വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വർധിച്ചുവരുന്ന ഒരു പ്രശ്‌നമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

വർധിച്ചുവരുന്ന ഒരു പ്രശ്‌നമായിരിക്കുന്നത്‌ എന്തുകൊണ്ട്‌?

വർധി​ച്ചു​വ​രുന്ന ഒരു പ്രശ്‌ന​മാ​യി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌?

ലോക​ത്തി​ലെ കുറ്റകൃ​ത്യ​ങ്ങ​ളിൽ മയക്കു​മ​രു​ന്നി​ന്റെ​യും ആയുധ​ങ്ങ​ളു​ടെ​യും വ്യാപാ​രം കഴിഞ്ഞാൽ മൂന്നാം സ്ഥാനം മനുഷ്യ​വ്യാ​പാ​ര​ത്തി​നാണ്‌ എന്നുള്ളത്‌ നിങ്ങൾക്ക്‌ അറിയാ​മാ​യി​രു​ന്നോ? ഐക്യ​രാ​ഷ്‌ട്ര വിദ്യാ​ഭ്യാ​സ ശാസ്‌ത്രീയ സാംസ്‌കാ​രിക സംഘട​ന​യു​ടെ റിപ്പോർട്ട്‌ അനുസ​രിച്ച്‌ എല്ലാ തരത്തി​ലു​മുള്ള വേശ്യാ​വൃ​ത്തി ഒന്നി​നൊ​ന്നു വർധി​ച്ചു​വ​രി​ക​യാണ്‌.

വേശ്യാ​വൃ​ത്തി നിയമ വിരു​ദ്ധ​മാ​ക്കി​യി​രി​ക്കുന്ന ഒരു ലാറ്റിൻ അമേരി​ക്കൻ രാജ്യത്ത്‌ 5,00,000-ത്തിലധി​കം ബാലി​ക​മാ​രായ വേശ്യകൾ ഉണ്ടെന്ന്‌ അവിട​ത്തെ​തന്നെ ഒരു നിയമ​നിർമാണ അന്വേഷക കമ്മിറ്റി റിപ്പോർട്ടു ചെയ്യുന്നു.

മറ്റൊരു രാജ്യത്തെ തെരു​വു​ക​ളിൽ ഏതാണ്ട്‌ 3,00,000 ബാല​വേ​ശ്യ​കൾ ആണ്‌ ഉള്ളത്‌, നിയമ​വി​രുദ്ധ മയക്കു​മ​രു​ന്നു കച്ചവടം നടക്കുന്ന പ്രദേ​ശ​ങ്ങ​ളി​ലാണ്‌ ഇവർ കൂടു​ത​ലാ​യി ഉള്ളത്‌.

ഏഷ്യൻ രാജ്യ​ങ്ങ​ളിൽ ഏതാണ്ടു പത്തു ലക്ഷം കൊച്ചു പെൺകു​ട്ടി​കളെ വേശ്യ​ക​ളാ​യി ഉപയോ​ഗി​ക്കു​ന്നു, അതും അടിമ​ക​ളെ​പ്പോ​ലെ. ചില നാടുകൾ ബാല​വേ​ശ്യാ​വൃ​ത്തി​യു​ടെ​യും ലൈം​ഗിക ടൂറി​സ​ത്തി​ന്റെ​യും കേളീ​രം​ഗ​ങ്ങ​ളാണ്‌.

എയ്‌ഡ്‌സ്‌ പോലെ ലൈം​ഗി​ക​മാ​യി പകരുന്ന രോഗ​ങ്ങ​ളു​ടെ ഉയർന്ന നിരക്കു കാരണം, ലൈം​ഗിക ബന്ധത്തിൽ ഏർപ്പെ​ട്ടി​രി​ക്കാൻ സാധ്യത കുറഞ്ഞ—അതു​കൊ​ണ്ടു​തന്നെ സാധ്യ​ത​യ​നു​സ​രിച്ച്‌ രോഗാ​ണു​ബാ​ധി​ത​ര​ല്ലാത്ത—കുട്ടി​കൾക്കാ​യി ഇടപാ​ടു​കാർ വളരെ വലിയ തുക കൊടു​ക്കാൻ തയ്യാറാ​കു​ന്നു. “എയ്‌ഡി​നോ​ടുള്ള ഭയം നിമിത്തം പുരു​ഷ​ന്മാർ കൂടുതൽ ചെറു​പ്പ​മായ പെൺകു​ട്ടി​ക​ളെ​യും ആൺകു​ട്ടി​ക​ളെ​യും തിരയു​ന്നു. ഇതു പ്രശ്‌നം കൂടുതൽ വഷളാ​ക്കു​ന്നു” എന്ന്‌ ബ്രസീ​ലി​ന്റെ നീതി​ന്യാ​യ മന്ത്രാ​ല​യ​ത്തി​ലെ ലൂയിസ നാഷിബ്‌ എലൂഫ്‌ പറയുന്നു. അവർ ഇങ്ങനെ പറഞ്ഞു: “പെൺകു​ട്ടി​ക​ളും കൗമാ​ര​പ്രാ​യ​ക്കാ​രും ലൈം​ഗിക ചൂഷണ​ത്തിന്‌ ഇരയാ​കു​ന്നു എന്നതാണ്‌ ബ്രസീ​ലി​ലെ നിർധ​ന​രായ സ്‌ത്രീ​കൾക്കി​ട​യി​ലെ ഏറ്റവും ഗുരു​ത​ര​മായ സാമൂ​ഹി​ക​പ്ര​ശ്‌നം.”

ദാരി​ദ്ര്യ​വും ബാല​വേ​ശ്യാ​വൃ​ത്തി​യും

ദുരി​ത​ത്തി​ന്റെ​യും ദാരി​ദ്ര്യ​ത്തി​ന്റെ​യും മറപി​ടിച്ച്‌ ബാല​വേ​ശ്യാ​വൃ​ത്തി തഴച്ചു​വ​ള​രു​ന്നു. തന്റെ രാജ്യത്തു കുട്ടി​കളെ ചൂഷണം ചെയ്യു​ന്ന​തി​ന്റെ​യും ബാല​വേ​ശ്യാ​വൃ​ത്തി​യു​ടെ​യും കാരണം എന്താ​ണെന്ന്‌ ഒരു ഗവൺമെന്റ്‌ ഉദ്യോ​ഗസ്ഥ പറയുന്നു: “വ്യക്തമാ​യും കുടും​ബം ശിഥി​ല​മാ​കു​ന്നതു മൂലമാണ്‌ അതു സംഭവി​ക്കു​ന്നത്‌, പട്ടിണി​യു​ടെ​യും ദുരി​ത​ത്തി​ന്റെ​യും അനന്തര​ഫ​ല​ങ്ങ​ളാണ്‌ അവ.” ദാരി​ദ്ര്യം മൂലമാ​ണു തങ്ങളുടെ കുട്ടി​കളെ വേശ്യാ​വൃ​ത്തി​യി​ലേക്കു വിറ്റ​തെന്നു ചില മാതാ​പി​താ​ക്കൾ പറയുന്നു. തെരു​വു​കു​ട്ടി​കൾ നിലനിൽപ്പി​നു മറ്റൊരു മാർഗ​വും കാണാതെ വരുന്ന​തി​നാൽ വേശ്യാ​വൃ​ത്തി​യെ അഭയം പ്രാപി​ക്കു​ന്നു.

ഒരു പെൺകു​ട്ടി വേശ്യ​യാ​യി​ത്തീ​രു​ന്നത്‌ എങ്ങനെ​യാ​ണെന്ന്‌ ഓ എസ്റ്റാഡോ ഡെ എസ്‌. പൗലൂ എന്ന വർത്തമാ​ന​പ​ത്രം വിശദീ​ക​രി​ക്കു​ന്നു. ഒരു തെരുവു റൗഡി സംഘ​ത്തോ​ടൊ​പ്പം ചേരുന്ന ഒരു പെൺകു​ട്ടി ഭക്ഷണത്തി​നുള്ള വക കണ്ടെത്താൻ മോഷ​ണ​ത്തിൽ ഏർപ്പെ​ടു​ക​യും ഇടയ്‌ക്കൊ​ക്കെ മാത്രം തന്റെ ശരീരം വിൽക്കു​ക​യും ചെയ്യുന്നു. അടുത്ത​താ​യി അവൾ ഒരു ലൈം​ഗിക തൊഴി​ലാ​ളി​യാ​യി മാറുന്നു.

ചില കൗമാ​ര​പ്രാ​യ​ക്കാ​രെ വേശ്യാ​വൃ​ത്തി​ക്കാ​യി മറ്റു രാജ്യ​ങ്ങ​ളി​ലേക്ക്‌ അയയ്‌ക്കാ​റുണ്ട്‌. “കുടി​യേ​റ്റ​ക്കാ​രായ ഇത്തരം വേശ്യകൾ തങ്ങളുടെ കുടും​ബ​ങ്ങൾക്ക്‌ അയയ്‌ക്കുന്ന പണം ഏഷ്യയി​ലും ആഫ്രി​ക്ക​യി​ലും ഉള്ള ചില രാജ്യ​ങ്ങ​ളി​ലെ ദരി​ദ്രാ​വസ്ഥ കണക്കി​ലെ​ടു​ക്കു​മ്പോൾ മിക്ക​പ്പോ​ഴും ഗണ്യമായ ഒരു തുകയാണ്‌” എന്ന്‌ യുനെ​സ്‌കോ സോഴ്‌സസ്‌ പറയുന്നു. “ഈ രാജ്യ​ങ്ങൾക്ക്‌ ഉള്ളിൽത്ത​ന്നെ​യുള്ള വേശ്യാ​വൃ​ത്തി​യും പ്രോ​ത്സാ​ഹി​പ്പി​ക്ക​പ്പെ​ടു​ന്നുണ്ട്‌. സമ്പന്ന രാജ്യ​ങ്ങ​ളിൽ നിന്നുള്ള വിനോദ സഞ്ചാരി​കൾ, യുവജ​ന​ങ്ങ​ളു​ടെ​യും കുട്ടി​ക​ളു​ടെ​യും ‘സേവന​ങ്ങ​ളിൽ’നിന്നു പ്രയോ​ജനം നേടാൻ വേണ്ടി കരുതി​ക്കൂ​ട്ടി ഈ രാജ്യങ്ങൾ സന്ദർശി​ക്കു​ന്നു.”

ഒരു ലാറ്റിൻ അമേരി​ക്കൻ നഗരത്തി​ലെ വേശ്യ​ക​ളായ തെരുവു കുട്ടി​കൾക്കു നേരി​ടേ​ണ്ടി​വ​രുന്ന ആപത്തു​കളെ കുറിച്ചു വിവരി​ക്കവേ, ടൈം മാസിക ഇങ്ങനെ പറയുന്നു: “ചില വേശ്യ​കൾക്ക്‌ 12 വയസ്സേ ഉള്ളൂ. ഇവരിൽ പലരും ഛിദ്രിച്ച കുടും​ബ​ങ്ങ​ളി​ലെ കുട്ടി​ക​ളാണ്‌. പകൽസ​മയം എവി​ടെ​യെ​ങ്കി​ലു​മൊ​ക്കെ കിടന്ന്‌ ഉറങ്ങി​യിട്ട്‌, രാത്രി​യാ​കു​മ്പോൾ ഇവർ ഒരു ലൈം​ഗിക പങ്കാളി​യെ തേടി നാവികർ സമയം ചെലവി​ടുന്ന ഡിസ്‌കോ ക്ലബ്ബുക​ളി​ലേക്കു പോകു​ന്നു.”

മയക്കു​മ​രു​ന്നി​ന്റെ സ്വാധീന വലയത്തി​ലാ​യി​രി​ക്കു​മ്പോൾ, സുബോ​ധ​ത്തോ​ടെ തങ്ങൾ സമ്മതി​ക്കു​ക​യി​ല്ലാത്ത പല നീചകൃ​ത്യ​ങ്ങൾക്കും ബാല​വേ​ശ്യ​കൾ വഴങ്ങി​ക്കൊ​ടു​ത്തേ​ക്കാം. ഉദാഹ​ര​ണ​ത്തിന്‌, 50-ലധികം സ്‌ത്രീ​കളെ കിരാ​ത​മായ പീഡന​മു​റ​കൾക്കു വിധേ​യ​രാ​ക്കി​യ​തി​ന്റെ 92 വീഡി​യോ ടേപ്പുകൾ ഒരു ഡോക്ട​റു​ടെ പക്കൽ നിന്നു പോലീസ്‌ കണ്ടെടു​ത്ത​താ​യി വേഴാ മാസിക പറയുന്നു. ഇവരിൽ ചിലർ പ്രായ​പൂർത്തി​യാ​കാ​ത്തവർ ആയിരു​ന്നു.

ഈ ബീഭത്സ യാഥാർഥ്യം നിലനിൽക്കെ​ത്തന്നെ ചെറു​പ്പ​ക്കാ​രി​യായ ഒരു വേശ്യ പറയു​ന്നതു ശ്രദ്ധി​ക്കുക: “ഒരു തൊഴിൽ തേടി നടന്നാൽ, ഭക്ഷണത്തി​നുള്ള വക കണ്ടെത്താൻ എനിക്കു കഴിയില്ല. കാരണം എനിക്കു പ്രത്യേ​കിച്ച്‌ തൊഴിൽ വൈദ​ഗ്‌ധ്യ​ങ്ങൾ ഒന്നുമില്ല. ഞാൻ എന്താണു ചെയ്യു​ന്ന​തെന്ന്‌ എന്റെ വീട്ടു​കാർക്കു നന്നായി അറിയാം. ഈ ജീവി​ത​രീ​തി ഉപേക്ഷി​ക്കാൻ ഞാൻ ആഗ്രഹി​ക്കു​ന്നില്ല. ശരീരം എന്റേതാണ്‌, അതുപ​യോ​ഗിച്ച്‌ എനിക്കി​ഷ്ട​മു​ള്ളതു ഞാൻ ചെയ്യും.”

എന്നിരു​ന്നാ​ലും, വേശ്യാ​വൃ​ത്തി ഒരിക്ക​ലും ഈ പെൺകു​ട്ടി​ക​ളു​ടെ ജീവിത ലക്ഷ്യം ആയിരു​ന്നില്ല. ചെറു​പ്പ​ക്കാ​രായ വേശ്യ​ക​ളിൽ പലരും “വിവാഹം കഴിക്കാൻ ആഗ്രഹി​ക്കു​ന്നു,” തങ്ങളുടെ “സ്വപ്‌ന​ങ്ങ​ളി​ലെ രാജകു​മാ​രനെ” കുറിച്ച്‌ അവർ കിനാവു കാണുന്നു എന്ന്‌ ഒരു സാമൂ​ഹിക പ്രവർത്തക അഭി​പ്രാ​യ​പ്പെ​ടു​ന്നു. ഇവരെ വേശ്യാ​വൃ​ത്തി​യി​ലേക്കു തള്ളിവി​ട്ടതു ചില സങ്കീർണ സാഹച​ര്യ​ങ്ങ​ളാ​ണെ​ന്നതു ശരിയാ​ണെ​ങ്കി​ലും ഒരു ഗവേഷക ഇപ്രകാ​രം പറയുന്നു: “ഇവരിൽ ഭൂരി​പ​ക്ഷ​വും സ്വന്തം വീട്ടിൽ വെച്ചു​തന്നെ ബലാത്സം​ഗ​ത്തിന്‌ ഇരയാ​യ​വ​രാണ്‌ എന്നതാണ്‌ ഏറ്റവും ഞെട്ടി​ക്കുന്ന വസ്‌തുത.”

ബാല​വേ​ശ്യാ​വൃ​ത്തിക്ക്‌ അവസാ​ന​മോ?

എന്നാൽ, നിർഭാ​ഗ്യ​രായ ഈ കുട്ടി​കൾക്ക്‌ പ്രത്യാ​ശ​യ്‌ക്കു വകയുണ്ട്‌. വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ട്ടി​രുന്ന എല്ലാ പ്രായ​ത്തി​ലു​മുള്ള വ്യക്തികൾ തങ്ങളുടെ ജീവി​ത​ഗ​തി​ക്കു മാറ്റം വരുത്തി​യി​ട്ടുണ്ട്‌. (“ആളുകൾക്കു മാറ്റം വരുത്താൻ കഴിയും” എന്ന 7-ാം പേജിലെ ചതുരം കാണുക.) ലോക​മെ​മ്പാ​ടു​മുള്ള ലക്ഷക്കണ​ക്കിന്‌ ആളുകളെ നല്ല അയൽക്കാ​രും വിശ്വ​സ്‌ത​രായ കുടും​ബാം​ഗ​ങ്ങ​ളും ആയി മാറു​ന്ന​തി​നു ദൈവ​വ​ച​ന​മായ ബൈബിൾ സഹായി​ച്ചി​രി​ക്കു​ന്നു. മുമ്പു വ്യഭി​ചാ​രി​ക​ളും പരസം​ഗ​ക്കാ​രും കള്ളന്മാ​രും അത്യാ​ഗ്ര​ഹി​ക​ളും മദ്യപ​ന്മാ​രും ആയിരുന്ന ആളുകളെ കുറിച്ച്‌ ദൈവ​വ​ച​ന​ത്തിൽ നാം ഇങ്ങനെ വായി​ക്കു​ന്നു: “നിങ്ങളും ചിലർ ഈ വകക്കാ​രാ​യി​രു​ന്നു; എങ്കിലും നിങ്ങൾ കർത്താ​വായ യേശു​ക്രി​സ്‌തു​വി​ന്റെ നാമത്തി​ലും നമ്മുടെ ദൈവ​ത്തി​ന്റെ ആത്മാവി​നാ​ലും നിങ്ങ​ളെ​ത്തന്നേ കഴുകി ശുദ്ധീ​ക​ര​ണ​വും നീതീ​ക​ര​ണ​വും പ്രാപി​ച്ചി​രി​ക്കു​ന്നു.”—1 കൊരി​ന്ത്യർ 6:9-11.

ബൈബിൾ കാലങ്ങ​ളി​ലേ​തു​പോ​ലെ ഇന്നും പല വ്യക്തി​ക​ളും തങ്ങളുടെ ജീവി​ത​ത്തി​നു സമൂല പരിവർത്തനം വരുത്തി മെച്ചപ്പെട്ട വ്യക്തികൾ ആയിത്തീ​രു​ന്നുണ്ട്‌. എന്നാൽ ലൈം​ഗിക ചൂഷണം അവസാ​നി​പ്പി​ക്കു​ന്ന​തി​നു മറ്റു ചിലതും കൂടെ സംഭവി​ക്കേ​ണ്ട​തുണ്ട്‌. ലൈം​ഗിക ടൂറി​സ​ത്തി​നും ബാല​വേ​ശ്യാ​വൃ​ത്തി​ക്കും എതിരെ ശക്തമായി പോരാ​ടി​ക്കൊ​ണ്ടു ചില ഗവൺമെ​ന്റു​ക​ളും സംഘട​ന​ക​ളും രംഗത്തുണ്ട്‌ എന്നതു ശരിയാണ്‌. എന്നാൽ, ദുരി​ത​ത്തെ​യും ദാരി​ദ്ര്യ​ത്തെ​യും ഇല്ലാതാ​ക്കു​ന്ന​തി​നാ​യി ഏറെ​യൊ​ന്നും ചെയ്യാൻ മനുഷ്യ​നു കഴിയില്ല എന്നതാണു യാഥാർഥ്യം. അധാർമി​ക​ത​യു​ടെ മൂലകാ​ര​ണ​മായ ദുഷ്‌ചി​ന്ത​ക​ളെ​യും മനോ​ഭാ​വ​ങ്ങ​ളെ​യും തടുക്കാൻ നിയമ​നിർമാ​താ​ക്കൾക്കു കഴിയില്ല.

എന്നിരു​ന്നാ​ലും മനുഷ്യ ശ്രമങ്ങൾക്കു പകരം ഈ പ്രശ്‌ന​ങ്ങ​ളെ​ല്ലാം പരിഹ​രി​ക്കാൻ കഴിയുന്ന മറ്റൊരു സരണി​യുണ്ട്‌—ദൈവ​രാ​ജ്യ​മാ​ണത്‌. അടുത്ത ലേഖനം അതിനെ കുറിച്ചു വിശദീ​ക​രി​ക്കു​ന്ന​താ​യി​രി​ക്കും. (g03 2/08)

[6-ാം പേജിലെ ആകർഷക വാക്യം]

ദാരിദ്ര്യം മിക്ക​പ്പോ​ഴും ബാല​വേ​ശ്യാ​വൃ​ത്തി​ക്കു കാരണ​മാ​കു​ന്നു

[6-ാം പേജിലെ ചതുരം]

ഒരു കനത്ത വില

വെറും ആറു വയസ്സു​ള്ള​പ്പോ​ഴാണ്‌ ഡെയ്‌സി തന്റെ ഒരു സഹോ​ദ​ര​നിൽനി​ന്നുള്ള ലൈം​ഗിക പീഡന​ത്തി​നു വിധേ​യ​യാ​യത്‌. തുടർന്ന്‌ 14-വയസ്സു വരെ അവൾ തന്റെ മൂത്ത സഹോ​ദ​ര​നോ​ടൊ​പ്പ​മാ​ണു താമസി​ച്ചത്‌. 14-ാം വയസ്സിൽ അവൾ ഒരു നിശാ​ക്ല​ബ്ബിൽ ജോലി ചെയ്യാൻ തുടങ്ങി. കുറച്ചു ദിവസങ്ങൾ കഴിഞ്ഞ​പ്പോൾ അവൾക്കു സുഖമി​ല്ലാ​താ​യി. അവൾ സുഖം പ്രാപി​ച്ച​പ്പോൾ, അവൾ അവർക്ക്‌ ഒരു തുക കടപ്പെ​ട്ടി​രി​ക്കു​ന്ന​താ​യി ക്ലബ്ബ്‌ ഉടമകൾ അറിയി​ച്ചു. ഒരു വേശ്യ​യാ​യി ജോലി​ചെ​യ്‌തു കടം വീട്ടാൻ അവൾ നിർബ​ന്ധി​ത​യാ​യി. ഒരു വർഷ​ത്തോ​ളം കടന്നു​പോ​യി, അപ്പോ​ഴും കടം വീട്ടി​ത്തീർക്കാൻ അവൾക്കു കഴിഞ്ഞി​രു​ന്നില്ല. ആ കടം ഒരിക്ക​ലും വീട്ടാൻ കഴിയി​ല്ലെന്ന്‌ അവൾക്കു തോന്നി. എന്നിരു​ന്നാ​ലും, ഒരു നാവികൻ വന്ന്‌ അവളുടെ ശേഷി​ക്കുന്ന കടം വീട്ടി​യിട്ട്‌ അവളെ​യും കൂട്ടി മറ്റൊരു നഗരത്തി​ലെത്തി. അവിടെ അയാൾ അവളോട്‌ ഒരു അടിമ​യോട്‌ എന്നപോ​ലെ പെരു​മാ​റി. അവൾ അവി​ടെ​നി​ന്നും പോയി, പിന്നീട്‌ മറ്റൊ​രാ​ളോ​ടൊ​പ്പം മൂന്നു വർഷം താമസി​ച്ചു. പിന്നെ അവർ വിവാ​ഹി​ത​രാ​യി. വൈവാ​ഹിക ജീവി​ത​ത്തിൽ തലപൊ​ക്കിയ ഗുരു​ത​ര​മായ നിരവധി പ്രശ്‌നങ്ങൾ നിമിത്തം അവൾ മൂന്നു തവണ ആത്മഹത്യ​യ്‌ക്കു ശ്രമിച്ചു.

അങ്ങനെ​യി​രി​ക്കെ, അവളും ഭർത്താ​വും ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ ആയിത്തീ​രാ​നുള്ള യോഗ്യത തനിക്കി​ല്ലെന്നു ഡെയ്‌സി​ക്കു തോന്നി. എന്നാൽ ജീവി​ത​ത്തിൽ ആവശ്യ​മായ പരിവർത്ത​നങ്ങൾ വരുത്തുന്ന വ്യക്തികൾ യഹോ​വ​യാം ദൈവ​ത്തി​നു സ്വീകാ​ര്യ​രാ​ണെന്നു ബൈബി​ളിൽനി​ന്നു മനസ്സി​ലാ​ക്കിയ അവൾ തന്റെ ജീവിതം യഹോ​വ​യ്‌ക്കു സമർപ്പി​ച്ചു. ശരിയാ​യതു ചെയ്യാൻ ഡെയ്‌സി കഠിന ശ്രമം​തന്നെ ചെയ്‌തു. എന്നാൽ അതു​കൊ​ണ്ടൊ​ന്നും അവൾ തൃപ്‌ത​യാ​യില്ല. തത്‌ഫ​ല​മാ​യി ഇടയ്‌ക്കി​ടെ അവൾ കടുത്ത വിഷാ​ദ​ത്തിന്‌ അടിമ​യാ​യി​ത്തീർന്നു. എങ്കിലും സന്തോ​ഷ​ക​ര​മെന്നു പറയട്ടെ, ലൈം​ഗിക ദുഷ്‌പെ​രു​മാ​റ്റ​വും ബാല​വേ​ശ്യ​യാ​യുള്ള ജീവി​ത​വും മനസ്സി​നേൽപ്പിച്ച വടുക്കൾ ഉണക്കി വൈകാ​രിക സമനില കൈവ​രി​ക്കാൻ തക്കവണ്ണം അവൾ സഹായം സ്വീക​രി​ച്ചി​രി​ക്കു​ന്നു.

[7-ാം പേജിലെ ചതുരം]

ആളുകൾക്കു മാറ്റം വരുത്താൻ കഴിയും

യേശു​ക്രി​സ്‌തു ഭൂമി​യി​ലാ​യി​രു​ന്ന​പ്പോൾ, ക്ലേശി​ത​രും പാപി​ക​ളും ആയിരുന്ന ആളുക​ളോട്‌ അവനു മനസ്സലി​വു തോന്നി. വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെ​ട്ടി​രു​ന്ന​വർക്ക്‌, അവർ ഏതു പ്രായ​ക്കാ​രാ​യാ​ലും തങ്ങളുടെ ജീവി​ത​രീ​തി​യിൽ മാറ്റം വരുത്താൻ കഴിയും എന്നു യേശു​വിന്‌ അറിയാ​മാ​യി​രു​ന്നു. അന്നത്തെ മതനേ​താ​ക്ക​ന്മാ​രോട്‌ അവൻ ഇങ്ങനെ പോലും പറഞ്ഞു: “ചുങ്കക്കാ​രും വേശ്യ​മാ​രും നിങ്ങൾക്കു മുമ്പായി ദൈവ​രാ​ജ്യ​ത്തിൽ കടക്കുന്നു എന്നു സത്യമാ​യി​ട്ടു ഞാൻ നിങ്ങ​ളോ​ടു പറയുന്നു.” (മത്തായി 21:31) തങ്ങളുടെ ജീവി​ത​രീ​തി നിമിത്തം നിന്ദ്യ​രാ​യി വീക്ഷി​ക്ക​പ്പെ​ട്ടെ​ങ്കി​ലും ദൈവ​പു​ത്ര​നിൽ വിശ്വാ​സം അർപ്പി​ക്കാ​നുള്ള ശരിയായ ഹൃദയ​നില ഉണ്ടായി​രു​ന്ന​തി​നാൽ അവർക്കു ക്ഷമ ലഭിച്ചു. അനുതാ​പം പ്രകട​മാ​ക്കിയ ഈ പാപികൾ ദൈവ​രാ​ജ്യ​ത്തി​ന്റെ അനു​ഗ്ര​ഹങ്ങൾ പ്രാപി​ക്കാൻ തക്കവണ്ണം തങ്ങളുടെ ജീവി​ത​ഗ​തി​യായ വേശ്യാ​വൃ​ത്തി ഉപേക്ഷി​ക്കാൻ ഒരുക്ക​മു​ള്ള​വ​രാ​യി​രു​ന്നു. അതിനു​ശേഷം അവർ ദൈവ​ത്തി​ന്റെ നീതി​യുള്ള നിലവാ​ര​ങ്ങൾക്കു ചേർച്ച​യിൽ ജീവിച്ചു. ഇന്നും, എല്ലാ ജീവി​ത​സാ​ഹ​ച​ര്യ​ങ്ങ​ളിൽ നിന്നു​മുള്ള ആളുകൾ ദൈവ​വ​ച​ന​ത്തി​ലെ സത്യം സ്വീക​രിച്ച്‌ തങ്ങളുടെ ജീവി​ത​രീ​തി​ക്കു മാറ്റം വരുത്തു​ന്നു.

ആദ്യ ലേഖന​ത്തിൽ പരാമർശിച്ച മാരീ​യ​യ്‌ക്കും കരീന​യ്‌ക്കും എസ്റ്റെല​യ്‌ക്കും എന്തു സംഭവി​ച്ചു​വെന്നു നോക്കുക. വേശ്യാ​വൃ​ത്തി​യിൽത്തന്നെ തുടരാ​നുള്ള അമ്മയുടെ നിർബ​ന്ധത്തെ മാരീ​യ​യ്‌ക്കു ചെറു​ക്കേ​ണ്ട​തു​ണ്ടാ​യി​രു​ന്നു. ഒപ്പം, മയക്കു​മ​രു​ന്നു​ക​ളു​ടെ ദുരു​പ​യോ​ഗം നിറു​ത്തു​ന്ന​തിന്‌ അവൾക്കു കഠിന പോരാ​ട്ടം​തന്നെ വേണ്ടി​വന്നു. അവൾ ഇങ്ങനെ വിശദീ​ക​രി​ക്കു​ന്നു: “ഒരു വേശ്യ​യാ​യി ജീവി​ക്കേണ്ടി വന്നതു​കൊണ്ട്‌ എനിക്കു​ണ്ടായ, വില​കെ​ട്ട​വ​ളാ​ണെന്ന തോന്ന​ലി​നെ അടിച്ച​മർത്താ​നാ​യി​രു​ന്നു ഞാൻ മയക്കു​മ​രു​ന്നു​കൾ ഉപയോ​ഗി​ച്ചത്‌.” എന്നാൽ യഹോ​വ​യു​ടെ സാക്ഷി​ക​ളു​ടെ ക്രിസ്‌തീയ സഭ അവളെ എങ്ങനെ​യാ​ണു സ്വീക​രി​ച്ചത്‌ എന്നു മാരീയ പറയുന്നു: “സഭയിൽ എല്ലാവ​രും എന്നോടു കാണിച്ച സ്‌നേ​ഹ​ത്തിൽ എനിക്ക്‌ ഏറെ മതിപ്പു​തോ​ന്നി. കുട്ടി​ക​ളും മുതിർന്ന​വ​രും എല്ലാം എന്നോട്‌ ആദര​വോ​ടെ ഇടപെട്ടു. വിവാ​ഹി​ത​രായ പുരു​ഷ​ന്മാർ തങ്ങളുടെ ഇണക​ളോ​ടു വിശ്വ​സ്‌ത​രാ​യി​രി​ക്കു​ന്ന​താ​യി എനിക്കു നിരീ​ക്ഷി​ക്കാൻ കഴിഞ്ഞു. അവർ എന്നെ ഒരു സുഹൃ​ത്താ​യി സ്വീക​രി​ച്ച​തിൽ എനിക്ക്‌ അതിയായ സന്തോ​ഷ​മുണ്ട്‌.”

കരീന​യ്‌ക്കു 17 വയസ്സു​ള്ള​പ്പോ​ഴാ​യി​രു​ന്നു യഹോ​വ​യു​ടെ സാക്ഷികൾ അവളെ സന്ദർശി​ച്ചത്‌. അവൾ ബൈബിൾ പഠിക്കാൻ തുടങ്ങി. പക്ഷേ കുറെ​ക്കാ​ല​ത്തേക്ക്‌ അവൾ തുടർന്നും വേശ്യാ​വൃ​ത്തി​യിൽ ഏർപ്പെട്ടു. ക്രമേണ അവൾ ബൈബിൾ സത്യങ്ങളെ വിലമ​തി​ക്കാൻ തുടങ്ങി. അതു​കൊണ്ട്‌ അവൾ ദൂരെ​യുള്ള ഒരു നഗരത്തി​ലേക്കു താമസം മാറ്റി. അവി​ടെ​വെച്ച്‌ കരീന യഹോ​വ​യു​ടെ സാക്ഷി​ക​ളിൽ ഒരാൾ ആയിത്തീർന്നു.

വേശ്യാ​വൃ​ത്തി​യി​ലും വെറി​ക്കൂ​ത്തു​ക​ളി​ലും അമിത മദ്യപാ​ന​ത്തി​ലും ഏർപ്പെ​ട്ടി​രുന്ന എസ്റ്റെല​യും ബൈബി​ളിൽ താത്‌പ​ര്യം കാണിച്ചു. എങ്കിലും ദൈവം തന്നോട്‌ ഒരിക്ക​ലും ക്ഷമിക്ക​യില്ല എന്നാണ്‌ അവൾ വിചാ​രി​ച്ചി​രു​ന്നത്‌. എന്നാൽ അനുതാ​പം പ്രകട​മാ​ക്കു​ന്ന​വ​രോട്‌ യഹോ​വ​യാം ദൈവം ക്ഷമിക്കു​മെന്ന്‌ അവൾക്കു ക്രമേണ മനസ്സി​ലാ​യി. അവളിന്നു ക്രിസ്‌തീയ സഭയിലെ അംഗമാണ്‌. മാത്രമല്ല, വിവാ​ഹി​ത​യും മൂന്നു കുട്ടി​ക​ളു​ടെ അമ്മയു​മാണ്‌. എസ്റ്റെല ഇങ്ങനെ പറയുന്നു; “യഹോവ എന്നെ ചെളി​ക്കു​ണ്ടിൽ നിന്നു വലി​ച്ചെ​ടുത്ത്‌ തന്റെ ശുദ്ധമായ സംഘട​ന​യി​ലേക്കു സ്വീക​രി​ച്ചി​രി​ക്കു​ന്ന​തിൽ ഞാൻ അവനോട്‌ എത്ര നന്ദിയു​ള്ളവൾ ആണെന്നോ, അതിൽ ഞാൻ അങ്ങേയറ്റം സന്തോ​ഷി​ക്കു​ക​യും ചെയ്യുന്നു.”

ഈ വിവര​ണങ്ങൾ ദൈവം “സകലമ​നു​ഷ്യ​രും രക്ഷപ്രാ​പി​പ്പാ​നും സത്യത്തി​ന്റെ പരിജ്ഞാ​ന​ത്തിൽ എത്തുവാ​നും ഇച്ഛിക്കു​ന്നു” എന്ന ബൈബിൾ പ്രസ്‌താ​വ​നയെ പിന്താ​ങ്ങു​ന്നു.—1 തിമൊ​ഥെ​യൊസ്‌ 2:4.

[7-ാം പേജിലെ ചിത്രം]

ബാലവേശ്യകൾ പലപ്പോ​ഴും മയക്കു​മ​രുന്ന്‌ ഉപയോ​ഗി​ക്കു​ന്നു

[5-ാം പേജിലെ ചിത്ര​ങ്ങൾക്ക്‌ കടപ്പാട്‌]

© Jan Banning/Panos Pictures, 1997