (g03 2/08)

[9-ാം പേജിലെ ചതുരം/ചിത്രങ്ങൾ]

മാതാപിതാക്കളുടെ പരിപാ​ലനം കുടും​ബ​ത്ത​കർച്ചയെ തടയുന്നു

എന്റെ സ്‌കൂൾ വർഷങ്ങ​ളിൽ നിന്നു പ്രയോ​ജനം നേടാ​നും ഒരു തൊഴിൽ വൈദ​ഗ്‌ധ്യം സമ്പാദി​ക്കാ​നും മാതാ​പി​താ​ക്കൾ എന്നെ പ്രോ​ത്സാ​ഹി​പ്പി​ച്ചു. അവരുടെ താത്‌പ​ര്യ​ങ്ങൾ എന്നിൽ അടി​ച്ചേൽപ്പി​ക്കാൻ അവർ ഒരിക്ക​ലും ശ്രമി​ച്ചില്ല. എന്നാൽ എനിക്കാ​വ​ശ്യ​മായ തൊഴിൽ ലഭിക്കാൻ എന്നെ സഹായി​ക്കുന്ന പാഠ്യ​പ​ദ്ധ​തി​ക​ളുള്ള സ്‌കൂ​ളു​കൾ തിര​ഞ്ഞെ​ടു​ക്കാൻ അവർ എന്നെ സഹായി​ച്ചു.”—റ്റൈസ്‌.

● “എന്റെ സഹോ​ദ​രി​യും ഞാനും ഷോപ്പി​ങ്ങി​നു പോയ​പ്പോൾ അമ്മയും കൂടെ​വന്നു. പണം സൂക്ഷിച്ചു ചെലവി​ടേ​ണ്ടത്‌ എങ്ങനെ​യാ​ണെന്ന്‌ അമ്മ ഞങ്ങൾക്കു പറഞ്ഞു​തന്നു. കൂടാതെ, ആഡംബ​ര​പൂർണ​വും ശരീര​ഭാ​ഗങ്ങൾ പ്രദർശി​പ്പി​ക്കു​ന്ന​തു​മായ വസ്‌ത്രങ്ങൾ ഒഴിവാ​ക്കി അനു​യോ​ജ്യ​മാ​യതു തിര​ഞ്ഞെ​ടു​ക്കാ​നും അമ്മ ഞങ്ങളെ സഹായി​ച്ചു.”—ബ്യാങ്ക.

● “ഞങ്ങൾ പാർട്ടി​കൾക്കു പോയ​പ്പോ​ഴൊ​ക്കെ, ആരൊ​ക്കെ​യാണ്‌ പാർട്ടി​ക​ളിൽ സംബന്ധി​ക്കു​ന്നത്‌, ഏതുതരം സംഗീ​ത​മാ​യി​രി​ക്കും അവിടെ ഉണ്ടായി​രി​ക്കുക, പാർട്ടി എപ്പോൾ തുടങ്ങു​ക​യും അവസാ​നി​ക്കു​ക​യും ചെയ്യും എന്നൊക്കെ എന്റെ മാതാ​പി​താ​ക്കൾ അന്വേ​ഷി​ച്ചി​രു​ന്നു. മിക്ക​പ്പോ​ഴും ഞങ്ങൾ കുടും​ബം ഒത്തൊ​രു​മി​ച്ചാ​ണു പാർട്ടി​കൾക്കു പോയി​രു​ന്നത്‌.”—പ്രിസില.

● “എന്റെ കുട്ടി​ക്കാ​ല​ത്തും കൗമാ​ര​ത്തി​ലും, മാതാ​പി​താ​ക്ക​ളു​മാ​യി എല്ലായ്‌പോ​ഴും എനിക്കു നല്ല ആശയവി​നി​മയം ഉണ്ടായി​രു​ന്നു. എന്റെ ഒരു സഹപാഠി ഇതു ശ്രദ്ധി​ക്കാ​നി​ട​യാ​യി, അവൾ ഇങ്ങനെ പറഞ്ഞു: ‘മാതാ​പി​താ​ക്ക​ളോട്‌ നീ എന്തി​നെ​ക്കു​റി​ച്ചും യാതൊ​രു സങ്കോ​ച​വു​മി​ല്ലാ​തെ തുറന്നു സംസാ​രി​ക്കുന്ന രീതി കണ്ടിട്ട്‌ എനിക്കു നിന്നോട്‌ അസൂയ തോന്നു​ന്നു. എന്റെ അമ്മയോ​ടു​പോ​ലും സംസാ​രി​ക്കാൻ എനിക്കു സ്വാത​ന്ത്ര്യം തോന്നു​ന്നില്ല. എനിക്ക​റി​യേണ്ട കാര്യങ്ങൾ മിക്ക​പ്പോ​ഴും മറ്റുള്ള​വ​രിൽ നിന്നാണു ഞാൻ അറിയു​ന്നത്‌.’”—സാമാര.

● “കൗമാ​ര​പ്രാ​യ​ത്തിൽ ഞാൻ വളരെ സന്തുഷ്ട​യാ​യി​രു​ന്നു. ആരിലും ഒരു കുറ്റവും ഞാൻ കണ്ടിരു​ന്നില്ല. ഞാൻ എപ്പോ​ഴും ചിരി​ച്ചു​ല്ല​സി​ച്ചു നടന്നു. കൂട്ടു​കാ​രോ​ടൊ​ക്കെ ഞാൻ വളരെ തുറന്നി​ട​പെ​ട്ടി​രു​ന്നു. അവരോ​ടൊ​പ്പം ഓരോ​രോ നേരം​പോ​ക്കു​കൾ പറഞ്ഞി​രി​ക്കു​ന്നത്‌ എനിക്ക്‌ ഇഷ്ടമാ​യി​രു​ന്നു. മാതാ​പി​താ​ക്കൾ എന്റെ വ്യക്തി​ത്വം ശരിക്കും മനസ്സി​ലാ​ക്കി പ്രവർത്തി​ച്ചു. എന്റെ സ്വഭാ​വ​രീ​തി​ക്കു മാറ്റം വരുത്താ​നൊ​ന്നും അവർ ശ്രമി​ച്ചില്ല. എന്നാൽ വിപരീത ലിംഗ​വർഗ​ത്തിൽ പെട്ടവ​രു​മാ​യി സഹവസി​ക്കു​മ്പോൾ ജാഗ്ര​ത​പാ​ലി​ക്ക​ണ​മെ​ന്നും ഉചിത​മാ​യി പെരു​മാ​റ​ണ​മെ​ന്നും മനസ്സി​ലാ​ക്കാൻ അവർ ദയാപൂർവം എന്നെ സഹായി​ച്ചു.”—റ്റൈസ്‌.

● “മിക്ക യുവജ​ന​ങ്ങ​ളെ​യും​പോ​ലെ ഞാനും വിപരീത ലിംഗ​വർഗ​ത്തിൽ പെട്ടവ​രിൽ താത്‌പ​ര്യം കാണി​ച്ചു​തു​ടങ്ങി. എന്റെ പിതാവ്‌ എനിക്കു കോർട്ടിങ്‌ തുടങ്ങാൻ കഴിയുന്ന ഒരു നിശ്ചിത പ്രായ​പ​രി​ധി വെച്ചു. അതിൽ എനിക്ക്‌ അനിഷ്ടം തോന്നി​യില്ല. കാരണം മാതാ​പി​താ​ക്കൾക്ക്‌ എന്നെക്കു​റി​ച്ചു കരുത​ലു​ണ്ടെ​ന്നും അവർ എന്നെ ഭാവി ദോഷ​ങ്ങ​ളിൽ നിന്നു സംരക്ഷി​ക്കാൻ ആഗ്രഹി​ക്കു​ന്നെ​ന്നും ഞാൻ തിരി​ച്ച​റി​ഞ്ഞു.”—ബ്യാങ്ക.

● “എന്റെ മാതാ​പി​താ​ക്ക​ളു​ടെ നല്ല മാതൃ​ക​യിൽ നിന്ന്‌ വിവാഹം നല്ല ഒരു സംഗതി​യാ​ണെന്ന്‌ എനിക്കു കാണാൻ കഴിഞ്ഞു. അവർക്കി​ട​യിൽ എല്ലായ്‌പോ​ഴും നല്ല ബന്ധവും നല്ല ആശയവി​നി​മ​യ​വും ഉണ്ടായി​രു​ന്നു. ഞാൻ ഡേറ്റി​ങ്ങിൽ ഏർപ്പെ​ട്ട​പ്പോൾ, ചില പ്രത്യേക സാഹച​ര്യ​ങ്ങ​ളിൽ എങ്ങനെ പെരു​മാ​റണം, അത്‌ എന്റെ ഭാവി വിവാ​ഹ​ജീ​വി​തത്തെ എങ്ങനെ ബാധി​ക്കും എന്നെല്ലാം അമ്മ പറഞ്ഞു​ത​ന്നതു ഞാൻ ഓർക്കു​ന്നു.”—പ്രിസില.

[10-ാം പേജിലെ ചിത്രം]

ദൈവത്തിന്റെ പുതി​യ​ലോ​ക​ത്തിൽ കുട്ടികൾ ആരും ഒരിക്ക​ലും ദുഷ്‌പെ​രു​മാ​റ്റം സഹി​ക്കേ​ണ്ടി​വ​രി​ല്ല